Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Tuesday, January 24, 2017

പെണ്ണ് ഒരു അത്ഭുതമാണ് .............!!

പെണ്ണ് ഒരു അത്ഭുതമാണ് ,പലപ്പോഴും അവളേ നാം കാണാതെ പോകുന്നു. 
കല്ല്യാണം കഴിഞ്ഞാല്‍ താനിനി താമസിക്കാന്‍ പോവ്വുന്നത് മറ്റൊരു വീട്ടിലാണെന്ന് അറിഞ്ഞിട്ടും കല്ല്യാണത്തിന് രണ്ട് ദിവസം മുന്‍പ് പോലും വീടിന്‍റെ മുറ്റത്തുള്ള റോസിനും മുല്ലക്കും ആന്തൂറിയത്തിനും വെള്ളമൊഴിച്ച് തൊട്ടു തലോടിയത് കണ്ടപ്പോള്‍ ഞാനവളിലെ നിഷ്കളങ്കമായ നന്മയോര്‍ത്ത് ആദ്യം അത്ഭുതപ്പെട്ടു .... !!

കല്ല്യാണത്തിന് തലയില്‍ ചൂടാന്‍ കൊണ്ട് വന്ന മുലപ്പൂവ് ഇത്തിരി കുറഞ്ഞുപോയതിന് കൊണ്ട് വന്നവരോട് പരാതി പറയുന്ന അവളിലെ കുറുമ്പും പരിഭവവും വീണ്ടും
അത്ഭുതപെടുത്തുന്നു
വിവാഹനാള്‍ താലികെട്ട് കഴിഞ്ഞ് നവധുവായി അവളീ പടിയിറങ്ങി പോവ്വാന്‍ നേരം ഉപ്പാന്റെ ചുമലിലേക്ക് വീണ് മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞ്, കൂടപ്പിറപ്പിന്‍റെ കൈ മുറുകെ പിടിച്ച് വിതുമ്പുന്ന അവളിലെ നിര്‍മ്മലമായ സനേഹത്തെ ഞാന്‍ കണ്ടു.. അവളീ ദുഖഭാരത്താല്‍ എങ്ങനെ പുതിയൊരു വീട്ടില്‍ ജീവിച്ച് തീര്‍ക്കും .

കല്ല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ഭര്‍ത്താവിന്‍റെ കയ്യും പിടിച്ച് സന്തോഷത്തോടെ അവളിവിടേക്ക് വിരുന്നു വന്നു...തിരിച്ച് പോവുമ്പോള്‍ അവളുടെ അമ്മ ചോദിച്ചു മക്കളിനി എന്നാ വരികാന്ന്. അത് കേട്ട് മറുപടി പറയാന്‍ തയ്യാറായ ഭര്‍ത്താവിന് മുന്നെ അവള്‍ ഭര്‍ത്താവിന്‍റെ മുഖത്തെക്ക് നോക്കി പറഞ്ഞു , ഞങ്ങള്‍ക്കിനി ഒരുപാട് സ്ഥലങ്ങളില്‍ പോവ്വാനുണ്ട്, അത് കഴിഞ്ഞിട്ട് വരാംല്ലേ ഇക്കാ...... മൂന്ന് ദിവസം മുന്‍പ് പടിയിറങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞ അവളിലെ ഈ മാറ്റം നമ്മേ ഒരുപാട് ഒരുപാട് അത്ഭുതപ്പെടുത്തുന്നു
അതെ.... പറിച്ചു നട്ടിടത്ത് അവള്‍ക്ക് സ്നേഹവും സംരക്ഷണവും കിട്ടിയപ്പോള്‍ അവള്‍ മെല്ലെ അവിടെ വേരുറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത് ഞാന്‍ മനസ്സിലാക്കി....
കുറെ നാള്‍ കഴിഞ്ഞ്, കുട്ടികളായി , കുടുംബമായി കഴിയുന്ന ഒരു നാള്‍ അവള്‍ ഒറ്റക്കീ പടി കയറി വരും... അന്നവള്‍ക്കായി ഒരുക്കിയ അവള്‍ക്കിഷ്ടമുള്ള പലഹാരങ്ങളില്‍ നിന്ന് ഒന്ന് പോലും എടുക്കാന്‍ അവള്‍ താല്പര്യം കാണിക്കില്ല.... കാരണം ചോദിച്ചാല്‍ ഉത്തരമായി അവള് ദീര്‍ഘനിശാസം വിട്ട് കുറെ മറു ചോദ്യം ആരോടെന്നില്ലാതെ ചോദിക്കും എന്‍റെ മക്കളിപ്പോ എന്തു ചെയ്യുകയാണോ എന്തോ..? സ്കൂള്‍ വിട്ട് വന്നിട്ടുണ്ടാവുമോ....? ഇക്ക വീട്ടിലെത്തി കാണുമോ.....?
അന്ന് ഞങ്ങളെല്ലാവരും കൂടി കുറച്ച് ദിവസം ഇവിടെ താമസിച്ചിട്ട് പോവ്വാന്‍ അവളെ നിര്‍ബന്ധിക്കും.... അന്നേരം അവള് പറയും അയ്യോ അത് പറ്റില്ലട്ടോ , ഞാനില്ലെങ്കില്‍ ഇക്കയുടെയും കുട്ടികളുടേയും ഒരു കാര്യവും നേരാംവണ്ണം നടക്കില്ലട്ടോ എന്ന്....
അന്നവളീ പടി ധൃതിയില്‍ ഇറങ്ങി പോവുന്നത് എനിക്ക് അത്ഭുതത്തിന്‍റെ പൂര്‍ണ്ണതയില്‍ നോക്കി നില്‍ക്കണം...
അല്ലയോ പെണ്ണേ നിന്നെപോലുള്ള ഒരു ഉത്തമപത്നി ഓരോ ആണിന്‍റേയും സ്വകാര്യ അഹങ്കാരമാണ്... നീ ഇനിയും ഉത്തമപുരുഷന്‍റെ ഉത്തമപത്നിയായി താങ്ങായി തണലായി അത്ഭുതപ്പെടുത്തി കൊണ്ടേ ഇരിക്കുക..... !!!
കടപ്പാട്: Writer








വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, January 8, 2017

ഹജ്ജും ഉംറയും ചെയ്യുന്നത് പഠിക്കാനും Mobile Application .......?


ഹജ്ജും ഉംറയും ചെയ്യുന്നത് പഠിക്കാനും ഹജ്ജിലെയും ഉംറയിലെയും എല്ലാ കർമങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ കുഞ്ഞു അപ്പ്ലിക്കേഷനിൽ കൊടുത്തിട്ടുണ്ട്.ഈ അറിവ് എല്ലാവർക്കും അറിയണമെന്നില്ല.   Download: https://goo.gl/3k0k9r


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, January 4, 2017

കിയാമത്ത് നാളിൻ്റെ ചെറിയ അടയാളങ്ങൾ........?

ഇത് വായിച്ചാൽ മാത്രം പോര, പരമാധി എല്ലാ സുഹ്യത്തുക്കൾക്കും ഷെയർ ചെയ്യുകയും വേണം.... സർവ്വ ശക്തൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ....
ഇമാം തുർമുദി (റ) പറയുന്നു താഴെ പറയുന്ന 15 അടയാളങ്ങൾ നിങ്ങളുടെ കണ്ണിൽ കണ്ടാൽ നിങ്ങൾ കിയാമത്ത് നാളിനെ പ്രധീക്ഷിക്കുക എന്ന് നബി () പറഞ്ഞിരിക്കുന്നു.....
1. പൊതു ഖജനാവ് കട്ട്മുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാൽ...
2. ഒരാളേയും വിശ്വസിക്കാൻ വയ്യാത്ത കാലം വന്നാൽ...
3. പണക്കാരൻ സക്കാത്ത് കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിഞ്ഞുന്ന കാലം വന്നാൽ...
4. അള്ളാഹുവിൻ്റെ ദീനിൻ്റെ ആവശ്യത്തിന് വേണ്ടിയല്ലാതെ ദീൻ കൊണ്ട് തട്ടികളിക്കുന്ന കാലം വന്നാൽ...
5. ഭാര്യമാരെ ഭയപ്പെട്ട്കൊണ്ട് ജീവിക്കുന്ന ഭർത്താക്കന്മാരുടെ കാലം വന്നാൽ...
6. ഉമ്മാനെ മക്കൾ തരംതാഴ്ത്തുന്ന കാലം വന്നാൽ...
7. ബന്ധുക്കളേക്കാൾ കൂട്ട്കാർക്ക് മുന്തിയ സ്ഥാനം കൊടുക്കുന്ന കാലം വന്നാൽ...
8. ബാപ്പയെ വീട്ടിൽ നിന്നും പുറത്താക്കുന്ന കാലം വന്നാൽ...
9. പള്ളികളിൽ തർക്കം തുടങ്ങുന്ന കാലം വന്നാൽ...
10. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികൾ കള്ളുകുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്ന കാലം വന്നാൽ...
11. ഒരാളെ പേടിച്ച് ജനങ്ങൾക്ക് കഴിയേണ്ടിവരുന്ന കാലം വന്നാൽ...
12. പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങൾ പെരുകുന്ന കാലം വന്നാൽ...
13. സംഗീത ഉപകരണങ്ങൾ വർദ്ധിക്കുന്ന കാലം വന്നാൽ...
14. ലോകമാകെ മദ്യത്തിൻ്റെ കീഴിലാകുന്ന ഒരു കാലം വന്നാൽ...
15. കഴിഞ്ഞ് പോയ നല്ല നല്ല ആളുകളെ അവസാനം വരുന്നവർ കുറ്റം പറയുന്ന കാലം വന്നാൽ...
നബി (ﷺ) തങ്ങൾ തുടർന്നു...
ഈ 15 അടയാളങ്ങൾ കണ്ട് തുടങ്ങിയാൽ ലോകത്ത് കൊടുങ്കാറ്റ് ഉണ്ടാകും, ഇടക്കിടക്ക് ഭൂമി കുലുക്കം ഉണ്ടാകും, ഭൂമിയുടെ പല ഭാഗങ്ങൾ പിളരും....

സുഹ്യത്തുക്കളെ ഇത്തരം സംഭവങ്ങൾ നമുക്കിപ്പോൾ നിത്യ കാഴ്ചയാണ്, സുനാമിയും റീത്ത എന്ന കാറ്റും, ജപ്പാനിലും ഈ അടുത്ത സമയത്ത് നമ്മുടെ അയൽ രാജ്യമായ നേപ്പാളിനെയും അള്ളാഹു തആല ഭൂകമ്പം കൊണ്ട് പരീക്ഷിച്ചത് നാം കണ്ടതാണല്ലോ....
ചിന്തിക്കുക.....

ശക്തമായ പ്രകൃതി ദുരന്തത്തിൽ നിന്നും നമ്മെ എല്ലാവരേയും റബ്ബ് സുബ്ഹാനബൂ വ തആല കാക്കട്ടെ.... ആമീൻ.....!!!

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, January 3, 2017

ഇന്ത്യയുടെ അഭിമാനം‌ വ്യവസായി എം എ യൂസുഫലി ഇന്ത്യൻ പാര്‍ലമെൻറിൽ പുനര്‍നിര്‍മിച്ച ‌ ജുമാ മസ്ജിദിൽ വിശ്വാസികളുടെ തിരക്ക് ‌.‌

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs