Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, August 31, 2016

ചേരമാൻ ജുമാ മസ്ജിദ് ചരിത്രം അറബി ടി വി ചാനലിൽ.......?




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, August 23, 2016

ദുആക്ക് വേഗം ഉത്തരം കിട്ടാൻ ഞാൻ എന്ത് ചെയ്യണം ?

മൂസ നബി അല്ലാഹുവിനോട് ചോദിച്ചു അല്ലാഹുവെ എനിക്ക് ദുആക്ക് വേഗം ഉത്തരം കിട്ടാൻ  ഞാൻ എന്ത് ചെയ്യണം ? അള്ളാഹു; നീ ഇപ്പോൾ ല ഇലാഹ ഇല്ലല്ലാ എന്ന് ചൊല്ലിക്കൊ  മൂസ; അല്ലാഹുവെ അത് ഇപ്പൊ എല്ലാവരും ചൊല്ലുന്നതല്ലേ  അള്ളാഹു; ദുൽഹജ്ജ് 1 മുതൽ 10 വരെ നിങ്ങൾ ചൊല്ലുന്ന ഓരോ ദിക്ർനും 7 ആകാശവും, 7 ഭൂമിയും ഒരു തട്ടിൽ വക്കുക. മറ്റേ തട്ടിൽ  നിങ്ങൾ ചൊല്ലിയ ദിക്ർ ഉം വെക്കുക ഭാരം കൂടുതൽ നീ ചൊല്ലിയ ദിക്ർനായിരിക്കും. 7 ദിവസമേ ഉള്ളൂ എല്ലാവര്ക്കും ഇത് എത്തിക്കുക. 

ഉളുഹിയ്യത്ത്📚...........................?


മനുഷ്യരെപ്പോലെയുള്ള ഒരു സമുദായമായി, സംഘമായി പക്ഷിമൃഗാദികളെ ഗണിക്കുന്ന ഇസ്‌ലാം മൂന്ന് സന്ദര്‍ഭങ്ങളില്‍ അവയെ ബലിയറുക്കുന്നത് പ്രതിഫലാര്‍ഹവും ശ്രേഷ്ഠവുമായ ഒരു മതാചാരമായി പഠിപ്പിക്കുന്നു. 
📒ഒരു കുഞ്ഞു പിറന്നാല്‍ അതിന്റെ ഭാഗമായി അറുക്കുന്ന അഖീഖയും, പരിശുദ്ധ ഹജ്ജ് കര്‍മത്തില്‍ നിര്‍വഹിക്കുന്ന ബലിയും, ബലിപെരുന്നാള്‍ ദിനത്തില്‍ നിര്‍വഹിക്കുന്ന ഉളുഹിയ്യത്തുമാണ് ഈ മതാചാര കര്‍മത്തില്‍ ഉള്‍പ്പെടുന്നത്.
ഒരു പിതാവിന്റെയും മാതാവിന്റെയും മകന്റെയും ത്യാഗനിര്‍ഭരമായ ചരിത്ര യാഥാര്‍ഥ്യമാണ് "ഉളുഹിയ്യത്ത് "എന്ന മതകര്‍മത്തിന്റെ കാതല്‍.
📕ഐഹിക ജീവിതത്തില്‍ ഒരു മനുഷ്യന്റെ ആവശ്യവും അത്യാവശ്യവും കണ്‍കുളിര്‍മയുമായ സന്താനസൗഭാഗ്യം അല്ലാഹു തടഞ്ഞുവെച്ച ഒരു പ്രവാചകന്‍,അല്ലാഹുവിന്റെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ച ഖലീലുള്ളാഹി ഇബ്‌റാഹീം(അ) ഒരു സന്താനത്തെ ലഭിക്കാന്‍ നിരന്തരമായി സ്രഷ്ടാവിനോട് പ്രാര്‍ത്ഥിക്കുകയും വാര്‍ധക്യാവസ്ഥയില്‍ ഒരു മകനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത ലഭിക്കുകയും തന്റെ താങ്ങും തണലുമാകേണ്ട പ്രായമെത്തിയപ്പോള്‍, ദൈവകല്‍പനയാല്‍ മകനെയറുക്കാന്‍ സ്വപ്‌നദര്‍ശനമുണ്ടാകുകയും ചെയ്ത ഒരു ചരിത്രസത്യത്തെ പരിശുദ്ധ വേദഗ്രന്ഥം ഇപ്രകാരം വിശദീകരിക്കുന്നു:🌺
എന്റെ രക്ഷിതാവേ,സദ് വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി)പ്രദാനം ചെയ്യേണമേ.

‘സുലാലതുന്‍ മിന്‍ ത്വീന്‍’ (കളിമണ്ണില്‍ നിന്നുള്ള സത്ത്)

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു

Quran 23:12

‘സുലാലതുന്‍ മിന്‍ ത്വീന്‍’ (കളിമണ്ണില്‍ നിന്നുള്ള സത്ത്) എന്നാണ് ക്വുര്‍ആനിന്റെ പ്രയോഗം. ഒരു വസ്തുവിന്റെ സത്തെടുക്കുകയെന്നാല്‍ ആ വസ്തുവില്‍ നിന്ന് ആവശ്യമായവമാത്രം വേര്‍തിരിച്ചെടുത്ത് അനാവശ്യമായവ ഒഴിവാക്കി അതിനെ സംസ്‌കരിക്കുകയെന്നാണര്‍ത്ഥം...
*******
എന്താണ് കളിമണ്ണ്?

�ഭൗമോപരിതലത്തില് ലഭ്യമായ വ്യത്യസ്ത തരം മൂലകങ്ങളുടെ സമ്മിശ്രമാണ് കളിമണ്ണ് എന്നു പറയാം.
� സാധാരണ മണ്ണില് 45% ധാതുലവണങ്ങളും 25% ജലവും 25% വായുവും 5% ജൈവാവശിഷ്ടങ്ങളുമാണുണ്ടാവുക. 
�വ്യത്യസ്ത തരം കളിമണ്ണുകളിലുള്ള ലവണങ്ങളുടെ അനുപാതം വ്യത്യസ്തമായിരിക്കും­ മനുഷ്യശരീരത്തിലുള്ള മൂലകങ്ങളെല്ലാം കളിമണ്ണിലുള്ളവയാണ്. 

65% oxygen 
18. 5% carbon
9. 5 %hydrogen
3 .2% nitrogen
1. 5% calcium
1% phosphorus 
0. 4% potassium 
0. 3% sulphur 
0. 2% sodium
0. 2% chlorine
0. 1% magnesium

മനുഷ്യശരീരത്തിലുള്ള പ്രധാനപ്പെട്ട മൂലകങ്ങള്.
* boron, chromium, cobalt copper florin , iodine, iron manganese silicon, molybdenum, selenium, tin, zinc
എന്നീ മൂലകങ്ങളും ചെറിയൊരു അളവാണെങ്കിലും മനുഷ്യശരീരത്തിലുണ്ട്­. *ഈ മൂലകങ്ങളെല്ലാം കളിമണ്ണിലുള്ളവയാണ്.*
മനുഷ്യശരീരത്തിലേക്ക്­ നടേ പറഞ്ഞ മൂലകങ്ങളെല്ലാം എത്ര വീതംവേണമോ അത്രവീതം കളിമണ്ണില് നിന്ന് വേർതിരിച്ചെടുത്ത കളിമണ്ണിന്റെ സത്തിൽ നിന്നാണ് മനുഷ്യസൃഷ്ടി നടന്നതെന്ന ക്വുര്ആന് പരാമര്ശത്തെ ശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ച്­ വിമര്ശിക്കുവാനാകില്­ല. ഭൗമോപരിതലത്തില് 

65% oxygen 
18. 5% carbon
9. 5 %hydrogen
3 .2% nitrogen
1. 5% calcium
1% phosphorus 
0. 4% potassium 
0. 3% sulphur 
0. 2% sodium
0. 2% chlorine
0. 1% magnesium

മാണുള്ളതെ­ന്ന പഠനങ്ങളുടെ വെളിച്ചത്തിലെങ്ങനെയാ­ണ് കളിമണ്ണിന്റെ സത്തയില് നിന്നാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഖുർആൻ പരാമർശത്തെ വിമർശിക്കുവാന് കഴിയുക!

ഒന്ന് വിമർശിക്കാൻ പോലും കഴിയുന്നില്ലല്ലോ സുഹൃത്തുക്കളെ നിങ്ങൾക്കു ..

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

(courtesy: islam oru padanam)

Sunday, August 21, 2016

ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം...............?

ഒരിക്കൽ തിരു നബി (സ) പറഞ്ഞു: ഞാൻ അറിവിന്റെ പട്ടണവും അലി അതിലേക്കുള്ള കവാടവുമാകുന്നു. ഈ പ്രസ്താവന ഗവാരിജു കാർക്ക് അത്ര രസിച്ചില്ല . അലി (റ) നോട്‌ അസൂയ തോന്നിയ അവർ അലി (റ) നെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അവരിൽ പെട്ട പത്ത് പേർ അലി (റ) നോട്‌ ഒരു ചോദ്യം ചോദിക്കുക . ഈ ഒരു ചോദ്യത്തിന് പത്തു മറുപടി തന്നാൽ അലി (റ) അറിവിന്റെ കാവാടമാണന്നു സമ്മതിക്കാം. അവർ ചോദിച്ചു ,അറിവിനാണോ ധനത്തിനാണോ ശ്രേഷ്ടത ?? അലി (റ) പറഞ്ഞു : അറിവിനാണ് , അവർ ചോദിച്ചു എന്ത് കൊണ്ട് ?? ഒന്നാമനോട് പറഞ്ഞു : അറിവ് അമ്പിയാക്കളുടെ അനന്തര സ്വത്താണ്. ധനം ഫിർൗന്റെയും ഖാറുനിന്റെയും . രണ്ടാമനോട് : അറിവ് നിന്നെ സൂക്ഷിക്കും ധനത്തെ നീ സൂക്ഷിക്കണം . മൂന്നാമനോട്‌ : അറിവുള്ളവർക്ക് അധികവും മിത്രങ്ങളായിരിക്കും. ധനമുള്ളവർക്ക് അധികവും ശത്രുക്കളും. നാലമനോട്‌: അറിവ് ചെലവഴിക്കുന്തോറും കൂടും. ധനം ചെലവഴിക്കുന്തോറും കുറയും. അഞ്ചമനോട്‌: അറിവുള്ളവരെ പറ്റി ഭക്തർ എന്നും ധനികരെ പറ്റി ലുബ്ധൻ എന്നുമാണ് പറയപെടുക. ആറമനോട്‌ : അറിവിനെ കവർച്ച ചെയ്യപെടുകയില്ല, ധനത്തെ കവർച്ച ചെയ്യപെടും. എഴാമനോട്‌: അറിവുള്ളവനു നാളെ ശഫാഹത്തിന് അധികാരമുണ്ട്. ധനമുള്ളവരെ കാത്തിരിക്കുന്നത് കടുത്ത വിചാരണയാണ്. എട്ടാമാനോട്‌: അറിവ് പഴക്കം കൊണ്ട് നശിക്കുകയില്ല. ധനം പഴക്കം കൊണ്ട് നശിക്കും. ഒമ്പതാമനോട്: അറിവ് കൊണ്ട് ഹൃദയം പ്രകാശിക്കും, ധനം ഹൃദയം കടുത്ത് പോകും. പത്താമനോട്: അറിവുള്ളവൻ പറയും ഞാൻ അടിമയാണന്ന്, ധനമുള്ളവൻ പറയും ഞാൻ റബ്ബാണന്നു. അലി (റ) മറുപടി കേട്ട് പത്തു പേരും യഥാർത്ഥ ഇസ്ലാം പുൽകി. എത്ര സുന്ദരമായ മറുപടി. അറിവാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ധനം. ഇഹലോകത്തും പരലോകത്തും ആത്മാഭിനത്തോടെ നിൽക്കണമെങ്കിൽ അറിവ് ഉണ്ടായേ തീരു. നാം മരിച്ചു കഴിഞ്ഞാലും നമ്മുക്ക് കിട്ടുന്ന സമ്പാധ്യം കൂടിയാണ് അറിവ്. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രായാധിക്യം വരുമ്പോഴും അറിവിനെയും വായനെയും കൈ വിടാതിരിക്കുക!!! ഇത്രെയും സുന്ദരമായ ഈ ഹദീസ് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുക.

(courtesy: 


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, August 20, 2016

മുടി കറുപ്പിക്കൽ

അലങ്കാരത്തിനും സൗന്ദര്യത്തിനും വേണ്ടി ഇന്നു സര്‍വ്വസാധാരണമായി ഉപയോഗിച്ചുവരുന്ന പല കൃത്രിമ അലങ്കാര വസ്തുക്കളുടെയും കര്‍മശാസ്ത്രം നാം മനസ്സിലാക്കിയേ തീരൂ. അല്ലായെങ്കില്‍ അത് നമ്മുടെ ജീവിത വിജയത്തെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും. നമ്മുടെ പല ആരാധനകളെയും അസാധുവാക്കിക്കളയും.
# മുടി കറുപ്പിക്കൽ
യുദ്ധാവശ്യത്തിനുവേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കല്‍ നിഷിദ്ധമാണ്. ഇബ്‌നു അബ്ബാസ് (റ) വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: (തലമുടിക്കും താടി രോമത്തിനും) കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാന കാലം ഉണ്ടാകും. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല (അബൂ ദാവൂദ്, ഹാകിം).
വെള്ളം ചേരുന്നതിനെ തടയുന്ന- ചായം എന്നോ അല്ലാത്തതെന്നോ ഇവിടെ വിത്യാസമില്ല- ഏതു വിധത്തിലുള്ള വസ്തുകൊണ്ട് കറുപ്പിക്കലും ഹറാമാണ്. വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ള ചായംകൊണ്ട് തലമുടിയോ മീശയോ താടിരോമമോ കറുപ്പിച്ചാല്‍ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറെ അപകടങ്ങള്‍ അതുമൂലം സംഭവിക്കുന്നു. അങ്ങനെ അനവധി നിഷിദ്ധകാര്യങ്ങള്‍ വന്നുചേരുന്നു:
അവന്റെ വുളൂ, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിര്‍ബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോള്‍ വലിയ അശുദ്ധി നിലനില്‍ക്കുന്നു. അതിനാല്‍, പള്ളിയില്‍ പ്രവേശിക്കല്‍ നിഷിദ്ധമാകുന്നു. പള്ളിയില്‍ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമുഅയോ ജമാഅത്തോ നിസ്‌കാരംപോലുമോ ലഭിക്കുന്നില്ല.
വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി കറുപ്പിക്കാവുന്നതാണ്. അവള്‍ അഴകും സൗന്ദര്യവും ഭര്‍ത്താവിന്റെ മുമ്പില്‍ പ്രകടമാക്കല്‍ അവന്റെ ആവശ്യമാണല്ലോ. ഇമാം ശിഹാബുദ്ധീന്‍ റംലി (റ) വും ഈ കാര്യം പ്രസ്താവിച്ചിട്ടുണ്ട് (ശര്‍വാനി: 9/375, ഇആനത്ത്: 2/331). വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവള്‍ മുടി കറുപ്പിച്ചതെങ്കില്‍ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്.
നരച്ച താടിരോമത്തിനും തലമുടിക്കും ചുകപ്പു വര്‍ണത്തിലുള്ള ചായംകൊടുക്കല്‍ സുന്നത്താണ്. നരച്ച താടി രോമത്തിന് പലരും മൈലാഞ്ചിയണിയുന്നത് ഈ അടിസ്ഥാനത്തിലാണ്.
# മൈലാഞ്ചിയിടൽ
പുരുഷന്മാര്‍ അലങ്കാരത്തിനുവേണ്ടി കൈകാലുകളില്‍ മൈലാഞ്ചിയിടല്‍ നിഷിദ്ധമാണ്. എന്നാല്‍, രോഗം പോലുള്ള അനിവാര്യ കാരണങ്ങള്‍ക്കുവേണ്ടി അനുവദനീയമാകും. സ്ത്രീ ഭര്‍തൃമതിയെങ്കില്‍ കൈകാലുകളില്‍ മൈലാഞ്ചിയണിയല്‍ സുന്നത്തും ഭര്‍തൃമതിയല്ലെങ്കില്‍ കറാഹത്തുമാണ്. ഭര്‍തൃമതിയായ സ്ത്രീക്കുതന്നെ മൈലാഞ്ചികൊണ്ടുള്ള ചിത്രപ്പണിയും വിരല്‍ത്തലപ്പുകളില്‍മാത്രം കറുപ്പ് വര്‍ണം ചേര്‍ത്ത അലങ്കാരപ്പണിയും ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കിലും സുന്നത്തില്ല. മാത്രമല്ല, കറാഹത്തുമാണ്. ഭര്‍ത്താവിന്റെ സമ്മതമോ ഇഷ്ടമോ ഇല്ലാതെ ഭര്‍തൃമതി ഇപ്രകാരം അലങ്കരിക്കല്‍ നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ മരണംമൂലം ഇദ്ദ ഇരിക്കുന്നവര്‍ മൈലാഞ്ചിയണിയല്‍ ഹറാമാകുന്നു. പ്രായം തികയാത്ത ആണ്‍കുട്ടികള്‍ മൈലാഞ്ചിയിടുന്നത് തടയല്‍ രക്ഷാകര്‍ത്താവിനു നിര്‍ബന്ധമില്ല (തുഹ്ഫ, ശര്‍വാനി: 2/218, 4/59, 9/375).
‪#‎താടി‬ വടിക്കൽ
പുരുഷന്‍ താടിരോമം വടിക്കല്‍ ഹറാമാണ് എന്ന് ഫതഹുല്‍ മുഈനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കറാഹത്താണെന്നാണ് പണ്ഡിതരില്‍ ചിലരുടെ പക്ഷം. തലമുടി, താടി രോമം എന്നിവയില്‍നിന്നു നരച്ച മുടി പറിക്കലും കറാഹത്താണ്. സ്ത്രീക്ക് താടി രോമം മുളച്ചാല്‍ അതു നീക്കം ചെയ്യാം. ചുണ്ടിന്റെ തെല്ല് വെളിവാക്കുംവിധം മീശവെട്ടല്‍ സുന്നത്താണ്. മീശ വടിക്കാതിരിക്കലാണ് സുന്നത്ത്.
‪#‎പുരികം‬ കത്രിക്കൽ
സൗന്ദര്യവര്‍ദ്ധവിനുവേണ്ടി വെട്ടിയോ വടിച്ചോ പൂര്‍ണമായോ ഭാഗികമായോ പുരികം നീക്കുന്നത് നിഷിദ്ധമാണ്. പുരികം നീക്കുന്നവരെയും നീക്കിക്കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (മുസ്‌ലിം: 2/205). എന്നാല്‍, വിവാഹിതയായ സ്ത്രീക്കു ഭര്‍ത്താവിന്റെ അനുമതിയോടെ സൗന്ദര്യവര്‍ദ്ധനവിനു വേണ്ടി പുരികങ്ങള്‍ വെട്ടി അലങ്കാരം നടത്താവുന്നതാണ് (ശര്‍വാനി: 2/128). മുഖവിശാലതക്കും സൗന്ദര്യത്തിനുവേണ്ടി കഴനെറ്റിയുടെ അടുത്തുള്ള മൃതുലമായ രോമങ്ങള്‍ നീക്കുന്ന പതിവ് ചില സ്ത്രീകള്‍ക്കുണ്ട്. അറബ് നാടുകളിലാണത്രെ ഇത് കൂടുതലായി കാണപ്പെടുന്നത്. ഭര്‍തൃമതിക്കു മാത്രമേ ഇതും അനുവദനീയമാവൂ. അതുതന്നെ അയാളുടെ സമ്മതത്തോടെമാത്രം (ശര്‍വാനി: 2/128 കാണുക).
# വെപ്പുമുടി അണിയൽ
നജസായ മുടിയോ മനുഷ്യരുടെ മുടിയോ തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കല്‍ സ്ത്രീ പുരുഷ ഭേദന്യെ ഹറാമാണ്. സ്വന്തം തലയില്‍നിന്നു വേര്‍പ്പെട്ട മുടിതന്നെയായാലും അത് മുടിയോട് ചേര്‍ത്തുവെക്കാവുന്നതല്ല. കാരണം മനുഷ്യ മുടിക്ക് പ്രത്യേകം ആദരവുണ്ട്. അത് കുഴിച്ചുമൂടാനാണ് കല്‍പന. മനുഷ്യ മുടി വില്‍പന നടത്തല്‍ അനുവദനീയമല്ല. മനുഷ്യരുടെതല്ലാത്ത ശുദ്ധമായ മുടി അല്ലെങ്കില്‍ മുടിയോട് തുല്യമായ കൃത്രിമമായ മുടി ഭര്‍ത്താവിന്റെ അനുമതിയോടെ ഭാര്യക്ക് തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കാവുന്നതാണ് (ശര്‍വാനി: 2/128, ഇആനത്ത്: 2/33).
കഷണ്ടിത്തലയുള്ളവന്‍ വെപ്പു മുടി വെച്ച് അലങ്കാരം നടത്തുന്ന സമ്പ്രദായം ഇന്നു വ്യാപകമായിട്ടുണ്ട്. മനുഷ്യരുടെ മുടിയോ നജസായ മുടിയോ ആണ് വെപ്പുമുടി എങ്കില്‍ അതു നിഷിദ്ധമാണ്. മനുഷ്യരുടേതല്ലാത്ത ശുദ്ധമായ മുടിയോ മറ്റു ശുദ്ധമായ കൃത്രിമ മുടിയോ വെക്കുന്നവര്‍ തലയുടെ തൊലിയിലേക്ക് വെള്ളം ചേരുമോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കണം.
രണ്ടു രൂപത്തില്‍ വെപ്പു മുടി പിടിപ്പിക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇഷ്ടാനുസരണം തലയില്‍നിന്നെടുത്തുമാറ്റാന്‍ പറ്റുന്ന വിധവും പറ്റാത്ത വിധവും. എടുത്തുമാറ്റാന്‍ സാധിക്കുന്നതാണെങ്കില്‍ കുളിക്കുമ്പോള്‍ എടുത്തുമാറ്റുന്ന പക്ഷം വെള്ളം ചേരാത്ത പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍, എടുത്തുമാറ്റാന്‍ കഴിയാത്ത വിധം പിടിപ്പിക്കുന്നത് തലയുടെ രോമക്കുത്തില്‍ ഉറപ്പിച്ചുകൊണ്ടാണത്രെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുടിവെപ്പില്‍ ഓരോ രോമക്കുത്തിലേക്കും വെള്ളം ചേര്‍ന്നിട്ടില്ലെങ്കില്‍ കുളി സാധുവല്ല. അതുമൂലം മുകളില്‍ വവരിച്ച അപകടങ്ങളെല്ലാം ഇവിടെയും സംഭവിക്കുന്നു. വെപ്പുമുടി ശരീരത്തിന്റെ ഭാഗമായി ഒരിക്കലും പരിഗണിക്കപ്പെടില്ല.
# പല്ല് നഖം എന്നിവയിലെ അലങ്കാരങ്ങൾ
ചന്ദമുണ്ടാകാന്‍ വേണ്ടി പല്ലു രാകി മൂര്‍ച്ഛ കൂട്ടുന്നതും പല്ലുകള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നതും ഭര്‍തൃമതിയല്ലാത്ത സ്ത്രീകള്‍ക്കു ഹറാമാണ്. ഭര്‍തൃമതിക്കു ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ ഹറാമില്ല (ശര്‍ഹു ബാഫള്ല്‍: 1/39). പല്ലിന്റെ ന്യൂനത തീര്‍ക്കാന്‍ വേണ്ടി കമ്പിയിട്ടു കെട്ടല്‍, ഇളകിയ പല്ല് സ്വര്‍ണ നൂല്‍ കൊണ്ടോ മറ്റു വല്ലതുംകൊണ്ടോ കെട്ടല്‍, സ്വര്‍ണ പല്ലുകള്‍ ഉപയോഗിക്കല്‍ എന്നിവ എല്ലാവര്‍ക്കും അനുവദനീയമാണ് (തുഹ്ഫ: 3/275).
നഖങ്ങളില്‍ ചില സ്ത്രീകള്‍ ‘ക്യുട്ടക്‌സ്’ ഉപയോഗിക്കാറുണ്ട്. ആ കട്ടിയുള്ള പോളീഷ് നഖത്തെ മറച്ചുകളുകയാണ് ചെയ്യുന്നത്. അതുകാരണം, വുളൂഉം കുളിയും സാധുവാകുകയില്ല.
# ടൈറ്റ് ഫിറ്റും ആഭരണങ്ങളും
ഇടുങ്ങിയ വസ്ത്രം (ടൈറ്റ്ഫിറ്റ്) ധരിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്താണ് (ഇആനത്ത്: 1/108).
സ്വര്‍ണം, വെള്ളി പോലോത്ത ആഭരണങ്ങള്‍ ഉപയോഗിക്കല്‍ പുരുഷനു നിഷിദ്ധമാണ്. എന്നാല്‍, വെള്ളിയുടെ ഒരു മോതിരം അണിയല്‍ പുരുഷന് അനുവദനീയം മാത്രമല്ല സുന്നത്തുകൂടിയുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്രായം തികയുന്നതുവരെ ഏതു തരം ആഭരണങ്ങളും ധരിക്കാവുന്നതാണ് (തുഹ്ഫ: 3/379).
സാധാരണ ഗതിയില്‍ അമിതമാവാത്ത എല്ലാവിധ ആഭരണങ്ങളും മൈലാഞ്ചിയും അഴകിന് വേണ്ടി സ്ത്രീകള്‍ക്കു സകാത്തില്ലാതെ ധരിക്കാം (തുഹ്ഫ: 3/272).
അല്ലാഹുവേ ഞങ്ങളെയും ഞങ്ങളോട് ബന്ധപ്പെട്ടവരെയും ഈമാനോട് കൂടി മരിപ്പിക്കണേ റബ്ബേ
മുത്ത് നബിയുടെ അടുത്തേക്ക് ഒരു സ്വലാത്ത്
💜 صلي الله علي محمد 💚 💚 صلي الله عليه وسلم ❤
💜 صلي الله علي محمد 💚 💚 صلي الله عليه وسلم ❤
💜 صلي الله علي محمد 💚 💚 صلي الله عليه وسلم ❤
( 💛 💚 യാക്കൂബ് കുമ്പോൽ 💗 💚 )






വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, August 17, 2016

ധീരനായ പുത്രന്റെ ധീരനായ പിതാവ്" - H. Tippu Sulthan

ധീരനായ പുത്രന്റെ ധീരനായ പിതാവ്"
ടിപ്പു സുൽത്താൻ എന്ന ചരിത്ര പുരുഷൻ..ഭാഗം (1)
ടിപ്പു സുൽത്താൻ എന്ന ധീരനും സാഹസികനുമായ ഭരണാധികാരിയെ കുറിച്ചെഴുതാനായി തുനിയുമ്പോൾ ഹൈദരലി എന്ന പിതാവിനെ ആ ചരിത്രമെഴുത്തിലേക്ക് കൊണ്ടുവരാതെ മാറ്റി നിർത്താനാകില്ല.
ടിപ്പുവിന്റെ ചരിത്രമെന്നുള്ളത്
ഹൈദരലി സാഹിബിന്റെ കൂടി ചരിത്രമാണ്.
അത് മൈസൂറിനെ മൈസൂറാക്കി
മാറ്റിയ ചരിത്രമാണ്.
അത് ഒരു കാലത്തെ ഇന്ത്യാ മഹാരാജ്യത്തിന്റെ തന്നെ ചരിത്രമാണ്.

ചരിത്രത്തിൽ നാം ഒരുപാട് പേരെ കണ്ടിട്ടുണ്ട്.
ഒരുപാട് പേരെ കുറിച്ച് വായിച്ചിട്ടുണ്ട്.
എങ്കിൽ ഓരോ ചരിത്രപഠന വിദ്യാർത്ഥിയുടെയും മനസ്സകത്ത് വല്ലാത്ത ആശ്ചര്യവും അത്ഭുതവുമുണർത്തുന്ന ചരിത്രമാണ് ടിപ്പു എന്ന പുത്രന്റെയും ഹൈദരലി എന്ന പിതാവിന്റെയും ചരിത്രം.
ലോകം കണ്ട ശക്തരായ ഭരണാധികാരികളുടെ പട്ടികയിൽ ഇവർ രണ്ടുപേരും ഇടംകണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
ടിപ്പു സുൽത്താൻ എന്ന ധീരനെ കുറിച്ച് പറയുന്നതിനു മുമ്പ് ടിപ്പുവിനെ ധീരനായ ടിപ്പുവാക്കി മാറ്റിയ സമർത്ഥനായ ആ പിതാവിൽ നിന്നും തന്നെ നാം തുടങ്ങേണ്ടിയിരിക്കുന്നു.
ഗുരുകുല വിദ്യാഭ്യാസം പോലുമില്ലാതിരുന്നിട്ടും
ഒരു നൂറ്റാണ്ടിനെ തന്നെ അത്ഭുതപ്പെടുത്തിയ പ്രതിഭയായിരുന്നു ഹൈദരലി.
താഴെ തട്ടിലുള്ള വെറുമൊരു സൈനികനായി തുടങ്ങി,അതിലൂടെയൊരു കേണലായി മാറി,
അത് കഴിഞ്ഞ് തന്റെ മിടുക്ക് കൊണ്ട് തന്നെ വലിയൊരു സൈന്യത്തിന്റെ പടത്തലവനായി,
പിന്നീട് ഒരു രാജ്യത്തിന്റെ തന്നെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന അമരക്കാരനായി മാറിയ ഹൈദരലി എന്ന വ്യക്തി ചരിത്രത്തിൽ വലിയൊരു അത്ഭുതം തന്നെയാണ്.

ഒരു ഭാഗത്ത് സാമ്രാജ്യത്വ ശക്തികളുടെ വെല്ലുവിളിയും,
മറ്റൊരു ഭാഗത്ത് ജന്മനാടിന് വേണ്ടി പോരാടേണ്ടവർ വെള്ളക്കാർക്ക് വേണ്ടി നടത്തുന്ന കുഴലൂത്തുമായിരുന്നു അന്നീ മണ്ണിൽ മുഴങ്ങിക്കേട്ടത്.
അവിടെയാണ് അവർക്കെതിരെ എല്ലാ കരുക്കളും സ്വരുക്കൂട്ടി ഹൈദരലിയുടെ രംഗപ്രവേശം.
ബ്രിട്ടീഷുകാർ,ഒരതിർത്തി വരെ ഫ്രഞ്ചുകാർ,
പിന്നെ മൈസൂർ മഹാരാഷ്ട്രന്മാർ,
ഹൈദരാബാദിലെ നൈസാം ഇവരെല്ലാം അധിനിവേശ ചരിത്രത്തിലെ തുല്യനടന്മാരായിരുന്നു.
അവരെയൊക്കെ വ്യക്തിപ്രഭയുടെ
അസാമാന്യത കൊണ്ടും,
തന്റെ ധീരത കൊണ്ടും തെല്ലും ഭയമില്ലാതെ നേരിട്ട ധീരനായ ഹൈദരലി സാഹിബിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം..


(തുടരും)

"BRAVE SON'S BOLD FATHER"
The history of Hazrat Tippu Sulthan -Part (1)
As we are entering to write the history of the brave and adventurous ruler tippu sulthan. We have to look up his father HAYDER ALI into this.this history of tippu sulthan's is also the history of hayder Ali.
The history is a part of Mysore as we seeing now.
It is also the history of great INDIA upon a time.

We have seen lots of people in the history. all of we have been readed about them. From all of other for every historic student there will be a surprising and energetic story of tippu sulthan's and his great father hayder Ali's. Both of them were ranked in the list of the strongest rulers in the world Because they deserve it.
Before saying about the brave tippu sulthan we have to look up the great father who designed tippu sulthan as bold. Hayder ali don't had any academic background but he was a man who have surprised entrire a century. He started as a soldier, due to his hardwork and skills he bacame the supreme commander of the army, after that hayderali became a man who can control entire the country.due to this he is a great personality in the history.

At that time there were only two sounds on the land.The challenging of imperialist powers on another side they were supporting the white people (but they are the people who defend them for the homeland). At that time hayderali entered into it with a mastermind. The Britishers, Frenchman , big fishes of mysore, and naizam of Hyderabad all of them were equal heroes of the timebeing. Hayderali was a bold man who defended all of them with no fear and his great personality, we can start from hayderali......
(Continues)


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, August 16, 2016

ബ്രാഹ്മണാനായി ജനിക്കുകയും, എന്നാൽ ഇസ്‌ലാം എന്നാ സത്യാ സന്ദേശം മനസ്സിലാക്കിയ Dr സാദിഖ് ....?


ബ്രാഹ്മണാനായി ജനിക്കുകയും, സന്യാസ ജീവിതം ലക്‌ഷ്യം വെച്ച് ജീവിക്കുകയും അവസാനം ഇസ്‌ലാം എന്നാ സത്യാ സന്ദേശം മനസ്സിലാക്കിയ dr സാദിഖ് . ഇപ്പോൾ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന opthalmologist ആണ് ഇദ്ദേഹം

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, August 7, 2016

ഖബർ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ദിക്ക്ർ...പഠിക്കാൻ .....?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, July 31, 2016

മരിച്ച് കഴിഞ്ഞാല് ചെയ്യേണ്ട 7 കാര്യങ്ങള്




1. കണ്ണ് അടച്ചു കൊടുക്കുക.
2. താടിയും തലയും കെട്ടുക
3. അവയവങ്ങള് മടക്കി നിവര്ത്തുക.
4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.
5. നേരിയ തുണികൊണ്ട് ആകെ മൂടുക.
6. വയറിന്മേല് എന്തെങ്കിലും വെക്കുക.
7. ഖിബ്ലക്ക് അഭിമുഖമായി കിടത്തുക.
കുളിപ്പിക്കുമ്പോള് ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്
1. എഴുന്നേല്പ്പിച്ച് ഇരുത്തി വയര്തടവുക.
2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.
3. പല്ല് വൃത്തിയാക്കുക.
4. മൂക്ക് വൃത്തിയാക്കുക.
5. പൂര്ണമായി വുളൂഅ് എടുത്ത് കൊടുക്കു.
6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.

7. മുടിചീകുക (സ്ത്രീകളാണെങ്ക
ില് മുടി 3 ആക്കി മെടഞ്ഞിടുക)

കുളിപ്പിക്കല്

1. വലത് ഭാഗം കഴുത്ത്മുതല് കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
2. ഇടതു ഭാഗം കഴുത്ത്മുതല് കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല് കാലറ്റംവരെ മുഴുവന് ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.
6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
10. സുഗന്ധമോ കര്പ്പൂരമോ കലര്ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)
11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.
12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.
13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.
14. തോര്ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.
കഫന് ചെയ്യല്
1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള് എന്നിവടങ്ങളില് സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്ദോ ഇല്ല).
2. കഫന് ചെയ്യാന് ഒരു വസ്ത്രം മതി. (ഫര്ദ്)
3. പുരുഷന് സുന്നത്ത് 3 വസ്ത്രം.
4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.
5. പുരുഷന് - ഷര്ട്ട്, മുണ്ട്, തുണി
6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.
7. തുണികള് മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്കാരത്തില് കൈകെട്ടുന്നത് പോലെ വലത് മുകളില് വരുന്ന രീതിയില് മടക്കണം.
8. തുണികള് അഴിയാതിരിക്കാന്‍ 3 കെട്ടുകള് കെട്ടണം. അത് ഖബറില് വെക്കുമ്പോള് അഴിക്കണം.

അവലംബം :

1. മുഗ്നി
2. മിന്ഹാജുത്ത്വാലിബീന്
3. തുഹ്ഫ
4. മഹല്ലി
5. സ്വഹീഹ് ബുഖാരി
6. സ്വഹീഹ് മുസ്ലിം
7. ഫതുഹുല് ബാരി
8. സുനന് അഹ്മദ്
9. സുനന് അബൂദാവൂദ്
10. സുനന് ഇബ്നുമാജ
11. ശറഹുല് മുഹദ്ദബ്

"പടച്ചവൻ ഈ വിവരം നൽകിയതിനുള്ള പ്രതിഫലം കൊടുക്കട്ടെ
ആമീൻ"
''ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന് ആ നന്മ ചെയ്യുന്നവനെ പോലെയാണ്.



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, July 30, 2016

അറിവ് പകരുന്ന ഒരു കഥ.............?



 വിദേശത്ത് ഉപരിപഠനത്തിന് പോയ് തിരിച്ചുവന്ന മകന്, മാതാപിതാക്കളോട് ആവശ്യപ്പെട്ടു എത്രയും വേഗം എനിക്കൊരു മതപണ്ടിതനെ കാണണം അല്ലെങ്കില് മതപരമായ നല്ല അറിവുള്ള ഒരുവ്യക്തിയെ കണ്ട് എന്റെ ഉള്ളിലെ 3 ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്തണം. അവസാനം മാതാപിതാക്കള് ഒരു ആഃലിമിനടുത്ത് മകനെ എത്തിക്കാമെന്നായ്.
മകന് : നിങ്ങളാരാണ്..?? നിങ്ങള്ക്ക് എന്റെ ചോദ്യങ്ങള്ക്ക് ഉത്തരം നല്കാന് സാധിക്കുമോ..??
ആഃലിം : ഞാനള്ലാഹു (സു.തആഃല) യുടെ ഒരടിമമാത്രം, ഇന് ഷാ അള്ലാഹ് (അള്ലാഹു അനുഗ്രഹിച്ചാല്) ഞാന് നിങ്ങളുടെ ചോദ്യങ്ങള്ക്ക് ഉത്തരം തരും.
മകന് : നിങ്ങള്ക്ക് ഉറപ്പുണ്ടോ..?? ധാരാളം വിജ്ഞാനികള്ക്ക് ഉത്തരം നല്കാന് കഴിയാത്ത ചോദ്യങ്ങളാണ്..
ആഃലിം : ഞാന് എന്റെ കഴിവിനനസരിച്ച് ശ്രമിക്കും, അള്ലാഹു (സുബുഹാനഹു വ തആഃലയുടെ) സഹായത്താല്..
മകന് : ഇതാണ് എന്റെ മൂന്ന് ചോദ്യങ്ങള്..

★1. അള്ലാഹു എല്ലായിപ്പോഴും നിലനില്ക്കുന്ന ഒരു പ്രതിഭാസമാണോ..?? എങ്കില് അള്ലാഹുവിന്റെ രൂപം മനസ്സിലാക്കിതരുക.

★2. എന്താണ് തഖ്ദീര് (വിധി/ഭാഗ്യം)

★3. ശെയിത്താനെ തീയില് നിന്നാണ് ഉണ്ടാക്കിയതെങ്കില്, എല്ലാത്തിനുമവസാനം ശെയിത്താനെയും നരകത്തിലെറിയപ്പെടുന്നു. നരകവും തീയാല് നിര്മിതമാണ്, ശെയ്താന് എന്തെങ്കിലും മാറ്റമനുഭവപ്പെടുമോ..?? അള്ലാഹു (സു.ത.) ഇതറിയില്ലേ..?

ഈ ചോദ്യങ്ങള് കേട്ട ഉടന്, ആഃലിം ആ മകന്റെ മുഖത്ത് ശകതമായൊരടിയാണ് കൊടുത്തത്.

മകന് : (വേദനയോടെ) എന്നോടെന്തിനാ ദേശ്യം വരുന്നത്.?
ആഃലിം : ഞാന് എന്റെ ദേശ്യം കാണിച്ചതല്ല. ആ അടി നിങ്ങളുടെ മൂന്ന് ചോദ്യത്തിനും കൂടിയുള്ള ഉത്തരമാണ്.

മകന് : എനിക്കൊന്നും മനസ്സിലാകുന്നില്ല.

ആഃലിം : മുഖത്ത് അടി കിട്ടിയപ്പോള് നിങ്ങള്ക്ക് എന്താ തോന്നിയത്..??
മകന് : എനിക്ക് വേദനയുണ്ടായ്...(അതെ) ഇപ്പോഴും നല്ല വേദനിക്കുന്നു.
ആഃലിം : അപ്പോള് വേദനയുണ്ടെന്നും ഇപ്പോഴും നിലനില്ക്കുന്നു എന്ന് മനസ്സിലായില്ലേ..

മകന് : അതെ.
ആഃലിം : ആ വേദനയുടെ രൂപമൊന്ന് നിങ്ങളെനിക്ക് കാണിച്ചു തരാമോ..!!
മകന് : ക്ഷമിക്കണം, അതെനിക്ക് സാധിക്കില്ല.

ആഃലിം : ഇത് നിങ്ങളുടെ ആദ്യചോദ്യത്തിനുത്തരമാണ്.. എല്ലാവര്ക്കുമറിയുന്ന കാര്യമാണ് ഒരു രൂപവുമില്ലെങ്കിലും അള്ലാഹു (സു.ത.)എപ്പോഴും നിലനില്ക്കും എന്നുള്ളത്..
ഞാന് നിങ്ങളെ അടിക്കുമെന്നത് നിങ്ങളിവിടെ എത്തുന്നത് വരെ ആലോചിച്ചിരുന്നോ..??

മകന് : ഇല്ല.
ആഃലിം : ഇന്ന് എന്റെ അടികിട്ടുമെന്ന് എന്നെങ്കിലും നിങ്ങളോര്മിച്ച
ിട്ടുണ്ടോ..??

മകന് : ഇല്ല.
ആഃലിം : അത് തഖ്ദീര് (വിധി) എന്റെ രണ്ടാമത്തെ ഉത്തരം....
എന്റെ കൈ നിര്മിച്ചിരിക്കുന്നത് മാംസങ്ങള്കൊണ്ടാണ്, അടികൊണ്ട നിങ്ങളുടെ മുഖവും നിര്മിച്ചിരിക്കുന്നത് മാംസങ്ങളാലാണല്ലോ..??

മകന് : അതെ. ശരിയാണ്.
ആഃലിം : ഞാനടിച്ചതിനു ശേഷം നിങ്ങള്ക്കെന്താണനുഭവപ്പെട്ടത്..??
മകന് : നല്ല വേദന.

ആഃലിം : ശരിയാണ്, ഇത് നിങ്ങളുടെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരമാണ്. ശെയിത്താനെയും തീയിലാണ് നിര്മിച്ചിരിക്
കുന്നതെങ്കിലും, അള്ലാഹു (സു.ത.) വിചാരിച്ചാല് നരകം ശെയിത്താനും വളരെ വേദനയുള്ളതാക്കാന് കഴിയും...

കാരുണ്യവാനായ അള്ലാഹുവിലും അവന്റെ കഴിവുകളിലും നിങ്ങള് വിശ്വസിക്കുന്നെങ്കില്... നിങ്ങളിത് മറ്റുള്ളവരിലേക്കും എത്തിക്കുക... അവരുമറിയട്ടെ അള്ലാഹുവിന്റെ അസ്തിത്വവും നീതിനിര്വഹണവും..

അതെ, അള്ലാഹു (സു.ത.) യാണ് നമ്മുടെ രക്ഷകന്, മരണമില്ലാത്തവന്, ദയാപരന്, സര്വത്തിനും അധിപന്, അവനറിയാതെ ഈ ലോകത്ത് ഒന്നും ചലിക്കില്ല.. നമുക്കവനെ വാഴ്ത്താം... അവനെന്താണോ ഉദ്ദേശിച്ചത് അതു നിറയെ അവനെ പുകഴ്ത്തിപറയാം..

അല്ഹംദുലി്ലാഹ്..
അല്ഹംദുലില്ലാഹ്..



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ Relatives .  ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, July 28, 2016

മന:ശ്ശാന്തിക്കുള്ള മരുന്ന് സൗജന്യമാണ് ......................?

മന:ശ്ശാന്തിക്കുള്ള മരുന്ന് സൗജന്യമാണ് എന്ന ബോർഡ് കണ്ടപ്പോൾ, ആ മരുന്ന് ചോദിച്ച വ്യക്തിക്ക് കടക്കാരൻ കൊടുത്ത മരുന്ന് കാണേണ്ടേ ?
*വിഷമങ്ങളും, പ്രയാസങ്ങളും ഉണ്ടാകുമ്പോൾ എങ്ങനെയെങ്കിലും അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പലരെയും സമീപിച്ച് ശിർക്കൻ അന്തവിശ്വാസങ്ങളിലേക്ക് പോകുന്നതു കാണാം മുസ്ലിമേ എല്ലാം അള്ളാഹുവിന്റെ പരീക്ഷണമാണെന്നു മനസ്സിലാക്കി അല്ലാഹുവിൽ മാത്രം തവക്കുലാക്കി അള്ളാഹുവിനോട് മാത്രം പ്രാർത്ഥിക്കുക! അള്ളാഹു നമ്മെ കൈ വിടില്ല ഒരു ഗുണ പാഠം കാണുക*
👇
 لا إله إلا الله 
“അല്ലാഹുവല്ലാതെ 
ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല !
"ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌." Quran 2:152)
*ഒരു കപ്പൽ കാറ്റിലും കോളിലും പെട്ട് തകർന്നു... 
അതിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം... അബോധാവസ്ഥയിൽ അയാൾ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപിലും... 
കൂട്ടിന് ആളില്ലാതെ ഏകനായ് ദ്വീപിൽ അകപ്പെട്ട ആ മനുഷ്യൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി..
എന്നാൽ സർവ ശക്തനായ ദൈവത്തിങ്ങൽ ഉള്ള വിശ്വാസം അയാൾ കൈവിട്ടില്ല...

തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു...

ദിവസവും തന്നെ രക്ഷിക്കാൻ വരുന്ന കപ്പലും കാത്ത് അയാൾ ചക്രവാളത്തിൽ കണ്ണും നട്ടിരിക്കും...


ഇങ്ങനെ ദിവസങ്ങൾ എത്രയോ കടന്നുപോയി...
പക്ഷേ, ആരും വന്നില്ല. എന്നാൽ അയാൾ പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു...
ദ്വീപിൽ അങ്ങിങ്ങായി കിടന്നിരുന്ന മരക്കഷ്ണങ്ങൾ ശേഖരിച്ച് അയാൾ ഒരു കുടിൽ പണിതു,,. 

ഒരു ദിവസം, 
ഭക്ഷണത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ നടുക്കിക്കളഞ്ഞു...തന്റെ കുടിൽ കത്തിനശിച്ചിരിക്കുന്നു. തന്റേതായി ആകെയുണ്ടായിരുന്ന വസ്തുക്കളും നഷ്ടപ്പെട്ടിരിക്കുന്നു. 
എന്തു ചെയ്യണമെന്നറിയാതെ അയാൾ തല കുമ്പിട്ട് കരയാൻ തുടങ്ങി.
"എന്റെ രക്ഷിതാവേ , നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,"
അയാൾ ആര്‍ത്തുവിളിച്ചു..

കരഞ്ഞു കരഞ്ഞ് അയാൾ തളർന്നുറങ്ങി.. എന്നാല്‍ പിറ്റേന്ന് പ്രഭാതത്തിൽ ഒരു വലിയ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു കൂറ്റൻ യാത്രാക്കപ്പൽ ദ്വീപിനെ ലക്ഷ്യം വെച്ച് വരുന്നു...

സന്തോഷത്താൽ അയാൾ കരഞ്ഞുപോയി... കപ്പലിൽ പ്രവേശിച്ചപ്പോൾ നാവികരോടായി അയാൾ ചോദിച്ചു:

"നിങ്ങള്‍ക്ക് എങ്ങനെ ദ്വീപില്‍ ഒരാള്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി." അപ്പോൾ അവർ പറഞ്ഞു:

" ദ്വീപിൽ നിന്ന് പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ മനുഷ്യര്‍ ആരെങ്കിലും അവിടെ അകപ്പെട്ടിരിക്കാം എന്ന് ഞങ്ങൾ ഊഹിച്ചു...

ഇതുകേട്ട അയാൾ പൊട്ടി കരഞ്ഞുകൊണ്ട് നാഥനോട്‌ തന്നെ സഹായിച്ച വഴിയോർത്ത് ആശ്ചര്യപ്പെട്ടു. നാഥനൊട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു...


لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير :

“അല്ലാഹുവല്ലാതെ 
ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. 
അവന് പങ്കുകാരില്ല. സര്‍വാധിപത്യവും സര്‍വ്വസ്തുതിയും അവനാകുന്നു. 
അവന്‍ എല്ലാത്തിനും കഴിവുള്ളവാനാണ്.

ഗുണ പാഠം :

പ്രയാസങ്ങൾ വരുമ്പോൾ പ്രതീക്ഷകൾ കൈവിട്ട് ദുഃഖിച്ചിരിക്കാൻ എളുപ്പമാണ്... എന്നാൽ നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ദൈവമാണ് ...
ഇനി നിങ്ങളുടെ കുടിലും കത്തിയെരിഞ്ഞേക്കാം... എന്നാൽ ക്ഷമയവലംബിക്കുക, നാഥന്റെ സഹായത്തിന്റെ പുക അതിൽ നിന്ന് ഉയരാതിരിക്കില്ല...

*നാം ഒരിക്കലും റബ്ബിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകരുത്. വൈകിയാണെങ്കിലും റബ്ബ് ഉത്തരം തരും തീർച്ച* !


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, July 27, 2016

തല മറക്കല്‍ ..............?

തല മറക്കാന്‍ മടിക്കുന്നവരും, തല മറച്ചിട്ടും അന്യ പുരുഷന്മാരെ കാണുമ്പോള്‍ താനേ തലയിലെ തട്ടം താഴേക്ക്‌ വീണു പോകുന്നവരും, കട്ടി കുറഞ്ഞ വസ്ത്രം കൊണ്ട് തല മറക്കുന്നവരും, തലയുടെ മുന്‍ ഭാഗത്തെ മുടിയുടെ ഡിസൈന്‍ പുറത്തു കാണിച്ചു കൊണ്ട് ബാക്കി ഭാഗം ഭദ്രമായി മറക്കുന്നവരും ആയ സ്ത്രീകളോടും അത്തരം ഉമ്മമാരെ സ്നേഹിക്കുന്ന മക്കളോടും പെണ്‍ കുട്ടികളെ സ്നേഹിക്കുന്ന ഉപ്പമാരോടും ഭാര്യമാരെ സ്നേഹിക്കുന്ന ഭര്താക്കന്മാരോടും സഹോദരിമാരെ സ്നേഹിക്കുന്ന ആങ്ങളമാരോടും ആണ് ഞാന്‍ ഈ എഴുത്തിലൂടെ സംവദിക്കുന്നത്.
തല മറക്കണം എന്ന് അറിവില്ലാത്ത ഒരു സ്ത്രീയെ മുസ്ലിം സമുദായത്തില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുകയില്ല. തല മറക്കല്‍ നിര്‍ബന്ദമാണ് എന്നും അത് ഒരു മുസ്ലിം സ്ത്രീയുടെ അടയാളം ആണെന്നും ഇക്കാലത്ത് എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും അറിയാവുന്ന കാര്യം ആണ്. എന്നിട്ടും ഇന്ന് മുസ്ലിം സമുദായത്തില്‍ തല മറക്കുന്ന സ്ത്രീകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ് നമ്മുടെ സമുദായത്തില്‍ തല മറക്കാത്ത സ്ത്രീകളുടെ എണ്ണം. തല മറക്കാതവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ ഇത്രയും കൂടുതല്‍ പേര്‍ തല മറക്കാതെ നടക്കുന്നതിനുള്ള ഒരു കാരണം എന്ന് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഞാന്‍ ഈ എഴുത്ത് അയക്കുന്നത്.
നബി (സ) ഒരിക്കല്‍ ഇസ്രാ മീറാജ് രാത്രിയില്‍ കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . ആ രാത്രിയില്‍ ജിബ്രീല്‍( (..'(അ)നോട് കൂടെ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ നരകം കാണാന്‍ ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ ആ ചുട്ടു പൊള്ളുന്ന നരകത്തില്‍ വെച്ച് ഞാന്‍ കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന്‍ എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. ആ മുടിയില്‍ അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ ക്ലഴിഞ്ഞില്ല. വേദന താങ്ങാനാവാതെ ഞാന്‍ ജിബ്രീല്‍( (..'(അ)നോട് ചോദിച്ചു. ഏതാണ്‌ ആ സ്ത്രീ ജിബ്രീലേ ? അപ്പോള്‍ ജിബ്രീല്‍( (..'(അ) പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക്‌ ഇനിയും കൂടുതല്‍ കാണുവാനുണ്ട്.......
(അങ്ങനെ പല രീതിയിലും ശിക്ഷിക്കപ്പെടുന്ന സ്ത്രീകളെ രസൂലുല്ലാഹി (സ) അവിടെ കണ്ടതായി വിശദീകരിച്ചു. അതൊന്നും ഇവിടെ തല്‍കാലം കുറിക്കുന്നില്ല )
രസൂലുല്ലാഹി (സ) യുടെ വിശദീകരണം കേട്ട് കൊണ്ടിരിക്കുന്ന മകള്‍ ഫാത്തിമാ ബീവി ഇത് കേട്ട് സഹിക്കാനാവാതെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മഹതി രസൂലുല്ലാഹി (സ) യോട് ചോദിച്ചു. ഉപ്പാ, ആ പാവം സ്ത്രീകള്‍ ഈ രീതിയില്‍ മാരകമായി ശിക്ഷിക്കപ്പെടാന്‍ എന്താണ് കാരണം ഉപ്പാ, എനിക്കൊന്നു പറഞ്ഞു തരുമോ ഉപ്പാ..
രസൂലുല്ലാഹി (സ) വിശദീകരിച്ചു തുടങ്ങി. മകളേ, ഞാന്‍ ആദ്യം പറഞ്ഞ തലമുടി കൂട്ടി കെട്ടി മുകളിലേക്ക് കെട്ടി തൂക്കിയ നിലയില്‍ തലച്ചോറ് പതഞ്ഞു പൊങ്ങുന്ന ആ സ്തീയുണ്ടല്ലോ, അവള്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ തല മുടി പൂര്‍ണമായും മറക്കാതവള്‍ ആയിരുന്നു. അതായത് ആ സ്ത്രീ തല മറക്കാത്ത സ്ത്രീ ആയിരുന്നു
അല്ലാഹുവേ ഞങ്ങളെയും ഞങ്ങളോട് ബന്ധപ്പെട്ടവരെയും ഈമാനോട് കൂടി മരിപ്പിക്കണേ റബ്ബേ 
ഞങ്ങളുടെ പെങ്ങന്മാരെ നരകത്തെ തൊട്ടു നീ കാക്കണേ റബ്ബേ  !!


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, July 26, 2016

Mayyath [ Body bathing after death]

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, July 24, 2016

സൂറത്തുല്‍ ഫത്ഹ് - ഓതിയിലുള്ള ഗുണങ്ങൾ !!

നബി(സ്വ) പറഞ്ഞു: ഈ രാത്രി എനിക്കൊരു സൂറത്ത് അവതരിച്ചു. ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണത്. തുടര്‍ന്ന് നബി(സ്വ) ഓതി. ഇന്നാ ഫതഹ്‌നാ… (ബുഖാരി).
സഅ്‌ലബ്(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ അവന്‍ നബി(സ്വ)യോടൊപ്പം മക്കം ഫത്ഹ് യുദ്ധത്തില്‍ പങ്കെടുത്തവരെ പോലെയായി.
ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ഒരാള്‍ റമളാനിലെ ആദ്യരാത്രിയില്‍ സുന്നത്ത് നിസ്‌കാരത്തില്‍ സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ ആ വര്‍ഷം മുഴുക്കെ അയാള്‍ക്കല്ലാഹു സുരക്ഷിതത്വം നല്‍കുന്നതാണ്.
അല്ലാഹുവില്‍ നിന്നുള്ള സഹായം അയാള്‍ക്കു ലഭിച്ചുകൊണ്ടിരിക്കും. (റൂഹുല്‍ ബയാന്‍).

ഇമാം ഫഖ്‌റുദ്ദീനുറാസി വിവരിക്കുന്നത് കാണുക: എന്തെങ്കിലും വിഷമങ്ങള്‍ തനിക്കു പിടിപ്പെട്ടാല്‍ ജുമുഅയുടെ സുന്നത്തുകളെല്ലാം – പൂര്‍ത്തയാക്കിയ ശേഷം ജുമുഅ നിസ്‌കാരാനന്തരം ഏഴ് തവണ ഞാന്‍ സൂറത്തുല്‍ ഫത്ഹ് ഓതും. ശേഷം … എന്ന അല്ലാഹുവിന്റെ ഇസ്മ് അബ്ജദിന്റെ, എണ്ണമനുസരിച്ച് 489 പ്രാവശ്യം ചൊല്ലും. ഇത് അടുത്ത ജുമുഅ വരെ എല്ലാ ദിവസവും ളുഹ്ര്‍ നിസ്‌കാര ശേഷം ചെയ്തു. ഓതുന്നതിനിടയില്‍ സംസാരിക്കുന്നില്ല. ഇങ്ങനെ ഏഴ് നാള്‍ കഴിയുമ്പോഴേക്കും എന്റെ ആഗ്രഹം സഫലമായിക്കഴിഞ്ഞിരുന്നു. അല്ലാഹു ജനങ്ങള്‍ക്കിടയില്‍ സ്വാധീനശക്തി നല്‍കുകയും ചെയ്തു. (ഖവാസ്സുല്‍ ഖുര്‍ആന്‍).
ഈ സൂറത്ത് പതിവാക്കിയവര്‍ക്ക് നബി(സ്വ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുന്നതാണ്. (ഖസീനത്തുല്‍ അസ്‌റാര്‍).
🕌🕌മുത്ത് റസൂൽ ﷺ ക്കൊരു സ്വലാത്ത്
🕌🕌اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🕌🕌


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

അറബി അക്ഷരമാലയെ കുറിച്ച് മനോഹരമായ ഒരു ഗാനം.........?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഖുര്‍ആന്‍റെ പ്രവചനം ഫലിക്കുന്നു ...!!! സൂര്യന്‍ പടിഞ്ഞാറുദിക്കും......?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, July 21, 2016

മദീനയിലെ ഹിജാസ് മ്യൂസിയത്തിൽ കരിങ്കല്ലിൽ കൊത്തി വെച്ച Quran ...?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, July 19, 2016

ലാ ഹൗല എന്ന ദിക്ക്റിന്‍റെ മഹത്വം..||

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, July 18, 2016

ഇസ്ലാമിൽ കറുപ്പിന്‍റെ അഴക്‌.............!!!

മക്കയിൽ ഉമ്മറ ചെയ്യാൻ പോയപ്പോ ഞാൻ അവിടെ ടുഡിക്ക് ഉണ്ടായിരുന്ന പോലീസ്കാരനെ കാണാൻ ഇടയുണ്ടായി. നല്ല കറുത്ത ഒരുസൗദി പൗരൻ. (സ്വര്‍ഗത്തില്‍ നിന്നും ഇറക്ക പെട്ട കല്ലുകൾക്കു കാവൽ കാരൻ ‪#‎AJURUL‬ ASWAD ) ലക്ഷങൾ മുത്തംകൊടുക്കാൻ കൊതിക്കുന്ന 24മണിക്കൂർ തിരക്കുള്ള സ്ഥലം, നമ്മുടെ നാട്ടിൽ ഇങനെ ഉള്ളവരെ ആരുംതിരിഞ്ഞു നോക്കു കൂടി ഇല്ലാ, അൽഹംതുലില്ലാഹ് ഞാൻ ഒരു മുസ്ലിംആയതിൽഅഭിമാനിക്കുന്നു. അങനെ ഞാൻ ബിലാലിനെ (റ) കുറിച്ച് ചിന്തിച്ചു, പോലീസ് കാരന്റെ കുറച്ചു ഫോട്ടോയും എടുത്തു, റൂമിൽ വന്നു ബിലാലിനെ(റ) കുറിച്ച് കൂടുതൽ പഠിച്ചു ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടു, അതിനു ഇത്രയും.ലൈക്ക് &ഷെയർ കിട്ടുമെന്ന് ഒരിക്കലും.പ്രേതീശിചില്ല ബിലാൽ (റ) കുറിച്ച് നിങൾ.പഠിക്കുക ഷെയർ ചെയ്യുക, ഇസ്‌ലാം എന്താണ് പറയുന്നതെന്ന്.മനസിലാക്കുക ഇൻഷാഅല്ലാഹ് അല്ലാഹു നല്ലതു വരുത്തട്ടെ ആമീൻ . 

''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ... 
നിന്‍റെ അടിമ ബിലാല്‍ ആ
മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''

ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി 
ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..

ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ് 
ബിലാലിനെ.. കറുത്ത നീഗ്രോ..
ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും, 
ആരും ചോദിക്കില്ല.. അതാണ്‌ നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല, 
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ
ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!

''ബിലാല്‍.. ഞാന്‍ കേട്ടത് ശരിയാണോ? 
നീ മുഹമ്മദിനെ വിശ്വസിച്ചോ?''

'' അത് സത്യമാണ്.. ഞാന്‍ വിശ്വസിച്ചു..'' 
ബിലാല്‍ മറുപടി നല്‍കി..

ക്രൂര മര്‍ദ്ദനങ്ങളായിരുന്നു പിന്നീട്..
ജനം കൂടുന്ന കഅബയുടെ അടുത്ത് നിലത്തു 
കിടത്തി ചാട്ടവാറുകള്‍ പൊട്ടും വരെ അടിച്ചു...
മരുഭൂമിയിലെ മണലില്‍ കിടത്തി പാറക്കല്ല് 
നെഞ്ചത്ത് കയറ്റി വെച്ചു..
കണ്ണിലും, വായിലും മണലിട്ടു...

അപ്പോഴൊക്കെ ബിലാല്‍ പറഞ്ഞു
''അഹദ്..അഹദ്..അഹദ്..( ഒരേ ഒരു ദൈവം)

രാത്രി ഒട്ടകങ്ങള്‍ക്കൊപ്പം കൂട്ടില്‍ 
കിടക്കുമ്പോള്‍ ബിലാല്‍
ചിന്തിക്കുകയായിരുന്നു.. 
എന്താണ് താന്‍ ചെയ്ത തെറ്റ്..? 
കറുത്തവനായി ജനിച്ചതോ..?
മനുഷ്യര്‍ എങ്ങനെ ഉയര്‍ന്നവനും, 
താഴ്ന്നവനും ആകും..? എല്ലാവരേയും
ജനിപ്പിക്കുന്നത് ഒരേ ദൈവമല്ലേ..?
ആ ദൈവത്തിനു എല്ലാ മനുഷ്യരും ഒന്നല്ലേ..?

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs