عن أبي هُرَيْرَةَ يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ :لاَ
عَدْوَى وَلاَ طِيَرَةَ وَلاَ هَامَةَ ... ) ( البخاري ، ومسلم)
അബൂഹുറ്റൈ‍്(റ)വിൽ നിന്ന‍്: പ്രവാചകൻ(സ) പറയുക യുണ്ടായി: “ãഅദ്‌വയുംä (രോഗം വരുന്നത് അല്ലാഹുവി ന്റെ ഖദ്‌റിന്റെ ഭാഗമല്ല, മറിച്ച് രോഗം തനിയെ വരു ന്നതാണെന്ന വിശ്വാസവും), ശകുനം (പക്ഷികളെ പറപ്പിച്ച് കൊണ്ട് ഭാഗ്യപരീക്ഷണം നടത്തുന്നതും), മയ്യത്തിന്റെ എല
്ലുകൾ പക്ഷികളായി രൂപപ്പെടുമെന്നുള്ള വിശ്വാസവും, . . . ഇസ്ലാമിൽ ഇല്ലാത്തത്താണ്.- (ബുഖാരി, മുസ്ലിം). ???? എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശകുനത്തെയാണ്. ഏത് തരത്തിലുള്ള ശകുനവും ഇതിൽ പെടുന്നതാണ്. കറുത്ത പൂച്ച മുന്നിലൂടെ ഓടുന്നതും, പ്രഭാതത്തിൽ കാലി കൊട്ടയോ, ചാക്കോ കാണുന്നതും, ചീവീട് കരയുന്ന തും, കൈനീട്ടം, രാവിലെ കടയിൽ വന്ന‍് ആരെങ്കിലും കടം വാങ്ങിയാൽ ആ ദിവസം മുഴുവനും കടം തെന്ന യായിരിക്കുമെന്ന വിശ്വാസം, ഒരു യാത്രക്ക് ഒരുങ്ങുമ്പോ ൾ വഴിയിൽ വെച്ച് ആരെങ്കിലും അതിനെ തടഞ്ഞാൽ, ഇടക്ക് വെച്ച് ആരെങ്കിലും വാഹനത്തിൽ നിന്ന‍് ഇറങ്ങി യാൽ അത് ശകുനമാണെന്ന വിശ്വാസം തുടങ്ങിയവ യെല്ലാം ഇതിൽ പെടുന്നതാണ്.
قَالَ رَسُول اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: الطِّيَرَةُ شِرْكٌ الطِّيَرَةُ شِرْكٌ ...)
പ്രവാചകൻ? പറയുകയുണ്ടായി: “ശകുനം ശിർക്കാകു ന്നു, ശകുനം ശിർക്കാകുന്നു... - (അഹ്മദ്. സ്വഹീഹായ ഹദീസ്). പ്രവാചകൻ(സ) പറയുന്നു:
عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ :
مَنْ رَدَّتْهُ الطِّيَرَةُ مِنْ حَاجَةٍ فَقَدْ أَشْرَكَ، قَالُوا: يَا رَسُولَ اللَّهِ مَا كَفَّارَةُ
ذَلِكَ قَالَ: أَنْ يَقُولَ أَحَدُهُمُ اللَّهُمَّ لاَ خَيْرَ إِلاَّ خَيْرُكَ وَلاَ طَيْرَ إِلاَّ طَيْرُكَ وَلاَ
إِلَهَ غَيْرُكَ ) ( صحيح ) رواه أحمد )
അബ്ദുല്ലാ ഇബ്നു അമ്ര്? പ്രവാചകൻ?യിൽ നിന്ന‍് ഭൗദ്ദരിക്കുന്നു: പ്രവാചകൻ? പറഞ്ഞു: “ആരുടെയെങ്കിലും ആവശ്യം ശകുനത്താൽ തടയപ്പെടുകയാണെങ്കിൽ അവ ൻ ശിർക്ക് ചെയ്തു- അപ്പോൾ സ്വഹാബികൾ ചോദി ച്ചു: പ്രവാചകരെ, അതിനുള്ള പ്രായശ്ചിത്തം എന്താണ്? തിരുമേനി? പറഞ്ഞു: ഇങ്ങനെ പറയലാണ്: ãഅല്ലാഹു വേ, നിന്റെ നന്മയല്ലാതെ ഒരു നന്മയുമില്ല, നിന്റെ ത്വൈറല്ലാതെ മറ്റൊരു ത്വൈറതുമില്ല, നീയല്ലാതെ യഥാർത്ഥത്തിൽ ഒരു ഇലാഹുമില്ല- (അഹംദ്). മുഹർറം മാസത്തെയും, അതിലെ ആദ്യത്തെ പത്ത് ദിവസത്തെയും ശകുനമായി കാണുന്നത് ഇസ്ലാമി ലില്ലാത്ത കാര്യമാണ്, അത് ശിർക്കിലേക്ക് എത്തിക്കുന്ന കാര്യവുമാണ്.
ഒരു മുസ്ലിം ചെയ്യുന്ന മുഴുവൻ കാര്യങ്ങൾക്കും തെളിവ് വേണം, ഖുർആനിലോ തിരുസുന്നത്തിലോ പഠിപ്പി ക്കാത്ത അന്ധവിശ്വാസങ്ങൾക്ക് പിന്നിൽ പോകുന്നത് വിശ്വാസിയുടെ ഗുണമല്ലായെന്ന‍് നാം മനസിലാക്കുക. അല്ലാഹു നമ്മെ എല്ലാവരെയും സൽപാന്ഥാവിലൂടെ സഞ്ചരിപ്പിക്കുമാറാവട്ടെ. ആമീൻ
(courtesy:www.facebook.com/IslamikaJalakam)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment