ഹജ്ജിന് പോകാൻ ഈ വർഷം 60000 പേർക്ക് മാത്രമായിരിക്കും അവസരമെന്ന് സൗദി ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കും അവസരം നൽകും. എന്നാൽ വളരെ കുറച്ച് തീർത്ഥാടകരെ മാത്രമേ ഓരോ രാജ്യത്ത് നിന്നും അനുവദിക്കുകയുള്ളു. 45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും അനുവദിക്കും. സൗദി അറേബ്യയുടെ പുതിയ തീരുമാനങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി മൗലാന താഹിർ അഷ്‌റഫിയുമായുള്ള ഒരു ചാനൽ ചർച്ചക്കിടെ സ്ഥിരീകരിച്ചു.
സൗദി അറേബ്യ വിദേശ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഈ മാസം 17 മുതൽ നീക്കം ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഹജ്ജ് സർവീസ് ആരംഭിക്കുന്നത് ജൂലൈ 17 മുതൽ 22 വരെയായിരിക്കും. 18 മുതൽ 60 വയസ് വരെയുള്ളവരെയാണ് ഹജ്ജിന് പോകാൻ അനുവദിക്കുക. കുട്ടികൾക്കും പ്രായമുള്ളവർക്കും അനുമതി നൽകിയിട്ടില്ല. ശാരീരിക അസ്വാസ്ഥ്യം ഉള്ളവർക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ആറ് മാസമായി രോഗമില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കായിരിക്കും അനുമതി.
No comments:
Post a Comment