Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Monday, May 30, 2011

മുസ്ലിം പാത്ത് (നേരിലെകൊരു പാത )

t\cmb ]mXbn R§sf hgn\St¯Wta. apkvenw Znt\\ ]Xnt\gv XhW sb¦nepw BhÀ¯n¨psIm­ncn¡p¶ a{´amWnXv. hgnIÄ ]eXp­v. hfªXpw t\scbpÅXpw. ]caamb kXy¯n se¯nt¨cp¶Xpw F¯nt¨cm¯Xpw. {]hmNIÀ Xncpta\n ap¶dn bn¸p \ÂInbXmWnXv. Fsâ t\cmb amÀKs¯ \n§Ä ]n³]äpI. hfª hgnIÄ \n§fhew_n¡cpXv. \n§Ä Nn¶n¨nXdpw F¶v AÃmlp JpÀB\neqsS DWÀ¯p¶p. apkvenw kapZmbw Xs¶ Fgp]¯naq¶v hgnIfnembn thÀ]ncnbpsa¶ Xncpsamgn t\cmhmXncn¡nÃ

കൂടുതല്‍ അറിയാന്‍ ഇവിടെ കിഴി വെക്യൂ !!

ഹജ്ജ്: നറുക്കെടുപ്പിലൂടെ അവസരം 976 പേര്‍ക്ക് മാത്രം !!!

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി നടത്തുന്ന നറുക്കെടുപ്പിലൂടെ ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുക 976 പേര്‍ക്ക് മാത്രം.

നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിച്ചവരുടെ പട്ടിക പൂര്‍ത്തിയായതോടെയാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുന്നവരുടെ എണ്ണം വ്യക്തമായത്. നറുക്കെടുപ്പില്ലാതെ 5932 പേര്‍ക്കാണ് അവസരം ലഭിച്ചത്. ആകെ 6908 പേര്‍ക്കാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന അവസരം ലഭിക്കുക. 70 വയസ്സ് പൂര്‍ത്തിയായവര്‍, സഹായി എന്നീ വിഭാഗത്തില്‍ 3124 പേര്‍ക്ക് അവസരം ലഭിച്ചു.

തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിച്ച 2808 പേര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിട്ടുണ്ട്. റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രസിദ്ധീകരിച്ച അവസരത്തില്‍ 5781 പേരായിരുന്നു അര്‍ഹത നേടിയിരുന്നത്. പുതുതായി 151 പേരും പട്ടികയില്‍ ഇടംപിടിച്ചു.

42,156 അപേക്ഷകളാണ് ഹജ്ജ്കമ്മിറ്റിക്ക് ഈവര്‍ഷം ലഭിച്ചത്. അപാകം നിറഞ്ഞ 604 അപേക്ഷകള്‍ ഒഴിവാക്കിയിട്ടുണ്ട്. 35,620 പേരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ 976 പേരെ തിരഞ്ഞെടുക്കുക.

ഹജ്ജ് നറുക്കെടുപ്പ് 26ന് നടക്കാനാണ് സാധ്യത. അന്ന് നറുക്കെടുപ്പ് നടത്താന്‍ സന്നദ്ധമാണെന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി കേന്ദ്ര ഹജ്ജ്കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അഡ്വ. പി.ടി.എ.റഹിം എം.എല്‍.എ പറഞ്ഞു. ഇതുസംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 17ന് നറുക്കെടുപ്പ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് കരുതി മാറ്റിവെക്കുകയായിരുന്നു. (കടപ്പാട്: മാതൃഭൂമി പ്രവാസിലോകം)

Wednesday, May 25, 2011

ശ്രദ്ധിക്കുക !!! ചാനല്‍ കാര്‍ ടാവ്വലിന്റെ മറ്റൊരു പേരില്‍ കൂടി പരിശുദ്ധ മതത്തെ ചെളിവാരി പൊതിയുന്ന പ്രവണത !!!

ഒരു ചാനലിലെ പരിപാടിയില്‍ കൂടി പരിശുദ്ധ മതത്തെ ചെളിവാരി പൊതിയുന്ന ഒരു സ്വഭാവമാണ് ഇപ്പോള്‍ കണ്ടുവരുന്നത്

മുസ്ലിയക്കന്മാരുടെ വേഷത്തില്‍ കുറെ ആള്‍കാരെ അവരുടെ കൂടെ ഇരുത്തി കൊണ്ട് പൊതുജനത്തിന്റെ മുമ്പാകെ

അവതരിപ്പിച്ചു കൊണ്ട് മൊത്തം സമുദായം ഈ വൃതികെടിന്നു ഈ.......... പരിപാടി നടത്തുന്നത് എന്ന് വരുത്തി തീര്‍ക്കലാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോഭികളുടെ തന്ത്രംഅതുകൊണ്ട് ഇവര്‍ ദീനിനോട് ചെയ്യുന്ന നേരികെടിനെതിരെ മുസ്ലിം ഉമ്മത്ത് കണ്ണ് തുറക്കെണ്ടാതുണ്ട് എന്ന് ഉണര്‍ത്തുകയാണ് ഇവര്‍ എന്തിനാ തൊപ്പിയും തലയില്കെട്ടും ധരിച്ച്ചവരുടെ കോലത്തില്‍ ആളുകളെ ഇവരുടെ കൂട്ടത്തില്‍ ഇരുത്തുന്നത് .ഈ പ്രവണത നിര്‍ത്തുവാന്‍ സമുദായത്തിലെ മുതിര്നവര്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കണമെന്ന് ഇതിനാല്‍ ഓര്‍മിപ്പിക്കുന്നു
മുസ്ലിം സുഹുര്‍ത്തുക്കളെ കണ്ണ് തുറക്കുക .ഇന്ന് കേരളത്തില്‍ നടക്കുന്ന ഒട്ടുമുക്കാല്‍ (towelinte mattoru peru) പരിപാടിയിലും നമ്മുടെ മുസ്ലിം സമുദായത്തില്‍ പെട്ട പതിനേഴും പതിനെട്ടും വയസ്സ് പ്രായമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളാണ് , ആരുടെ മുന്നില്‍ നിന്നുകൊണ്ടാണ് ഇവര്‍ ഈ പാട്ട് പാടുന്നത് ? ഇസ്ലാം ( അല്ലാഹുവും പ്രവാചകരും ) എന്താണ് നമ്മോട് കല്പിക്കുന്നത് ? ഈ ചെരുപ്പക്കരികളെ ഇങ്ങിനെ അന്യ പുരുഷന്മാരുടെ ഇടയിലേക് കയര്‍ ഊരി വിടുന്നവരെ നിങ്ങള്‍ക് നാളെ രബ്ബിന്ടടുത്തു പോകേണ്ടേ ? ഈ പാട്ടുപാടിയ ഈ പൊന്നാര മോള്‍ നാളെ അല്ലാഹുവിന്റെ അടുത്തു നിങ്ങള്‍ക് എതിരായി സംസാരിക്കുമ്പോള്‍ എന്റെ പ്രിയ രക്ഷിതാക്കളെ നിങ്ങള്‍ക് വല്ലതും ചെയ്യാന്‍ ഒക്കുമോ ?
എന്തെ നിങ്ങള്‍ക് ഇത്ര ദീനിനോട് അലര്‍ജി ആയിപ്പോയത് ദുനിയാവ് നിങ്ങളെ ആഖിരം മരപ്പിച്ച്ചു കളഞ്ഞോ ? ഇന്ന് എത്ര എത്ര മുസ്ലിം ചെരുപ്പകാരികളാണ് അന്യ പുരുഷന്മാരുടെ കൂടെ ഇറങ്ങി പോവുന്നത് ? ഇങ്ങിനെയുള്ള ടാവ്വലുകള്‍ വന്നതല്ലേ ഇതിനൊക്കെ കാരണം അതിലുപരി മതപരമായി ഒരു വിവരവും പഠിപ്പിക്കാതെ അവരെ ദുനിയാവില്‍ ,അതിന്റെ സുഘത്തിന്നു മാത്രം ജീവിക്കാന്‍ വേണ്ടിയുള്ളത് മാത്രം പഠിപ്പിക്കുകയും ചെയ്തതിന്റെ പരിണിത ഫലമല്ലേ സമുതായം ഇന്ന് അനുഭവിക്കുന്നത് ? ആരെയാണ് കുറ്റം പറയേണ്ടത് ?

പ്രിയ രക്ഷിതാകളെ ഉണര്‍ന്നു ചിന്തിക്കുക =നിങ്ങളുടെ ഈ കളിയും ചിരിയും എത്ര നാള്‍ ? അല്ലാഹുവിനെയും തിരു പ്രവാചകനെയും മറന്നു കൊണ്ടുള്ള നമ്മുടെ ഈ കളിയുണ്ടല്ലോ ? ശ്രദ്ധിക്കുക എവിടെയാണ് ഇന്ന് ജാപാന്‍ ? ഒരുകാലം എന്ത് എന്തായിരുന്നു?, പെന്നുകള്‍ വണ്ടികള്‍ എല്ലാം ജപാന്റെതായിരിക്കണം അല്ലെ ? ഇന്നോ ഒരു ചെറിയ പെന്‍ ഉം കീശയില്‍ കുത്തുന്നത് ജനങ്ങള്‍ പേടിക്കുന്നു അല്ലെ ? അതുകൊണ്ട് കൂടുതലൊന്നു അല്ലാഹുവിനോടും അവന്റെ മതത്തോടും കളിക്കേണ്ട കൂട്ടരെ ദീനില്‍ നിന്നും മുസ്ലിമ്ഗലെ മാറ്റി നിര്‍ത്താനുള്ള goodhamaya ,ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളാണ് ഈ ടവ്വല്‍ഉം, മൌലാന്ചിയും എന്നുള്ള വിവരം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ നന്നായി അല്ലെങ്കില്‍ എന്താവും എന്ന് ഓരോരുത്തരും ചിന്തിക്കുക

അള്ളാഹു തൗഫീക് ചെയ്യട്ടെ ആമീന്‍
കടപ്പാട്: (മുഹമ്മദ്‌ കുഞ്ഞിയുടെ (kolavayal) മെയിലില്‍ നിന്നും ചേര്‍ത്തത് !)

Saturday, May 21, 2011

ഫേസ് ബൂകിലെ സ്ത്രീകള്‍ ശ്രദ്ധിക്കുക !!!!

ഫേസ്‌ബുക്കില്‍ പീഡന വീരന്മാര്‍ സജീവമാകുന്നു. കൂട്ടുകൂടുക, പിന്നെ വഞ്ചിക്കുക... എന്ന പതിവ്‌ ശൈലിയാണ്‌ സാമൂഹ്യകൂട്ടായ്‌മകളിലെ പീഡനക്കാരുടെ തന്ത്രം. ഫേസ്‌ബുക്കില്‍ മാത്രം 235 സ്‌ത്രീകളാണ്‌ വഞ്ചിക്കപ്പെട്ടത്‌ . ഇവരുടെ ചിത്രങ്ങള്‍ അശ്‌ളീല വെബ്‌ സൈറ്റുകളില്‍ പടര്‍ന്നപ്പോഴാണ്‌ പോലീസ്‌ സംഭവം ഗൗരവമായിട്ടെടുത്തത്‌ .മിനെസോട്ട സ്വദേശി തിമോത്തി നോയ്‌ജേന്‍ ആണ്‌ പോലീസിന്റെ പിടിയിലായത്‌ .

ഫേസ്‌ബുക്കിലൂടെയാണ്‌ ഇയാള്‍ ഇരകളെ തേടിയിരുന്നത്‌ . സൗഹൃദം സ്‌ഥാപിച്ച ശേഷം വ്യക്‌തിപരമായ വിവരങ്ങള്‍ സ്വന്തമാക്കും. തന്ത്രശാലിയായ ഇയാള്‍ പെണ്‍കുട്ടികളുടെ പാസ്‌വേര്‍ഡ്‌ അടക്കമുളള വിവരങ്ങള്‍ ചോര്‍ത്തും. തുടര്‍ന്നാകും ചിത്രങ്ങള്‍ സംഘടിപ്പിക്കുക. ഇവ അശ്‌ളീല സൈറ്റുകള്‍ക്ക്‌ വിറ്റ്‌ പണവും ഉണ്ടാക്കും.

235 സ്‌ത്രീകളുടെ ഇ മെയില്‍ വിലാസവും സുരക്ഷാ വിവരങ്ങളും ഇയാളില്‍ നിന്ന്‌ കണ്ടെത്തി. ഇയാളുടെ കമ്പ്യൂട്ടറില്‍ സ്‌ത്രീകളുടെ വിവരങ്ങളും ഫോട്ടോകളും 92 ഫോള്‍ഡറുകളിലാണ്‌ സൂക്ഷിച്ചിരുന്നത്‌ .

താന്‍ ചെയ്യുന്നത്‌ നിയമവിരുദ്ധമല്ലെന്നായിരുന്നു ഇയാളുടെ വിശ്വാസം. വാഷിംഗ്‌ടണ്‍കോടതിയാകും തിമോത്തിയുടെ ഭാവി തീരുമാനിക്കുക. വാര്‍ത്തയുടെ യദാര്‍ത്ഥഉറവിടത്തിലേക്ക് പോകാന്‍ ഇവിടെ തിരുമ്മുക ! ബ്ലോഗ്ഗെരുടെ ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ കിഴി വാക്യൂ

ഹലാല്‍ ഇന്റര്‍നെറ്റുമായി ഇറാന്‍ ‍

ഇന്റര്‍നെറ്റിലുളള അമേരിക്കയുടെ ആധിപത്യം തകര്‍ക്കാന്‍ ഇറാന്‍ Halal ഇന്റര്‍നെറ്റ്‌ അവതരിപ്പിക്കും. ഇസ്ലാമിക ആദര്‍ശങ്ങളെ അടിസ്‌ഥാനമാക്കിയാകും പുതിയ നെറ്റ്‌വര്‍ക്കെന്ന്‌ ഇറാന്റെ സാമ്പത്തിക കാര്യ വിഭാഗം തലവന്‍ അലി അഖമുഹമ്മദി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഇര്‍നയെ അറിയിച്ചു. വേള്‍ഡ്‌ വൈഡ്‌ വെബിന്‌ സമാന്തരമായാകും പുതിയ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ പ്രവര്‍ത്തിക്കുക. മുസ്ലീം രാജ്യങ്ങളെല്ലാം തങ്ങളുടെ നെറ്റ്‌വര്‍ക്ക്‌ സ്വീകരിക്കുമെന്നാണ്‌ പ്രതീക്ഷ.

മുസ്ലീം വിശ്വാസ സംരക്ഷണം, ധാര്‍മിക എന്നിവ ഉയര്‍ത്തിപ്പിടിക്കുക, ഫാര്‍സി ഭാഷയുടെ പ്രചാരം കൂട്ടുക തുടങ്ങിയവയും ലക്ഷ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. "യഥാര്‍ത്ഥ ഉറവിടം ഇവിടെ ക്ലിക്ക് ചെയൂ !"

Thursday, May 19, 2011

വായിക്കപെടെണ്ടത് !!!

വായിക്കപ്പെടേണ്ടത്

ലോകത്ത് ആറിലൊന്നു വരുന്ന ഇസ്ലാം മതവിശ്വാ സികള്‍ക്ക്, ഒരേ ഒരു വേദ ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍. 'വായിക്കപ്പെടേണ്ടത് എന്നു തന്നെയാണു ഖുര്‍ആന്‍ എന്ന അറബ് പദത്തിന്റെ അര്‍ഥം. സൌദി അറേബ്യ യില്‍ മക്കയ്ക്കരികെ ഹിറാഗുഹയില്‍ ധ്യാന നിമഗ്നനായിരുന്ന മുഹമ്മദ് എന്ന മനുഷ്യനിലേക്ക് ഇറങ്ങി വന്ന ദൈവവചന ങ്ങളാണു വിശുദ്ധ ഖുര്‍ ആന്‍; 1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു റമസാന്‍ മാസക്കാലത്ത്. 30 ജൂസുകളിലായി 114 അധ്യായങ്ങള്‍, 6236 സൂക്തങ്ങള്‍, 74473 പദങ്ങള്‍, 3,23,071 അക്ഷരങ്ങള്‍, ലോകത്ത് ഏറ്റവുമധികം വായിക്ക പ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഒന്നായ ഖുര്‍ആന്‍, ഒരു മതവിഭാഗത്തെ മാത്രം അന്വേഷിച്ച് ഇറങ്ങിയതല്ല. മനുഷ്യരാശിയെ അപ്പാടേയാണ് അത് അഭിസംബോധന ചെയ്യുന്നത്.

എണ്ണിക്കണക്കാക്കിയാല്‍ ആയിരം വാഗ്ദാനങ്ങള്‍ ഇതിലുണ്ട്; അത്രതന്നെ താക്കീതുകളും. 'ഖുര്‍ആന്‍ എന്ന വാക്ക് ഏഴു സ്ഥലങ്ങളില്‍ മാത്രം ഉപയോഗിച്ച ഈ വേദഗ്രന്ഥത്തില്‍ ഇഹലോകത്തെപ്പറ്റി (ദുന്‍യാവ്) 115 തവണ പരാമര്‍ശിക്കുമ്പോള്‍ പരലോകത്തെപ്പറ്റിയും (ആഖിറം) അത്രതന്നെ തവണ പറയുന്നു.മരണം, നാശം എന്നിവയെക്കുറിച്ചു പറയുന്നതു 145 തവണ, ജീവിതത്തെയും അനുബന്ധങ്ങളെയും പറ്റി പറയുന്നതും അത്ര തവണതന്നെ. ദൈവദൂതന്മാരായ മലക്കുകളെ കുറിച്ച് എന്നപോലെ പിശാചുക്കളെപ്പറ്റിയും പറയുന്നതു കൃത്യമായും 88 തവണ വീതം. സ്വാലിഹാത്ത് എന്ന സദ്പ്രവര്‍ത്തനങ്ങളെപ്പറ്റി പറയുന്നതു 167 തവണ. അത്ര എണ്ണം തന്നെ, ദുഷ്പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്ന 'സയ്യിആത്തും ഖുര്‍ആനിലുണ്ട്. കൂടുതല്‍ അറിയാന്‍ ബ്ലോഗിലേക്ക് പോയി നോക്കൂ !

പ്രാര്‍ത്ഥന !!!!!

പ്രാര്‍ത്ഥന.

പതിനഞ്ച്.

കിഴക്കുണരാന്‍ ഇനിയും സമയമുണ്ട്‌... ഒരു പകലിന്റെ കൂടെ പിറവിക്കായി രാത്രി പതുക്കെ യാത്ര ചോദിക്കാന്‍ തുടങ്ങുന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം എത്തുന്ന സുഖമുള്ള തണുപ്പ്‌ ശരീരത്തില്‍ തലോടി കടന്ന് പോയി. മദീനയുടെ മണ്ണിനോടും മരങ്ങളോടും സല്ലപിച്ചെത്തുന്ന ഈ ഇളംകാറ്റിനോട്‌ വല്ലാത്ത ഇഷ്ടം തോന്നുന്നു. ദൂരെ നിഴലായി നില്‍ക്കുന്ന 'ഉഹ്‌ദ്‌, ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുണ്ടാവണം.

തലയുയര്‍ത്തി നില്‍ക്കുന്ന മസ്ജിദുന്നബവി യെ കണ്ണിമയ്കാതെ കണ്ടുനിന്നു. ഉയര്‍ന്ന മിനാരങ്ങളില്‍ നിന്നൊഴുകുന്ന പാല്‍ വെളിച്ചവും അവയ്കിടയിലെ താഴികക്കുടങ്ങളും കുറച്ചപ്പുറത്തെ പച്ച ഖുബ്ബയും താഴെ മസ്ജിദിലേക്ക്‌ ഒഴുകിയെത്തുന്ന പതിനായിരങ്ങളും... മനസ്സിന്‌ കാഴ്ചയുടെ വസന്തം തന്നെ.


ഭാഷ,രാജ്യ,വര്‍ണ്ണ,വര്‍ഗ്ഗ വൈവിധ്യങ്ങള്‍ക്കപ്പുറം ഒരേ നേതാവിന്റെ അനുയായികളെന്ന ബോധം അകത്തേക്കൊഴുകുന്ന പതിനായിരങ്ങളുടെ മുഖത്ത്‌ കാണാം. അംഗശുദ്ധിവരുത്തി അവരോടൊപ്പം അകത്തേക്ക്‌ നടക്കുമ്പോള്‍ ആ നായകന്റെ ഓര്‍മ്മകള്‍ വീണ്ടും ചുണ്ടുകളെ സലാത്ത്‌ കൊണ്ട്‌ സജീവമാക്കി. 'മുഹമ്മദ്‌' (സ) എന്ന് സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അറബി കയ്യെഴുത്ത്‌ പതിച്ച വാതിലുകള്‍ പിന്നിട്ട്‌ അകത്ത്‌ കടന്നു. വിശാലമായ ഹാളിലെ തിരക്ക്‌ കുറഞ്ഞ കോണില്‍ നിന്ന് രണ്ട്‌ റകഅത്ത്‌ ഐഛിക നമസ്കാരത്തില്‍ പ്രവേശിച്ചു.

സ്രഷ്ടാവിന്റെ മുമ്പില്‍ വിനയാന്വിതനായി തന്റെ ജീവിതം വിശുദ്ധമാക്കാന്‍ വിശ്വാസി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന സമയമാണ്‌ നമസ്കാരം. "അല്ലാഹുവാണ്‌ മഹാന്‍" എന്ന് ഉച്ചരിച്ച്‌ നമാസ്‌ ആരംഭിക്കുന്ന വിശ്വാസി "ആകാശഭൂമികളുടെ അധീശാധികാരിയയ ദൈവത്തിങ്കലേക്ക്‌ ഋജുമനസ്കനായി ഞാന്‍ മുഖതിരിച്ചിരിക്കുന്നു... ഞാന്‍ ബഹുദൈവ വിശ്വാസിയല്ല. എന്റെ നമസ്കാരവും എന്റെ സകല ചലനങ്ങളും എന്റെ ജീവിതവും മരണവും ലോകങ്ങളുടെ രക്ഷിതാവയ അല്ലാഹുവിനുള്ളതാണ്‌... അവന്‌ പങ്കാളികളില്ല... ഞാന്‍ അനുസരണാശീലരില്‍ പെട്ടവനാണ്‌" എന്ന പ്രതിജ്ഞയ്ക്ക്‌ ശേഷം വിശുദ്ധഖുര്‍ആനിലെ പ്രഥമ അദ്ധ്യയം പരായണം ചെയ്യുന്നു. അതും ഒരു പ്രാര്‍ത്ഥന തന്നെ


"അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ്വ സ്തോത്രങ്ങളും ലോകരക്ഷിതവായ അല്ലാഹുവിനാകുന്നു. അളവറ്റ ദയാപരനും കരുണാനിധിയുമായവന്‍. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനായവന്‍. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു. ഞങ്ങളെ ചൊവ്വായ മാര്‍ഗ്ഗത്തിലാക്കേണമേ. അത്‌ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗമാണ്‌. നിന്റെ കോപത്തിന്‌ വിധേയമായവരുടെയോ മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരുടെയോ മര്‍ഗ്ഗമല്ല. "

അതിന്‌ ശേഷം ഖുര്‍ആനിലെ ഏതെങ്കിലും സൂക്തമെങ്കിലും ഉരുവിട്ട ശേഷം ദൈവീക സ്തോത്രത്തോടെ കുനിയുന്നു. എതാനും സമയം ദൈവത്തെ പ്രകീര്‍ത്തിച്ച്‌ വീണ്ടും ഉയര്‍ന്ന് ദൈവീക സമക്ഷം സാഷ്ടാംഗ പ്രണാമം ചെയ്യുന്നു. ഈ ഘട്ടങ്ങളിലെല്ലാം അവന്റെ ചുണ്ട്‌ പ്രകീര്‍ത്തനങ്ങളിലും മനസ്സ്‌ പ്രാര്‍ത്ഥനകളിലും മുഴുകിയിരിക്കും. ഏതാനും സമയം എല്ലാം മറന്ന് പൂര്‍ണ്ണമായും ഏകനായ ദൈവസമക്ഷം മനസ്സും ശരീരവും സമര്‍പ്പിക്കുകയാണ്‌ നമസ്കാരം.

നമസ്കാരം കഴിഞ്ഞ്‌ പ്രാര്‍ത്ഥന കൊണ്ട്‌ ചുണ്ടും മനസ്സും സജീവമാക്കി. സകലലോക രക്ഷിതാവിന്റെ ദാസനാണെന്ന ബോധം മനസ്സില്‍ സൃഷ്ടിക്കുന്ന അഭിമാനവും സുരക്ഷിത്വവും അലോചിച്ചിരുന്നു. മസ്ജിദിനകത്ത്‌ തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരയണത്തിലും മുഴുകിയിരിക്കുന്നു. അരുണ കിരണങ്ങളുടെ ആഗമനമായില്ലെങ്കിലും ഇവിടെ പകലിന്റെ പ്രതീതി തന്നെ.

മസ്ജിദിനകത്ത്‌ വെറുതെ കണ്ണോടിക്കുമ്പോള്‍ ഇതിന്റെ നിര്‍മ്മാണ സമയം ഓരോ ഇഞ്ചിലും പാലിക്കപ്പെട്ട സൂക്ഷ്മത കൂടുതല്‍ ബോധ്യമാവുന്നു. നബിതിരുമേനി(സ)യുടെ ഹിജറയോടനുബന്ധിച്ച്‌ നിര്‍മ്മിക്കപ്പെട്ടതാണ്‌ മസ്ജിദുന്നബവി. ഏതാനും മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ വൃദ്ധനായ ഇസ്മാഈലിന്റെ പരുക്കന്‍ സ്വരത്തില്‍ വിവരിക്കപ്പെട്ട ഹിജറ... നബിതിരുമേനിയും സിദ്ധീഖും ഖുബായില്‍ നിന്ന് പുറപ്പെട്ട്‌ വഴിയില്‍ വെച്ച്‌ അന്നത്തെ ജുമുഅ നമസ്കാരം നിര്‍വ്വഹിച്ച്‌ മദീന ലക്ഷ്യമാക്കി നീങ്ങി.

പ്രമുഖ ഗോത്രങ്ങളായ ഔസ്‌ ഖസ്‌റജ്‌ എന്നിവരോടൊപ്പം ന്യൂനപക്ഷമായ യഹൂദികളുമടക്കം എല്ലാവരും, മക്കയില്‍ നിന്നെത്തുന്ന ആ പ്രവാചകനെ വരവേല്‍ക്കാന്‍ കണ്ണുനട്ട്‌ കാത്തിരുന്നു. കണ്ണെത്തും ദൂരെ മക്കയില്‍ നിന്നെത്തുന്ന സംഘത്തെകണ്ടതോടെ അവരുടെ അടുത്തേക്ക്‌ ഓടിയണഞ്ഞ ജനക്കൂട്ടം അഹ്ലാദാരവങ്ങളൊടെ അവരെ സ്വീകരിച്ചു. ആട്ടിന്‍ തോല്‍ മുറുക്കിയ ദഫില്‍ നിന്നുയരുന്ന ശബ്ദത്തിന്‌ അകമ്പടിയോടെ, 'വിദാഅ്‌ പര്‍വ്വതച്ചെരുവില്‍ ഞങ്ങള്‍ക്കൊരു പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു' എന്ന് പാട്ട്‌ പാടി സ്വീകരിച്ച്‌ ആനയിച്ചു.

പലായനം ചെയ്തെത്തിയ നബിതിരുമേനി(സ)യേയും അബൂബക്കറിനേയും സ്വീകരിക്കാന്‍ മദീനക്കാര്‍ ശരിക്കും മത്സരിക്കുകയായിരുന്നു. അവരെ അതിഥിയായി ലഭിക്കാന്‍ അവര്‍ വാശിപിടിച്ചു... അവരവരുടെ വീടിന്റെ ഗുണഗണങ്ങള്‍ നിരത്തി തര്‍ക്കിച്ചു... അവസാനം നബിതിരുമേനി(സ) തീരുമാനം അറിയിച്ചു. ഞാന്‍ സഞ്ചരിക്കുന്ന ഈ ഒട്ടകം ആരുടെ വീടിന്‌ മുമ്പിലാണൊ മുട്ട്‌ കുത്തുന്നത്‌, അതായിരിക്കും എന്റെ താമസസ്ഥലമെന്ന്.


ഒരു വന്‍ ജനാവലിയുടെ മോഹങ്ങളിലൂടെ ഒട്ടകത്തിന്റെ കുളമ്പുകള്‍ നീങ്ങി. പ്രതീക്ഷയുടെയും നിരാശയുടെയും സ്വരങ്ങളുമായി മദീനക്കാര്‍ അതിനെ പിന്തുടര്‍ന്നു. അവസാനം അബൂ അയ്യൂബുല്‍ അന്‍സാരി(റ)യുടെ വീടിന്‌ മുമ്പിലുള്ള തുറസ്സായ സ്ഥലത്ത്‌ ഒട്ടകം മുട്ട്‌ കുത്തിയതോടെ, ആതിഥേയനാവനുള്ള ഭാഗ്യം അദ്ദേഹത്തിന്‌ ലഭിച്ചു.

ആ തുറസ്സായ സ്ഥലം അംറിന്റെ പുത്രന്മാരായ സഹല്‍. സുഹൈല്‍ എന്നീ രണ്ട്‌ അനാഥരുടേതായിരുന്നു. അവരില്‍ നിന്ന് വിലക്ക്‌ വാങ്ങിച്ച്‌, അവിടെ ഒരു മസ്ജിദിന്റെ നിര്‍മാണം ആരംഭിച്ചു. നബിതിരുമേനിയും അനുയായികളും ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച ആ മസ്ജിദിന്‌ ഇന്നത്തെ മസ്ജിദുന്നബവിയുടെ പകിട്ട്‌ ഉണ്ടായിരുന്നില്ല. നാലുഭാഗവും മണ്‍കട്ടകള്‍ കൊണ്ട്‌ മറച്ച്‌, കുറച്ച്‌ ഭാഗം മാത്രം ഓലമേഞ്ഞ ലളിതമായ ഒരു മസ്ജിദ്‌. സ്വന്തമായി താമസ സൗകര്യമില്ലാത്തവര്‍ക്ക്‌ ഉറങ്ങാനായി ഓലമേഞ്ഞ സ്ഥലം സൗകര്യപ്പെടുത്തി. നല്ലൊരു വിളക്ക്‌ പോലും ഇല്ലാത്ത മസ്ജിദില്‍ വെളിച്ചത്തിനായി വൈക്കോല്‍ കത്തിക്കാറായിരുന്നു പതിവ്‌. ഏതാണ്ട്‌ ഒമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ മസ്ജിദില്‍ സ്ഥിരമായ ഒരു വിളക്ക്‌ തെളിഞ്ഞത്‌. ഏതാനും ദിവസം അബൂഅയ്യൂബുല്‍ അന്‍സാരി(റ)യുടെ അതിഥിയായി താമസിച്ച പ്രവാചകന്‍(സ) മസ്ജിദിനോട്‌ ചേര്‍ന്ന് ഒരു കൂരയുടെ പണി പൂര്‍ത്തിയായപ്പോള്‍ താമസം അങ്ങോട്ട്‌ മാറ്റി.

മക്കയിലുള്ള കുടുംബത്തെ മദീനയിലെത്തിക്കാന്‍ സൈദുബനു ഹാരിസയേയും അബൂറാഫിഇ നേയും നിയോഗിച്ചു... അധികം വൈകാതെ മക്കയില്‍ നിന്ന് പ്രവാചകന്റെ കുടുംബത്തിലെ സൈനബ്‌ എന്ന മകളൊഴിച്ച്‌ എല്ലാവരും മദീനയിലെത്തി. അപ്പോഴും പ്രവാചക അനുയായി മാറിയിട്ടില്ലാത്ത സൈനബി(റ)ന്റെ ഭര്‍ത്താവ്‌ അബുല്‍ആസ്‌ അവരെ മദീനയിലേക്കയക്കാന്‍ വിസമ്മതിച്ചതിനാല്‍ 'സൈനബ്‌' മക്കയില്‍ തന്നെ തങ്ങി. കൂടാതെ അബൂബക്കറി(റ)ന്റെ കുടുബവും മദീനയില്‍ എത്തി.


മദീനയിലെ അഭ്യന്തര സ്ഥിതിവിശേഷം വിലയിരുത്തിയ നബിതിരുമേനി ആദ്യം അവിടെ സമാധാനത്തിന്റെ ഒരു അന്തരീക്ഷം സ്ഥാപിക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ആദ്യപടിയായി സ്വന്തം അനുയായികള്‍ക്കിടയില്‍ ശക്തമായ സാഹോദര്യ ബന്ധം ഉട്ടിയുറപ്പിക്കാന്‍ അവിടുന്ന് അഹ്വാനം ചെയ്തു. മക്കയില്‍ പലായനം ചെയ്തെത്തിയവരും (മുഹാജിര്‍) മദീനയില്‍ അവര്‍ക്ക്‌ അഭയം നല്‍കിയവരും (അന്‍സാര്‍) തമ്മില്‍ മാത്രമല്ല ഈ സാഹോദര്യം നിലവില്‍ വന്നത്‌. പകരം അന്നേവരെ പരസ്പരം യുദ്ധം ചെയ്തിരുന്ന, മദീനയിലെ ഔസ്‌, ഖസ്‌റജ്‌ എന്നീ ഗോത്രങ്ങള്‍ തമ്മിലും പരസ്പര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാചകര്‍(സ) വിജയിച്ചു. മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചെത്തിയവര്‍ക്കായി അവര്‍ എല്ലാം പങ്കുവെച്ചു.

അതിന്‌ ശേഷം മദീനയിലെ ന്യൂനപക്ഷമായിരുന്ന യഹൂദ ഗോത്രങ്ങളുമായി സൗഹൃദ സന്ധിയില്‍ ഏര്‍പ്പെടുകായായിരുന്നു നബിതിരുമേനി(സ) ചെയ്തത്‌. ആ കാരാര്‍ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു. 'മുസ്ലിങ്ങള്‍ക്കും യഹൂദര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച്‌ ജീവക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. മദീനയിലെ യഹൂദര്‍ മുസ്‌ലിങ്ങളെ പോലെ തന്നെ ഒരു ജനതയായതിനാല്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്‌ യുദ്ധം വേണ്ടി വന്നാല്‍ വരുന്ന ചെലവ്‌ ഇരുക്കൂട്ടരും വഹിക്കേണ്ടതാണ്‌. ഏത്‌ വിഭാഗത്തില്‍ പെട്ടവര്‍ അക്രമം കാണിച്ചാലും ഏത്‌ പരിതസ്ഥിതിയിലും അവരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ഇരുകൂട്ടരും ചെയ്യരുത്‌. പൊതു ആവശ്യങ്ങള്‍ക്കുള്ള ചിലവ്‌ മുസ്‌ലിങ്ങളും യഹൂദരും കൂടെ വഹിക്കേണ്ടതാണ്‌. ഇരു കൂട്ടരും തമ്മിലുള്ള ബന്ധം സ്നേഹത്തിന്റെയും വിട്ട്‌ വീഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കണം. ആരും അക്രമത്തിന്റെയും പ്രതികാരത്തിന്റെയും മാര്‍ഗ്ഗം സ്വീകരിക്കരുത്‌. ഉടമ്പടി വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ ഇരുകൂട്ടരും ഒന്നിച്ച്‌ നിന്ന് ചെറുക്കേണ്ടതാണ്‌. മദീന പട്ടണം ഇരു കൂട്ടര്‍ക്കും സംരക്ഷിത മേഖലയാണ്‌, അത്‌ കൊണ്ട്‌ തന്നെ മക്കയിലെ ഖുറൈശികള്‍ക്കോ അവരുടെ സഖ്യകക്ഷികള്‍ക്കോ അവിടെ അഭയം നല്‍കരുത്‌. മദീന ആക്രമിക്കപ്പെട്ടാല്‍ മുസ്ലിങ്ങളും യഹൂദരും അതിനെ ചെറുക്കാന്‍ ബാധ്യസ്ഥരാണ്‌. കരാറിലെ വ്യവസ്ഥയില്‍ ഭാവിയില്‍ തര്‍ക്കം ഉണ്ടായാല്‍ അത്‌ നബിതിരുമേനിയുടെ അന്തിമ തീരുമാനത്തിന്‌ വിടേണ്ടതാണ്‌.'

അങ്ങനെ മദീനയില്‍ ഒരു സ്നേഹസാമ്രാജ്യം പ്രവാചക തിരുമേനി(സ) പടുത്തുയര്‍ത്തി. മദീന ഇസ്ലാമിന്‌ വളക്കൂറുള്ള മണ്ണായിരുന്നു. മക്കയിലെ കഷ്ടപ്പാടിന്റെ കലഘട്ടത്തിന്‌ ശേഷം ഒരു സമാധാനത്തിന്റെ നല്ലകാലം. പരസ്പരം സ്നേഹിച്ച്‌ എല്ലാം പങ്ക്‌ വെച്ച്‌ ജീവിക്കുന്ന അനുയായികളും അവര്‍ ജീവന്‌ തുല്യം സ്നേഹിക്കുന്ന നായകനും. പക്ഷേ ആ സ്നേഹപ്രകടനത്തിന്‌ നായകന്‍ ചില പരിധി നിശ്ചയിച്ചിരുന്നു.


ഏകനായ സ്രഷ്ടാവിന്റെ മുമ്പില്‍ മാത്രമേ ശിരസ്സ്‌ നമിക്കാവൂ എന്ന് ഖണ്ഡിതമായി അവിടുന്ന് വിളംബരം ചെയ്തു. തന്നോടുള്ള സ്നേഹത്തിന്റെ പരിധി അവിടുന്ന് നിര്‍വ്വചിച്ചു. "യേശുവിനെ ദൈവപുത്രനാക്കിയപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്‌... അല്ലാഹുവിന്റെ അടിമ മാത്രമാണ്‌ ഞാന്‍, നിങ്ങള്‍ അല്ലഹുവിന്റെ ദാസനും ദൂതനുമാണെന്ന് പറഞ്ഞ്‌ കൊള്ളുക". എപ്പോഴും അനുയായികളെ അവിടുന്ന് ഓര്‍മ്മിപ്പിച്ചു... ഏക ദൈവത്തിന്‌ മാത്രമായിരിക്കണം ആരാധനകളും പ്രാര്‍ത്ഥനകളും... ആ ദൈവത്തിന്‌ മാത്രമെ ആത്യന്തികമായി സഹായിക്കാനാവൂ... എന്ന് തീര്‍ത്ത്‌ പറഞ്ഞു. വിയോഗത്തിന്‌ തൊട്ട്‌ മുമ്പ്‌ പോലും "എന്റെ ഖബറിടം നിങ്ങള്‍ ആരാധനാ സ്ഥലമാക്കരുത്‌" എന്ന് അനുയായികളെ ഉണര്‍ത്തിയിരുന്നു.


പ്രവാചകരിലോ പുണ്യവാന്മാരിലോ ദൈവിക പരീവേഷം ആരോപിക്കുന്നത്‌ പ്രവാചകര്‍(സ) ശക്തമായി നിരോധിച്ചു. സൃഷ്ടിപൂജയ്ക്ക്‌ സാധ്യതയുള്ള ഒന്നിനോടും രാജിയാവാത്ത കടുത്ത നിലപാടാണ്‌ അവിടുന്ന് സ്വീകരിച്ചത്‌... മക്കയിലെ മര്‍ദ്ദനകാലത്ത്‌ ഒരിക്കല്‍ മക്കകാര്‍ സമവായ ശ്രമം നടത്തി. 'ഞങ്ങള്‍ ആരാധിക്കുന്നതിനെ കുറച്ച്‌ ദിവസം നിങ്ങള്‍ ആരാധിക്കുക... പകരം നിങ്ങള്‍ ആരാധിക്കുന്നതിനെ ഞങ്ങളും ആരാധിക്കാം'. പക്ഷേ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ നിലപാട്‌ വ്യക്തമാക്കി കൊണ്ട്‌ അവതരിച്ചു.. അത്‌ അസാധ്യമാണ്‌ അവര്‍ക്ക്‌ അവരുടെ മതം... നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം .

എങ്കിലും ഇതര ആശയ ആദര്‍ശങ്ങളില്‍ ജീവിക്കുന്നവരുമായി സാഹോദര്യത്തില്‍ ജീവിക്കാന്‍ പ്രവാചകര്‍ കല്‍പിച്ചു. അതിന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണ്‌ മദീനയിലെ ന്യൂനപക്ഷമായ യഹൂദരമായി അവിടുന്ന് ഒപ്പ്‌ വെച്ച ഈ സന്ധി വ്യവസ്ഥകള്‍.

ഒരിക്കല്‍ മദീന സന്ദര്‍ശിച്ച ക്രൈസ്തവ നിവേദക സംഘത്തിനെ സ്വീകരിച്ച്‌ അവരൊട്‌ ഇസ്ലാമിക തത്വങ്ങള്‍ വിശദീകരിച്ചു പ്രവാചകര്‍(സ). പ്രാര്‍ത്ഥനാ സമയം ആയപ്പോള്‍ മദീന മസ്ജിദില്‍ തന്നെ അതിന്‌ സൗകര്യം ചെയ്ത്‌ കൊടുത്തു... തിരിച്ച്‌ പോകവേ 'ഞങ്ങള്‍ക്കിടയില്‍ നീതിപൂര്‍വ്വം വിധികല്‍പ്പിക്കാന്‍ കഴിയുന്ന ഒരാളെ കൂടെ അയക്കണം' എന്ന് ആവശ്യപ്പെട്ട അവരോടൊപ്പം ശിഷ്യനായ അബൂ ഉബൈദത്തുല്‍ ജറ്‌റാഹി(റ)നെ അയക്കുകയും ചെയ്തു.

ഈ സംസ്കാരം അവിടുന്ന് അനുയായികളിലും ഊട്ടിയുറപ്പിച്ചു. കാലങ്ങള്‍ക്ക്‌ ശേഷം ജറൂസലം ഇസ്ലാമിക സമ്രാജ്യത്തിന്‌ കീഴടങ്ങിയ സമയം... അധികാര കൈമാറ്റം നേരിട്ടാവണമെന്നും അതിനായി ഭരണാധികാരിയയ ഉമര്‍ നേരിട്ട്‌ ജറൂസലമില്‍ എത്തണമെന്നുമായപ്പോള്‍ മദീനയില്‍ നിന്ന് ഉമറും വേലക്കാരനും കൂടി പുറപ്പെട്ടു.

ഖലീഫ ഒട്ടകപ്പുറത്തും ജോലിക്കാരന്‍ നടന്നും യാത്ര തുടങ്ങി. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉമര്‍ താഴെയിറങ്ങി... വേലക്കാരനോട്‌ വാഹനത്തില്‍ കയറാന്‍ കല്‍പിച്ചു.. അങ്ങനെ ആ ഭരാണാധികാരിയും വേലക്കാരനും ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ജറൂസലമില്‍ സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്തി.

ഒട്ടകപ്പുറത്തിരിക്കുന്ന ഭരണാധികാരിയെ സ്വീകരിക്കാന്‍ ഓടിയെത്തിയവരോട്‌ ഒട്ടകപ്പുറത്തിരിക്കുന്ന വ്യക്തി വിളിച്ച്‌ പറഞ്ഞു.. "സഹോദരന്മാരെ ക്ഷമിക്കണം... ഞങ്ങളുടെ ഭരണാധികാരി ഉമര്‍ ഈ കൂടെ നടക്കുന്നയാളാണ്‌. ഞാന്‍ അദ്ദേഹത്തിന്റെ വേലക്കാരനാണ്‌. മദീന മുതല്‍ ഇവിടെ വരെ ഊഴം വെച്ചാണ്‌ ഞങ്ങള്‍ യാത്ര ചെയ്തത്‌. അങ്ങനെ ഇവിടെ എത്തിയപ്പോള്‍ എന്റെ ഊഴമായിപ്പോയി. അത്‌ കൊണ്ട്‌ പറ്റിപ്പോയതാണെന്ന് ആ വേലക്കാരന്‍ വിശദീകരിച്ചപ്പോള്‍ അവര്‍ പിന്നില്‍ നടക്കുന്ന ആ നീതിമാനെ സ്വീകരിച്ചു.

പ്രാര്‍ത്ഥനക്ക്‌ സമയമായപ്പോള്‍ ഖലീഫ അതിനായി ഒരു സ്ഥലം അന്വേഷിച്ചു. തൊട്ടടുത്ത ചര്‍ച്ചില്‍ അതിന്‌ സൗകര്യമൊരുക്കിയപ്പോള്‍ അദ്ദേഹം വിനയപൂര്‍വ്വം അത്‌ നിരസിച്ചു. കൂടെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. 'അവിടെ വെച്ച്‌ പ്രാര്‍ത്ഥിക്കുന്നതിന്‌ എനിക്ക്‌ വിഷമമുള്ളത്‌ കൊണ്ടല്ല. പകരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ഇത്‌ ഞങ്ങളുടെ ഉമര്‍ പ്രാര്‍ത്ഥിച്ച സ്ഥലം' എന്ന് ആരെങ്കിലും അവകാശവാദമുന്നയിച്ചാല്‍ അവര്‍ ഈ ആരാധനാലത്തില്‍ കൈവെച്ചാല്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉമര്‍ മറുപടി പറയേണ്ടി വരും. അത്‌ കൊണ്ട്‌ മാത്രമാണെന്ന് മറ്റൊരു സ്ഥലം മതി എന്ന് പറഞ്ഞത്‌' എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...
അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...
അശ്‌ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...
അശ്‌ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...
അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ...
അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ...

മദീന മസ്ജിദിനകത്ത്‌ പ്രഭാത പ്രാര്‍ത്ഥനക്കുള്ള ബാങ്ക്‌ വിളി ഉയര്‍ന്നു. കണ്ണടച്ച്‌ മനസ്സ്‌ തുറന്ന് ഞാനും ആ വചനങ്ങളുടെ അന്തോളനത്തില്‍ മുഴുകി...

ഇസ്ലാമിക കേരളം !!!!

കേരളത്തിലെ ഇസ്‌ലാമിക പ്രവേശ കാലത്തെക്കുറിച്ചു ചരിത്ര പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്‌. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലാണെന്നും അത്തന്നെ പ്രവാചക ജീവിത കാലത്താണെന്നും അതല്ല, രണ്ടാം നൂറ്റാണ്ടിലാണെന്നും- ഇങ്ങനെ മൂന്ന്‌ വാദഗതികള്‍ നിലനില്‍ക്കുന്നു. ഇവയല്ലാത്ത വേറെ അഭിപ്രയങ്ങളുമുണ്ട്‌.
സി. . ഇന്നസ്‌, സൈനുദ്ദീന്‍ മഖ്ദൂം() തുടങ്ങിയവരുടെ നിഗമനം ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ലേഷം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണെന്നാണ്‌. ഉമര്‍ സുഹ്‌റ വര്‍ദിയുടെ ' റിഹ്‌ലതുല്‍ മുലൂക്‌ ' ല്‍ ഇത്‌ ഹിജ്‌റ മൂന്നാം നൂറ്റണ്ടിലണ്‌. അറബ്‌ സഞ്ചാരിയായ സുലൈമനും നിഗമനം ശരിവെക്കുന്നു. എന്നാല്‍ ഇളംകുളം കുഞ്ഞാന്‍ പിള്ള. പ്രൊഫസര്‍ എം ജി എസ്‌ നരായണന്‍ തുടങ്ങിയവരുടെ വാദം ചേരമാന്‍ രാജാവിന്റെ കാലം ഹിജ്‌റ ആറാം നൂറ്റാണ്ടിലെന്നാണ്‌. ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം വിശ്വസിച്ചിട്ടില്ല എന്ന പക്ഷക്കാരും അദ്ദേഹം വിശ്വസിച്ചത്‌ ക്രിസ്തുമതമാണെന്ന്‌ ശഠിക്കുന്നവരും ഇല്ലാതില്ല. ചിലര്‍ എഴുതി വെച്ച പ്രകാരം, പരശുരാമന്‍ മഴുവെറിഞ്ഞത്‌പോലുള്ള ഐതീഹ്യമല്ല, ചേരമാന്‍ പെരുമാളുടെ കഥ. ഇതിന്റെചരിത്രപരമായ പ്രാമാണികത ഗവേഷകര്‍ അംഗീകരിച്ചിട്ടുണ്ട്‌. കാലത്തെ സംബന്ധിച്ച്‌ മാത്രമേ തര്‍ക്കമുള്ളൂ. അതും ഏറെക്കുറെപരിഹരിച്ചിട്ടുണ്ട്‌. എന്നിട്ടും ഇതൊരൈതീഹ്യമാക്കി തള്ളാന്‍ചിലര്‍ ഒരുമ്പെട്ടത്‌ ശ്ലാഘനീയമല്ല. കേരളത്തിലെ ഇസ്‌ലാമിന്റെആവിര്‍ഭാവത്തെക്കുറിച്ചുള്ള അധുനിക പഠനങ്ങള്‍ പരമ്പരാഗതവിശ്വാസം ശരിവെക്കുന്നു. നബി()യുടെ കാലത്താണ്‌ചേരമാന്‍ പെരുമാള്‍ സത്യമതം പുല്‍കിയെന്നത്‌ രേഖകളുടെപിന്‍ ബലത്തോടെ മര്‍ഹൂം പി മുഹമ്മദ്‌ സാഹിബ്‌തെളിയിച്ചിട്ടുണ്ട്‌. അറക്കല്‍ രാജ സ്വരൂപത്തില്‍ നിന്ന്‌കണ്ടെടുത്ത ഒരു അമൂല്യഗ്രന്ഥവും ഇത്‌ ശരിവെക്കുന്നു. ചേരമാന്‍പെരുമാള്‍ ഒരു സ്വഹാബിയാണെന്ന വസ്തുത ആദ്യകാലമുസ്‌ലിം ചരിത്രകാരനായ അലിത്വബ്‌രി തന്റെ ' ഫിര്‍ദൗസുല്‍ഹിക്മ ' യില്‍ വിവരിക്കുന്നുണ്ട്‌. ഇതേ വസ്തുത' താരീഖ്‌ ഫരീശ്‌ത്‌ ' എന്ന ഗ്രന്ഥത്തിലുമുണ്ട്‌. ഖലീഫ ഉസ്മാനി() ന്റെ കാലത്ത്‌സ്വഹാബിയായ മുഗീറത്ത്‌ ബിനു ശു അ്ബ കോഴിക്കോട്ട്‌ വന്ന്‌മതപ്രചരണം നടത്തിയ വിവരം മര്‍ഹൂം അഹ്മദ്‌ കോയശാലിയാത്തി(:)യുടെ ഗ്രന്ഥത്തിലുണ്ട്‌. എങ്കില്‍ കേരളത്തില്‍ഇസ്‌ലാമിന്റെ ഉല്‍പത്തി തേടി ഹിജ്‌റ: രണ്ടാം നൂറ്റാണ്ട്‌വരീയോ അതിലപ്പുറത്തേക്കോപരതേണ്ടകാര്യമില്ല.കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ !

Tuesday, May 17, 2011

പ്രവാചകന്റെ കരച്ചില്‍ !!!

പ്രവാചകനായ മുഹമ്മദ്‌ നബി(സ) അവിടെത്തെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത്‌ എന്തിന്‌ വേണ്ടിയായിരുന്നു,,,,, നബി(സ)യുടെ തിരുകേശത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ചിലര്‍ ഇസ്‌ലാമില്‍ നിന്ന് പോലും തെറിച്ച്‌ പോകുന്ന സ്വരത്തിലാണ്‌ തിരുകേശത്തെ അവഹേളിക്കുന്നതും,,ചര്‍ച ചെയ്യുന്നതും,, ചില പ്ണ്ഡിതര്‍ അതിന്ന് കൂട്ടു നില്‍ക്കുന്നു എന്നതാണ്‌ മു അ് മിനിങ്ങളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നത്‌.....സ്വന്തം പ്രവര്‍ത്തനത്തിന്റെ ഫലമായി കത്തിയാളുന്ന നരകത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടാല്‍ അവിടെന്ന് രക്ഷപ്പെടുത്തേണ്ടത്‌ നബി(സ)യാണ്‌. ആരംഗം കാണാന്‍ ഇതിന്റെ കൂടെയുള്ള അറ്റാച്മെന്റ്‌ ഫയല്‍ കാണുക.....എന്നിട്ട്‌ ചിന്തിക്കുക!!! തിരുകേശത്തെക്കുറിച്ചുള്ള ഈ അനാവശ്യ ചര്‍ച്ച നബി(സ) തങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുമോ എന്നതും അതിനാല്‍ നാം രക്ഷപ്പെടുമോ എന്നതും!!!!!!
(അബ്ദുള്ള ചെരുംബയുടെ മെയില്‍ സന്ദേശത്തില്‍ നിന്നും: www ഇസ്ലംകെരാല.കോം)

Thursday, May 12, 2011

ലീഡ് നില തത്സമയം വെബ്‌സൈറ്റില്‍ !!!

ഇലക്ഷന്‍ ലൈവ് ന്യൂസ്‌, മറ്റു വിവരങ്ങള്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ !!!

Wednesday, May 11, 2011

സം സം ജലം സംശുദ് ധം സൗദി എംബസി !!!

സം സം ജലം സംശുദ് ധം സൗദി എംബസി !!! വാര്‍ത്ത‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്ചെയൂ !!

സംസം വെള്ളത്തില്‍ മാരക രാസവസ്തുവെന്ന് ബി.ബി.സി; നിഷേധവുമായി സൗദി

ജിദ്ദ: മുസ്‌ലിംകള്‍ വിശുദ്ധമായി കരുതുന്ന സംസം ജലത്തില്‍ ആര്‍സനിക് കണ്ടെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെതിരെ ഹറം കാര്യാലയവും ജിയോളജിക്കല്‍ സര്‍വ്വെ വകുപ്പും രംഗത്തു വന്നിട്ടുണ്ട്.

അര്‍ബുദത്തിന് കാരണമായേക്കാവുന്ന മാരക രാസപദാര്‍ത്ഥങ്ങള്‍ ലണ്ടനില്‍ വില്‍പ്പന നടത്തിയ സംസം വെള്ളത്തില്‍ കണ്ടെത്തിയതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ചില കടകളില്‍ സംസം വെള്ളം എന്ന പേരില്‍ കുപ്പികളില്‍ വെള്ളം വില്‍ക്കാന്‍ വെച്ചിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വെള്ളം പരിശോധിച്ചപ്പോഴാണ് ഇതില്‍ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. അനുവദനീയമായതിന്റെ മൂന്നിരട്ടി ആര്‍സനിക് അംശങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് കാന്‍സറിന് കാരണമാകും.

എന്നാല്‍ സംസം വെള്ളം എവിടെയും വില്‍ക്കാറില്ലെന്നും തീര്‍ത്ഥാടകര്‍ ഹജ്ജും ഉംറയും കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകാനേ അനുവദിക്കാറുള്ളുവെന്നും സൗദി അധികൃതര്‍ ചൂണ്ടികാട്ടി. സംസം ലോകമുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അതിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാന്‍ വകുപ്പ് പ്രതിജ്ഞാ ബദ്ധമാണ്. സംസം കിണര്‍ ഓരോദിവസവും ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. ദിവസം 3 നേരവും വെള്ളം പഠനത്തിനും പരിശോധനയ്ക്കും വിധേയമാക്കാറുണ്ട്. ഒരു നിലയ്ക്കും മലിനപ്പെട്ടിട്ടില്ല എന്നാണ് ഇതുവരെയുള്ള പരിശോധന വ്യക്തമാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്ത‍യുടെ ഉറവിടത്തിലേക്ക് പോകാന്‍ ഇവിടെ കിഴി വെക്യൂ !

Friday, May 6, 2011

രണ്ട് കണ്ണുകളും നഷ്ടമായ മുഹമ്മദ് നിസ്സാം സഹായങ്ങള്‍ തേടുന്നു !!

ഷാര്‍ജ : സഹായങ്ങള്‍ക്കു പ്രാര്‍ത്ഥനയോടെ നന്ദി പറഞ്ഞു മുഹമ്മദ് നിസ്സാമും കുടുംബവും കഴിഞ്ഞ തിങ്കളാഴ്ച്ച ജന്മനാടായ ശ്രീലങ്കയിലേക്കു മടങ്ങി. ഗള്‍ഫ് മാധ്യമവും, ഗള്‍ഫ് ന്യൂസുമാണ് നിസ്സാമും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ദുഃഖ കഥ പുറത്തു കൊണ്ടു വന്നത്. നിസ്സാം അജ്മാനില് അക്കൌണ്ടന്റായി ജോലി നൊക്കവേയാണ് അഞ്ചു മാസങ്ങള്‍ക്കു മുന്‍പു ഇടതു കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെട്ടത്. ഷാര്‍ജയിലെ സ്വകാര്യ ക്ലിനിക്കില് ചികില്‍സ തേടിയെങ്കിലും അവര്‍ നിര്‍ദ്ദേശിച്ച ലേസര്‍ ചികില്‍സയോടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുക യാണുണ്ടായത്.

ചികില്‍സയുടെ തകരാറല്ല, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവുമാണു ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടാന് കാരണമെന്നു ചികില്‍സിച്ച വനിതാ ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

ചികില്‍സാ ച്ചെലവിന് പണം കണ്ടെത്താന്‍ സഹായിച്ചതു സഹ പ്രവര്‍ത്തകരായ സക്കീറും, ഡന്നീസും, ജലീലുമണ്. നിസ്സാമിനുണ്ടായിരുന്ന ബാങ്കിലെ വന്‍ ബാദ്ധ്യത തീര്‍ത്ത് നട്ടിലേക്കുള്ള ടിക്കറ്റ് നല്കിയത് ഒരു ഇന്ത്യന്‍ സ്വര്‍ണ്ണ വ്യാപാരിയാണ്.

നിസ്സാമിന്റെ കുട്ടികള്‍ പഠിച്ച അജ്മാന്‍ ഇന്റെര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അധിക്യതരും വിദ്യാര്‍ത്ഥികളും ഒരു തുക സമാഹരിച്ചു നല്‍കി.

ജന്മ നാട്ടില്‍ തിരിച്ചെത്തി യെങ്കിലും വൃക്ക തകരാറും, പ്രമേഹവും രക്ത സമ്മര്‍ദ്ദവുമള്ള നിസ്സാം സഹായങ്ങള്‍ തേടുകയണ്.

മുഹമ്മദു ഫറൂക്ക് ഫത്തിമ ഫറീന
എ\സി 8790011328
കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് സിലോണ്‍ ലിമിറ്റഡ്,
മവനെല്ല ബ്രാഞ്ച്,
ശ്രീലങ്ക
ഫോണ്‍: ൦൦൯൪൭൭൯൭൦൪൭൪൦
ഫോര്‍ മോര്‍ ഹെല്പ് /ചരിടി ന്യൂസ്‌ അവയിലാബില്‍ ക്ലിക്ക് ഹിയര്‍ !

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs