നബി ദിനാഘോഷം മഹത്തായ ഒരു പുണ്യ കര്‍മ്മമാണ്. നബി (സ)യുടെ മേല്‍ സ്വലാത്തും, സലാമും ചൊല്ലുക, അല്ലാഹുവിനെ സ്മരിക്കുക, തുടങ്ങി ധാരാളം സല്ക്കര്മ്മങ്ങ -ള്‍ അതുള്‍ക്കൊളളുന് -നു. നബിദിനാഘോഷത്തിന -്റെ ഉളളടക്കം എടുത്തു പരിശോധിച്ചാല്‍ ധാരാളം സുന്നത്തായ കാര്യങ്ങള്‍ അതുള്‍ക്കൊളളുന് -നതായി നമുക്കു കാ ണാന്‍ സാധിക്കും. മൊത്തത്തില്‍ അവയെ ഇപ്രകാരം സംഗ്രഹിക്കാം..
(1) സാധ്യമാകുന്ന ഖുര്‍ആന്‍ പാരായണം ചെയ്യുന്നു.
(2) നബി(സ)യുടെ മദ്ഹുകള്‍ പറയുന്നു.
(3) നബി(സ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുന്നു.
(4) നബി(സ)യുടെ മദ്ഹുകള്‍ ഉള്‍ക്കൊളളുന്ന പദ്യങ്ങള്‍ ആലപിക്കുകയും, അവയെ അധികരിച്ച് വലിപ്പ ചെറുപ്പ വ്യത്യാസമില്ലാത -െ എല്ലാവരും പ്രസംഗിക്കുകയും -ചെയ്യുന്നു.
(5)ശേഷം ആത്മാര്‍ത്ഥമായി -അല്ലാഹുവോട് പ്രാര്‍ത്ഥിക്കു -ന്നു.
(6) സാധുക്കള്‍ക്ക് അന്നദാനം നടത്തുന്നു.
(7) മുസ്ലിംകള് സമ്മേളിച്ച് സന്തോഷം പങ്കിടുകയും സൌഹൃദം പുതുക്കുകയും ചെയ്യുന്നു.
ഇത്തരം വിഷയങ്ങള്‍ വിശുദ്ധ ഇസ്ലാം നിര്‍ദേശിച്ചതും -, സുന്നത്താണെന്ന്
-അവിതര്‍ക്കിതമായ -ി സ്ഥിരപ്പെട്ടതുമ -ാണ്.ഇവ്വിധത്തില -ുളള നബിദിനാഘോഷം
കൊണ്ട് ഇനി പറയുന്ന കാര്യങ്ങള്‍ സിദ്ധിക്കുന്നു.
(1) നബി(സ)യുടെ മദ്ഹുകള്‍ വിവരിക്കുന്നത് നബി(സ) കൂടുതല്‍
ആദരിക്കപ്പെടാന് - നിമിത്തമാകുന്നു -.
(2) നബി(സ)യിലുളള വിശ്വാസം വര്‍ദ്ധിക്കുന്ന -തിനും അവരോടുളള മതിപ്പും
ബഹുമാനവും കൂടാനും അത് കാരണമാകുന്നു..
(3) നബി(സ)യുടെ സ്വഭാവ ഗുണങ്ങള്‍ പകര്‍ത്താനും നബി(സ)യോട് പിന്തുടരാനും
പ്രേരിപ്പിക്കുന -്നു.
(4) നബി(സ)യുടെ ജനനത്തില്‍ സന്തോഷം പ്രകടിപ്പിക്കാന -് അതിലൂടെ സാധിക്കുന്നു.
(5) നബി(സ)യോടുളള സ്നേഹം വര്‍ദ്ധിക്കുന്ന -തിനും സ്വലാത്തും സലാമും
നേരാനും അവസരമൊരുങ്ങുന്ന -ു.
(6) നബി(സ) മുഖേന അല്ലാഹു നല്കിയ അനുഗ്രഹത്തിന് ആരാധനയുടെ വ്യത്യസ്ഥ
ഇനങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കാന -് സാധിക്കുന്നു..
(7)ഇസ്ലാമിന്റെ നേതാക്കളോടുളള മതിപ്പും ബഹുമാനവും വര്‍ദ്ധിക്കുക വഴി
ഇസ്ലാമിന്റെ പുരോഗതിക്കു കാരണമാകുന്നു..
ഇവയിലോരോന്നും ഇസ്ലാം നിര്‍ദേശിച്ച കാര്യങ്ങളും പുണ്യ കര്മ്മങ്ങളുമാണ
-്... അവയെല്ലാം ഒരുമിച്ച് ഒരു ദിവസത്തില്‍ ചെയ്താല്‍ തെററാകുമെന്ന്
പറയാന്‍ യാതൊരു പ്രമാണവുമില്ല.
ലഭിച്ച അനുഗ്രഹം എടുത്തു പറയാനും, അതിന് നന്ദി കാണിക്കാനും അല്ലാഹു
നിര്ദേശിച്ചിട് -ടുണ്ട്.
അല്ലാഹു പറയുന്നു."നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ
സംസാരിക്കുക"(ളുഹാ 11)
ലഭിച്ച അനുഗ്രഹം എടുത്തു പറയുന്നത് അതിനു നന്ദി കാണിക്കുന്നതിന് -റെ
ഭാഗമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഇബ്നു ജരീര്‍ (റ) ഉദ്ധരിക്കുന്നു.
ലഭിച്ച അനുഗ്രഹങ്ങള്എട -ുത്തു പറയുന്നതിനെ അവയ്ക്കു നന്ദി
കാണിക്കുന്നതിന് -റെ ഭാഗമായാണ് മുസ്ലിംകള് കണ്ടിരുന്നത്.(ഇ -ബ്നു
ജരീര്‍)
അല്ലാഹു പറയുന്നു.."അല്ല -ാഹുവിന്റെ അനുഗ്രഹത്തിന്റെ -നാളുകളെപ്പററി അവരെ
ഓര്‍മ്മിപ്പിക്ക -ുകയും ചെയ്യുക. തികഞ്ഞ ക്ഷമാ ശീലമുളളവരും ഏറെ
നന്ദിയുളളവരുമായ -എല്ലാവര്ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ
-്ട്."(ഇബ്റാഹീം 5)
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ച നാളുകളെപ്പററി ജനങ്ങളെ
ഓര്‍മ്മിപ്പിക്ക -ാനാണല്ലോ അല്ലാഹു പ്രസ്തുത വചനത്തിലൂടെ കല്പിക്കുന്നത്.
-. സൃഷ്ടികളുടെ നേതാവ് മുഹമ്മദ് നബി (സ) ജനിച്ചതിനേക്കാള -് വലിയ
ഒരനുഗ്രഹം വിശ്വാസികള്‍ക്ക -് മറെറന്തുണ്ട്. അതിനാല്‍ നബി(സ)യുടെ
ജനനത്തെക്കുറിച് -ചും ജനനസമയത്തെക്കുറ -ിച്ചും ജനങ്ങള്‍ക്ക് വിവരിച്ചു
കൊടുക്കുന്നതും, -പാട്ടിലൂടെയും പ്രസംഗങ്ങളിലൂടെ -യും ജനങ്ങളുടെ
മുന്പില് അതവതരിപ്പിക്കുന -്നതും പ്രസ്തുത വചനത്തിന്റെ ആശയ
വ്യാപ്തിയില്‍ കടന്നു വരുമെന്ന കാര്യം തീര്‍ച്ചയാണ്..
ചില പ്രവാചകന്മാര് ജനിച്ച സമയത്തിനും സ്ഥലത്തിനും ആദരവുളളതായി
സുന്നത്തില്‍ നിന്നും മനസ്സിലാക്കാം.
നബി(സ) പറയുന്നു."സൂര്യ -നുദിക്കുന്ന ദിവസത്തില്‍ വെച്ച് ഏററവും
ഉത്തമമായത് വെളളിയാഴ്ച ദിവസമാണ്. അതില്‍ ആദം നബി(അ) സൃഷ്ടിക്കപ്പെട് -ടു.
അതില്‍ ആദം നബി (അ) സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ -്പെട്ടു. അതില്‍ ആദം
നബി (അ) സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട -്ടു. വെളളിയാഴ്ച
ദിവസത്തിലല്ലാതെ -അന്ത്യ നാള് സംഭവിക്കുകയില്ല -."(മുസ്ലിം 1411)
ഇമാം നസാഈ (റ) സുനനില്‍ രേഖപ്പെടുത്തിയ ഹദീസില്‍ ഇപ്രകാരം കാണാം..
ഇസ്റാഇന്റെ രാത്രിയില്‍ പിന്നീട് ജിബ്രീല്‍ (അ) നിര്‍ദേശിച്ചു. ഇവിടെ
ഇറങ്ങി താങ്കള്‍ നമസ്കരിക്കുക. അപ്പോള്‍ ഞാനിറങ്ങി നമസ്കരിച്ചു. അപ്പോള്‍
ജിബ്രീല്‍ (അ) ചോദിച്ചു. എവിടെയാണ് താങ്കള്‍ നിസ്കരിച്ചതെന്ന -് അറിയുമോ
ഈസാ (അ) ജനിച്ച ബെത് ലഹേമിലാണ് താങ്കള്‍ നിസ്കരിച്ചത്. (നസാഈ 446)
അപ്പോള്‍ ഒന്നാമത്തെ ഹദീസ് ആദം (അ) ജനിച്ച സമയത്തിനും രണ്ടാം ഹദീസ്
ഈസാ(അ) ജനിച്ച സ്ഥലത്തിനും ബഹുമാനമുണ്ടെന്ന -ു വ്യക്തമാക്കുന്ന -ു.
അങ്ങനെയെങ്കില്‍ -സൃഷ്ടികളില്‍ അത്യുത്തമരായ മുഹമ്മദ് നബി (സ) ജനിച്ച
സമയത്തിനും സ്ഥലത്തിനും എങ്ങനെ ബഹുമാനമില്ലാതിര -ിക്കും..???
അനുഗ്രഹം ലഭിച്ച ദിവസങ്ങള്‍ ആഘോഷിക്കാമെന്ന് -ഖുര്‍ആന്‍ സൂക്തങ്ങള്‍
വ്യക്തമാക്കുന്ന -ു.
അല്ലാഹു പറയുന്നു.
"മനുഷ്യരേ, നിശ്ചയം നിങ്ങളുടെ നാഥനില്‍ നിന്നുളള സദുപദേശവും
ഹൃദയങ്ങളിലുളളവയ -്ക്ക് ശമനവും നിങ്ങള്‍ക്ക് വന്നു കിട്ടിയിരിക്കുന -്നു.
സത്യ വിശ്വാസികള്‍ക്ക -് മാര്‍ഗ ദര്‍ശനവും അനുഗ്രഹവും (വന്നു
കിട്ടിയിരിക്കുന -്നു). പറയുക.. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും അനുഗ്രഹം
കൊണ്ടും (അവര്‍ സന്തോഷിച്ചു കൊളളട്ടെ) അതുകൊണ്ട് അവര്‍ സന്തോഷിച്ചു
കൊളളട്ടെ.. അതാണ് അവര്‍ സംഘടിപ്പിക്കുന് -നതിനേക്കാള്‍ ഉത്തമമായിട്ടുളള
-ത്."(യൂനുസ് 57, 58)
ഈ ആയത്തുകള്‍ സംബന്ധിച്ച് ഇമാം റാസി എഴുതുന്നു.
"അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ടല്ലാതെ മറെറാന്നു കൊണ്ടും സന്തോഷിക്കാതിരി
-ക്കല്‍ നിര്‍ബന്ധമാണ് എന്നാണ് ആയത്തിന്റെ താല്പര്യം"(റാസി 7/95)
പ്രസ്തുത ആയത്തില്‍ പരാമര്‍ശിച്ച റഹ്മത്തിന്റെ താല്പര്യം മുഹമ്മദ്
നബി(സ)യാണെന്ന് മുഫസ്സിറുകളുടെ നേതാവ് ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചിട്
-ടുണ്ട്.
ഇമാം സുയൂതി (റ) എഴുതുന്നു.
ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് അബുശ്ശൈഖ് (റ) നിവേദനം
ചെയ്യുന്നു."അല്ലാഹുവിന്റെ ഫള്ല് വിജ്ഞാനവും, അവന്റെ റഹ്മത്ത് മുഹമ്മദ്
നബി(സ)യുമാണ്... -ലോകര്‍ക്ക് റഹ്മത്തായിട്ടല് -ലാതെ താങ്കളെ നാം
നിയോഗിച്ചിട്ടില -്ല എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല് -ലോ"(അദുര്‍റുല്‍
മന്‍സൂര്‍-4/ -368)
ഇതേ ആശയം റൂഹുല്‍ മആനി (11/141)യിലും കാണാം..
അബൂ ഹയ്യാന്‍(റ) എഴുതുന്നു..
ഇബ്നു അബ്ബാസ് (റ)യില്‍ നിന്ന് ളഹ്ഹാക്ക് (റ) ഉദ്ധരിക്കുന്നതി -ല്‍
ഇപ്രകാരം കാണാം."ഫള്ല് വിജ്ഞാനവും, റഹ്മത്ത് മുഹമ്മദ്
നബി(സ)യുമാണ്."(അല്‍ ബഹ്റുല്‍ മുഹീഥ്- 5/171)
അനുഗ്രഹത്തിനു നന്ദി കാണിക്കാന്‍ അനുഗ്രഹം ലഭിച്ച സമയം തന്നെ
പരിഗണിക്കുന്നത് -നല്ലതാണെന്ന് മൂസാ നബി(അ)യുടെ സംഭവം വ്യക്തമാക്കുന്ന
-ു..
മൂസാനബി (അ)യെയും, വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയ -ത് മുഹര്‍റം
പത്തിനാണല്ലോ..അ -തിനു നന്ദി പ്രകടിപ്പിച്ചാണ -ല്ലോ മുഹര്റംപത്തിന്
-നോമ്പെടുക്കാന്‍ -ഇസ്ലാം നിര്‍ദേശിച്ചത്. -വിശ്വ വിഖ്യാത പണ്ഡിതന്
ഇബ്നു ഹജര്‍ അസ്ഖലാനി (റ) നബിദിനാഘോഷത്തിന -ു പ്രമാണമായി എടുത്തു
പറയുന്നത് പ്രസ്തുത സംഭവമാണ്.
ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു.
"മൌലിദിനൊരടിസ്ഥ -ാനം ഞാന്‍ കണ്ടെത്തിയിട്ടു -ണ്ട്. ബുഖാരിയിലും, മുസ്
ലിമിലും ഉളള ഒരു ഹദീസാണത്. നബി (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്
മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കു -ന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെ
-ട്ടു. അതേപ്പററി അവരോടന്വേഷിച്ചപ -്പോള്‍ അവര്‍ പറഞ്ഞ മറുപടിയിതാണ്.
അല്ലാഹു ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും -മൂസാ നബി(അ)യെ
രക്ഷപ്പെടുത്തുക -യും ചെയ്ത ദിവസമാണന്ന്.. അതിനാല്‍ ആ മഹത്തായ
അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങള്‍ വ്രതമനുഷ്ഠിക്കു
-ന്നു.
ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി
പ്രകടിപ്പിക്കാമ -െന്നും, ഓരോ വര്‍ഷവും ആ ദിവസം മടങ്ങി വരുമ്പോള്‍ നന്ദി
പ്രകടനം ആവര്ത്തിക്കാമെ -ന്നും ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം.
സുജൂദ്, നോമ്പ്, ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങി ആരാധനയുടെ വിവിധ
ഇനങ്ങള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കാവ -ുന്നതാണ്. ആ ദിവസത്തില്‍ (റബീ
ഉല് അവ്വല്‍ 12ല്‍) ലോകത്തിനനുഗ്രഹമ -ായ പ്രവാചകര്‍ ജനിച്ചുവെന്ന
അനുഗ്രഹത്തേക്കാ -ള്‍ വലിയ എന്ത് അനുഗ്രഹമാണുളളത് -.?! അതിനാല്‍ മുഹര്‍റം
10 ല്‍ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാന്‍ ആ ദിവസം തന്നെ
(നബി(സ)യുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന
നല്കാത്തവര് റബീ ഉല് അവ്വല്‍ മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം മൌലീദ്
സംഘടിപ്പിക്കുന് -നു. ചുലര്‍ ഇതിനേക്കാള്‍ വിശാലത കാണിച്ച് വര്‍ഷത്തില്‍
ഒരു ദിവസം മൌലിദ് സംഘടിപ്പിക്കുന് -നു. അതത്ര ശരിയാണെന്നു തോന്നുന്നില്ല.
ഇതുവരെ പറഞ്ഞത് മൌലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
നാം നേരത്തേ പറഞ്ഞ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാനധര്‍മ്മം, നന്മ
ചെയ്യാന്‍ പ്രോല്‍സാഹനം നല്കുന്ന, നബി (സ)യുടെ പ്രശംസാ ഗീതങ്ങള്‍,
തുടങ്ങി അല്ലാഹുവിനുളള നന്ദി പ്രകടനമായി വിലയിരുത്താന്‍ പററുന്ന
വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ് -ട പരിപാടികള്‍.
ആ ദിവസത്തില്‍ സന്തോഷമുണ്ടെന്ന -് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും
ആലപിക്കാവുന്നതാ -ണ്. ഹറാമോ, കറാഹത്തോ, ഖിലാഫുല്‍ ഔലയോ ആയത് ഒഴിവാക്കണം".
(അല്‍ഹാവീലില്‍ ഫതാവ 1/196)...
സമയത്തിനു ശ്രേഷ്ഠതയുണ്ടാക -ുന്നത് അതിലുണ്ടായ ശ്രേഷ്ഠമായ കാര്യങ്ങളെ
അടിസ്ഥാനമാക്കിയ -ാണല്ലോ. വെളളിയാഴ്ചയ്ക്ക -് മററു ദിവസങ്ങളേക്കാള്‍ -
ബഹുമാനമുണ്ടായത് -ആദം നബി (അ)യുടെ ജന്മദിനമായതിനാല -ാണെന്ന് ഹദീസില്‍
വന്നിട്ടുണ്ട്. അതു പോലെ വിശുദ്ധ റമളാന്‍, മാസങ്ങളുടെ നേതാവായത് വിശുദ്ധ
ഖുര്‍ആന്‍ അവതരിച്ചതിന്റെ പേരിലാണെന്ന് ഖുര്ആനില്നിന് -നു തന്നെ
വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ -ചിന്തിക്കുമ്പോള -് നബി(സ) ജനിച്ച
റബീഉല്‍ അവ്വല്‍ 12ന്റെ രാവിനാണ് ലൈലത്തുല്‍ ഖദ്റിനേക്കാള്‍
ശ്രേഷ്ഠതയുളളതെന -്ന് പണ്ഡിതന്മാര് വിവരിക്കുന്നുണ് -ട്.
ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു.
"3 കാരണങ്ങളാല്‍ നബി (സ) പ്രസവിക്കപ്പെട് -ട രാത്രി ലൈലത്തുല്‍
ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
(1) ഈ രാത്രിയില്‍ പിറന്ന നബി (സ)ക്ക് നല്കപ്പെട്ട ഒന്നാണല്ലോ
ലൈലത്തുല്‍ ഖദ്റ്. നബി(സ)ക്ക് നല്കപ്പെട്ട ഒന്നിന്റെ പേരില്‍ ആദരവുണ്ടായ
രാത്രിയേക്കാള്‍ -ശ്രേഷ്ഠതയുണ്ടാവ -േണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യ
ദേഹം വെളിവാകല് നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ -.. ഈ
വിഷയത്തില്‍ തര്‍ക്കിക്കാന്‍ -വക കാണുന്നില്ല. അതിനാല്‍ നബി(സ)യെ
പ്രസവിക്കപ്പെട് -ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
(2) മലക്കുകള്‍ ഇറങ്ങുന്നതിനാലാ -ണ് ലൈലത്തുല്‍ ഖദ്റിന് ശ്രേഷ്ഠതയുണ്ടായ
-ത്. ലൈലത്തുല്‍ മൌലിദിന് നബി(സ) ജനിച്ചതിനാലും.. -പ്രബലമായ വീക്ഷണ
പ്രകാരം മലക്കുകളേക്കാള് - ശ്രേഷ്ഠത നബി(സ)ക്കാണ്. അപ്പോള്‍
മലക്കുകളേക്കാള് - ശ്രേഷ്ഠരായ നബി(സ)യെ പ്രസവിക്കപ്പെട് -ട രാത്രി
മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പ -െട്ട ലൈലത്തുല്‍
ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.
(3) ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനു മാത്രമുളളതാണ്. നബി(സ)യെ
പ്രസവിക്കപ്പെട് -ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികള്ക്കുമ -ുളളതാണ്.
അതിനാല്‍ ഈ രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍
ശ്രേഷ്ഠമായി."(അല്മവാഹിബുല്ലദ -ുന്നിയ്യ 1/136)
അല്ലാമാ ശര്‍വാനി (റ) എഴുതുന്നു.
"രാത്രികളില്‍ വെച്ച് അതി ശ്രേഷ്ഠമായത് നബി(സ)യെ പ്രസവിക്കപ്പെട് -ട
രാത്രിയാണ്. പിന്നെ ലൈലത്തുല്‍ ഖദ്റും പിന്നെ വെളളിയാഴ്ച രാവും പിന്നെ
ഇസ്റാഇന്റെ രാവുമാണ്. ഇപ്പറഞ്ഞത് നമ്മിലേക്ക് ചേര്‍ത്തി നോക്കിയാണ്..
നബി(സ)യെ അപേക്ഷിച്ച് ഏററം ശ്രേഷ്ഠമായത് ഇസ്റാഇന്റെ രാത്രിയാണ്. കാരണം
രണ്ടു കണ്ണുകള്‍ കൊണ്ട് അവിടുന്ന് അല്ലാഹുവെ ദര്‍ശിച്ച രാത്രി അതാണല്ലോ..
പൊതുവെ രാത്രി പകലിനേക്കാള്‍ ശ്രേഷ്ഠമാണ്.."(ശര്‍വാനി 2/405)
അല്ലാഹു പറയുന്നു.."നിശ് -ചയം, അല്ലാഹുവും, അവന്റെ മലക്കുകളും നബിയുടെ
മേല്‍ സ്വലാത്ത് നിര്‍വഹിക്കുന്ന -ു. സത്യ വിശ്വാസികളേ, നിങ്ങള്‍ നബിയുടെ
മേല്‍ സ്വലാത്തും സലാമും നിര്വഹിക്കുവിന -്"(അഹ്സാബ് 56)
പ്രസ്തുത വചനത്തില്‍ പരാമര്‍ശിച്ച സ്വലാത്തിന്റെ അര്‍ത്ഥം വിവരിച്ച് ഇമാം
ബുഖാരി (റ) കുറിക്കുന്നു.
"അബുല്‍ ആലിയ (റ) പറയുന്നു. അല്ലാഹുവിന്റെ സ്വലാത്ത് മലക്കുകളുടെ
സന്നിധിയില്‍ നബിയെ വാഴ്ത്തിപ്പറയലാ -ണ്. മലക്കുകളുടെ സ്വലാത്ത്
പ്രാര്‍ത്ഥനയാണ് -. ഇബ്നു അബ്ബാസ് (റ) പറയുന്നു. അവര്‍ സ്വലാത്ത്
നിര്‍വഹിക്കുന്ന -ു എന്നതിനര്‍ത്ഥം അവര്‍ ബറക്കത്ത് ചെയ്യുന്നു
എന്നാണ്."(ബുഖാരി 14/483)
സ്വലാത്തിന്റെ വിവിധ അര്‍ത്ഥങ്ങള്‍ വിവരിച്ച ശേഷം ഇബ്നു ഹജര്‍ അസ്ഖലാനി
(റ) എഴുതുന്നു.
"അല്ലാഹുവിന്റെ സ്വലാത്ത് അല്ലാഹു നബി(സ)യെ വാഴ്ത്തിപ്പറയലു -ം
ആദരിക്കലുമാണ് എന്നാണ്. ഇതനുസരിച്ച് മലക്കുകളുടെയും, -മററുളളവരുടെയും
സ്വലാത്ത് അക്കാര്യം അല്ലാഹുവില്‍ നിന്ന് ആവശ്യപ്പെടലാണ് വിവക്ഷ.
അടിസ്ഥാന സ്വലാത്തല്ല."
നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യെ വാഴ്ത്തിക്കൊണ്ട
-ിരിക്കുന്നു. അതിനാല്‍ സത്യ വിശ്വാസികളേ നിങ്ങളും നബി (സ)യെ വാഴ്ത്തുക
ഇതാണ് ഈ ആയത്തിന്റെ വിവക്ഷയെന്ന് അല്ലാമാ ഇബ്നു കസീറും വ്യക്തമാക്കുന്ന
-ു.
"അല്ലാഹുവിന്റെ അടിമയും പ്രവാചകനുമായ മുഹമ്മദ് നബി (സ)ക്ക് അല്ലാഹുവിന്റെ
അടുക്കലുളള സ്ഥാനവും ബഹുമാനവും തന്റെ അടിമകളെ അറിയിക്കലാണ് ഈ ആയത്തിന്റെ
ലക്ഷ്യം. വാന ലോകത്തുളള, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ
മലക്കുകളുടെ സന്നിധിയില്‍ വെച്ച് അല്ലാഹു നബി(സ)യെ പ്രശംസിച്ചുകൊണ്
-ടിരിക്കുന്നു എന്നാണ് അല്ലാഹു അടിമകളെ അറിയിക്കുന്നത്. -പിന്നീട്
ഭൂമിയിലുളളവരോടു -ം നബി(സ)ക്ക് സ്വലാത്തും സലാമും നേരാന്‍ അല്ലാഹു
കല്പിക്കുന്നു. -വാനലോകത്തു നിന്നും ഭൂമിയില്‍ നിന്നും നബി(സ)യെ
വാഴ്ത്തലും പ്രശംസിക്കലും ഉണ്ടാകാനാണ് അല്ലാഹു അപ്രകാരം
കല്പിച്ചത്."(ഇബ്നു കസീര്‍ 3/506)
അപ്പോള്‍ നബി(സ)യെ പ്രശംസിക്കാനും അവരുടെ മദ്ഹുകള്‍ പറയാനും അല്ലാഹു സത്യ
വിശ്വാസികളോട് മേല്‍ വചനത്തിലൂടെ നിര്‍ദേശിക്കുന് -നു. ഈ നിര്‍ദേശം
നടപ്പിലാക്കാന്‍ -അല്ലാഹു സമയ പരിധി നിശ്ചയിച്ചു തന്നിട്ടില്ല. റബീ ഉല്
അവ്വല്‍ മാസത്തിലോ, നബി(സ) ജനിച്ച ദിവസത്തിലോ അത് പാടില്ലെന്നും, അല്ലാഹു
പറഞ്ഞിട്ടില്ല. അതിനാല്‍ അന്നും അല്ലാത്തപ്പോഴും -അത് നിര്വഹിക്കാവുന
-്നതാണ്. പ്രസ്തുത ദിവസത്തില്‍ എന്റെ മദ്ഹ് പറയാന്‍ പാടില്ലെന്ന് നബി
(സ)യും പ്രസ്താവിച്ചിട് -ടില്ല. അതിനാല്‍ അതിനെ വിലക്കുന്നതാണ്
ബിദ്അത്ത്..
നബിദിന യോഗങ്ങളില്‍ ചെറിയ കുട്ടികള്‍ മുതല്‍ വലിയ പ്രാസംഗികര്‍ വരെ
നബി(സ)യുടെ സവിശേഷതകളും കീര്‍ത്തനങ്ങളും -ജീവ ചരിത്രങ്ങളുമാണല -്ലോ
പറയാറുളളത്. അതിനുളള വ്യക്തമായ ഒരു പ്രമാണമായി വേണം പ്രസ്തുത വചനത്തെ
കാണാന്‍..
ഇമാം ത്വബ്റാനി(റ), ബസ്സാര്‍ (റ) തുടങ്ങിയവര്‍ ഉദ്ധരിക്കുന്നു.
"അനസ്(റ) നിവേദനം. നബി (സ) പ്രവാചക ലബ്ധിക്കു ശേഷം സ്വന്തത്തെ തൊട്ട്
അഖീഖ അറുത്തു."
ഹാഫിള് നൂറുദ്ദീന്‍ ഹൈസമി(റ) പറയുന്നു:"ബസ്സാറും(റ), ത്വബ്റാനി (റ)യുടെ
നിവേദകരില്‍ ഹൈസമുബ്നു ജമീല്‍(റ) അല്ലാത്തവരും സ്വഹീഹിന്റെ നിവേദകരാണ്.
അദ്ദേഹം വിശ്വാസയോഗ്യനുമ -ാണ്."(മജ്മഉസ്സവ -ാഇദ് 264)
ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) നബിദിനാഘോഷത്തിന -് പ്രമാണമായി പറയുന്നത് ഈ
ഹദീസാണ്. അദ്ദേഹം കുറിക്കുന്നു.
"ജന്മ ദിനാഘോഷത്തിന് മറെറാരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിരിക് -കുന്നു. അനസ്
(റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചക ലബ്ധിക്കു
ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായ -ി. നബി(സ) ജനിച്ചതിന്റെ
ഏഴാം നാള് അബ്ദുല്‍ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായി
-സ്ഥിരപ്പെട്ടിട് -ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല
അഖീഖ. അതിനാല്‍ ലോകാനുഗ്രഹിയായി -തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി
കാണിക്കുന്നതിന് -റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാ -ണ് നബി
(സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ)
തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു. -ആകയാല്‍ സമ്മേളിച്ചും, അന്നദാനം
നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട്
നന്ദി പ്രകടിപ്പിക്കലു -ം സന്തോഷപ്രകടനം നടത്തലും നമുക്കും
സുന്നത്താണ്."(അല്ഹാവീലില്ഫ -താവാ-1/196)
ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തുന് -നു.
"അബൂലഹബിന്റെ അടിമയാണ് സുവൈബത്ത്. അബൂലഹബ് അവരെ മോചിപ്പിച്ചിരുന -്നു.
തുടര്‍ന്ന് നബി(സ)ക്ക അവര്‍ മുല കൊടുത്തു. അങ്ങനെ അബൂലഹബ്
മരണപ്പെട്ടപ്പോള -് അയാളുടെ ബന്ധുക്കളില്പ് -പെട്ട ഒരാള്‍ക്ക് വളരെ
മോശപ്പെട്ട അവസ്ഥയില്‍ അയാളെ കാണിക്കപ്പെട്ടു -. നിന്റെ അവസ്ഥയെന്താണെന്
-ന ചോദ്യത്തിന് അയാള്‍ നല്കിയ മറുപടി ഇപ്രകാരമാണ്."നിങ്ങള്‍ക്കു ശേഷം
ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. -എന്നാല്‍ സുവൈബത്തിനെ ഞാന്‍
മോചിപ്പിച്ചതിന് -റെ പേരില്‍ ഇതില്‍ നിന്ന് (തളള വിരലിനിടയില്‍ നിന്ന്)
എനിക്ക് കുടിപ്പിക്കപ്പെ -ടുന്നു."(ബുഖാരി 4711)
ഇബ്നു ഹജര്‍ അസ്ഖലാനി (റ) എഴുതുന്നു.
സുഹൈലി (റ) പറയുന്നു."അബ്ബാ -സ്(റ) പറയുന്നു. അബൂലഹബ് മരണപ്പെട്ടപ്പോള
-് ഒരു വര്‍ഷത്തിനു ശേഷം വളരെ മോശമായ അവസ്ഥയില്‍ ഞാനദ്ദേഹത്തെ
സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കു ശേഷം ഒരു
റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. -എന്നാല്‍ എല്ലാ തിങ്കളാഴ്ചയും എനിക്ക്
ശിക്ഷയില്‍ ഇളവ് ലഭിക്കുന്നു. സുഹൈലി (റ) പറയുന്നു. അതിനു കാരണം നബി(സ)
ജനിച്ചത് തിങ്കളാഴ്ചയാണ്. -സുവൈബത്തായിരുന് -നു നബി(സ)യുടെ ജനനം കൊണ്ട്
അബൂലഹബിന് സന്തോഷ വാര്‍ത്ത അറിയിച്ചത്. അതു നിമിത്തം അബൂലഹബ് അവരെ
മോചിപ്പിച്ചു. (ഫത്ഹുല്‍ ബാരി 14/344)
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ)"മൌരിദുസ്വാവീ ഫീ
മൌലിദില്‍ ഹാദീ"എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
"ശാശ്വതമായി നരകാവകാശിയാണെന് -നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍
ആക്ഷേപിക്കുകയും -ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട്
സന്തോഷിച്ചതിന്റ -െ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലു -ം ശിക്ഷയില്‍ ഇളവ്
ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു -. അപ്പോള്‍ ജീവിതകാലം മുഴുവനും
നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും -തൌഹീദ് സ്വീകരിച്ചവനായി -മരണപ്പെടുകയും
ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത് -??"(അല്‍ഹാവിലില്‍
ഫതാവാ 2/189)
ഇമാം മുസ് ലിം (റ) സ്വഹീഹില്‍ രേഖപ്പെടുത്തുന് -നു.
അബൂഖതാദ (റ) യില്‍ നിന്ന് നിവേദനം. തിങ്കളാഴ്ച നോമ്പിനെപ്പററി
റസൂലുളളാഹി(സ)യോ -ട് ചോദിക്കപ്പെട്ടപ -്പോള്‍ അവിടുന്ന് പറഞ്ഞു."അത്
ഞാന്‍ ജനിച്ച ദിവസമാണ്. അന്ന് തന്നെയാണ് ഞാന്‍ പ്രവാചകനായി
നിയോഗിക്കപ്പെട് -ട ദിവസവും.."(മുസ് ലിം 1162, 2/819)
നബി(സ) ജനിച്ച ദിവസം പ്രത്യേകമായി ഇബാദത്തുകള്‍ ചെയ്യാമെന്ന് ഈ ഹദീസ്
വ്യക്തമാക്കുന്ന -ു. അത് നോമ്പെടുത്തും, അന്നദാനം, ദിക്ര് സ്വലാത്ത്
സമ്മേളനങ്ങള്‍ തുടങ്ങി ആരാധനയുടെ വിവിധ രൂപങ്ങള്‍ കൊണ്ടാകാവുന്നതാ -ണ്.
"അത് ഞാന്‍ ജനിച്ച ദിവസമാണ്"എന്ന നബി(സ)യുടെ പരാമര്‍ശം രണ്ട് കാര്യങ്ങള്‍
ഉള്‍ക്കൊളളുന്നു -. ആ ദിവസത്തിന്റെ പേരാണ് അതിലൊന്ന്. അത്
തിങ്കളാഴ്ചയാണ്. -വര്‍ഷാ വര്‍ഷം നബി(സ)യുടെ ജന്മ ദിനവുമായി യോജിച്ചു
വരുന്ന ദിവസമാണ് മറെറാന്ന്. അത് റബീ ഉല് അവ്വല്‍ 12-ഉം ആണ്. നിദാന
ശാസ്ത്രത്തിന്റെ -വെളിച്ചത്തില്‍ രണ്ടും ഉദ്ദേശ്യമാണെന്ന -് നമുക്ക്
മനസ്സിലാക്കാം. അതിനാല്‍ നബി(സ)യുടെ ജന്മ ദിനമായ തിങ്കളാഴ്ച ദിവസത്തെ
നോമ്പ് പഠിപ്പിക്കുന്നത -ിലൂടെ എല്ലാ തിങ്കളാഴ്ചയും എല്ലാ വര്‍ഷവും ആ
ദിവസത്തില്‍ അല്ലാഹുവിന് നന്ദി കാണിക്കുവാനുമാണ -് നബി(സ)
സൂചിപ്പിക്കുന്ന -ത്. അതിനാല്‍ റബീ ഉല് അവ്വല്‍ 12 ന് വ്യത്യസ്ത
ആരാധനകള്‍ നിര്‍വഹിച്ച് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന് -ഈ ഹദീസും
വ്യക്തമായ രേഖയാണ്..
വിശുദ്ധ ഖുര്‍ആനില്‍ പൂര്‍വ കാല പ്രവാചകന്മാരുടെ -ചരിത്രം അല്ലാഹു
വിശദീകരിക്കുന്ന -ുണ്ട്. യഹ് യാ(അ), മര്‍യം(അ), ഈസാ(അ) എന്നിവരുടെ ജനനവും
ഖുര്‍ആനില്‍ പരാമര്‍ശിക്കുന് -നുണ്ട്. അതെല്ലാം നബി(സ)യുടെ ഹൃദയത്തിന്
ശാന്തിയും സമാധാനവും സുസ്ഥിരതയും നല്കാനാണെന്നാണ -് അല്ലാഹു പറയുന്നത്.
"പ്രവാചകന്മാരുട -െ വൃത്താന്തങ്ങളില -് നിന്ന് താങ്കളുടെ മനസ്സിന്
സ്ഥൈര്യം നല്‍കുന്നതെല്ലാ -ം താങ്കള്‍ക്ക് നാം വിവരിച്ചു തരുന്നു."(ഹൂദ്
120)
പ്രവാചകരുടെ ചരിത്രം വിവരിക്കുന്നതില -് മനസ്സിന് സ്ഥൈര്യം
പകരുന്നുണ്ടെങ്ക -ില് നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍
പാരായണം ചെയ്യുന്നതിലൂടെ -വിശ്വാസികളായ നമ്മുടെ മനസ്സുകള്‍ക്ക്
സ്ഥൈര്യവും ആവേശവും ലഭിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഈ വഴിക്ക്
ചിന്തിക്കുമ്പോഴ -ും നബിദിനം ആഘോഷിക്കാവുന്നത -ാണ്..
ചുരുക്കത്തില്‍ നബി(സ)യുടെ ജന്മ ദിനത്തില്‍ സന്തോഷിക്കലും നബി(സ) മുഖേന
നമുക്കു ലഭിച്ച അനുഗ്രഹങ്ങള്ക് -ക് നന്ദി കാണിക്കുന്നതിന് -റെ ഭാഗമായി
വ്യത്യസ്ത ആരാധനകള്‍ ചെയ്ത് ആ ദിവസത്തെയും മാസത്തെയും ആദരിക്കുന്നതും
ഇസ്ലാമിക ദൃഷ്ട്യാ പ്രമാണ ബദ്ധമാണ്...
സഹാബികള്‍ നബി(സ)യെ പ്രകീര്‍ത്തിച്ച -ിരുന്നു അഥവാ മദ്ഹ് പറഞ്ഞിരുന്നു
എന്നതിനും തെളിവുകളുണ്ട്.
ഹസ്സാന് (റ) നബി(സ)യെ പ്രകീര്ത്തിക്ക -ുകയും അതിന്റെ പേരില്‍
അദ്ദേഹത്തിനു വേണ്ടി നബി (സ) പ്രാര്‍ത്ഥിക്കു -കയും ചെയ്തു. (ബുഖാരി
3531)
പ്രകീര്ത്തനത്ത -ിനു വേണ്ടി ഹസ്സാനി (റ)നു മിമ്പര്‍ തയ്യാറാക്കി
കൊടുക്കാന്‍ നബി(സ) നിര്‍ദേശിച്ചിരു -ന്നതായി ഇമാം തിര്‍മുദി (റ) നിവേദനം
ചെയ്ത ഹദീസില്‍ കാണാം. (തിര്‍മുദി 2846)
വഫാത്തായ ഖദീജാ ബീവി(റ)യെ നബി(സ) പ്രകീര്ത്തിക്ക -ുകയും, അന്നദാനം
നടത്തുകയും ചെയ്യാറുണ്ടായിര -ുന്നുവെന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്ത
ഹദീസില്‍ കാണാം. (ബുഖാരി 3816)
പൂര്‍വികരായ അമ്പിയാക്കളെ സ്വഹാബാകിറാം (റ) കൂടിയിരുന്ന് പ്രകീര്‍ത്തിച്ച
-ിരുന്നതായി ഇമാം തിര്‍മുദി(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം.(തിര്മുദ
-ി -3616)
സജ്ജന പ്രകീര്‍ത്തനം ആരാധനയുടെ ഭാഗമാണ്.(ജാമിഉല -് കബീര്‍ 12275)
ഏതാനും മഹാന്മാരുടെ ചരിത്രം വിവരിച്ച് ഇമാം നവവി (റ) എഴുതുന്നു.
"ഈ അധ്യായത്തില്‍ വന്നവരുടെ നാമങ്ങളുമായി ബന്ധപ്പെട്ട കാര്യമാണിത്. ഈ
മഹാന്മാരുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞ കാര്യം അധികപ്പററായി പോയെന്ന്
പറഞ്ഞ് ഈ ഗ്രന്ഥം വായിക്കുന്നവന് -ഒരിക്കലും അവയെ വിമര്‍ശിക്കരുത് -.
അവരുടെ നാമങ്ങള്‍ പ്രകീര്‍ത്തിച്ച -് അല്ലാഹുവിന്റെ റഹ്മത്തിറങ്ങലിന -െ
തേടാവുന്നവരാണവര -്. വിമര്‍ശനത്തില്‍ -നില കൊളളുന്നത് പരാജയത്തിന്റെ
ലക്ഷണമാണ്.."(ശര്‍ഹു മുസ്ലിം-1/116)
ഇമാം നവവി (റ)യുടെ ഉസ്താദും, പ്രഗല്ഭ പണ്ഡിതനുമായ അബൂശാമ (റ) പറയുന്നു.
"നബി(സ)യുടെ ജന്മ ദിനത്തോട് യോജിച്ചു വരുന്ന ദിവസത്തില്‍ വര്‍ഷാ വര്‍ഷം
ഇര്ബല് നാട്ടുകാര്‍ നടത്തി വരുന്ന ദാനധര്‍മ്മം, സല്‍കര്‍മ്മം, സന്തോഷ
പ്രകടനം തുടങ്ങിയ പരിപാടികള്‍ നമ്മുടെ കാലത്തു തുടങ്ങിയ നല്ല ആചാരമാണ്.
കാരണം ഇത്തരം പരിപാടികളില്‍ സാധുക്കള്‍ക്ക് ഗുണം ചെയ്യല്‍ ഉളളതിനു പുറമേ
അത് സംഘടിപ്പിക്കുന് -നവന്റെ ഹൃദയത്തില്‍ നബി(സ)യോടുളള സ്നേഹവും,
നബി(സ)യെ ആദരിക്കലും അവിടുത്തെ മാഹാത്മ്യവും കുടിയിരിക്കുന്ന -ുണ്ടെന്ന്
അറിയിക്കുന്നുണ് -ട്. ലോകാനുഗ്രഹിയായി -മുഹമ്മദ് നബി (സ)യെ അല്ലാഹു
നിയോഗിച്ച അനുഗ്രഹത്തിന് നന്ദി കാണിക്കലും അതുള്‍ക്കൊളളുന് -നുണ്ട്.
അതിനാല്‍ നല്ല ആചാരമായേ അതിനെ കാണാന്‍ കഴിയൂ.."(അല്‍ബാഇസ് അലാ ഇന്‍
കാരില്‍ ബിദഇ വല്‍ ഹവാദിസ് -1/23)..
ഇനി വഹാബികളുടെ ശൈഖുല്‍ ഇസ്ലാം സാക്ഷാല്‍ ഇബ്നു തൈമിയ്യ തന്നെ പറയുന്നതു കാണുക....
"ചിലര്‍ നബി(സ)യുടെ ജന്മ ദിനത്തെ ആദരിക്കുകയും, അതിനെ ഒരാഘോഷമായി
കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെ
ആയതിനാലും നബി(സ)യെ ആദരിക്കുന്നതിന് -റെ ഭാഗമായതിനാലും അതിന് വലിയ
പ്രതിഫലം ലഭിക്കുന്നതാണ്. -"(ഇഖ്തിളാഉസ്സിറാ -ത്വില് മുസ്തഖീം. പേജ്
296)...എല്ലാവരേ -യും അല്ലാഹു സന്മാര്ഗത്തിലാ -ക്കട്ടെ.. ആമീന്‍...
(courtesy: keralasunni)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
1 comment:
'masha ALLAH...very useful
Post a Comment