സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്ന മുന്തിരി കഴിച്ച് നോമ്പ് തുറക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ. കൊല്ലം കൊല്ലൂര്‍ ഇര്‍ഷാദിയ അനാഥലായത്തിലാണ് അവര്‍ തന്നെ കൃഷി ചെയ്ത മുന്തിരി കഴിച്ച് നോമ്പ് തുറക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഒരു കാര്‍ഷികമേളയില്‍ നിന്നാണ് ഇര്‍ഷാദിയയിലെ കുട്ടികളും അധ്യാപകരും മുന്തിരിത്തൈകള്‍ വാങ്ങിയത്. അവരത് ഓര്‍ഫനേജിന്റെ അകത്തളത്തില്‍ നട്ടു. കുട്ടികളുടെ താല്‍പ്പര്യപൂര്‍ണമായ പരിചരണത്തിന്റെ സഹായത്തോടെ അവ പടര്‍ന്ന് പന്തലിച്ചു. കഴിഞ്ഞ റംസാന്‍ കാലത്താണ് ആദ്യമായി കായ്ച്ചത്. നല്ല മധുരമുന്തിരി. രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ വിളവെടുക്കും.
കൂടുതൽ പോസ്റ്റുകൾക്ക്... ഇവിടെ ക്ലിക്ക് ചെയ്യുക....www.facebook.com/KeralaLStyle
No comments:
Post a Comment