ദില്ലി: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മുസ്ലീങ്ങള്‍ക്കായി നാലു ശതമാനം പ്രത്യേക ക്വാട്ട ജനുവരി ഒന്നു മുതല്‍ നിലവില്‍ വരാന്‍ സാധ്യത. പുതുവര്‍ഷം മുതല്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും പുതിയ സംവരണരീതി നടപ്പാക്കണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തരപ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയനീക്കമായതുകൊണ്ടു തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം നടപ്പിലാക്കാനുള്ള തിരക്കിലാണ് യുപിഎ സര്‍ക്കാര്‍. യുപിയടക്കം നാലു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയവിവര പട്ടിക വരുന്ന അഞ്ചു ദിവസത്തിനുള്ളില്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കും.
ക്വാട്ട നടപ്പാക്കാനായാല്‍ മുസ്ലീം വോട്ടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും മുകളില്‍ കോണ്‍ഗ്രസിന് ഒരു മേല്‍ക്കൈ കിട്ടുമെന്നുറപ്പാണ്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ അടിസ്ഥാനമാക്കിയാണ് പ്രത്യേകസംവരണം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

No comments:
Post a Comment