Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, October 23, 2019

പ്രത്യേക അറിയിപ്പ്

ജനനം 26 ജനുവരി 1950 മുതൽ 1987 ജൂലൈ 1 വരെ. ഇന്ത്യയിൽ ജനിക്കുന്ന ഓരോ ആൺകുട്ടിയും പെൺകുട്ടിയും ഒരു ഇന്ത്യക്കാരനാണ്.
[Sec_03_The_Indian_Citizenhip_Act_1955]

   1987 ജൂലൈ 1 മുതൽ 2003 ഡിസംബർ വരെ ഇന്ത്യയിൽ ജനിച്ച ഏതൊരു ആൺകുട്ടിയോ പെൺകുട്ടിയോ അവന്റെ അമ്മയോ അച്ഛനോ ഇന്ത്യക്കാരനാണ് ഇന്ത്യൻ പൗരത്വം ലഭിക്കും.
  Sec_03_The_Indian_Citizenhip_Act_1955 (ഭേദഗതി)

   2004_s_today ഇന്ത്യയിൽ ജനിച്ച ഏതൊരു ആൺകുട്ടിയോ പെൺകുട്ടിയോ അമ്മയും അച്ഛനും രണ്ടുംഇന്ത്യൻ അല്ലെങ്കിൽ നിയമവിരുദ്ധ കുടിയേറ്റക്കാർ (നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റക്കാരൻ) ഇന്ത്യക്കാരനായി കണക്കാക്കപ്പെടും
 (Sec_03_The_Indian_Citizenhip_Act_1955)(ഭേദഗതി)

  ഇതനുസരിച്ച്, #NRC യെ നമ്മൾഭയപ്പെടേണ്ടതില്ല.
 മുസ്‌ലിംകൾ ഇതിനെ ഭയപ്പെടരുത്.  നിങ്ങളുടെ സ്വന്തം പേപ്പറുകൾ നിങ്ങൾ തന്നെ തയ്യാറാക്കുക.
  സെൻസസ് അല്ലെങ്കിൽ മെറിഡിയൻ അല്ലെങ്കിൽ വീടുതോറുമുള്ള സർവേ

  എല്ലാ മുസ്‌ലിം സഹോദരിമാരോടും സഹോദരങ്ങളോടും എല്ലാ വിശദാംശങ്ങളും വളരെ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

മത നിരയിൽ 'ഇസ്‌ലാം' എന്നും കമ്മ്യൂണിറ്റി കോളത്തിൽ 'മുസ്‌ലിം' എന്നും എഴുതുക. 

 ഷിയ, സുന്നി, അഹ് ലെ ഹദീസ്, തബ് ലീഗ്, ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിക് എറ്റ് സെറ്റെറ എന്നിങ്ങനെ മറ്റൊന്നും ചേർക്കരുത്.

  എല്ലാ മുസ്‌ലിം സഹോദരിമാർക്കും സഹോദരങ്ങൾക്കും ഈ സന്ദേശം അയയ്‌ക്കുക.  നിങ്ങളുടെ വീടുകളെക്കുറിച്ചും സമീപ പ്രദേശങ്ങളെക്കുറിച്ചും സെൻസസ് സമയത്ത് മതത്തിന്റെ നിരയിൽ 'ഇസ്‌ലാം' എഴുതുക, 'മുസ്‌ലിം' എന്ന് എഴുതരുത് എന്ന് നിങ്ങൾ അറിയുന്ന എല്ലാവരേയും അറിയിച്ചു എന്ന് ഉറപ്പാക്കുക.  സുന്നി, ഷിയ, ജമാഅത്ത് തുടങ്ങിയ ഏതെങ്കിലും ക്ലാസ്സിന്റെ പേരുകൾ എഴുതരുത്.

  ഏതെങ്കിലും ഫോം പൂരിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെയോ ജീവനക്കാരനെയോ ആശ്രയിക്കരുത്.  നിങ്ങളുടെ പേരും ബാക്കി വിശദാംശങ്ങളും നിങ്ങൾ അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന മറ്റൊരാൾക്കൊപ്പം പൂരിപ്പിക്കുക, കാരണം മറ്റാരെങ്കിലും പൂരിപ്പിക്കുമ്പോൾ അക്ഷരവിന്യാസം താറുമാറാകും. 
 വിശദാംശങ്ങൾ‌ പൂരിപ്പിക്കുമ്പോൾ‌ ഒരു ബോൾ‌ പേന മാത്രം ഉപയോഗിക്കുക.  പെൻസിലോ ജെൽ പേനയോ മറ്റേതെങ്കിലും പേനയോ ഉപയൊഗിക്കരുത്, കാരണം അവയിൽ എഴുതിയ എഴുത്ത് മായ്‌ക്കാനാകും.

[courtesy whatsap ]

അലി (റ) യോട് നബി (സ) യുടെ 40 ഉപദേശങ്ങള്‍.

അലി (റ) യോട് നബി (സ) യുടെ 40 ഉപദേശങ്ങള്‍.

1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്.അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും  ഇഷാക്കുമിടയിലും ഉറങ്ങരുത്.

2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.
3.  ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.
4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.
5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്. 

6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. 
7. രാത്രിയില്‍ കണ്ണാടിയില്‍ നോക്കരുത്. 
8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.
9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.
10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.
11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.
12.പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.
13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.☕
14. മറ്റുള്ളവരുടെ പാഴ്ച്ചകളിലേക്ക് നോക്കരുത്.
15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.
16. വിസര്‍ജ്യ സ്ഥലത്ത് വച്ച് സംസാരിക്കരുത്.
17.നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.
18. നിന്റെ സുഹൃത്തുക്കളെ നീ ദേഷ്യപ്പെടുത്തരുത്.
19. നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
20. നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.
21. സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.
22.  ഒരിക്കലും കളവു പറയരുത്.
23. മണത്തു നോക്കി ഭക്ഷിക്കരുത്.
24.  മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.
25.  ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
26.സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.
27.സ്വയം ആത്മാഭിമാനം കൊള്ളരുത്.
28. നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.
29. സ്വയം വീമ്പ് പറയരുത്.
30. പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.
31.  അധിധികളെ നന്നായി നല്ല മനസ്സോടെ സൽക്കരിക്കുക.
32. ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.   
33. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.
34.നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.
35. നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
36.നിനക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക.
37. അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,
38. ഒരു ദിവസം നൂറു പ്രാവശ്യമെങ്കിലും പശ്ചാതപിക്കുക.
39. ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.
40. വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.
✳ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്മ ചെയ്യുന്നവനെ പോലെയാണ്‌. 

✳എത്ര പെട്ടന്ന്
എത്തിക്കാൻ കഴിയും 
അത്രയും വേഗം  അയക്കുക. പിന്നേക്ക്  വെക്കരുത്... അല്ലാഹുവിന്റെ  അനുഗ്രഹം നിങ്ങളിൽ  ഉണ്ടാകട്ടെ......

സ്വഫർ മാസത്തിലെ ഒടുവിലത്തെ ബുധൻ. !!

 സ്വഫര്‍ മാസത്തിലെ അവസാന ബുധന്‍  കൂടുതൽ നഹ്സുള്ള ദിനമാണ്. മേല്‍ ദിവസത്തില്‍ ഇറക്കപ്പെടുന്ന ആപത്തുകളെക്കുറിച്ചും അതില്‍ നിന്നും അല്ലാഹുﷻനോട് കാവല്‍ തേടുന്നതിനെ സംബന്ധിച്ചും നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാർ ഉണര്‍ത്തിയിട്ടുണ്ട്...

  ഇമാം ദൈറബി തന്റെ മുജർറബാത്തിൽ പറഞ്ഞിരിക്കുന്നു:
കഷ്‍ഫിന്റെയും തംകീനിന്റെയും അവകാശികളായ ചില ആത്മജ്ഞാനികള്‍ പറയുന്നു : "എല്ലാ വര്‍ഷവും സ്വഫര്‍ മാസത്തെ അവസാന ബുധനാഴ്‍ച മൂന്ന് ലക്ഷത്തി ഇരുപതിനായിരം ആപത്തുകളെ ഇറക്കപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ദിനമാണത്. ആരെങ്കിലും ഈ ദിനം നാല് റക്അത്ത് നിസ്‍കരിക്കുകയും എല്ലാ റക്അത്തിലും ഫാതിഹക്ക് ശേഷം സൂറത്തുല്‍ കൗസര്‍-17, ഇഖ്‍ലാസ്-5, ഫലഖ്-1, നാസ്-1 എന്നിവ ഓതുകയും ചെയ്യുക. അവസാനം സലാം വീട്ടിയതിന് ശേഷം താഴപ്പറയുന്ന ദുആ ഓതുന്ന പക്ഷം മേല്‍പ്പറയപ്പെട്ട ദിവസം ഇറക്കപ്പെടുന്ന മുഴുവന്‍ ആപത്തുകളെത്തൊട്ടും അല്ലാഹു ﷻ നമ്മെ കാക്കുന്നതാണ്. ആ വര്‍ഷം പൂര്‍ണ്ണമാകും വരെയും മേല്‍ ആപത്തുകള്‍ അവനെച്ചുറ്റിപ്പറ്റി വരുകയേ ഇല്ല". (ഇന്‍ഷാ അല്ലാഹ്)

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَ عَلَى آلِهِ وَ صَحْبِهِ وَ سَلِّمْ , اَللَّهُمَّ يَا شَدِيدَ القُوَى يا شَديدَ الْقُوَى وَيَا شَدِيدَ الْمِحالِ يَا عَزيزُ ذَلَّتْ لِعِزَّتِكَ جَميعُ خَلْقِكَ اِكْفِنى مِنْ جَمِيعِ خَلْقِكَ يا مُحْسِنُ يا مُجْمِلُ يا مُنْعِمُ يا مُكْرِمُ يَا مَنْ لَا إِلـهَ اِلاّ اَنْتَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ. اَللَّهُمَّ بِسِرِّ الْحَسَنِ وَ أَخِيهِ, وَ جَدِّهِ وَ أَبِيهِ, اِكْفِنِى شَرَّ هَذَا الْيَوْمِ وَ مَا يَنْزِلُ فِيهِ يَا كَافِى, فَسَيَكْفِيكَهُمُ اللهُ  وهو السَّمِيعُ العَلِيمُ , وَحَسْبُنَا اللهُ وَ نِعْمَ الْوَكِيلُ , وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

 ഇക്കാര്യം ശൈഖ് ഫരീദുദ്ദീന്‍ ഷകര്‍ കന്‍ജ് (റ) പറഞ്ഞതായി ജവാഹിറുല്‍ ഖംസ് എന്ന ഗ്രന്ഥത്തിലും കാണാന്‍ സാധിക്കും. ശൈഖ് ബൂനി (റ) പ്രസ്‍താവിക്കുന്നു :

 "സ്വഫര്‍ മാസം അവസാന ബുധനാഴ്‍ച ദിവസം അല്ലാഹു ﷻ ആകാശഭൂമകള്‍ക്കിടയിലായി ഒരു മഹാവിപത്തിനെ ഇറക്കുന്നതായിരിക്കും. ഇതിനെ ചുമക്കുന്ന മലക്ക് ഇതിനെയും വഹിച്ച് കൊണ്ട് കാലഘട്ടത്തിന്റെ ഖുതുബിന്റെ സമക്ഷത്തിലേക്കെത്തിക്കുകയും അദ്ദേഹം അതിനെ ലോകത്ത് എല്ലായിടത്തായും വീതിക്കുകയും ചെയ്യും. മരണമോ, ബുദ്ധിമുട്ടോ, പ്രയാസമോ എന്ത് തന്നെയായാലും അത് മഹാനായ ഖുതുബ് വീതിച്ച ആ ആപത്തില്‍ നിന്നേ കടന്ന് വരികയുള്ളൂ. ആയതിനാല്‍ ഈ മഹാവിപത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 6 റക്അത്ത് നിസ്‍കരിക്കുക. എല്ലാ റക്അത്തിലും ആദ്യം ഫാതിഹയും ആയത്തുല്‍ കുര്‍സിയ്യും രണ്ടാമതായി ഇഖ്‍ലാസ് സൂറത്തും ഓതുക. ശേഷം തിരുനബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുക. അത് ഏത് വചനം കൊണ്ടായാലും മതി. ശേഷം ദുആ ഇരക്കുക...

 ചില പുണ്യാത്മാക്കള്‍ പറയുന്നു :

 സ്വഫറിലെ അവസാനത്തെ ബുധന്‍ വിട്ടൊഴിയാത്ത നഹ്സിന്റെ ദിവസമാകുന്നു. അത് കൊണ്ട് ആ ദിനത്തില്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുന്നത് നല്ലതാണ്. സൂറത്തിലെ سَلَامٌ قَوْلًا مِنْ رَبِّ الرَّحِيم ആയത്ത് എത്തിയാല്‍ അതിനെ 330 വട്ടം ആവര്‍ത്തിക്കുക. അവസാനം ഈ ദുആ ഇരക്കുക...

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً تُنْجِينَا بِهَا مِنْ جَمِيعِ الأَحْوَالِ وَالْآفَاتِ, وَ تَقْضِى لَنَا بِهَا جَمِيعَ الْحَاجَاتِ, وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئَاتِ, وَ تَرْفَعُنَا بِهَا أَعْلَى الدَّرَجَاتِ, وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِى الْحَيَاةِ وَبَعْدَ الْمَمَاتِ, اَللَّهُمَّ اِصْرِفْ عَنَّا شَرَّ مَا يَنْزِلُ مِنَ السَّمَاءِ, وَمَا يَخْرُجُ مِنَ الْأَرْضِ إِنَّكَ عَلَى كُلِّ شَيْئٍ قَدِيرٌ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

ശേഷം ഐഹികമോ പാരത്രികമോ ആയ ഏതൊരു കാര്യത്തിനായും ദുആ ചെയ്യുക. അല്ലാഹു ﷻ നമുക്കെല്ലാം രക്ഷ നല്‍കുമാറാകട്ടെ... 
ആമീന്‍ യാ റബ്ബൽ ആലമീൻ...☝🏼

ഈ നിസ്കാരത്തെ കുറിച്ച് :

 സൂഫിയാക്കളായ ചില പണ്ഡിതന്മാർ മാത്രമേ ഈ നിസ്കാരം ഉദ്ധരിച്ചതായി കാണുന്നുള്ളൂ.. ഫൂഖഹാഅ് ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അഥവാ ഉണ്ടെന്നോ ഇല്ല എന്നോ പറഞ്ഞതായി അറിവില്ല. (ബറാഅത്ത് രാവിലെ നിസ്കാരത്തെ സൂഫികൾ പറയുകയും ശാഫിഈ ഫുഖഹാഅ് എതിർക്കുകയും ചെയ്തത് ഓർക്കുക.)
അതിനാൽ ഇമാം ദൈറബിയെ പോലുള്ള മഹാന്മാരെ അനുകരിച്ച് അന്നേ ദിവസം അത് നിസ്കരിക്കാമെങ്കിലും എണ്ണപ്പെട്ട സുന്നത്ത് നിസ്കാരങ്ങളുടെ കൂട്ടത്തിൽ അതിനെ ചേർക്കാതിരിക്കുകയും അതിനെ ശക്തിയേറിയ സുന്നത്തായി പ്രചരിപ്പിക്കാതിരിക്കുകയുമാണ് ഉചിതം എന്ന് ഉണർത്തുന്നു...

വിമർശനം, മറുപടി :

പൊതുവെ നഹ്സുകളെ നിഷേധിക്കുന്ന വഹാബികൾ ഇതിനേയും വിമർശിക്കുന്നത് കാണാം.
അതിനുള്ള അവരുടെ പ്രമാണം
 لا طيرة ولا صفر
(പക്ഷി ലക്ഷണമോ സഫറോ ഇല്ല.)
എന്നുള്ള ഹദീസാണ്.
ഇവിടെ ഹദീസിലെ സഫർ എന്ന പദത്തിനെ പ്രധാനമായും രണ്ട് വ്യാഖ്യാനങ്ങൾ നൽകി പണ്ഡിതർ പരിചയപ്പെടുത്തുന്നത് കാണാം
ഒന്ന് : വയറ്റിലുള്ള ഒരുതരം രോഗം, അല്ലെങ്കിൽ പാമ്പ്.
ഇത് ജാഹിലിയ്യാ കാലക്കാരുടെ വിശ്വാസമായിരുന്നു. അത് പകരുമെന്ന് അവർ വിശ്വസിച്ചു.
രണ്ട്:  സ്വഫർ മാസത്തെ മുഴുവനായും അവർ അശുഭകരമായി മനസ്സിലാക്കിയിരുന്നു.
(മിർഖാത്ത് നോക്കുക)
ഇതിനെയാണ് നബിﷺതങ്ങൾ നിഷേധിച്ചത്.
അല്ലാതെ ഏതെങ്കിലും ഒരു ദിവസത്തെ അല്ല, ചില ദിവസങ്ങൾ ചില കാര്യങ്ങൾക്ക് അശുഭമാണെന്ന് നബിﷺതങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ വഹാബികളെ നമുക്ക് അവഗണിക്കാം...
അബൂത്വാഹിർ ഫൈസി മാനന്തവാടി

        'അള്ളാഹു അഅ്ലം''
          
(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)
നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...

 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs