Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Font Problem ; Can't Read !

Cannot read this blog then please download the attachments font folder and add it your PC . മലയാളം വായിക്കാന്‍ പറ്റുന്നില്ലേ ? എങ്കില്‍ ഈ ഫോണ്ട് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്യൂ ; Manorama font കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയൂ, സ്റ്റാര്‍ട്ട്‌ > കണ്ട്രോള്‍ പാനല്‍> ഫോണ്ട്സ് > പേസ്റ്റ് ഈ രൂപത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക.

Monday, February 20, 2017

നബി [സ്] യുടെ ആകാശ യാത്ര..............? [ israa, Mihraj ]

നബി [സ്] യുടെ ആകാശ യാത്രയെ പറ്റി ഒരു വിവരണം. ഫാത്തിമ ബുക്ക് സ്റ്റാൾ വര്ഷങ്ങള്ക്കു മുൻപ് പ്രസിദീകരിച്ച പുസ്തകത്തിലെ ചില അധ്യായങ്ങൾ ആണ് ഇവിടെ എഴുതുവാൻ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ അറിവിലേക്കായി അതിലെ ചില ഭാഗങ്ങൾ ഇവിടെ എഴുതുന്നതിൽ തെറ്റുണ്ടോ [പെർമിഷൻ ] എന്നറിയില്ല. എങ്കിലും ഈ നല്ല ഉദ്ദേശ ശുദ്ധിയെ കരുതി ബന്ധപ്പെട്ടവർ ക്ഷമിക്കുമല്ലോ ...................?ദയവായി കമന്റിലൂടെ അറിവുള്ളവർ പ്രതികരിക്കുമല്ലോ. [ മുഴുവനായി വായിച്ചു കഴിഞ്ഞാൽ പ്രിന്റഡ് പുസ്തകം വാങ്ങി സൂക്ഷിച്ചു വച്ച് ഇടക്കിടെ ഓര്മ പുതുക്കി ജീവിതം നന്നാക്കി കൊണ്ട് പോകാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു. !! ആദ്യ ഭാഗം തുടങ്ങുന്നു. .............. ]
സകല ലോകങ്ങൾക്കും, കാരണ ഭൂദരായ അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ [സ്] യെ അള്ളാഹു തന്റെ സന്നിധിയിലേക്ക് ക്ഷണിച്ചു പ്രതെയ്ക മുലാകാതിനു വേണ്ടി അല്ലാഹുവിന്റെ സന്നിധി എന്ന് പറയുമ്പോൾ വായനക്കാർ തെറ്റിദ്ധരിച്ചേക്കാനിടയുണ്ട് അള്ളാഹു ഇരിക്കുന്ന സ്ഥലം എന്നല്ല ഇതിനർത്ഥം. അല്ലാഹുവിനു ഒരു സ്ഥലം ആവശ്യമില്ല അവൻ സർവ വ്യാപിയും അന്തര്യാമിയുംആത്രേയ പിന്നെന്തിനി മുലാകാതിന് വേണ്ടി നബിയെ ആകാശ ലോകത്തേക്ക് ക്ഷണിച്ചു ? ഭൂമിയിൽ വച്ച് തന്നെ ആകമായിരുന്നില്ലേ ?ചോദ്യം ശരി തന്നെ. പക്ഷെ ഉന്നതരുടെ ഉച്ച കോടി സമ്മേളനങ്ങൾ നടത്താൻ ചില വലിയ നഗരങ്ങൾ തിരഞ്ഞെടുക്കുക പതിവുണ്ടല്ലോ അത് പോലെ അള്ളാഹു തന്റെ ഹബീബുമായി കൂടിക്കാഴ്ച നടത്താൻ ഒരു പ്രതെയ്ക ഉന്നത സ്ഥലം തിരഞ്ഞെടുത്തു എന്ന് മാത്രം . നഗ്ന നേതൃത്വം കൊണ്ട് അല്ലാഹുവിനെ കാണാൻ ദുനിയാവിൽ ആർക്കും സാധ്യമല്ല. സാധിച്ചിട്ടുമില്ല അന്ത്യപ്രവാചകനൊഴികെ സീന മലയിൽ വച്ച് മൂസ നബി [അ] ഒരു പ്രഭ കണ്ടപോഴേക്കും ബോധം കേട്ട് വീണു പോയി.......................................................................................................................... (will continue)

2- ആം ഭാഗം 

അല്ലാഹുവിനെ കാണുമ്പോഴുണ്ടാകുന്ന സുഖം സ്വർഗ്ഗത്തിലെ സുഖങ്ങളിൽ വച്ച് ഏറ്റവും വലിയ സുഖമത്രേ !അവാച്യവും അവര്ണനീയവുമായ ആ അനുഭൂതി അനുഭവിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. സംഭോഗ സുഖമെങ്ങനെ എന്ന് കുട്ടികൾക്ക് പറഞ്ഞു മനസിലാക്കാൻ കഴിയാത്തതുപോലെ ഈ സുഖം നമുക്ക് മനസ്സിലാക്കാൻ സാധ്യമല്ല. നമ്മുടെ നബി തിരുമേനി മാത്രമാണ് ആ നിർവൃതി ഐഹിക ജീവിതത്തിൽ തന്നെ അനുഭവിച്ചറിഞ്ഞത്. ബഹുമാന്യരായ സൂഫികൾ ഈ സുഖം ആസ്വദിക്കാൻ വേണ്ടിയാണു അല്ലാഹുവിനെ ആരാധിക്കുന്നത്. സ്വർഗത്തെ അവര്കഗ്രഹമില്ല. നരകഭയവുമില്ല. അതാണ് സുൽത്താൻ ഇബ്രാഹിമു ബിൻ അദ്ഹാമിന്റെ പ്രാത്ഥനയുടെ പൊരുൾ. [ അല്ലാഹുവെ നിന്റെ സ്വർഗത്തെ മോഹിച്ചു കൊണ്ടാണ് ഞാൻ നിന്നെ ആരാധിക്കുന്നതെങ്കിൽ അതിനെ നാരു മണം പോലും എനിക്കാസ്വദിപ്പിക്കരുതേ നിന്റെ നരകത്തെ ഭയന്നിട്ടാണ് ഞാൻ ആരാധന ചെയ്യുന്നതെങ്കിൽ എന്നെ അതിലിട്ടു കരിക്കേണമേ നേരെ മരിച്ചു നിന്റെ കൂടിക്കാഴ്ച്ച എന്ന അവര്ണനീയ സുഖാനുഭൂതിയും നിർവൃതിയും കൊതിച്ചാണെങ്കിൽ എന്റെ കൊതി നിറവേറ്റി തരേണമേ. ] 

[ will continue ]


3 rd day;

ഇതായിരുന്നു ആ മഹാതമാവിന്റെ പ്രാർത്ഥന ഇത് തന്നെയാണ് എല്ലാ സൂഫികളുടെയും ലക്‌ഷ്യം. അവർ ആല്ലാഹുവിനെ ഐ ഹിക ജീവിതത്തിൽ ഹൃദയത്തിൽ ഉൽ കണ്ണുകൊണ്ടു കാണാൻ കഴിഞ്ഞത് കൊണ്ടാണ് അവർ അത് മോഹിക്കുന്നതു. ചുരുക്കത്തിൽ അല്ലാഹുവിനെ ദർശിക്കലാണ് മനുഷ്യന്റെ പരമോദ്ദേശ്യം. അഞ്ച് നേരത്തെ നമസ്കാരം അല്ലാഹുവുമായുള്ള മുലകത്താണ്. അത് കൊണ്ട് അതിന്നു ചെറിയ മിഹ്രാജ് എന്ന് പറയുന്നു. അശ്രദ്ധയോടെയുള്ള നസ്‌കരമല്ല അത് ഹൃദയ സാന്നിധ്യത്തോടെയുള്ള നമസ്കരണമാണ്.അപ്പോൾ ഹൃദയത്തിൽ അള്ളാഹു പ്രത്യക്ഷമാകുന്നു. ഉത്കണുകൾ അവനെ കാണുന്നു. തന്മൂലം നിർവൃതിയും ആനന്ദവും അനുഭവിക്കാൻ കഴിയുന്നു. നബി [സ് ] ഒരു രാവിൽ മക്കത്തുനിന്നു ബൈത്തുൽ മുഖദ്ദസിലേക്ക് പ്രയാണം ചെയ്തതിനു ഇസ്‌റാഹ് [ നിശ പ്രയാണം ] എന്നും അവിടെ നിന്ന് ആകാശ ലോകങ്ങളിലേക്കു ഉയർന്നു അല്ലാഹുവുമായി മുലക്കത് നടത്തി ഭൂമിയിൽ തിരിച്ചു വന്നതിന് മിഹ്രാജ് [ വനാരോഹണം ] എന്ന് പറയുന്നു. ഇസ്‌റാഹ് അന്നജമു അന്നീ എന്നീ ഖുർആൻ അധ്യായങ്ങളിൽ ഈ രണ്ടു സംഭവങ്ങളും വ്യ്കതമാക്കപ്പെട്ടിട്ടുണ്ട്.

4th Day:-

മിഹ്രാജ്ഉം , ഇസ്രാഉം

ഈ ഇസ്രാഉം, മിറാജ്ഉം സ്ഥൂല ശരീരത്തോട് കൂടിയല്ല നേരെ മറിച്ചു ആല്മീകം മാത്രമാണെന്ന്. ചിലർ വാദിക്കുന്നുണ്ട്. പരിശുദ്ധ കുർ ആനിനും ഹദീസിനും, എതിരാണ വാദം . നബി [സ] സ്ഥൂല ശരീരത്തോട് കൂടി തന്നെയാണ് ഈ പ്രയാണം നടത്തിയിട്ടുള്ളത. ആല്മീകമായ ഇസ്രാഉം, മിറാജ്ഉം, എല്ലാ നബി മാർക്കും ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൽ പ്രതെയ്കതയൊന്നുമില്ല. സ്ഥൂല ദേഹത്തോടുകൂടി പ്രയാണം ചെയ്യാൻ കഴിജുവെന്നുള്ളതാണ്. അന്ത്യ പ്രവാചകന്റെ പ്രതെയ്കത . നബിക്കു. പ്രവാചകത്വം ലഭിച്ച പത്തു വർഷവും. മൂന്ന് മാസവും. കസീഞ്ഞ ശേഷമാണു. ഈ മുലാകത്തുണ്ടായത്. തിരു നബിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണിത്. റജബ് മാസം ഇരുപത്തിആറിനാണുണ്ടായത് തിയതിയുടെ കാര്യത്തിൽ പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇന്ന് അത് എല്ലാവരും ആഘോഷിച്ചു വരുന്നത് റജബ് ഇരുപത്തി ഏഴിനാണ്. അന്ന് രാത്രി നബി [സ] യെ വഹിച്ചത്. മക്ക മുതൽ ബൈത്തുൽ മുഖദ്ദിസ് വരെ ബുരക് എന്ന മൃഗമാണ്. ബൈത്തുൽ മുകടിസ്സു മുതൽ ഒന്നാമത്തെ ആക്ഷൻ വരെ ഒരു കോണിയിൽ കൂടി എന്ന പോലെ നബി [സ] കയറിപ്പോയി അവിടെ നിന്ന് മലക്കുകളുടെ ചിറകിന്മേൽ നബി [സ] ഏഴാനാകാശം വരെ യാത്ര ചെയ്തു അവിടം മുതൽ ജിബ്‌രീൽ [അ] . തിരുമേനിയെ സിദ്റത്തുൽ മുൻതഹാ എന്ന സ്ഥലത്തെത്തിച്ചു അവിടം മുതൽ കാബ കൗസേനി വരെ പ്രകഹാ നിർമിതമായ പല്ലങ്കി കട്ടിലിന്റ്റെ രൂപത്തിലുള്ള ഒരു പറക്കും തളികയിലാണ് നബി. [സ] പറന്നു പോയത്.
.....[തുടരും ]


5 th part;

മക്കയിൽ നിന്ന് ബൈത്തുൽ മുഖദ്ദസിലേക്കുള്ള ഇസ്‌റാഹ് യാത്രയിൽ നബി [സ്] യെ ആയിരകണക്കിന് മലക്കുകൾ അകമ്പടി സേവിച്ചിരുന്നു. പ്രകാശമാനമായ ഒരു മലയിൽ അവർ എത്തിയപ്പോൾ അവിടെ എണ്ണമറ്റ മലക്കുകൾ അല്ലാഹുവിനെ പ്രകീത്തിച്ചുകൊണ്ടു നില്കുന്നത് കണ്ടു. ഈ സ്ഥലം ഏതാണെന്നു നബി ചോദിച്ചപ്പോൾ ജിബ്‌രീൽ [അ] പറഞ്ഞു മൂസ നബി [എ] അല്ലാഹുവുമായി സംസാരിച്ച ട്ടൂരി സീനാ പർവ്വതമാണിത്. ഇവിടെ വചനിദേഹത്തിനു അള്ളാഹു തൗറാത് എന്ന വേദം സമ്മാനിച്ചത്. ഇവിടെ വച്ച് രണ്ടു റകഹത് നമസ്കരിക്കാൻ അല്ലാഹുവിന്റെ കല്പനയുണ്ട്. നബി [സ] രണ്ടു റകഹത് നമസ്കരിച്ചു ശേഷം യാത്ര തുടർന്നു . ഇടയ്ക്കു വച്ച് രണ്ടു റകഹത് കൂടി നമസ്കരിക്കാൻ ജിബ്‌രീൽ [എ] ഉപദേശിച്ചു. ഈ സ്ഥലം ഏതാണെന്നു. നബി ആരാഞ്ഞപ്പോൾ ജിബ്‌രീൽ [അ] അരുളി. ഇത് യഹ്യ നബിയുടെ ജന്മ സ്ഥലമാണെന്ന്. ഈസ നബി [അ] ഭൂജാതനായതും ഇവിടെ തന്നെ യാണ്. വീണ്ടു യാത്ര തുടർന്ന്. ബൈത്തുൽ മുഖദ്ദസിലെ പള്ളിയിലെത്തിയപ്പോൾ ആകാശ ലോകത്തുനിന്നും ലക്ഷ കണക്കിന്. മലക്കുകൾ ഇറങ്ങി വന്നു. നബി [സ്] യെ എതിരേറ്റു.. അവർ അല്ലാഹുവിന്റെ സലാം നബിയെ അറിയിച്ചു. അവിടെ നിന്നും മലക്കുകളുടെ അകമ്പടിയോടെ നബി [സ്] ബാബുൽ മസ്ജിദ് എന്ന സ്ഥലത്തേക്ക്. നീങ്ങി. ബാബു യഹ്യ, ബാബു മുഹമ്മദ് എന്നിങ്ങനെ ആന സ്ഥലം ഇന്ന് അറിയപ്പെടുന്നത്. അവിടെയാണ് മുൻ പ്രവാചകർ തങ്ങളുടെ വാഹനങ്ങളുടെ കയർ കെട്ടാറുള്ളത്. നബി [സ] യും തന്റെ ബരാക് എന്ന മൃഗത്തെ അവിടെ കെട്ടി. അനന്തരം ജിബ്‌രീൽ [അ] യുടെ നിർദേശ പ്രകാരം നബി [സ] അക്സ പള്ളിയ്‌യുടെ.............

Part 6

.........അകത്തു കടന്നു നബി [സ്] പ്രവേശിച്ചു നോക്കുമ്പോൾ അവിടെ എല്ലാ പ്രവാചകരുടെ ആത്മാക്കളും സന്നിഹിതരായിരുന്നു.അവർ നബിയെ എതിരേറ്റു. നബിക്കും തന്റെ സമുദായത്തിനും അവർ ആശംസകൾ നേർന്നു. അവർ നബിയെ പ്രശംസിച്ചു കൊണ്ട് പൊതിഞ്ഞു. മലക്കുകൾ അണിയണിയായി വന്നു നബിയെ ദർശിച്ചു. അവരെല്ലാം നബിയെ അങ്ങേയറ്റം കൗതുകത്തോടും, സന്തോഷാത്തോടും കൂടി വീക്ഷിച്ചു അപ്പോൾ ജിബ്‌രീൽ എ അരുളി. നബിയെ ഈ കാണുന്ന മുര്സലുകൾക്കും, മലക്കുകൾക്കും, ഇമാമായി നിന്ന് കൊണ്ട് രണ്ടു റകഹത് നമസ്കരിക്കുവാൻ അല്ലാഹുവിന്റെ കല്പനയുണ്ട്. അങ്ങ് ഇമാമായി നിൽക്കുക. എന്റെ പൂർവികരായ ഈസ നബിയും, മൂസ നബിയും മറ്റും ഇവിടെ യുള്ളപ്പോൾ അവരെ ഇമാമാക്കുന്നതല്ലേ ഉത്തമം. എന്ന് നബി സ ജിബിരീലിനോട് പറഞ്ഞപ്പോൾ ജിബ്‌രീൽ പറഞ്ഞു അല്ല അങ്ങ് തന്നെ ഇമാം നിൽക്കാനാണ് അല്ലാഹുവിന്റെ കല്പന. ഉടനെ ആ കല്പന ശിരസാ വഹിച്ചുകൊണ്ട് നബി സ ആ പ്രവാചകാത്മാക്കൾക്കും,മലക്കുകൾക്കും ഇമാം നിന്ന് രണ്ടു റക്അത്ത് നമസ്കരിച്ചു . അനന്തരം നബി സ എ മലക്കുകളോട് പ്രവാചകാത്മാക്കളോടും, യാത്ര പറഞ്ഞു പിരിഞ്ഞു.

Part 7

ആകാശ പ്രയാണം

അനന്തരം ജിബിരീലിന്റെ ഉപദേശപ്രകാരം നബി ഒന്നാം ആകാശത്തിലേക്കു പ്രയാണം ചെയ്തു ഒരു കോണിയിലൂടെ എന്ന പോലെ നബി കയറിപോകുകയാണുണ്ടായത് . അതിന്റെ നാൽപതു പടികൾ കയറിയപ്പോഴേക്കും നബി ഒന്നാം ആകാശത്തെത്തി അപ്പോൾ ആ പടികളുടെ ഉയരം എത്രയധികമാണെന്നു നമുക്കൂഹിക്കാമല്ലോ എത്ര വലിയ പടികളിൽ കാലെടുത്തു വയ്ക്കാൻ നബിക്കു സാധിച്ചത് അള്ളാഹു പ്രതെയ്കമായ ഒരു ചൈതന്യം നബിക്കു നൽകിയത് കൊണ്ടാണ് നബി. [സ ] വെറും സാധാരണ മനുഷ്യനെന്ന് വാദിക്കുന്നവരുടെ വാദം ഇവിടെ പൊളിഞ്ഞു പോകുന്നു. അവിടെ നബി പല അത്ഭുത കാഴ്ചകളും കാണുകയുണ്ടായി . കോടി കണക്കിന് മലക്കുകളെ അവിടെ കണ്ടു. അവരിൽ ചിലർ സുജൂദിലാണ്. ചിലർ റുക്കൂവിലാണ്ചിലർ നിന്ന് പ്രാർത്ഥിക്കുകയാണ് ചിലർ ഇരുന്നിട്ടും, ആ മലക്കുകൾ അതെ പോലെ അതായതു റക്കോവിലുള്ളവർ രുക്കൂവിലായും സുജൂദിലുള്ളവർ സുജൂദിലേയും, എന്നെന്നും അവിശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. ജിബ്‌രീൽ പറഞ്ഞപ്പോൾ നബിയുടെ അത്ഭുതം ശതഗുണീഭവിച്ചു . മലക്കുകൾക്കു. അല്ലാഹുവിന്റെ കല്പന എന്ത് തന്നെ ആയാലും നിർവഹിക്കാൻ യാതൊരു പ്രയാസവുമില്ലാത്ത വിധത്തിലാണ് അവരുടെ സൃഷ്ടിപ്പ് തന്നെ മനുഷ്യരെ പോലെ ദൈവിക കല്പനകൾ ലംഘിക്കാൻ മലക്കുകൾക്കു സാധ്യമല്ല അതായതു അവര്കത്തിനു ശക്തി അള്ളാഹു നൽകിയിട്ടില്ല. പരിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു അവർ മലക്കുകൾ അല്ലാഹുവിന്റെ കല്പന ലംഘിക്കുകയില്ല കല്പിക്കപെടുന്നത് എന്ത് അവർ ചെയ്യുന്നു. അവിടെ മാണിഖ്യതാലുള്ള , ഒരു ഖുബ്ബ നബിയുടെ ശ്രദ്ധ ആകർഷിച്ചു അതിനുള്ളിൽ ഒരാൾ ഇരിക്കുന്നുണ്ട് . ചുറ്റു ഭാഗവും മലക്കുകളുണ്ട്. ഖുബ്ബക്കു രണ്ടു വാതിലുകളുണ്ട് ഇരിക്കുന്ന ആളുടെ വലതും, ഇടതും ഭാഗത്താണ് ആ വാതിലുകൾ സ്ഥിതി ചെയ്യുന്നത് ഇടത്തെ വാതിലിലേക്ക് നോക്കുമ്പോൾ ഇരിക്കുന്ന ആൾ കരയുന്നു. വലതു വാതിലിലേക്ക് നോക്കുമ്പോൾ ഇരിക്കുന്ന ആൾ ചിരിക്കുന്നു. ഇത് കണ്ടു നബി അത്ഭുത പരതന്ത്രനായി . ജിബിരീലിനോടദ്ദേഹം ചോദിച്ചു. ആരാണാ ഇരിക്കുന്നതു ? എന്തിനാണദ്ദേഹം ചിരിക്കുകയും, കരയുകയും ചെയ്യുന്നത്. ?

8 ആം ഭാഗം

ജിബ്‌രീൽ [ അ ] പറഞ്ഞു നബിയെ ആ മനുഷ്യൻ അങ്ങയുടെ പിതാമഹനായ ആദം നബി [[സഅ] യാണ് ഇടത്തെ വാതിൽക്കൽ തന്റെ ദുഷ്ട സന്തതികളുടെ ആത്മാക്കളുണ്ട് അവരെ കാണുമ്പോൾ അദ്ദേഹം കരയുന്നു വലതു വാതിൽക്കൽ തന്റെ പുണ്ണ്യവാന്മാരായ മക്കളുടെ ആത്മാക്കളാണുള്ളത് അവരെ കാണുമ്പോൾ അദ്ദേഹം ചിരിക്കുന്നു. നബി [സ.അ ] അങ്ങോട്ട് അടുത്ത ചെന്ന്. ആദം നബി [സഅ] ക്കു സലാം പറഞ്ഞു ആദം നബി [സഅ] സലാം മടക്കി. അന്ത്യ പ്രവാചകനായ തന്റെ പൗത്രനാണിതെന്നറിഞ്ഞപ്പോൾ ആദം നബി [സ.അ ]അ] സന്തോഷാതിരേകത്താൽ പൗത്രനെ കെട്ടി പിടിച്ചുമ്മ വച്ച് എന്റെ പുത്രരിൽ വച്ച് ഏറ്റവും ശ്രേഷ്ഠനായ താങ്കൾക്ക് സ്വാഗതം എന്ന് അദ്ദേഹം അരുളി . ആശിര്വദിക്കുകയും ആശംസകൾ നേരുകയും, ചെയ്തു അനന്തരം ജിർബിൽ [അ] നബിയോടരുളി ഇവിടെ ഈ മലക്കുകൾക്കും ആദം നബിക്കും ഇമാമായി നമസ്കരിക്കുവാൻ അള്ളാഹു അരുളുന്നു. അപ്പോൾ നബി ചോദിച്ചു . എന്റെ പിതാവിന് ഞാൻ ഇമാമായി നിൽക്കുകയോ ? ജിബ്‌രീൽ പറഞ്ഞു . അന്ഗണ് സൃഷ്ടികളിൽ വച്ച് ഏറ്റവും ശ്രേഷ്ഠൻ അല്ലഹുവിന്റെ കല്പന അനുസരിച്ചാലും. പിന്നെ നബി മടിച്ചു നിന്നില്ല. മലക്കുകൾക്കും, ആദം നബിക്കും, ഇമാം നിന്ന് കൊണ്ട് അവിടുന്ന് രണ്ടു റകഹത് നമസ്കരിച്ചു. അനന്തരം ആദം നബിയുമായി യാത്ര ചൊല്ലി പിരിഞ്ഞു പിന്നെ നബി [സ] അത്ഭുദത്തോടൊരു പൂവൻ കോഴിയെ നോക്കി. ഒരു പൂവൻ കോഴി ! കാലുകൾ സ്വർണ നിർമ്മിതമാണ്. വാൽ മുത്തുകളാണ്. കണ്ണുകൾ മാണിക്യവും, ചിറകുകൾ പച്ച മരതകവുമാണ്. അതിന്റെ ശരീരത്തിന്റെ വലുപ്പം അനിതരസാദാരണവുമാണ്. അത് ചിറകു വിടർത്തിയാൽ പശ്ചിമ പൂർവ ചക്രവാളങ്ങളിൽ മുട്ടി നില്കും............

Part 9 :

തന്മൂലം സൂര്യപ്രകാശം ഭൂമിയിൽ പതിക്കുകയില്ല പോലും. നബി അത്ഭുദടിരേഖത്തോടെ ഇതിനെ പറ്റി ജിബ്‌രീലിനോട് ചോദിച്ചു ജിബ്‌രീൽ പറഞ്ഞു. ഈ പൂവൻ കോഴി അല്ലാഹുവിന്റെ അർശിൽ സ്ഥിതി ചെയ്യുന്നതാണ്. രാവ് മൂന്നിൽ രണ്ടംശം കഴിഞ്ഞാൽ ഇത് ഇവിടെ ഒന്നാം ആകാശത്തിലേക്കിറങ്ങി വന്നു "ഖൂമോയ ഗാഫിലീൻ " [ അശ്രദ്ധരെ എഴുനേൽക്കുവിൻ ] എന്ന് ഉറക്കെ കൂവും, രണ്ടു ചിറകുകളും അപ്പോൾ അത് വിടർത്തും. മശ്രിഖും , മഗ്‌രിബും, ഉദയാസ്തമയ സ്ഥലങ്ങൾ മുഴുവൻ ആ ചിറകുകൾ നിറഞ്ഞു നില്കും. ഇങ്ങിനെ സുബ്ഹി സമയത്തും. ഈ കോസി കൂവും. ഈ കൂകൽ ഭൂമിയിലുള്ള സകല കോഴികളും, കേൾക്കും. അപ്പോൾ അവ അതേറ്റു പറയും. അതാണ്. സുബ്ഹിയായാൽ നാം കേൾക്കുന്ന കോഴി കൂവൽ . പിന്നെ നബി [സ ] ഒന്നാം ആകാശത്തേക്ക് പ്രയാനം ചെയ്തു. അവിടെ വച്ച് റൂബ ഈൽ എന്ന മലക്കിനെ നേതൃത്വത്തിൽ ലക്ഷോപലക്ഷം മലക്കുകൾ നബിയെ എതിരേറ്റു. പ്രവാചകാത്മാക്കളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ . എല്ലാവരും നബിയെ ആശീര്വദിച്ചനുഗ്രഹിച്ചു . സവർഷം സ്വാഗതം ചെയ്‌തു . യഹ്യ നബിയെയു, ഈസ നബിയെയും ജിബ്‌രീൽ അവിടെ വച്ച് തിരുനബിക് പരിചയപ്പെടുത്തി കൊടുത്തു. അവർ പരസ്പരം ആശ്ലേഷിച്ചു. സന്തോഷ കുശല പ്രശ്നങ്ങൾ നടത്തി. പിന്നെ ജിബ്‌രീൽ [അ] ന്റെ ഉപദേശപ്രകാരം നബി [സ] അവിടെയുള്ള പ്രവാചകാത്മാക്കൾക്കും, മലക്കുകൾക്കും. ഇമാമായി രണ്ടു റകഹത് നമസ്കരിച്ചു പിന്നെ എല്ലാവരോടും, യാത്ര പറഞ്ഞു. നബി സ] മൂന്നാമത്തെ ആകാശത്തേക്കുയര്ന്നു ഉയർന്നു മലക്കുകളും പ്രവാചകടമാക്കലും നബിക്കു യാത്ര അയപ്പ് നൽകി .

10 th part;

നബി [സ] ജിബ്‌രീലിനോടൊപ്പം മൂനാം ആകാശത്തിലെത്തിയപ്പോൾ അവിടെ വച്ചും ഗംഭീര വരവേൽപ് ലഭിച്ചു പ്രവാചകാത്മാകളും മലക്കുകളും നബിയെ എതിരേറ്റു . അന്ത്യ പ്രവാചകന്റെ ആഗമനത്തെ അവർ ആനന്ദതുന്ദിലരായി അല്ലാഹുവിനെ പ്രകീർത്തിച്ചു. ലോകൈക സുന്ദരനായ യൂസഫ് നബി ആഗോള ചക്രവർത്തിയായ സുലൈമാൻ നബി [എ] അദ്ദേഹത്തിന്റെ പിതാവായ ദാവൂദാ നബി [എ] എന്നെ മഹാത്മാക്കൾ നബിയെ സ്വീകരിക്കാനെത്തിയിരുന്നു. അവരുമായെല്ലാം നബിയെ ജിബ്‌രീൽ പരിചയപ്പെടുത്തി എല്ലാവരും നബിയെ കെട്ടിപ്പുണർന്നു ആശ്ലേഷിക്കുകയും ആനന്ദ ബാഷ്പം തൂകുകയുമുണ്ടായി . നബി അവർക്കും ഇമാമായി നിന്നുകൊണ്ട് രണ്ടു റകഹത് നമസ്കരിച്ചു ശേഷം അവയുമായി സലാം ചൊല്ലി പിരിഞ്ഞു. അനന്തരം ജിബ്‌രീൽ [എ] നബിയെ നാലാം ആകാശത്തേക്കാനയിച്ചു അവിടെയും അത്യാനന്ദകരമായ സ്വീകരണമാണ് ലഭിച്ചത്. കോടാനുകോടി മലക്കുകളും ഇദ്രിസ് നബിയും അക്കൂട്ടത്തിലുണ്ടായിരുന്നു. അന്ത്യ പ്രവാചകനെ കാണാൻ അവസരം ലഭിച്ചതിൽ പുളകിതനായി അവരെല്ലാം നബിയെ പ്രശംസിക്കുകയും അല്ലാഹുവിനെ പ്രകീർത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. നബി [സ] ഇദ്രിസ് നബിയുമായി പരിചയപെട്ടു കുശാലാണേശണം നടത്തി പിനീ അവിടെ കണ്ട ഒരു കാഴ്ച നബിയെ അത്ഭുദപ്പെടുത്തി . പ്രകാശത്താൽ നിർമിതമായ ഒരു സിംഹാസനത്തിൽ ഒരു ഭീകരനായ മലക്കിരിക്കുന്നു. അദ്ദേഹത്തിന്റെ വലിപ്പം അവര്ണനീയമാണ്. തന്റെ കാൽ ഒന്ന് അവിടെയും , മറ്റേതു ഭൂമിയുടെ ഏറ്റവും അടിയിലും സ്ഥിതി ചെയ്യുന്നു. തന്റെ ഒരു കയ്യുടെ നീളം ഉദയ സ്ഥലത്തോളം വ്യാപിച്ചു കിടക്കുന്നു. മറ്റേ കൈ അസ്തമയ സ്ഥലത്തോളവും. . അദ്ദേഹത്തിന്റെ മുഖത്തിന്റെ നീളം അഞ്ഞൂറ് കൊല്ലാതെ വഴി ദൂരമാണ്. പോലും . ആ മാലികിന്റെ വലതു ഭാഗത്തു ഭീമാകാരമായ ഒരു പലക സ്ഥാപിച്ചിട്ടുണ്ട്. ആറ്റിൽ ഗൗരവപൂർവം ദൃഷ്ടി ഉറപ്പിച്ചിരിക്കുകയാണദ്ദേഹം . ആ പലകയിൽ സകല ജീവ ജാലങ്ങളുടെയും പേര് എഴുതപ്പെട്ടിരുന്നു. സമീപത്തു തന്നെ ഒരു വലിയ വൃക്ഷമുണ്ട്. ഇലകൾ അതിന്മേൽ ധാരാളമുണ്ട്. ആ ഇലകളിൽമേലും ജീവ ജാലങ്ങളുടെ പേര് രേഖ പെട്ട് കിടക്കുന്നു. ഓരോ ജീവിയുടെയും ഭക്ഷണത്തിന്റെ കണക്കുകളും അതിന്മേലുണ്ട് . ആ മാലികിന്റെ ചുറ്റു ഭാഗത്തുമായി എഴുപതിനായിരം മലക്കുകൾ നിലയുറപ്പിച്ചിട്ടുണ്ട്.

Part 11

അവർ അല്ലാഹുവിനെ പ്രകീർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലം കണ്ടു നബി അമ്പരന്നു ജിബ്‌രീലിനോട് നബി [സ] ഇതാരാണെന്നു അന്വേഷിച്ചു. ഇത് ആത്മാവിനെ പിടിച്ചെടുക്കുന്ന അസ്രായീല് എന്ന മലക്കാണെന്നു ജിബ്‌രീൽ മറുപടി കരഞ്ഞു. അദ്ദേഹത്തിന്റെ ഒരു ഭാഗത്തു സ്ഥാപിക്കപ്പെട്ട പലകയിൽ ഏതൊരു ജീവി ജനിച്ചാലും ആ പേര് തെളിഞ്ഞു വരും ഒരു ജീവി മരണപെടുമ്പോൾ അത് മാഞ്ഞു പോകുകയും ചെയ്യുന്നു. ആ കാണുന്ന മരത്തിന്റെ ഇലകളിന്മേലും ഓരോ ജീവിയുടെ പേരുണ്ട് ഒരാൾ മരികനടുത്താൽ അയാളുടെ പേരുള്ള ഇല പഴുത്തു പോകുന്നു. അയാൾ മരിച്ചാൽ ആ ഇല കൊഴിഞ്ഞു വീഴുന്നു. ജിബിരീലിന്റെ ഉപദേശമനുസരിച്ചു നബി [സ] അസ്‌റാഈലിന് സലാം ചൊല്ലി എന്നാൽ അദ്ദേഹം സലാം മടക്കുകയുണ്ടായില്ല . ഉടനെ ജിബിരീൽ ആ മലകിനോടുണർത്തി അന്ധ്യപ്രവാചകനാണിത് താങ്കൾ ആരുടേയും സലാം മടക്കുകയോ പുഞ്ചിരിക്കുകയോ ചെയ്യാറില്ലെന്നു. ഇദ്ദേഹത്തിനറിയില്ല. ഉടനെ അസ്‌റാഈൽ ചാടിയെഴുന്നേറ്റു സലാം മടക്കി. നബിയെ ആലിംഗനം ചെയ്തു അന്നേവരെ ജീവിതത്തിൽ പുഞ്ചിരിക്കാത്ത അസ്‌റാഈൽ അന്ന് പുഞ്ചിരിച്ചു . കുശല പ്രശ്നം നടത്തുകയും, നബിക്കും ഉമ്മത്തികൾക്കും, വിജയമാശംസിക്കുകയും, ചെയ്തു പിന്നെ ജിബ്‌രീലിന്റെ നിർദ്ദേശപ്രകാരം അവർക്കെല്ലാം ഇമാമായി നിന്ന് കൊണ്ട് നബി സ] രണ്ടു റകഹത് നിസ്കരിച്ചു പിരിയുകയും ചെയ്തു ഗംഭീരമായി യാത്രയയപ്പാണവർ നിബിക്കു നല്കയത്. പിന്നെ ജിബ്‌രീലിനോടൊപ്പം നബി സ] അഞ്ചാം വനിലേക്കുയർന്നു. അവിടെയും മുൻപ്രകാരമുള്ള ഹാർദ്ധവമായ സ്വീകരണമ് ലഭിച്ചു. മൂസ നബിയുടെ സഹോദരനായ ഹാറൂൺ നബിയെ അവിടെ വച്ച് കണ്ടുമുട്ടി . രണ്ടു പേരും വളരെ സന്തോഷത്തോടെ ആശ്ലേഷണം ചെയ്തു . അവിടെ വച്ച് നബി ഒരു മലക്കിനെ കണ്ടു. അദ്ദേഹത്തിന്റെ പകുതി ഭാഗം തീയലും , പകുതി ഭാഗം മഞ്ഞുകാട്ടിയാലും സൃഷ്ടിക്കപെട്ടതാണ്. തന്മൂലം അദ്ദേഹത്തിന്റെ ഒരു വശത്തു ചെന്ന് നിൽകുമ്പോൾ കഠിനമായ ശൈത്യവും മറുഭാഗത്തു ചെന്നപ്പോൾ കഠിനമായ ചൂടും , നബിക്കനുഭവപ്പെട്ടു നബി ആ മലകുമായി പരിചയപ്പെടുകയും ഇരുവരും സന്തോഷിക്കുകയും ചെയ്തു അവസാനം നബി സ] സലാം ചൊല്ലി പിരിഞ്ഞു.                                           [ will continue .........]

Part -----> 12

പിന്നെ ജിബിരീലിനോടൊപ്പം നബി ആറാം ആകാശത്തെയിലേക്കുയർന്നു. അവിടെയും ഗംഭീര വരവേൽപ് ആണ് ലഭിച്ചത്. മുൻ ആകാശങ്ങളിൽ കണ്ടതിനേക്കാൾ ഉപര്യുപരിയായ അത്ഭുത ദൃഷ്ടാന്തങ്ങളാണവിടെ കണ്ടത്. ? കോടാനുകോടി മലക്കുകൾ അല്ലാഹുവിനെ പ്രകീർത്തിച്ചു കൊണ്ട് സ്ഥിരമായി നിൽക്കുന്നു. അവർ എന്നെന്നും ഇതേ സ്ഥിതിയിൽ തന്നെയാണ്.ചിലർ സുജൂദിൽ , ചിലർ ഇഹ്തിടലിൽ , അങ്ങിനെ പല വിധത്തിൽ അവർ ഇബാദത്തെടുത്തു നില്കുന്നു. ആ മലക്കുകളുടെ ഇടയിൽ പ്രകാശത്തിന്റെ സിംഹാസനത്തിൽ ഒരാൾ ഇരിക്കുന്നു. പച്ച ജൂബ ധാരിയാണദ്ദേഹം . കയ്യിൽ ഒരു വാദി പ്രകാശം തൂകുന്നു. നബിയെ കണ്ട ഉടനെ അദ്ദേഹം സലാം ചൊല്ലുകയും. ആലിംഗനം ചെയ്യുകയുമുണ്ടായി. മൂസ നബിയാണദ്ദേഹം അവർ തമ്മിൽ സസന്തോശം കുശല പ്രശ്നങ്ങൾ നടത്തി. അവസാനം മൂസ നബി [സ] പറഞ്ഞു. മുഹമ്മദ് നബിയെ അങ്ങയുടെ ഉമ്മതികളുടെ കൂട്ടത്തിൽ എന്നെയും ഉൾക്കൊള്ളിക്കാൻ ഞാൻ സാദാ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. താങ്കളുടെ ഉമ്മത്തികളിലുള്ള പണ്ഡിതരിൽ മുൻ പ്രവാചകന്മാരെ കൽ സ്രേഷ്ടതയുള്ളവരുണ്ട് അത് കൊണ്ടാണ് ഞാൻ അങ്ങിനെ പ്രാർത്ഥിക്കുന്നത്. പിന്നെ നബി ഇമാമയും മൂസ നബി [എ ]യും കോടാനുകോടി മലക്കുകളും മഹ്മൂമുകളായും രണ്ടു റകഹത് നമസ്കരിച്ചു. പൈൻ ജിബിരീലിനോടൊപ്പം നബി ഏഴാം ആകാശത്തേക്കുയർന്നു. അവിടെയും വമ്പിച്ച വരവേൽപാണ്‌ നബിക്കു ലഭിച്ചത്. പല അത്ഭുദങ്ങളും അവിടെ നബി കണ്ടു. അത് മുഴുവനായും വെളിച്ചതാക്കാൻ നബിക്കനുവാദം കിട്ടിയിട്ടില്ല . കാരണം സാധാരണ മനുഷ്യർക്ക് അവയൊന്നും ഗ്രഹിക്കാൻ കഴിവില്ല. നബി അവിടെ കണ്ട അത്ഭുദകരമായ കാഴ്ചകളിലൊന്ന്. ഭീമാകാരനായ ഒരു മാലിക്കാണ്. എഴുപതിനായിരം തലയും ഓരോ തലയിലും എഴുപതിനായിരം വായും, ഓരോ വായിലും നാവു മുണ്ടു ആ മലക്കിനു. ഓരോ നാവു കൊണ്ടും ഭാഷയിൽ അല്ലാഹുവിനെ പ്രകീർത്തിച്ചുകൊണ്ടിരിക്കയാണ്. ആ മലക്ക്. റൂഹ് എന്നാണ് ആ മാലികിന്റെ പേര്. എന്ന് ജിബ്‌രീൽ പറഞ്ഞു. അഗ്നിയിൽ സൃഷ്ടിക്കപ്പെട്ട ഭീമാകാരനായ മറ്റൊരു മലക്കും നബിയുടെ ദൃഷ്ടിയിൽ പെട്ട് അഗ്നിയാലുള്ള ഒരു സിംഹാസനത്തിലാണ്. അദ്ദേഹം ഇരിക്കുന്നത്. ആ സിംഹാസനത്തിന്റെ വിസ്തീർണം അഞ്ഞൂറ് കൊല്ലാതെ വഴി ദൂരമാണ്. അതാരാണെന്ന് നബി സ ] ജിബിരീലിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. നരകത്തെ കാക്കുന്ന മാലിക് എന്ന മലകാണതു അങ്ങ് അദ്ദേഹത്തിന് സലാം പറയുക. നബി സലാം പറഞ്ഞപ്പോൾ മാലിക് അത് കേട്ടതായി ഭാവിച്ചില്ല.............will continue.

Part 13

അപ്പോൾ ജിബ്‌രീൽ മാലികിനോട് പറഞ്ഞു അല്ലയോ മാലിക്ക് ആരാണീ സലാം പറഞ്ഞതെന്ന് താങ്കൾക്കു അറിയാമോ ? അന്ത്യപ്രവാചകനാണിത് ഉടനെ മാലിക് എ] സലാം മടക്കി കൊണ്ട് ഇങ്ങിനെ പറഞ്ഞു. നബിയെ ആരെയും ബഹുമാനിക്കാനോ ആദരിക്കാനോ എനിക്കല്ലാഹു അനുമതി നൽകിയിട്ടില്ല. അത് കൊണ്ട് അങ്ങയെ ആദരിച്ചിരുത്താനും സന്തോഷിക്കാനുമുള്ള എന്റെ ആഗ്രഹം സാധിക്കാതെ വന്നു. അങ്ങയെ കണ്ടത് വലിയൊരു നേട്ടം തന്നെ നരകത്തിന്റെ കാവൽക്കരനായ എന്നിൽ അള്ളാഹു കരുണയുടെ കണികാ പോലും സൃഷ്ടിച്ചിട്ടില്ല. നബി സ] ഇത് കേട്ട് പുഞ്ചിരിച്ചു. എങ്കിലും ആ മലക്കിനെ കണ്ടപ്പോൾ പേടി തോന്നി എന്ന് നബി. നബി സ] അരുളുകയാണ്. എന്റെ മിഹ്രാജ് യാത്രയിൽ ഇത്ര ഭീകരനായ ഒരു വസ്തുവിനെയും ഞാൻ കണ്ടിട്ടില്ല. പിന്നെ സ്വർഗ്ഗവും നരകവും എല്ലാം നബി സ] കണ്ടു . നമുക്ക് വെളിപ്പെടുത്തിത്തരാൻ പാടില്ലാത്ത പലതും അക്കൂട്ടത്തിൽ പെടുന്നു. 
ബൈത്തുൽ മഹമൂർ !
പിന്നെ നബി വിശേഷപ്പെട്ട ഒരു മണി മന്ദിരം കണ്ടു അതിന്റെ വലിപ്പം വര്ണനാതീതമാണ്. മുത്തും, മാണിക്യവും ചേർത്തുണ്ടാക്കിയ മണി മന്ദിരമാണത്. ആ രമ്യഹാർമം എന്തിനുള്ളതാണെന്നു നബി സ] ജിബ്‌രീലിനോട് ചോദിച്ചു അത് ബൈത്തുൽ മ'മൂർ എന്ന പള്ളിയാണെന്നു ജിബ്‌രീൽ അരുളി. ലക്ഷകണക്കിന് മലക്കുകൾ അതിനെ പ്രദക്ഷിണം ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ഖിയാമം നാൾ വരെ നടന്നാലും അവർക്കു ഒരു പ്രാവശ്യം പോലും പ്രദക്ഷിണം ചെയ്തു പൂർത്തിയാക്കാൻ സാധ്യമല്ല. ഇതിൽ നിന്നും ആ മന്ദിരത്തിന്റെ വലിപ്പം എത്രയാണെന്ന് നമുക്കൂഹിക്കാമല്ലോ , പള്ളിയിലെ മിമ്പർ മക്കയിലെ കഅബയുടെ നേർക്കു നേർ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ വെള്ളിയാഴ്ചയും അവിടെ ജുമാ നടക്കുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം പ്രവാചകരും , കോടാനുകോടി മലക്കുകളും ആ ജുമുആയിൽ പങ്കെടുക്കുന്നു. അവിടെ ഖത്തീബായി സേവനമനുഷ്ഠിക്കുന്ന ഈസ നബിയത്രേ ! ജുമാ കഴിഞ്ഞാൽ അവർ പ്രാർത്ഥന നടത്തുന്നതെങ്ങിനെയാണ് ? അല്ലാഹുവെ ഇന്ന് ബൂലോകത്തുള്ള പള്ളികളിൽ ജുമ്മാക് പങ്കെടുത്തവർക്കായി ഞങ്ങളുടെ ഈ ജുമാ യുടെ പ്രതിഫലം നീ വീതിച്ചു കൊടുക്കേണനമേ. ? നബി സ അവിടെ വച്ച് ഈസ നബിയുമായി പരിചയപെട്ടു അവസാന കാലം താൻ ഭൂമിയിലിറങ്ങി വന്നു ഇസ്ലാം മതം ശക്തി പെടുത്തുമെന്നദ്ദേഅഹമ് എന്ന് നബിയോട് പറഞ്ഞപ്പോൾ നബി വളരെ സന്തുഷ്ടനായി അവർ പരസ്പരം ആശ്ലേഷിച്ചു സലാം ചൊല്ലി പിരിഞ്ഞു . അന്തരം ഇബ്രാഹിം നബിയെയും നബി സ] കണ്ടു സലാം പറഞ്ഞു അവർ .......................[തുടരും]


Part - 14

നബി സ ] അവിടെ വച്ച് ഈസ നബിയുമായി പരിചയപെട്ടു . അവസാന കാലം തൻ ഭൂമിയിലേക്കിറങ്ങി വന്നു ഇസ്ലാം മതം ശക്തിപ്പെടുത്തുമെന്ന് നബിയോട് പറഞ്ഞപ്പോൾ നബി വളരെ സന്തുഷ്ടനായി അവർ പരസ്പരം ആശ്ലേഷിച്ചു. സലാം ചൊല്ലി പിരിഞ്ഞു. അനന്തരം ഇബ്രാഹിം നബിയെയും നബി സ] കണ്ടു സലാം പറഞ്ഞു. അവർ വളരെ ആനന്ദത്തോടുകൂടി വളരെ നേരം കുശലപ്രശ്നങ്ങൾ നടത്തി പിന്ന്നെ സലാം ചൊല്ലിപ്പിരിഞ്ഞു.

[ ഇരുട്ട് മറയും, പ്രകാശ മറയും ]

നബി സ] പിന്നെ ജിബ്‌രീലിനോടൊപ്പം അവിടെ നിന്നും മേല്പോട്ടു ഉയർന്നു. അവർ പ്രകാശ മാറാ സ്ഥിതി ചെയ്യുന്ന ദിക്കിലെത്തി. ആകാശ ഭൂമികളുടെ. അത്ര കനമുള്ള മറയാണിതെന്നു ജിബ്‌രീൽ നബിയോട് പറഞ്ഞു. അവിടെ വച്ചും ലക്ഷ കണക്കിന് മലക്കുകൾ നബിയെ എതിരേറ്റു. ഒരു മലക്ക് ഇഖാമത്തു കൊടുത്തു.നബിയോട് ഇമാമായി നില്ക്കാൻ ആവശ്യപെട്ടതനുസരിച്ചു നബി അവർക്കു ഇമാമായി നിന്നുകൊണ്ട് രണ്ടു റകഹത് നമസ്കരിച്ചു. അനന്തരം നബി തന്റെ സമുദായത്തിന്റെ നന്മക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ മലക്കുകൾ ഒന്നടങ്കം ആമീൻ ചൊല്ലി അനന്തരം നബി സ] ജിബ്‌രീലിനോടൊപ്പം പിന്നെയും മേല്പോട്ടുയർന്നു. അവർ പ്രകാശ മറയെ പിന്നിട്ടതോടുകൂടി ഇരുട്ട് മറയിലെത്തിച്ചേർന്നു ഇരുട്ടു മറയുടെ കനവും പ്രകാശ മറയുടെ അത്ര തന്നെയുണ്ട് നബിയെ എതിരേൽക്കാൻ അസംഖ്യം മലക്കുകൾ അവിടെയുണ്ടായിരുന്നു. ആ ഇരുട്ട് മറയിൽ വച്ച് നബി അവർക്കു രണ്ടു രക'അത് നമസ്കരിച്ചു പിന്നെ ജിബ്‌രീലിനോടൊപ്പം വീണ്ടും ഉയർന്നു പോയി അവർ സിദ്റത്തുൽ മുൻതഹാ എന്ന അത്ഭുദ വൃക്ഷം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി .

സിദ്റത്തുൽ മുൻതഹാ.

എന്ന അത്ഭുത വൃക്ഷത്തിന്റെ ഒരു ഇലയുടെ വലിപ്പം ബൂലോകം മുഴുവൻ മൂടാൻ മാത്രം വലിപ്പമുള്ളതത്രെ !അതിന്റെ തടി സ്വർണവും, ശാഖകൾ വെളുത്ത മുത്തുമാണ്. വേറെയും പല അത്ഭുതങ്ങളും നബി സ] അവിടെ കണ്ടു. അവ മുഴുവൻ വെളിപ്പെടുത്താൻ നായ്ക്ക് അനുവാദമില്ല. ആ സ്ഥലം വരെ നബിയെ അനുഗമിക്കാൻ മാത്രമേ ജിബിരീലിനു അല്ലാഹുവിന്റെ അനുമതി യുണ്ടായിരുന്നുള്ളൂ ഇനി ഏകനായി നബി മേലോട്ടുയർന്നു പരിശുദ്ധ സന്നിധാനത്തിൽ [ഹാളിറാത്തുൾ ഖുദുസിൽ ] എത്തണം ഈ വിവരം ജിബ്‌രീൽ നബിയെ അറിയിച്ചു. നബിക്കു ഭയമായി .ജിബ്രീലേ ! നിങ്ങളുടെ ഏറ്റവും ആവശ്യമായ ഈ ഘട്ടത്തിൽ താങ്കൾ എന്നെ പിരിയുകയാണോ എന്ന് നബി സ ] ചോദിച്ചു. ഇനി മേലോട്ടുയരാൻ എനിക്കനുവാദമില്ല .ഞാൻ ഇനി അങ്ങയെ അനുഗമിച്ചാൽ ഭസ്മമായിത്തീരും. മലക്കുകൾ അവിടെയും കാണും നബിയെ താങ്കൾ പോകുക. ഒന്നും പേടിക്കേണ്ട . അല്ലാഹുവുണ്ടല്ലോ തുണ. എന്ന് പറഞ്ഞു കൊണ്ട് ജിബ്‌രീൽ നബിയെ ആലിംഗനം ചെയ്തു. യാത്ര പറയുമ്പോൾ ഒരു ബാങ്കും ഇകാമത്തും അത്യുന്നത സ്ഥാനത്തു നിന്നുയരുന്ന ശബ്ദം മുഴങ്ങി . ജിബ്രീലേ എന്താണത്. ? നബി ചോദിച്ചു ? ജിബ്‌രീൽ പറഞ്ഞു.നബിയെ നമസ്കാരത്തിന് മുൻപ് ബാങ്കും ഇഖാമത്തും കൊടുക്കാറുണ്ടല്ലോ നമസ്കാരമെന്നാൽ യഥാർത്ഥത്തിൽ അല്ലാഹുവുമായുള്ള ചെറിയ ഒരു കൂടികാഴ്ചയാണ്. ഇപ്പോൾ നടക്കാൻ പോകുന്നത്. അല്ലാഹുവുമായുള്ള ഒരു വലിയ കൂടികാഴ്ചയാണ്. ഇത്രമാത്രമേ വ്യത്യാസമുള്ളൂ. അഥവാ നമസ്കാരത്തിന്റെ ഏറ്റവും വലിയ രൂപമാണ്.ഇപ്പോൾ നടക്കാൻ പോകുന്ന കൂടിക്കാഴ്ച. അതിനു മുനിന്നോടിയായിട്ടാണ്. നാം കേട്ട ബാങ്കും ഇഖാമത്തു. മുഴങ്ങിയത്. ഇത്രയും കേട്ടപ്പോൾ നബി സ] കോൾമയിർ കൊണ്ട് . ആനന്ദ നിർവൃതിയിൽ ആറടി. ജിബ്‌രീൽ പിരിഞ്ഞു പോകാൻ തുടങ്ങുമ്പോൾ ഒരു അശരീരി മുഴങ്ങി. ജിബ്രീലേ എന്റെ ഹബീബായ നബിയെ പ്രകാശ കടലിൽ മുക്കി വുളുവും കുളിയും നടത്തുക. ഉടനെ ജിബ്‌രീൽ [അ] അങ്ങിനെ ചെയ്തു. പിന്നെ അദ്ദേഹം പിരിഞ്ഞു പോയി പ്രകാശ കടലിൽ മുങ്ങിയ ശേഷം നബിയുടെ ദേഹ കാന്തി ശതഗുണീ ഭവിച്ചു, നമസ്കാരത്തിന്റെ വലിയ രൂപം നിർവഹിക്കാൻ നബി സ] തയ്യാറായി. അധികം താമസിയാതെ ഒരു കൂട്ടം മലക്കുകൾ ഒരു പറക്കും തളികയുമായി നബിയെ സമീപിച്ചു . നബിയെ അവർ അതിൽ ഇരുത്തി പറന്നുയർന്നു. ഇടയ്ക്കു വച്ച് പല അത്ഭുദ ദൃശ്യങ്ങളും നബി കണ്ടു. പ്രകാശ കടൽ, ഇരുട്ടുകടൽ , രക്ത കടൽ, പാൽ കടൽ, തേൻ സമുദ്രം, അങ്ങിനെ പലതും പിനീ നബി സ ] ഇസ്രാഫീൽ എന്ന മലക്കിനെ കണ്ടു മുട്ടി. ഒരു രത്ന സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കയാണ മലക്ക് ചുറ്റും ലക്ഷകണക്കിന് മലക്കുകളുണ്ട്. നബി കണ്ട മാത്രയിൽ ഇസ്‌റാഹീൽ അ ] സിംഹാസനത്തിൽ നിന്നും ചാടി എണീറ്റു. സലാം ചൊല്ലി ആശ്ലേഷിക്കുകയും ചെയ്തു. അപ്പോഴേക്കും, അതാ മുകളിൽ നിന്നും ഒരു അശരീരി മുഴങ്ങുന്നു. നബിയെ സമയമായിരിക്കുന്നു. താങ്കൾ എന്നിലേക്ക്‌ മടങ്ങുക. നബി സ] ഈ വിളി കേറ്റാമ്പരന്നു. അല്ലാഹുവിന്റെ വിളിയാണത്. നബി സ ] മുകളിലേക്ക് നോക്കി. അല്ലാഹുവിന്റെ അർശും അത് വഹിച്ചു നിൽക്കുന്ന നാലു മലക്കുകളെയും നബിയുടെ ദൃഷ്ടിയിൽപെട്ടു. മഞ്ഞിനാൽ സൃഷ്ടിക്കപ്പെട്ട ഒരു കൂട്ടം മലക്കുകൾ നബിയെ എതിരേറ്റു . അവർ നബിയെ അര്ശിന്റെ സമീപത്തേകാനയിച്ചു. അർശിലേക്കു പിന്നെയും കുറെ ദൂരം പിന്നിടേണ്ടതുണ്ടായിരുന്നു. ആ മലക്കുകൾ നബിയെ മേല്പോട്ടു നയിച്ച്. അഞ്ഞൂറ് കൊല്ലാതെ വഴി ദൂരമുള്ള വെള്ള രത്‌നത്തിന്റെ മറ താണ്ടി കൊണ്ട് മുന്നോട്ടു നീങ്ങി. പട്ടു മറ, ഗോമേദക് മറ, വൈഡൂര്യ മറ, എന്നിങ്ങനെ എഴുപതിനായിരം മറകൾ പിന്നെയും താണ്ടി കടന്നു. ഓരോ മറയുടെയും കാണാം അഞ്ഞൂറു കൊല്ലാതെ വഴി ദൂരമാകുന്നു. അഗ്നി മറ, പുക മറ, മഞ്ജു മറ, ജല മറ, മഹത്വ മറ, സൗന്ദര്യ മറ, ശക്തി മറ, സംരക്ഷണ മറ, അധികാര മറ, എന്നിവയെല്ലാം, മേല്പറഞ്ഞ എഴുപത്തിനായിരത്തിൽ പെടും. പിന്നെ നബി. സ ] ഇങ്ങിനെ ഒരു അശരീരി കേട്ടു . മലക്കുകളെ എന്റെയും എന്റെ ഹബീബായ നബിയുടെയും ഇടയിൽ ബാക്കിയുള്ള ഏകത്വ മറയും നീക്കി കൊൾക .ഉടനെ ആ മറയും നീങ്ങി. അവിടെ അല്ലാഹുവിനു രൂക്കൂഹ് ചെയ്തു കൊണ്ട് നിൽക്കുന്ന ലക്ഷോപലക്ഷം മലക്കുകളെ ആണ് നബി ആദ്യം കണ്ടത്. അവർക്കു അതല്ലാതെ ജോലിയൊന്നുമില്ല. ..................................[.തുടരും ]

15- ആം ഭാഗം 


എന്റെ ഹബീബായ നബിയെ താങ്കളുടെ രക്ഷിതാവും,സൃഷ്ടാവുമായ എന്നിലേക്കടുത്തു വരിക. എന്ന വിളി നബി കേട്ട് . ഉടനെ നബി സ ] ഒരടി കൂടി മുന്നോട്ടു വച്ച്. അഞ്ഞൂറ് കൊല്ലാതെ വഴി ദൂരം ആ ഒരൊറ്റ അടി കൊണ്ട് നബി പിന്നിട്ടു കഴിഞ്ഞു. പിന്നെയും അല്ലാഹുവിന്റെവിളിയുണ്ടായി ഹബീബ് ഇനിയും അടുത്ത് വരൂ അപ്പോൾ നബിക്കു ഒരു ഉൾകിടിലമുണ്ടായി ഉടനെ അല്ലഹുവിന്റെ വിളി , ഭയപ്പെടേണ്ട, ദുനിയാവിൽ ഒരാൾക്കും അനുഭവിക്കാൻ കഴിയാത്ത പരമാനന്ദമനുഭവിക്കാനാണ് താങ്കളെ വിളിക്കുന്നത്.വരൂ അടുത്ത്‌ വരൂ.
പരിശുദ്ധ സന്നിധാനം
നമസ്കാരത്തിന്റെ ആരംഭത്തിൽ ചെയ്യുന്ന പോലെ അള്ളാഹു അക്ബർ എന്ന തക്ബീറത്തുൽ ഇത്തരം ചൊല്ലിക്കൊണ്ട് നബി പരിശുദ്ധ സന്നിദാനത്തിലേക്കടുത്തു. അപ്പോൾ അർഷിൽ നിന്നും ഒരു തുള്ളി അമൃതം നബിയുടെ വായിലേക്കിറ്റി വീണു അത് നുനനുജിറാക്കിയപ്പോൾ നബിയുടെ അവസ്ഥകൾ എല്ലാം മാറി . ഒരു പുതു ജീവനും, അത്യാനന്ദവും, ലഹരിയും നബിയെ ബാധിച്ചു. ഭയം നിശ്ശേഷം അകന്നു. ഖാബ കൗസ്അയ്നി യിലേക്ക് നബി ആനയിക്കപ്പെട്ടു . അല്ലാഹുവിനെ കണ്ട മാത്രയിൽ നബി അനുഭവിച്ച ആനന്ദവും, നിർവൃതിയും വാചാ മഗോചരമാണ്. ഉടനെ നബി സ] അത്തഹിയ്യാത്ത് മുബാറക്അത്തു, സ്സലാവത്തു ത്വയ്യിബത്തു ലില്ലാഹി എന്നോതി സാരം; എല്ലാ തിരുമുൽ കാഴ്ചകളും, ബര്കത്തുകളും,നമസ്കാരങ്ങളും, മറ്റു സല്കര്മങ്ങളും,അല്ലാഹുവിനു മാത്രമാകുന്നു. ഉടനെ അള്ളാഹു ഇങ്ങിനെ മറുപടി നൽകി. അസ്സലാമു ഏലയ്ക്ക അയ്യുഹന്നബിയ്യു വരഹ്മതുല്ലാഹി വബറകാതുഹു അസ്സലാമു അലൈന വാ'അല ഇബാദില്ലാഹി സ്വാലിഹീൻ [സാരം ] താങ്കൾക്ക് ശാന്തി ഉണ്ടാകട്ടെ, അനുഗ്രഹവും, ബര്കത്തുകളുമുണ്ടാകട്ടെ, ശാന്തി നമ്മളിലും നമ്മുടെ സുകൃതരായ അടിമകളിലുമുണ്ടാകട്ടെ !! ഇത് കേട്ട് അർശിനെ വഹിക്കുന്ന മലക്കുകൾ ഇപ്രകാരം ചൊല്ലി. അശ്‌ഹദു അല്ലാ ഇലാഹ ഇല്ലാല്ലാഹു വാ അശ്‌ഹദു അണ്ണാ മുഹമ്മദൻ റസൂലില്ലഹി [സാരം ] അള്ളഹുവല്ലാതെ ഇലാഹില്ലെന്നും, മുഹമ്മദ് നബി അവന്റെ സന്ദേശ വാഹകനാണെന്നും,സാക്ഷ്യം വഹിക്കുന്നു. നാം അഞ്ചു നേരം നമസ്കാരത്തിൽ ഓതാറുള്ള അതഹിയ്യത്താണിത്. നമസ്കാരം ഒരു ചെറിയ മിഹ്രാജ്ആണെന്നുള്ളതിന്റെ മറ്റൊരു തെളിവാണിത്.                                    

{will continue}

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
Post a Comment

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs