Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, March 28, 2018

വെള്ളിയാഴ്ച്ച-ദിവസം-100-തവണ ഈ ദിക്ർ ചൊല്ലിയാൽ ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, March 19, 2018

ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു ഒരാൾ നല്കിയ മറുപടി.?


 An answer to a Question - Life teach us what?  Read this reply - thought motivating...

1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.

2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ. അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം  സമ്മാനിക്കുന്നു.

3- അധ്വാനിക്കുന്നവന്  വൈകിയാണെങ്കിലും ഒരു നാൾ വിജയം ലഭിക്കും.

4- നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന ഒരു  വിളക്കാണ് നമ്മുടെ ജീവൻ.

5-  നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.

6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട  നിധികൾ.

7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.

8-  ജീവിതം ഒരുനാൾ  അവസാനിക്കുമെന്ന് അറിയാമെങ്കിലും  മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു. തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.

9-  കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ  നിങ്ങളെ കേള്ക്കാൻ  കൂടെയുള്ളവർ തയ്യാറാവും.

10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.

11- പൊങ്ങച്ചം പറയുന്നവർ അധികവും  ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.

12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും  ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.

13-  മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട്  ആഗ്രഹങ്ങളും സ്വപ്നങ്ങളും  ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.

14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന്  ആരും  തിന്മകളെ  വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.

വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
 മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
 നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻

 എല്ലാം നൽകിയ ദൈവത്തിനു നന്ദിയുള്ളവരാവുക....
-----------

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഒരു മൗന സന്ദേശം...............!!

ദുനിയാവിലെ സമ്പത്ത് കൊണ്ട് മക്കൾ സമ്പന്നരായാൽ മാതാപിതാക്കൾ പേടിച്ചു പേടിച്ചു മക്കളോട് സംസാരിക്കുന്നു മക്കൾ
പിണങ്ങിയാലോ എന്ന് ഭയന്ന്

മക്കൾആത്മീയമായ അറിവ് കൊണ്ട്  സമ്പന്നരായാൽ മക്കൾ പേടിച്ചു പേടിച്ചു സംസാരിക്കുന്നു , മാതാപിതാക്കൾ പിണങ്ങിയാലോ എന്ന്ഭയന്ന്

ഒരു മൗന സന്ദേശം !!

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, March 17, 2018

വിവാഹം കഴിപ്പിക്കാൻ നിവൃത്തിയില്ലാത്തവരുടെ വിവാഹം നടത്തി കൊടുക്കുന്നു. ?




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, March 16, 2018

കിടപ്പറയിലെ രതിലീലകൾ ഇസ്ലാമിക വീക്ഷണത്തിൽ



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, March 11, 2018

കടം...........? !!

ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു.
മയ്യിത്ത് കുളിപ്പിച്ചൊരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാനൊരുങ്ങി.

മയ്യിത്ത് കട്ടിൽ എടുക്കാൻ ഒരുങ്ങിയപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.
"മയ്യിത്ത് കൊണ്ടുപോകാൻ വരട്ടെ, ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട്. ആദ്യം അത് ആര് എപ്പോൾ നൽകും എന്നതിനെ കുറിച്ച് ഒരു തീരുമാനം ഉണ്ടാക്കൂ എന്നിട്ട് മതി മയ്യിത്ത് മറവുചെയ്യാൻ കൊണ്ടുപോകുന്നത്...."

കൂടിനിന്നവരൊക്കെ മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
മയ്യിത്തിന്റെ ആൺമക്കൾ പറഞ്ഞു : 
"മരിച്ച ഞങ്ങളുടെ പിതാവ് അങ്ങിനെ ഒരു കടം ഉള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അത് നൽകാനും തയ്യാറല്ല."

മയ്യിത്തിന്റെ സഹോദരങ്ങൾ പറഞ്ഞു:
"സ്വന്തം മക്കൾ നൽകാൻ തയ്യാറല്ല എങ്കിൽ പിന്നെ ഞങ്ങൾ എന്തിന് നൽകണം...?"

ആരും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
പണം ലഭിക്കേണ്ടിയിരുന്ന വ്യക്തി മയ്യിത്ത് കൊണ്ടുപോകാൻ അനുവദിക്കാതെ മയ്യിത്ത് കട്ടിലിന്റെ ഒരു കാലിൽ ബലമായി പിടിച്ചിരുന്നു.
കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിലുമെത്തി.
മയ്യിത്തിന്റെ ഒരേയൊരു മകൾ വിവരം കേട്ടു.
ഉടനെ തന്റെ എല്ലാ ആഭരണങ്ങളും ഊരിയെടുത്തു. അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും എടുത്ത് ആ വ്യക്തിക്ക് നൽകിയിട്ട് പറഞ്ഞു:" അല്ലാഹുവിനെ വിചാരിച്ച്‌ ഈ ആഭരണങ്ങൾ വിറ്റുകിട്ടുന്ന തുകയും പിന്നെ ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ വരവ് വെച്ചോളൂ..ബാക്കി തുക എത്രയാണെന്ന് അറിയിച്ചാൽ വരും ദിവസങ്ങളിൽ എത്രയും പെട്ടെന്ന് അതും ഞാൻ തന്നുതീർക്കാം... ദയവുചെയ്ത് എന്റെ പ്രീയപ്പെട്ട പിതാവിന്റെ മയ്യിത്ത് കൊണ്ട്‌ പോകുന്നതിന് താങ്കൾ തടസ്സം നിൽക്കരുത്."
അത് കേട്ട ആ വ്യക്തി മയ്യിത്ത് കട്ടിലിന്റെ കാലിൽ നിന്നും പിടിവിട്ട് എഴുന്നേറ്റ് നിന്ന് പറഞ്ഞു" എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ കൂട്ടുകാരനായിരുന്ന ഈ മയ്യിത്തിന്റെ അനന്തരാവകാശി ഈ മകളാണെന്ന്.
സത്യത്തിൽ 15 ലക്ഷം ഈ കൂട്ടുകാരൻ എനിക്ക് നൽകാനല്ല മറിച്ച്, അത്രയും തുക ഞാൻ അങ്ങോട്ട് നൽകാനാണുള്ളത്. അന്നൊരിക്കൽ എന്റെ ഈ കൂട്ടുകാരൻ പറഞ്ഞിരുന്നു "ഞാൻ മരണപ്പെട്ടാൽ എന്റെ അനന്തരാവകാശി ആരാണെന്ന് നീ മനസ്സിലാക്കി ഈ തുക അവർക്ക് നൽകണമെന്ന്.
NB: ഇത് ഒരു കഥയാണെങ്കിലും (നടന്നതാവാം / നടന്നിട്ടില്ലായിരിക്കാം) ഇവിടെ കട ബാധ്യത, സത്യസന്ധത, മാതാപിതാക്കളോടുള്ള സ്നേഹം, കടപ്പാട്, വാഗ്ദത്തം പാലിക്കൽ, തുടങ്ങിയവ ചർച്ചചെയ്യുന്നുണ്ട്...
കടം വലിയൊരു പ്രശ്‌നമാണ്. കടങ്ങളോ കടബാധ്യതകളോ ഇല്ലാതെ മരിക്കാൻ അള്ളാഹു
നമ്മെയും നമ്മുടെ മാതാ പിതാക്കളെയും തുണക്കട്ടേ.... നമ്മെയും നമ്മോടു ബന്ധപ്പെട്ട എല്ലാവരെയും നേരായ, നന്മയുടെ വഴിയിൽ ഉൾപ്പെടുത്തി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ... സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള സൽബുദ്ധി നമുക്കെല്ലാവർക്കും നൽകട്ടെ...

ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..
കടപ്പാട്:vilayil shamnad


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Shariah Investments - Malayalam

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

SOORATHUL IQLAS - USEFUL YOUR DAILY LIFE. CLICK HERE


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs