വായിക്കുക ഷെയർ ചെയ്യുക
വാലൻറ്റയിൻസ് ഡെ ആഘോശിച്ച കാമുകീ കാമുകന്മാരെ....... ...
നോക്കൂ നീ ചെറുപ്പമാണ്, സുന്ദരനാണ്, നിന്നെ പ്രാപിക്കാന്‍ എത്രയോ സ്ത്രീകള്‍ കാത്തിരിക്കുന്നു, മുഹമ്മദിന്റെ ഈ മതത്തില്‍ നിന്ന് നീ പിന്മാറിയാല്‍ നിനക്ക് നിന്റെ ജീവന്‍ തിരിച്ചു നല്‍കാം. നീ ചെയ്ത കുറ്റങ്ങള്‍ക്കെല്ലാം നിനക്ക് മാപ്പ് നല്‍കാം, നിനക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരാം. പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ആ ഇരുപത്തി അഞ്ചുകാരന്റെ മുന്നില്‍ ഖുറൈശികള്‍ വാഗ്ദാന പ്പെരുമഴ തീര്‍ക്കുകയാണ്. ഒന്നും മിണ്ടാതെ ഖുബൈബ് അല്‍പ്പമൊന്ന് മൌനത്തോടെ നിന്നു. ഖുരൈശികളുടെ മനസ്സില്‍ സന്തോഷത്തിന്റെ നിമിഷം.
ഉടനെ ഖുബൈബ് പറഞ്ഞു .
ഇല്ല എനിക്ക് നിങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കാമെന്ന് പറഞ്ഞാലും എന്റെ മുത്ത് ഹബീബ് എന്നെ പഠിപ്പിച്ച ആദര്‍ശത്തില്‍ നിന്നു ഞാന്‍ പിന്തിരിയില്ല.
ഈ ആദര്‍ശ പ്രഖ്യാപനം കേട്ട് ഖുറൈഷികളും കൂടി നിന്നവരും കിടുങ്ങി. മരണത്തെ മുഖാമുഖം കാണുമ്പോഴും അതില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുകള്‍ ലഭിക്കുമ്പോഴും അതിനു വഴങ്ങാതെ തന്റെ വിശ്വാസത്തിന്നു മുന്നില്‍ പതറാതെ നില്‍ക്കുന്ന ഖുബൈബില്‍ അവരില്‍ പലര്‍ക്കും അത്ഭുതം ജനിച്ചു. ഖുറൈശികള്‍ തലയറുത്തു ഖുബൈബ് (റ) ഒറ്റയടിക്ക് കൊല്ലുന്നതിനു പകരം ഇഞ്ചിഞ്ചായി കൊല്ലാന്‍ തീരുമാനിച്ചു. വീണ്ടും ഖുറൈശികള്‍ ചോദിച്ചു...
ഖുബൈബ്, നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം, വെറുതെ വിടാം, നീ എവിടെക്കെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ... പക്ഷെ ഒരു കാര്യം.. ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍ മതി... നീ നിന്റെ നേതാവില്ലേ മുഹമ്മദ്... ആ നേതാവിനെ നീ ഒന്ന് തള്ളി പറഞ്ഞാല്‍ മതി.
ശക്തമായ പ്രതിഷേധത്തോടെ ഖുബൈബ് ഖുരൈശികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു .
ഖുറൈഷികളെ, നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു.. എന്റെ മുത്ത് ഹബീബിനെ തള്ളി പറഞ്ഞിട്ട് ഈ ഖുബൈബ് ഇവിടെ ജീവിക്കുകയോ, അങ്ങിനെ ഒരു ജീവിതം ഈ ഖുബൈബിനു വേണ്ട... നിങ്ങള്‍ എന്നെ ഇഞ്ചിഞ്ചായി കൊന്നാലും എന്റെ മുത്ത് ഹബീബിനെ ഞാന്‍ തള്ളിപറയില്ല.
പ്രണയത്തിന്റെ അമൃത് പൊഴിയുന്ന ഈ സൂര്യ വചനം കേട്ട് ഖുറൈഷികളും കൂടി നിന്ന ജന സഹസ്രങ്ങളും ഞെട്ടി... ഇങ്ങനെയും ഒരു സ്നേഹമോ? എന്ത് മയക്കു മരുന്നാണ് മുഹമമദ് തന്റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്.
അവര്‍ അത്ഭുതം കൂറി.
ഖുറൈശികള്‍ ആരംഭിക്കുകയാണ്. ഖുബൈബിനെ (റ) ജനങ്ങളുടെ മുന്നിലേക്ക് തിരിച്ചു നിര്‍ത്തി. അദ്ധേഹത്തിന്റെ വലതു കൈ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. മൂര്‍ച്ചയുള്ള വാളുകൊണ്ട് ആ കൈ അവര്‍ മുറിച്ചെടുത്തു. ദൂരെ തയാറാക്കിയ കൊക്കയിലേക്ക് ആ കൈ അവര്‍ വലിച്ചെറിഞ്ഞു. ഖുബൈബ് (റ) വേദന കൊണ്ട് പുളയുകയാണ്. രക്തം ധാര ധാരയായി ഒഴുകുകയാണ്... ഖുറൈശികള്‍ ആ മഹാ പ്രണയിനിയെ വിളിച്ചു ഖുബൈബ് നിനക്ക് ഇനിയും രക്ഷപ്പെടാന്‍ സമയമുണ്ട്. നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം. നിന്റെ ഒരു കൈ മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളൂ....... ഒരു കാര്യം മാത്രം നീ പറഞ്ഞാല്‍ മതി. വെറും പറയുക മാത്രം. നീ നില്‍ക്കുന്ന ഈ അവസ്ഥ മുഹമ്മദിന്നായിരുന്നുവെങ്കില്‍ അതെ അത്ര മാത്രം നീ പറയുകയോ ചിന്തിക്കുകയോ മാത്രം മതി...
വേദന കൊണ്ട് പുളയുമ്പോഴും ദിഗന്ധങ്ങള്‍ മുഴങ്ങുമാര്‍ ഉച്ചത്തില്‍ ഖുബൈബ് (റ) വിളിച്ചു പറഞ്ഞു
ഹേ... ഖുറൈഷികളെ.. നിങ്ങള്‍ എന്ത് കരുതി എന്നെ കുറിച്ച്... എന്റെ ഓരോ അവയവങ്ങള്‍ നിങ്ങള്‍ മുറിചെടുത്താലും എന്റെ ജീവന്‍ ഇല്ലാതായി പോയാലും എന്റെ സ്ഥാനത്ത് മുത്ത് ഹബീബ് ﷺ ആകുന്നത് പോയിട്ട് മണല്‍ തരിയില്‍ നിന്നുള്ള ഒരു ചെറിയ തരി മണ്ണ് പോലും എന്റെ ഹബീബിനെ പൂമേനിയില്‍ വീഴുന്നത് ഞാന്‍ സഹിക്കില്ല.... എന്റെ മുത്ത് ഹബീബിനെ ഞാന്‍ പ്രണയിക്കുന്നു ഖുറൈഷികളെ......
ഖുബൈബ് (റ) ഈ പ്രഖ്യാപനം മക്കയിലെങ്ങും പ്രകമ്പനം കൊണ്ടു... ഖുറൈശികള്‍ അദ്ദേഹത്തിന്റെ ഇടതു കാല്‍ മുറിച്ചു, അപ്പോഴും ഇതേ ചോദ്യം ആവര്ത്തി.ച്ചു. ഖുബൈബ് (റ) അതെ ഉത്തരം ആവര്ത്തിച്ചു കൊണ്ടിരുന്നു.... 🔪ഇടതു കൈ.. വലതു കാല്‍ ... അവസാനം തല വെട്ടി മാറ്റാന്‍ പോകുന്നതിനു മുമ്പ് വേദന കടിച്ചമര്ത്തി പ്രണയ ഭാവത്തോടെ ആധ്യാത്മികമായ സവ്രഭ്യത്തോടെ ശഹാദത് മൊഴിഞ്ഞു മുത്ത് ഹബീബിന്‍ സലാം പറഞ്ഞു ആ പ്രണയത്തിന്റെ ഉജ്ജ്വല മാതൃക ചരിത്രമായി....
ഇങ്ങനെയാണ് ലോകം ഹബീബിനെ നെഞ്ചേറ്റിയത്... നമ്മുടെ സ്നേഹമെവിടെ .
യാ അല്ലാഹ്.... ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ മനസ്സില്‍ നീ നിറക്കണേ......... ആമീന്‍...
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
1 comment:
Masha allah🤲🤲
Post a Comment