Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Font Problem ; Can't Read !

Cannot read this blog then please download the attachments font folder and add it your PC . മലയാളം വായിക്കാന്‍ പറ്റുന്നില്ലേ ? എങ്കില്‍ ഈ ഫോണ്ട് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്യൂ ; Manorama font കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയൂ, സ്റ്റാര്‍ട്ട്‌ > കണ്ട്രോള്‍ പാനല്‍> ഫോണ്ട്സ് > പേസ്റ്റ് ഈ രൂപത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക.

Tuesday, April 3, 2018

സ്ത്രീകളുടെ വസ്ത്രം; മതങ്ങൾക്ക് എന്താണ് പറയാനുള്ളത്?


ഇസ്ലാം സ്ത്രീകളെ പർദ്ദക്കകത്ത്‌ പൊതിഞ്ഞു വെക്കുന്നു. മറ്റു മതങ്ങൾ സ്ത്രീകൾക്ക്‌ അവർക്കിഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദം നൽകുന്നുണ്ടോ?

എന്തു കൊണ്ടാണു തല പോലും മറക്കാൻ ഇസ്ലാം സ്ത്രീകളോട്‌ കൽപ്പിക്കുന്നത്‌ എന്ന്  ചില യുക്തിവാദികളും മതേതരൻമാരും ഇസ്ലാമിക-ക്രിസ്തീയ വിമർശകരും ചോദിക്കാറുണ്ട്‌. വസ്ത്ര ധാരണം മറ്റു മതങ്ങളിൽ എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

 ക്രിസ്തുമതത്തിൽ 

" സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി മുറിച്ചു കളയട്ടെ , മുടി മുറിച്ച്‌ കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവൾക്ക്‌ ലജ്ജയാണെങ്കിൽ അവൾ ശിരോവസ്ത്രം ധരിക്കട്ടെ. " (1കൊറിന്ത്യൻസ്‌ 11:6)

" സ്ത്രീ പുരുഷൻെറയൊ പുരുഷൻ സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്‌. അപ്രകാരം ചെയ്യുന്നവൻ നിൻെറ ദൈവമായ കർത്താവിനു നിന്ദ്യരാണു. " (ആവർത്തന പുസ്തകം 22:5)

"സ്ത്രീകൾ വിനയത്തോടും വിവേകത്തോടും ഉചിതമായ വിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു , പിന്നിയ മുടിയൊ ,സ്വർണ്ണമൊ രത്നങ്ങളൊ വിലയേറിയ ഉടയാടകളൊ അണിഞ്ഞ്‌ തങ്ങളെ തന്നെ അലങ്കരിക്കരുത്.‌ " 
(1 തിമോത്തയസ്‌ 2:9 ) 

 ഹൈന്ദവ ഗ്രന്ഥങ്ങളിൽ 

" ദൈവം നിന്നെ സ്ത്രീയായി സൃഷ്ട്ടിച്ചിരിക്കുന്നു. നീ നിൻെറ ദൃഷ്ടി താഴ്ത്തുകയും മനുഷ്യരുടെ നേർക്ക്‌ നോക്കാതിരിക്കുകയും കാലുകൾ അടുപ്പിച്ച്‌ വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക " ( ഋഗ്വേദ  8:33:19-20)

രാമൻ പരശുരാമനെ കണ്ടപ്പോൾ സീതയോടായി പറയുന്നു  " സീതാ നീ മൂടുപടം ഉപയോഗിക്കുകയും നീ നിൻെറ ദൃഷ്ട്ടി താഴ്ത്തുകയും ചെയ്യുക." (മഹാവീർ ചരിത ആക്റ്റ്‌ 2 പേജ്‌ 71)

"പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം ധരിക്കരുത്‌." ( ഋഗ്വേദ 10:85:30)

എന്താണു നമുക്കിതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്‌?  ഹൈന്ദവവേദം മൂടുപടം ധരിക്കാൻ പഠിപ്പിക്കുന്നു.  എന്നിട്ട്‌ എത്ര പേർ  മൂടുപടം ധരിക്കുന്നുണ്ട്‌ . അന്യപുരുഷനായ പരശുരാമനെ കണ്ടപ്പോൾ സീതയോട്‌ മൂടുപടം ധരിക്കാൻ പറഞ്ഞ ഭഗവാൻ  ശ്രീരാമനിൽ നല്ല ഭർത്താവിനെ കാണാൻ സാധിക്കും. 

എന്നാൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ  പോയാൽ തല മറക്കുന്ന ഹൈന്ദവ സ്ത്രീകളെ കാണാൻ സാധിക്കും ഞാൻ ജോലി ചെയ്ത സമയത്ത് ഗുജറാത്തിൽ  ചിലയിടങ്ങളിൽ അന്യ പുരുഷന്മാരെ കാണുമ്പോൾ ഹൈന്ദവ സ്ത്രീകൾ മുഖം വരെ മറക്കാറുണ്ട്‌.

എന്തായാലും ഇസ്ലാമിക വിമർശകരും യുക്തിവാദികളും മതേതരൻമാരും ആധുനിക സദാചാര പോലീസുമാരും ഇതൊന്നും കാണാതെ പോകുന്നു . സ്വന്തം മത ഗ്രന്ഥത്തിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി എന്ത്‌ പറയുന്നു എന്ന് മനസ്സിലാക്കാതെ ആധുനിക വസ്ത്രധാരണത്തെ കുറിച്ച് വാചാലമാകുന്നു. 

" നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു " ഖുർആൻ(33:59).വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, March 28, 2018

വെള്ളിയാഴ്ച്ച-ദിവസം-100-തവണ ഈ ദിക്ർ ചൊല്ലിയാൽ ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, March 19, 2018

ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു ഒരാൾ നല്കിയ മറുപടി.?


 An answer to a Question - Life teach us what?  Read this reply - thought motivating...

1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.

2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ. അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം  സമ്മാനിക്കുന്നു.

3- അധ്വാനിക്കുന്നവന്  വൈകിയാണെങ്കിലും ഒരു നാൾ വിജയം ലഭിക്കും.

4- നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന ഒരു  വിളക്കാണ് നമ്മുടെ ജീവൻ.

5-  നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.

6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട  നിധികൾ.

7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.

8-  ജീവിതം ഒരുനാൾ  അവസാനിക്കുമെന്ന് അറിയാമെങ്കിലും  മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു. തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.

9-  കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ  നിങ്ങളെ കേള്ക്കാൻ  കൂടെയുള്ളവർ തയ്യാറാവും.

10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.

11- പൊങ്ങച്ചം പറയുന്നവർ അധികവും  ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.

12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും  ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.

13-  മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട്  ആഗ്രഹങ്ങളും സ്വപ്നങ്ങളും  ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.

14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന്  ആരും  തിന്മകളെ  വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.

വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
 മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
 നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻

 എല്ലാം നൽകിയ ദൈവത്തിനു നന്ദിയുള്ളവരാവുക....
-----------

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഒരു മൗന സന്ദേശം...............!!

ദുനിയാവിലെ സമ്പത്ത് കൊണ്ട് മക്കൾ സമ്പന്നരായാൽ മാതാപിതാക്കൾ പേടിച്ചു പേടിച്ചു മക്കളോട് സംസാരിക്കുന്നു മക്കൾ
പിണങ്ങിയാലോ എന്ന് ഭയന്ന്

മക്കൾആത്മീയമായ അറിവ് കൊണ്ട്  സമ്പന്നരായാൽ മക്കൾ പേടിച്ചു പേടിച്ചു സംസാരിക്കുന്നു , മാതാപിതാക്കൾ പിണങ്ങിയാലോ എന്ന്ഭയന്ന്

ഒരു മൗന സന്ദേശം !!

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, March 17, 2018

വിവാഹം കഴിപ്പിക്കാൻ നിവൃത്തിയില്ലാത്തവരുടെ വിവാഹം നടത്തി കൊടുക്കുന്നു. ?
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, March 16, 2018

കിടപ്പറയിലെ രതിലീലകൾ ഇസ്ലാമിക വീക്ഷണത്തിൽവായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, March 11, 2018

കടം...........? !!

ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു.
മയ്യിത്ത് കുളിപ്പിച്ചൊരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാനൊരുങ്ങി.

മയ്യിത്ത് കട്ടിൽ എടുക്കാൻ ഒരുങ്ങിയപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.
"മയ്യിത്ത് കൊണ്ടുപോകാൻ വരട്ടെ, ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട്. ആദ്യം അത് ആര് എപ്പോൾ നൽകും എന്നതിനെ കുറിച്ച് ഒരു തീരുമാനം ഉണ്ടാക്കൂ എന്നിട്ട് മതി മയ്യിത്ത് മറവുചെയ്യാൻ കൊണ്ടുപോകുന്നത്...."

കൂടിനിന്നവരൊക്കെ മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
മയ്യിത്തിന്റെ ആൺമക്കൾ പറഞ്ഞു : 
"മരിച്ച ഞങ്ങളുടെ പിതാവ് അങ്ങിനെ ഒരു കടം ഉള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അത് നൽകാനും തയ്യാറല്ല."

മയ്യിത്തിന്റെ സഹോദരങ്ങൾ പറഞ്ഞു:
"സ്വന്തം മക്കൾ നൽകാൻ തയ്യാറല്ല എങ്കിൽ പിന്നെ ഞങ്ങൾ എന്തിന് നൽകണം...?"

ആരും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
പണം ലഭിക്കേണ്ടിയിരുന്ന വ്യക്തി മയ്യിത്ത് കൊണ്ടുപോകാൻ അനുവദിക്കാതെ മയ്യിത്ത് കട്ടിലിന്റെ ഒരു കാലിൽ ബലമായി പിടിച്ചിരുന്നു.
കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിലുമെത്തി.
മയ്യിത്തിന്റെ ഒരേയൊരു മകൾ വിവരം കേട്ടു.
ഉടനെ തന്റെ എല്ലാ ആഭരണങ്ങളും ഊരിയെടുത്തു. അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും എടുത്ത് ആ വ്യക്തിക്ക് നൽകിയിട്ട് പറഞ്ഞു:" അല്ലാഹുവിനെ വിചാരിച്ച്‌ ഈ ആഭരണങ്ങൾ വിറ്റുകിട്ടുന്ന തുകയും പിന്നെ ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ വരവ് വെച്ചോളൂ..ബാക്കി തുക എത്രയാണെന്ന് അറിയിച്ചാൽ വരും ദിവസങ്ങളിൽ എത്രയും പെട്ടെന്ന് അതും ഞാൻ തന്നുതീർക്കാം... ദയവുചെയ്ത് എന്റെ പ്രീയപ്പെട്ട പിതാവിന്റെ മയ്യിത്ത് കൊണ്ട്‌ പോകുന്നതിന് താങ്കൾ തടസ്സം നിൽക്കരുത്."
അത് കേട്ട ആ വ്യക്തി മയ്യിത്ത് കട്ടിലിന്റെ കാലിൽ നിന്നും പിടിവിട്ട് എഴുന്നേറ്റ് നിന്ന് പറഞ്ഞു" എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ കൂട്ടുകാരനായിരുന്ന ഈ മയ്യിത്തിന്റെ അനന്തരാവകാശി ഈ മകളാണെന്ന്.
സത്യത്തിൽ 15 ലക്ഷം ഈ കൂട്ടുകാരൻ എനിക്ക് നൽകാനല്ല മറിച്ച്, അത്രയും തുക ഞാൻ അങ്ങോട്ട് നൽകാനാണുള്ളത്. അന്നൊരിക്കൽ എന്റെ ഈ കൂട്ടുകാരൻ പറഞ്ഞിരുന്നു "ഞാൻ മരണപ്പെട്ടാൽ എന്റെ അനന്തരാവകാശി ആരാണെന്ന് നീ മനസ്സിലാക്കി ഈ തുക അവർക്ക് നൽകണമെന്ന്.
NB: ഇത് ഒരു കഥയാണെങ്കിലും (നടന്നതാവാം / നടന്നിട്ടില്ലായിരിക്കാം) ഇവിടെ കട ബാധ്യത, സത്യസന്ധത, മാതാപിതാക്കളോടുള്ള സ്നേഹം, കടപ്പാട്, വാഗ്ദത്തം പാലിക്കൽ, തുടങ്ങിയവ ചർച്ചചെയ്യുന്നുണ്ട്...
കടം വലിയൊരു പ്രശ്‌നമാണ്. കടങ്ങളോ കടബാധ്യതകളോ ഇല്ലാതെ മരിക്കാൻ അള്ളാഹു
നമ്മെയും നമ്മുടെ മാതാ പിതാക്കളെയും തുണക്കട്ടേ.... നമ്മെയും നമ്മോടു ബന്ധപ്പെട്ട എല്ലാവരെയും നേരായ, നന്മയുടെ വഴിയിൽ ഉൾപ്പെടുത്തി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ... സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള സൽബുദ്ധി നമുക്കെല്ലാവർക്കും നൽകട്ടെ...

ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..
കടപ്പാട്:vilayil shamnad


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Shariah Investments - Malayalam

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

SOORATHUL IQLAS - USEFUL YOUR DAILY LIFE. CLICK HERE


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, February 20, 2018

പന്നി മാംസം തിരിച്ചറിയുക. ഒഴിവാക്കുക. !!

Dr: M Amjad khan
 Medical Research Institute
 United States

മിക്കവാറും യൂറോപ്പ് ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളിലെ പ്രാഥമിക മാംസം പന്നി മാംസം ആണ്. ആ രാജ്യങ്ങളില്‍ ധാരാളം ഫാമുകളില്‍ പന്നി വളര്‍ത്തുന്നുണ്ട്. ഫ്രാന്‍സില്‍ മാത്രമായി തന്നെ 42000 ല്‍ അധികം ഫാമുകളുന്ടെന്നു കണക്കുകള്‍ പറയുന്നു. 

മറ്റുള്ള ജീവികളെക്കാള്‍ പന്നികളുടെ ശരീരത്തില്‍ കൂടുതല്‍ നെയ്യ് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പ് കാരും അമേരിക്കക്കാരും പന്നിപ്പനി പോലുള്ള അസുഖങ്ങളെ ഭയന്ന് ഇവ ഉപയോഗിക്കാറില്ല. ഇത് ക്രമീകരിക്കാനാകാതെ അവിടത്തെ ഫുഡ്‌ ഡിപ്പാര്‍ട്ട്മെന്റുകള്‍ പ്രയാസത്തിലായി. അങ്ങനെ അതുകൊണ്ട് അവര്‍ സോപ്പ് ഉണ്ടാക്കി കയറ്റുമതി ചെയ്തു. യൂറോപ്പില്‍ എല്ലാ വസ്തുക്കളും അതിന്റെ പാക്കില്‍ എഴുതാന്‍ നിയമം വന്നപ്പോള്‍ ഇത് കൊണ്ടുണ്ടാക്കുന്ന വസ്തുക്കളില്‍ "പിഗ് ഫാറ്റ്" എന്ന് രേഖപ്പെടുത്തി. അതോടെ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഇത്തരം വസ്തുക്കള്‍ നിരോധിച്ചു. പിന്നീട് യുദ്ധത്തില്‍ ബുള്ളറ്റിനു ഉപയോഗിച്ചു, മുസ്ലിം പട്ടാളക്കാരുടെ എതിര്‍പ്പില്‍ അവയും പരാജയപ്പെട്ടു. അവസാനം അവര്‍ ഇ-കോഡ് ഭാഷ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇത്തരം നെയ്യ് കൊണ്ടുള്ള വസ്തുക്കള്‍ 
TOOTH PASTE, SHAVING CREAM, CHEWINGUM, CHOCOLATES, SWEETS, BISCUTS, CORN FLAKES, TOFFEES, CANNED FOODS, FRUIT TINNS, ചിലത് ഇവയാണ്.
അത് കൊണ്ട് എല്ലാ മുസ്ലിങ്ങളും പന്നി മാംസം ഉപേക്ഷിക്കണമെന്നും, നിങ്ങളുടെ നിത്യോപയോഗങ്ങളില്‍ താഴെ നല്‍കിയിട്ടുള്ള ഇ-കോഡ് ലിസ്റ്റ് പരശോധിക്കണമെന്നും അവയിലുന്ടെങ്കില്‍ ഉപേക്ഷിക്കണമെന്നും അറിയിക്കുന്നു.
E100, E110, E120, E140, E141, E153, E210, E213, E214, E216, E234, E252, E270, E280, E325, E326, E327, E334, E335, E336, E337, E422, E430, E431, E432, E433, E434, E435, E436, E440, E470, E471, E472, E473, E474, E475, E476, E477, E478, E481, E482, E483, E491, E492, E493, E494, E495, E542, E570, E572, E631, E635, E904.

വായിച്ചു കഴിഞ്ഞ ശേഷം ആ ഷെയര്‍ ബട്ടണ്‍. ഒന്നമര്‍ത്തി കൂട്ടുകാരില്‍ എത്തിക്കുമല്ലോ..,
നമ്മള്‍ ചെയ്യുന്ന ഇത്തരം നല്ല പ്രവര്‍ത്തികള്‍ക്ക് അല്ലാഹു പ്രതിഫലം നല്കാതിരിക്കില്ല.വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, February 17, 2018

ബാത്‌റൂമിൽ സ്ത്രീകൾ നഗ്നരായി കുളിച്ചാൽ സംഭവിക്കുന്നത് ....?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, January 24, 2018

ദുബായിലെ ഖുർആൻ പാർക്ക് ഇൗ വർഷം മധ്യത്തിൽ തുറക്കും...?

ദുബായ് ∙ എമിറേറ്റിലെ ഖുര്‍ആന്‍ പാര്‍ക്ക് ഈ വര്‍ഷം പകുതിയോടെ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നു നഗരസഭാധികൃതര്‍.  വേദഗ്രന്ഥത്തില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പുതിയ പാര്‍ക്കിലെ ആകര്‍ഷണീയത. ദുബായ് നഗരസഭയുടെ വേറിട്ട പദ്ധതിയാണ് ഖവാനീജില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഖുര്‍ആന്‍ പാര്‍ക്കെന്നു മുനിസിപ്പാലിറ്റി തലവന്‍ എൻജിനിയർ ഹുസൈന്‍ ലൂത്ത പറഞ്ഞു. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കിലുണ്ടാകും. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു പാര്‍ക്ക് സന്ദര്‍ശനത്തിലൂടെ വ്യക്തമാകുമെന്നു ലൂത്ത അഭിപ്രായപ്പെട്ടു.

ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ടാകും. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള്‍ കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണെന്ന് ലൂത്ത സൂചിപ്പിച്ചു.

വിവിധ സംസ്കാരങ്ങളിലേക്ക് ആശയ,വൈദ്യ ഗവേഷണ പരമായ ഒരു പാലമായിരിക്കും 60 ഹെക്ടറിൽ നിർമിക്കുന്ന ഈ പാർക്ക്. വിശുദ്ധവേദഗ്രന്ഥം വ്യക്തമാക്കിയ അപൂർവ സസ്യങ്ങൾ ഒരു സ്ഫടികസദനത്തിൽ ആയിരിക്കും. 12 വ്യത്യസ്ത തോട്ടങ്ങൾ  ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നത്  ഖുർആൻ പാർക്കിനെ ഇതര പാർക്കിൽ നിന്നും വ്യത്യസ്തമാക്കും.

വാഴത്തോട്ടം, ഒലീവ് , ഉറുമാൻ പഴം, വത്തക്ക, അത്തി, മുന്തിരി, പലതരം ഉള്ളികള്‍, ഗോതമ്പ്, ഇഞ്ചി, കക്കരി , പുളി തുടങ്ങിയവയെല്ലാം പാര്‍ക്കില്‍ സുലഭമായി വിളയിച്ചിരിക്കും സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈൽ ചാർജ് ചെയ്യാൻ പ്രത്യേക സ്ഥലം, സൗരോർജ സംവിധാനം എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.  അത്യാധുനിക രീതിയിൽ നിർമിച്ച ചില ഗുഹകളും ഈ ഉദ്യാനത്തെ ഒരു ഉല്ലാസ, പഠന കേന്ദ്രം കൂടിയാക്കും. പാര്‍ക്കിനോട് അനുബന്ധിച്ച് വിശാലമായ പാര്‍ക്കിങ്ങും നിര്‍മിച്ചിട്ടുണ്ട്.  മൂന്നു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 
[Courtesy: Manorama]

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, November 12, 2017

മറവി ഉണ്ടാകുന്ന കാര്യങ്ങൾ | മറവിക്കുള്ള മരുന്ന് ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, November 8, 2017

ഈ ദിക്ർ 4 പ്രാവശ്യം ചൊല്ലിയാൽ പാപങ്ങൾ എല്ലാം പൊറുക്കപ്പെടും നരകത്തിൽ നിന്ന് രക്ഷയാകും.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, October 16, 2017

നമ്മുടെ നിസ്കാരങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം.......?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സ്വാലിഹത്തായ ഒരു പെണ്ണിനെ എങ്ങനെ മനസ്സിലാകാം,

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സ്വാലിഹത്തായ ഒരു പെണ്ണിനെ എങ്ങനെ മനസ്സിലാകാം,  കല്യാണം കഴിക്കാൻ പോകുന്നവരോട് ?

70 ,൦൦൦ മലക്കുകളാണ് നമുക്ക് വേണ്ടി ദുആ ചെയ്യുന്നത് ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, October 2, 2017

മുസ്ലിംങ്ങളോട് അറിയാനായി ചോദിക്കുന്നു ...........?


One persona give an answer for sreevalsam.  That is added below; now the ball is your [ readers ] court you take a decision where is need to correction ?ശ്രീവൽസൻ സർ, താങ്കൾ മുസ്ലീംകളോടായി ചോദിച്ച ചോദ്യങ്ങൾക്ക് ഞാനറിയുന്ന മറുപടി എഴുതുകയാണ്. ഇത് അവസാന വാക്കായി കാണേണ്ട. അന്വേഷണം തുടരുക തീർച്ചയായും ജഗന്നിയന്താവ് താങ്കൾക്ക് സൻമാർഗ്ഗ ദർശനം നൽകും. താങ്കളുടെ മത താരതമ്യ പഠനത്തിലേക്കായി ചിലതു മാത്രം.
a. ഭൂലോകമുണ്ടായ അന്നു മുതൽ തന്നെ ഇസ്ലാം ഭൂലോകത്ത് നിലവിലുണ്ട്. മുൻ കഴിഞ്ഞ പ്രവാചകൻമാരുടെ അനുയായികൾ എന്ന നിലയ്ക്ക് കൃസ്ത്യാനികളെയും യഹൂദൻമാരെയും അഹ് ലുൽ കിതാബ് (ഗ്രന്ഥത്തിന്റെ അനുയായികൾ ) എന്ന് പേരെടുത്ത് ഖുർആൻ പറഞ്ഞിട്ടുണ്ട്. മറ്റു വിഭാഗങ്ങളെ മുഷ്രിക്കുകൾ ( ബഹുദൈവ വിശ്വാസികൾ) എന്ന പേരിലാണ് ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്.
b. ആദം നബി(അ) ന്റെയും മുഹമ്മദ് നബി (സ) ഇടയ്ക്ക് ധാരാളം നബി മാർ കഴിഞ്ഞു പോയിട്ടുണ്ട്. ഈ പ്രവാചകൻമാരുടെ മരണശേഷം അവരുടെ പേരിൽ കെട്ടിയുണ്ടാക്കിയതായി രിക്കാം ഈ മതങ്ങളെല്ലാം. യേശുവിനു ശേഷം കൃസ്തു മതമുണ്ടായപോലെ മൂസായ്ക്കു ശേഷം യഹൂദമതമുണ്ടായതുപോലെ.
C. യേശു കൃസ്തു ഇസ്ലാമത പ്രവാചകനായിരുന്നു. അദ്ദേഹം കൃസ്തുമതം എന്ന മതം സ്ഥാപിച്ചിട്ടില്ല. അതു പിൽകാലത്ത് അദ്ദേഹത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ മതമാണ്. അദ്ദേഹത്തിന്റെ അനുയായികൾ മുസ്ലീംകൾ ആയിരുന്നു. അന്ന് ഖുർആൻ ഉണ്ടായിരുന്നില്ല. അന്ന് ദൈവീക ഗ്രന്ഥമായി ഉണ്ടായിരുന്നത് ഇൻ ജീൽ ആയിരുന്നു. അതിനെ പിന്തുടർന്നു ജീവിച്ചവർ മുസ്ലീം ഗൾ ആയി. വിശുദ്ധ ഖുർആൻ ഇറങ്ങിയത് പ്രവാചകൻ മുഹമ്മദ് നബിക്കാണ്. അത് ഈ കാലഘട്ടത്തിൽ ജീവിക്കടന്നവർക്കുള്ളതാണ്. ശ്രീവൽസൻ സാറിനടക്കം.
d. ഇബ്രാഹീം നബിയുടെ മകൻ യഅ ഖൂബ് നബിയുടെ പിൻതലമുറക്കാരാണ് ഇസ്രാഈല്യർ. യഅ്ഖൂബ് നബിയുടെ മറ്റൊരു പേരാണ് ഇസ്രാഈൽ. അവരുടെ സന്താന പരമ്പരയിൽ പെട്ട യഹൂദ എന്ന ആളിന്റെ പേരിലും ഈ വിഭാഗം പിന്നീട് അറിയപ്പെട്ടു. യഅ്ഖൂബ് നബിയും അദ്ദേഹത്തിന്റെ പുത്രൻ യൂസുഫും പിന്നീട് വന്ന മൂസാ നബിയും എല്ലാം ഇസ്ലാമത പ്രവാചകൻമാരായിരുന്നു. അന്ന് അവർക്ക് ഇറക്കപ്പെട്ട വേദഗ്രന്ഥങ്ങൾ അനുസരിച്ചാണ് അവർ ജീവിച്ചത്. മൂസാ നബിക്ക് ഇറക്കപ്പെട്ട തൗറാത്ത് അതിൽ പെട്ട ഒരു വേദഗ്രന്ഥമായിരുന്നു. മൂസാ നബിക്ക് ശേഷം എത്രയോ കാലഘട്ടം കഴിഞ്ഞാണ് യഹൂദമതം ഉടലെടുത്തത്. അതും യഹൂദ എന്ന മുൻ തലമുറക്കാരന്റെ പേരിൽ. കൃസ്തുവിന്റെ പേരിൽ കൃസ്തുമതം, ഇസ്രാഈല്യരിലെ ഒരു പുണ്യമനുഷ്യനായ യഹൂദ യുടെ പേരിൽ യഹൂദമതം.ശ്രീബുദ്ധന്റെ പേരിൽ ബുസമതം. സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് ഹിന്ദു മതം, ഇങ്ങനെ മനുഷ്യരുടെയും സ്ഥലങ്ങളുടെയും പേരിൽ മതങ്ങൾ. ദൈവീക മതമായി ഇസ്ലാം മാത്രം. അത് ഏതെങ്കിലും പുണ്യപുരുഷൻമാരുടേയോ സ്ഥലത്തിന്റെയോ പേരിൽ ഉടലെടുത്തതല്ല.
e. ഖുർആൻ, പ്രവാചക വചനങ്ങൾ ( ഹദീസ്) അനുസരിച്ചു ജീവിക്കേണ്ടത് മുഹമ്മദ് (സ) യുടെ കാലഘട്ടത്തിലും അതിനു ശേഷമുള്ള കാലഘട്ടങ്ങളിലും ജീവിക്കുന്നവർക്കാണ്. എന്നു പറഞ്ഞാൽ മുഹമ്മത് എന്ന പ്രവാചകൻ അവസാനത്തെ നബിയാണ്. അദ്ദേഹത്തിനു ശേഷം ഇനി ഒരു പ്രവാചകൻ വരാനില്ല. അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അദ്ദേഹത്തെ അനുഗമിച്ചു ജീവിക്കൽ നിർബന്ധമാണ്. ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധരും ജൈനരും തുടങ്ങി ഭൂമിയിലുള്ള സകല മനുഷ്യരും അദ്ദേഹത്തെ പിന്തുടർന്ന് ജീവിക്കണം. എങ്കിലെ പരലോകത്ത് മോക്ഷമുണ്ടാവൂ. ഖുർആൻ ഇറക്കപ്പെട്ടത് മുഹമ്മത് നബിക്കാണ്. അതിനാൽ അദ്ദേഹത്തിന് മുൻ കഴിഞ്ഞു പോയ പ്രവാചകൻമാർക്ക് കുർആൻ അറിഞ്ഞു കൊള്ളണമെന്നില്ല. അവർക്കിറക്കപ്പെട്ട വേദഗ്രന്ഥങ്ങളനുസരിച്ച് അവർ ജീവിച്ചാൽ തന്നെ അവർ മുസ്ലീംകളായി.
എനിക്കറിയാവുന്നത് ഞാനെഴുതി. കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും ദൈവം തമ്പുരാൻ തുണക്കട്ടെ.
f. വേദഗ്രന്ഥങ്ങൾ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ തെറ്റുകൾ വരാൻ സാധ്യതയുണ്ട് എന്ന താങ്കളുടെ നിഗമനം തികച്ചും ശരിയാണ്. അറബിഗ്രന്ഥങ്ങൾ തർജ്ജമ ചെയ്യപെട്ടപ്പോൾ ഇത് സംഭവിച്ചിട്ടുണ്ട്. ഇങ്ങിനെ സംഭവിക്കാൻ കാരണം തർജ്ജമ ചെയ്യുന്നത് മനുഷ്യനായതിനാലാണ്. മുസ്ലീംകൾ അതു കൊണ്ടാണ് വിശുദ്ധ ഖുർആനെയും തിരുനബിയുടെ വചനങ്ങളെയും അതിന്റെ മൂലഗ്രന്ഥത്തിൽ നിന്നു തന്നെ ഉദ്ധരിക്കാൻ ശ്രമിക്കന്നത്. തർജ്ജമകൾ പഠന സഹായികൾ മാത്രമാണ്. എന്നാൽ ഹിന്ദുക്കളിലാകട്ടെ കൃസ്ത്യാനികളിലാകട്ടെ മറ്റു മതസ്ഥരിലാകട്ടെ അവരുടെ വേദഗ്രന്ഥങ്ങളുടെ മൂലഭാഷയാകട്ടെ മുസ്ലിംകളെപ്പോലെ വേദഗ്രന്ഥം തന്നെ അവർക്കറിയില്ല.വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, September 12, 2017

786 ന്റെ രഹസ്യം നിങ്ങൾക്ക് കേൾക്കണോ ….?


786 ന്റെ രഹസ്യം നിങ്ങൾക്ക് കേൾക്കണോ ….?
ഹിംയറ രാജകുടുംബത്തിന്റെ സ്ഥാപകനായ യഅറബു ബ്നു ഖഹ്താനുബ്നു ഹൂദ് എന്ന വ്യക്തിയാണ് അറബി ഭാഷ ആദ്യമായി സംസാരിച്ചത്.

‘യഅറബ് ‘ സ്പുടമായി സംസാരിക്കുന്ന ഭാഷയെ അദ്ദേഹത്തിലേക്ക് ചേർത്തി “യഅറബി ” എന്ന് വിളിച്ചു. അത് ലോപിച്ച് അറബിഎന്നും ആയിത്തീർന്നു. വളരെ വ്യക്തമായും വാചാലതയോട് കൂടി സംസാരിക്കുന്നത് ,എന്നതാണ് അറബിഎന്ന പദത്തിന്റെ അർത്ഥം. ഹിംയറ രാജകുടുംബത്തിന്റെ സംഭാവനയാണ് അക്ഷരവിലാശാസ്ത്രമായി അറിയുന്ന അബ്ജദ്….!
ഇതിൽ ഓരോ അക്ഷരത്തിനും വിലകൾ നൽകിയിരിക്കുന്നു.
മൂല്യത്തിന്റെ ചാർട്ട് ആണ്
താഴേ കൊടുത്തിരിക്കുന്നത്..

ഇനി ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ എന്ന് അറബിയിൽ എഴുതി അതിന്റെ
മൂല്യം കൂട്ടി നോക്കൂ… 786 കിട്ടും .
2+ 60+ 40+ 1+ 30+ 30+ 5+ 1+ 30+ 200+ 8+ 40+ 50+ 1+ 30+ 200+ 8+ 10+ 40=786
(courtesy Islamic live)

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, September 10, 2017

അള്ളാഹു വിന്റെ ഏതൊരനുഗ്രഹത്തെ എങ്ങിനെയാണ് നിങ്ങൾക്ക് നിഷേധിക്കാനാവുക...?

പടച്ചവന്റെ അനുഗ്രഹം
80 വയസ്സുള്ള ഒരാളുടെ
ഹൃദയ ശസ്ത്രക്രിയക്കു ശേഷം
8 ലക്ഷം രൂപയുടെ
ഹോസ്പിറ്റൽ ബിൽ കണ്ടപ്പോൾ
അദ്ദേഹത്തിനു 
കരച്ചിൽ നിയന്ത്രിക്കാനായില്ല.
സഹതാപം തോന്നിയ ഡോക്ടർ
പറഞ്ഞു:.
കഴിയുന്നത്രയും
ബില്ലിൽ കുറവുവരുത്താൻ ഞാൻ ശ്രമിക്കാം.
അതിന്,
ആ വൃദ്ധന്റെ മറുപടി ഇതായിരുന്നു:
അത് സാരമില്ല.
ബിൽ പത്ത് ലക്ഷമായാലും ഞാൻ അടക്കുമായിരുന്നു.
എന്നാൽ
80 വർഷമായി എന്റെ ഹൃദയം ഒരു കേടും  കൂടാതെ സംരക്ഷിച്ചുകൊണ്ടിരുന്ന അല്ലാഹു
ഒരു രൂപയുടെ ബിൽ പോലും എനിക്ക് അയച്ചുതന്നിട്ടില്ല.
കേവലം
മൂന്ന് മണിക്കൂർ സംരക്ഷിച്ചതിന്
നിങ്ങൾ തന്നത്
8 ലക്ഷം രൂപയുടെ ബിൽ
അല്ലാഹുവിന്റെ
അപാരമായ
കാരുണ്യത്തെക്കുറിച്ചോർത്ത് ഞാൻ
കരഞ്ഞു പോയതാണ്!!
'അള്ളാഹു വിന്റെ ഏതൊരനുഗ്രഹത്തെ എങ്ങിനെയാണ് നിങ്ങൾക്ക് നിഷേധിക്കാനാവുക
---ഖുർആൻ

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs