Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Sunday, September 25, 2016

വെളിയങ്കോട്‌ ഉമർ ഖാസിയെ സ്മരിക്കുമ്പോൾ.......?

ബ്രിട്ടിഷ് സാമ്രാജ്യത്വവിരോധിയും ഇസ്ലാമികപണ്ഡിതനും സാമൂഹിക പരിഷ്കർത്ത്താവുമായുമായിരുന്നു വെളിയങ്കോട് ഉമർ ഖാസി (ജനനം: 1765 മരണം:1854 ജൂലൈ 15 ) 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തു നിന്നു. സൂഫിയും ,പാരമ്പര്യചികിത്സകനും, നിമിഷകവിയായും ഉമർ ഖാസി അറിയപ്പെടുന്നു.
ദൈവത്തിന്റെ ഭൂമിക്ക് കരം പിരിക്കാൻ ബ്രിട്ടീഷുകാർക്ക് യാതൊരു അർഹതയുമില്ല എന്നായിരുന്നു ഖാസി വാദിച്ചത്. 1819 ഡിസംബർ 18 ന്‌ ഉമർ ഖാസിയെ തുറുങ്കിലടക്കാൻ അന്നത്തെ കലക്ടർ മെക്ലിൻ ഉത്തരവിട്ടു. ജയിൽ വാസ സമയത്ത് മമ്പുറം തങ്ങൾക്ക് അറബി ഭാഷയിൽ സന്ദേശകാവ്യമയച്ചു. മമ്പുറം സയ്യിദലവി തങ്ങൾജനമധ്യത്തിൽ ഖാസിയുടെ വിഷയമവതരിപ്പിക്കുകയും പൗരപ്രമുഖർ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നു കലക്ടർ ഖാസിയെ നിരുപാധികം വിട്ടയക്കുകയും ചെയ്തു.

ജീവിത രേഖ
കൊടുങ്ങല്ലൂരിൽ വന്ന മാലികുൽ ഹബീബ് വഴി എറമത്താൽ ഇല്ലത്തിലെ ഹസ്സൻ എന്ന വ്യക്തിയുടെ പരമ്പരയിൽ പെട്ട താനൂർഖാളിയാരകത്ത് ആലി മുസ്ലിയാരുടെയും വെളിയങ്കോട് കാക്കത്തറ വീട്ടിൽ ആമിനയുടെയും രണ്ടാമത്തെ പുത്രനായിരുന്നു ഉമർ ഖാസി. 1765 ൽ മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജനനം. പതിമൂന്നാം വയസ്സിൽ പൊന്നാനി വലിയജുമുഅത്ത് പള്ളിയില് മമ്മിക്കുട്ടി ഖാസിയിസിയില് നിനും വിദ്യാഭ്യാസം നേടി. പൊന്നാനിയിലുംതാനൂരിലും വെളിയങ്കോടും പള്ളിദർസിൽ അദ്ധ്യാപകനായി നിരവധി വർഷം ജോലി ചെയ്തു ഉമർ ഖാസി. 1854 ലെ റമദാൻ 21 ന്‌ രോഗബാധിതനായി കിടപ്പിലാവുകയും അതേവർഷം തന്നെ ദുൽ ഹജ്ജ്‌ 23 നു മരണമടയുകയും ചെയ്തു. വെളിയങ്കോട് ജുമുഅത്ത് പള്ളി ഖബറിടത്തിൽ മറവു ചെയ്യപ്പെട്ടു.
നികുതി നിഷേധ സമരം
ടിപ്പുവിൻറെ പതനത്തിന് ശേഷം മലബാറിൽ ആധിപത്യമുറപ്പിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ജന്മിത്ത അനുകൂല നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. മലബാറിലെ തൊഴിലാളികളിൽ അധികവും മാപ്പിളമാർ എന്നറിയപ്പെടുന്ന മുസ്ലിംകളായിരുന്നു.1772 നും 1822 നുമിടക്ക് 83 ലഹളകൾ മലബാറിൽ നടന്നു. ഉമർ ഖാസിയെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ബ്രിട്ടീഷ് വിരോധികളിൽ ഒരാളായാണ് അന്നത്തെ സ്വദർ അദാലത്ത് കോടതിയിലെ ജഡ്ജ് മദ്രാസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. കനോലി സായിപ്പിൻറെ ഭരണകാലത്ത് ബ്രിട്ടിഷ് വിരുദ്ധരായ നേതാക്കളെ തടവിലാക്കാനും നാടുകടത്താനും പദ്ധതികൾ ആസൂത്രണം ചെയ്തതോടെ ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരോധം വർദ്ധിച്ചു. ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. 'ദൈവത്തിൻറെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷ്കാർക്ക് അവകാശമില്ല' എന്നായിരുന്നു അദ്ദേത്തിന്റെ വാദം. വെളിയങ്കോട് അംശം അധികാരി ഉമർ ഖാസിയുടെ സ്വത്തിന് നികുതി ചുമത്തിയപ്പോൾ അദ്ദേഹം അത് നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്ടി നീബു സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി. തുക്ടിയുടെ കല്പ്പന പ്രകാരം ഉമർ ഖാസിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്നും രക്ഷപ്പെട്ടു.
വിവരമറിഞ്ഞ സായിപ്പ് മലബാർ കലക്ടർക്ക് സന്ദേശമയക്കുകയും അറസ്റ്റുചെയ്തു കലക്ടറുടെ അടുക്കൽ കൊണ്ടുചെല്ലാൻ ഉത്തരവിടുകയും ചെയ്തു. ഉമർ ഖാസിയെ അനുനയിപ്പിക്കാനും മാപ്പ് ചോദിക്കാനും നികുതിയടക്കാമെന്ന് സമ്മതിപ്പിക്കാനും കലക്ടർ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 1819 ഡിസംബർ 18 ന് മെക്റിൻ സായ്പ് ഉമർ ഖാസിയെ ജയിലിലടച്ചു.
നികുതി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിൻറെ കാലത്തിനും പതിറ്റാണ്ടുകൾ മുമ്പ് ഒരു കേരളീയ ഗ്രാമത്തിൽ നികുതിനിഷേധ സമരം നടത്തി എന്നതാണ് ഉമർ ഖാസിയുടെ പ്രസക്തി.

രചനകൾ
അറബിയിലും അറബി മലയാളത്തിലും ഉമർ ഖാസി കവിതകൾ രചിച്ചിട്ടുണ്ട്.
* മഖാസ്വിദുന്നികാഹ് (വിവാഹം ,കുടുംബജീവിതം,വിവാഹമോചനം എന്നിവ പ്രതിപാദ്യ വിഷയം)
* നഫാഇസുദ്ദുറർ (പ്രവാചക ചരിത്രവും നബികീർത്തനവും ഉള്ളടങ്ങിയത്)
* സ്വല്ലൽ ഇലാഹു ബൈത്ത് -(നബി കീർത്തന കാവ്യം)-അറബിയിൽ ഖസ്വീദത്തുൽ ഉമരിയ്യഃ എന്ന പേരിൽ അറിയപ്പെടുന്നു.

ഇസ്ലാമിക പ്രബോധകനും വലിയ്യും സൂഫിവര്യനും സാമൂഹ്യ പരിഷക്കർത്താവുമായ വെളിയങ്കോട്‌ ഉമർ ഖാസിയുടെ 164 ആം ആണ്ടു ദിനത്തിൽ ആ മഹാനുഭാവന്റെ ജ്വലിക്കുന്ന ഓർമ്മയ്ക്‌ മുന്നിൽ പ്രണാമം...
അല്ലാഹു അവരോടൊപ്പം എല്ലാപാപങ്ങളും പൊറുത്ത്‌ നമ്മെയും ജന്നത്തുൽ ഫിർദ്ദസ്സിന്റെ അഹ് ലുകാരാക്കട്ടെ! ആമീൻ!!






വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, September 20, 2016

ഖുർആൻ അച്ചടി കേന്ദ്രം ?

വിശുദ്ധ ഖുര്‍ആന്റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കി 1984-ൽ ഫഹ്ദ് രാജാവ് തുടങ്ങിയ സ്ഥാപനമാണ്‌ മദീനയിലെ പ്രശസ്തമായ ഖുർആൻ പ്രിന്റിംഗ് കോംപ്‌ളക്‌സ്. ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിംഗ് കേന്ദ്രം ആണ് മദീന ഖുർആൻ പ്രിന്റിംഗ് കേന്ദ്രം. നഗരത്തിൽ നിന്ന് തബൂക്ക് പാതയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വർഷം പ്രതി വിവിധ വലുപ്പത്തിലുള്ള 10 മില്യൻ മുസ്ഹഫുകൾ ഇവിടെ അച്ചടിക്കുന്നുണ്ട്.1700-ലധികം ഉദ്യോഗസ്ഥർ സേവനം ചെയ്യുന്ന ഇവിടത്തെ പള്ളി ഉൾപ്പെടെയുള്ള കാമ്പസ് വളരെ മനോഹരമാണ്. സൗദി ഭരണാധികാരികളുടെ ഉപഹാരമായി എല്ലാ വർഷവും ഹജ്ജ് തീർഥാടകർക്ക് മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസിൽ അച്ചടിച്ച വിവിധ വലുപ്പത്തിലുള്ള ഖുർആൻ പ്രതികൾ വിതരണം ചെയ്യാറുണ്ട്. ഹജ്ജ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ രാജ്യത്തെ വിവിധ പ്രവേശന കവാടങ്ങളിൽ വെച്ചാണ് ഖുർആൻ പ്രതികൾ വിതരണം ചെയ്യുന്നത്. ഹജ്ജ്-ഉംറ സീസണുകളിൽ മദീനയിലെത്തുന്ന തീർഥാടകർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 9.30 മുതൽ 11.30 വരെ ഈ കോംപ്ളക്സ് കാണാൻ സൌകര്യമുണ്ട്. കൂടാതെ ഖുർആൻ കോപ്പിയോ അതത് ഭാഷകളിലെ തർജുമകളോ ഇവിടെ നിന്നും സന്ദർശകർക്ക് സൗജന്യമായി നൽകുന്നുണ്ട്.

മദീന കിങ് ഫഹദ് മുസ്ഹഫ് പ്രിന്റിങ് കോംപ്ലക്‌സ് പരിശുദ്ധ ഖുർആൻ പ്രിന്റിങിനും വിതരണത്തിനും നൽകുന്ന പരിഗണനയുടെ ഭാഗമായി ഖുർആൻ കാലിഗ്രഫി തയാറാക്കുന്നവരുടെ അന്താരഷ്ട്ര സംഗമവും വിവിധ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ അറബി കൈയെഴുത്ത് കലയുടെ ചാരുത വ്യക്തമാക്കുന്ന അറബി കാലിഗ്രഫിയുടെ പ്രദർശനവും നടത്താറുണ്ട്‌. ലോകത്തിലെ മുസ്ഫഹ് എഴുത്തുകാരെ അർഹമായ പരിഗണന നൽകി ആദരിക്കുന്നതിനും ഇവർക്കാവശ്യമായ പ്രോൽസാഹനങ്ങൾ നൽകുന്നതിനും വേണ്ടിയാണ് മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോപ്ലക്‌സിൽ ഇത്തരത്തിലുള്ള സംഗമങ്ങൾ നടത്തുന്നത്.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, September 17, 2016

ഇസ്‌ലാമിക് ബാങ്കിങ് എംബിഎ.........?

ഇസ്‌ലാമിക് ബാങ്കിങ് പഠനത്തിന് രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ മലേഷ്യ രാജ്യാന്തര ഇസ്‌ലാമിക സർ‌വകലാശാലയുടെ എംബിഎ (ഇസ്‌ലാമിക് ബാങ്കിങ്) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മലപ്പുറം മഅദിൻ അക്കാദമിക്കു കീഴിലുള്ള മഅദിൻ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ്റ് സ്റ്റഡീസ് ആണു പഠന കേന്ദ്രം. ആദ്യ ഒരുമാസത്തെ ക്ലാസും ഇൻറ്റേൺഷിപ്പും മലേഷ്യയിലായിരിക്കും. വിവരങ്ങൾക്ക് വെബ്‌സൈറ്റ്: mgims.madin.edu.in, www.iium.edu.my ഇ–മെയിൽ: mgims@mahdinonline.com. ഫോൺ: 090370 00727

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ,/ഒരു കമന്റ്‌ ഇടൂ; ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായിക്കാനും പോസ്റ്റ് ഇടാനും ഉള്ള ഉത്സാഹം !!

Wednesday, September 14, 2016

അതിരുകളില്ലാത്ത പെരുന്നാൾ !!

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, September 8, 2016

പതിവാക്കേണ്ട ദിക്റുകൾ......................?

🏡🏃🏻വീട്ടിൽ പ്രവേശിക്കുമ്പോൾ
*بِسْمِ اللهِ وَلَجْنَا وَبِسْمِ اللهِ خَرَجْنَا وَعَلَى اللهِ رَبِّنَا تَوَكَّلْنَا*
🏃🏻🏡വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ
*بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ لا حَوْلَ وَلا قُوَّةَ إِلاَّ بِاللَّه*
🏚🏃🏻ബാത്ത് റൂമിൽ പ്രവേശിക്കുമ്പോൾ
*بِسْمِ اللهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ*
🏃🏻🏚ബാത്ത് റൂമിൽ നിന്ന് പുറത്ത് കടക്കുമ്പോൾ
*غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّيَ الأَذَى وَعَافَانِي*
*اللَّهُمَّ طَهِّرْ قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْجِي مِنَ الْفَوَاحِشِ*
😴😴ഉറങ്ങാൻ കിടക്കുമ്പോൾ
*بِسْمِكَ اللَّهُمَّ أَحْيَا وَأَمُوتُ*
😕😕ഉറങ്ങി എണീറ്റാൽ
*اَلْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور*
👕👔വസ്ത്രം ധരിക്കുമ്പോൾ
*اَلْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة*
🌮🌮ഭക്ഷണം കഴിച്ച്
*اَلْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة*
🚘🏃🏻വാഹനത്തിൽ കയറുമ്പോൾ
*سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لَمُنْقَلِبُونَ*
🖱🗿കണ്ണാടിയിൽ നോക്കുമ്പോൾ
*اَلْحَمْدُ لِلَّه اَللَّهُمَّ كَمَا حَسَّنْتَ خَلْقِي فَحَسِّنْ خُلُقِي*
🌈🏞അത്ഭുതം അനുഭവപ്പെട്ടാൽ
*مَا شَاءَ الله لا قُوَّةَ إِلَّا بِالله*
🏆🏅ഉപകാരം ചൈതവരോട്
*جَزَاكَ اللهُ خَيْرًا*
📚📖അറിവ് വർധിക്കാൻ
*رَبِّ زِدْنِي عِلْمًا*
😬😁ദേഷ്യം അനുഭവപ്പെട്ടാൽ
*أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ*
😣😣വേദനക്ക് ശമനം ലഭിക്കാൻ
*بِسْمِ الله(3)*
*أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرْ(7)*
🤔🤔പ്രശ്ന പരിഹാരത്തിന്
*لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ*
👳💁മാതാപിതാക്കൾക്ക് വേണ്ടി
*رَبِّ اغْفِرْ لِي وَلِوَالِدَيَّ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا*
😨😰രോഗിയെ സന്ദർശിക്കുമ്പോൾ
*لَا بَأْسَ طَهُورٌ إِنْ شَاءَ الله*
*أَسْأَلُ اللهَ الْعَظِيمْ رَبَّ الْعَرْشِ الْعَظِيمْ أَنْ يَشْفِيَكَ*
🌧💦മഴ പെയ്യുമ്പോൾ
*اَللَّهُمَّ صَيِّبًا نَافِعًا*
⛈⚡ഇടി വെട്ടുമ്പോൾ
*سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ وَالْمَلَائكَةُ مِنْ خِيفَتِهِ*
😳🔎നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാൻ
*يَا جَامِعَ النَّاسِ لِيَوْمٍ لَا رَيْبَ فِيهِ اجْمَعْ عَلَى ضَالَّتِي*
🌴🌴🌴🌴🌴🌴🌴🌴🌴🌴
*അവലംബം:*
كتاب الأذكار، و بستان العارفين للإمام النووي
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs