നബി(സ്വ) പറഞ്ഞു: ഈ രാത്രി എനിക്കൊരു സൂറത്ത് അവതരിച്ചു. ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണത്. തുടര്‍ന്ന് നബി(സ്വ) ഓതി. ഇന്നാ ഫതഹ്‌നാ… (ബുഖാരി).
സഅ്‌ലബ്(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ അവന്‍ നബി(സ്വ)യോടൊപ്പം മക്കം ഫത്ഹ് യുദ്ധത്തില്‍ പങ്കെടുത്തവരെ പോലെയായി.
ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ഒരാള്‍ റമളാനിലെ ആദ്യരാത്രിയില്‍ സുന്നത്ത് നിസ്‌കാരത്തില്‍ സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ ആ വര്‍ഷം മുഴുക്കെ അയാള്‍ക്കല്ലാഹു സുരക്ഷിതത്വം നല്‍കുന്നതാണ്.
അല്ലാഹുവില്‍ നിന്നുള്ള സഹായം അയാള്‍ക്കു ലഭിച്ചുകൊണ്ടിരിക്കും. (റൂഹുല്‍ ബയാന്‍).
ഇമാം ഫഖ്‌റുദ്ദീനുറാസി വിവരിക്കുന്നത് കാണുക: എന്തെങ്കിലും വിഷമങ്ങള്‍ തനിക്കു പിടിപ്പെട്ടാല്‍ ജുമുഅയുടെ സുന്നത്തുകളെല്ലാം – പൂര്‍ത്തയാക്കിയ ശേഷം ജുമുഅ നിസ്‌കാരാനന്തരം ഏഴ് തവണ ഞാന്‍ സൂറത്തുല്‍ ഫത്ഹ് ഓതും. ശേഷം … എന്ന അല്ലാഹുവിന്റെ ഇസ്മ് അബ്ജദിന്റെ, എണ്ണമനുസരിച്ച് 489 പ്രാവശ്യം ചൊല്ലും. ഇത് അടുത്ത ജുമുഅ വരെ എല്ലാ ദിവസവും ളുഹ്ര്‍ നിസ്‌കാര ശേഷം ചെയ്തു. ഓതുന്നതിനിടയില്‍ സംസാരിക്കുന്നില്ല. ഇങ്ങനെ ഏഴ് നാള്‍ കഴിയുമ്പോഴേക്കും എന്റെ ആഗ്രഹം സഫലമായിക്കഴിഞ്ഞിരുന്നു. അല്ലാഹു ജനങ്ങള്‍ക്കിടയില്‍ സ്വാധീനശക്തി നല്‍കുകയും ചെയ്തു. (ഖവാസ്സുല്‍ ഖുര്‍ആന്‍).
ഈ സൂറത്ത് പതിവാക്കിയവര്‍ക്ക് നബി(സ്വ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുന്നതാണ്. (ഖസീനത്തുല്‍ അസ്‌റാര്‍).
🕌🕌മുത്ത് റസൂൽ ﷺ ക്കൊരു സ്വലാത്ത്
🕌🕌اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🕌🕌
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment