Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Thursday, March 31, 2016

ഖിയാമത്ത് നാളിന്റെ 10 അടയാളങ്ങൾ ??

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Wednesday, March 30, 2016

മുത്ത്‌ നബി : ഒന്ന് കാണാൻ റ്റൗഫീഖ് ഏകണേ ! യ അല്ലാഹ് !

ജീവിക്കുന്നെങ്കിൽ ഹബീബിനെ പ്രണയിച്ച്‌ ജീവിക്കണം മരിക്കുന്നെങ്കിൽ ഹബീബിന കണ്ട് മരിക്കണം 
സംസാരിക്കുകയാണെങ്കിൽ ഹബീബിനെ കുറിച്ച്‌ സംസാരിക്കണം
ഉറങ്ങുകയാണെങ്കിൽ ഹബീബിനെ കിനാവിൽ കാണാനായി ഉറങ്ങണം
ജീവിതവും മരണവും ഹബീബിന്റെ ഇഷ്ട്ടത്തിലാവണം💟🇸🇱💟
ആഗ്രഹമുണ്ട് നബിയെ...
അങ്ങയുടെ പൂമുഖമൊന്ന് സ്വപ്നത്തില്‍ എങ്കിലും കാണാന്‍...പക്ഷേ..,

🔹അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സത്യ സന്തതയോ...
🔹ഉമറുബ്നു ഖത്താബ് (റ) വിന്റെ ഗാംഭീര്യമോ....
🔹ഉസ്മാനുബ്നു അഫാൻ (റ) വിന്റെ സൂക്ഷ്മതയോ...
🔹അലിയ്യുബ്നു അബീ ത്വാലിബ് (റ) വിന്റെ വിജ്ഞാനമോ.... എനിക്കില്ല നബിയേ...
🔶കൊതിച്ചിട്ടുണ്ട് നബിയെ...ഒരു പാട്
⚜ആ പൂമുഖമൊന്ന് കാണാൻ...പക്ഷേ...
കണ്ണിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ സ്വരമൊന്ന് കേൾക്കാൻ...പക്ഷേ...
കാതിനതിനുള്ള ,ഭാഗ്യം കിട്ടിയില്ല
⚜ആ കരങ്ങളിലൊന്ന് ചുംബിക്കാൻ...പക്ഷേ...
ചുണ്ടിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ പൂമേനിയൊന്ന് കെട്ടിപ്പുണരാൻ...പക്ഷേ...
കരങ്ങൾക്കതിനുള്ള ഭാഗ്യവുമില്ല..നബിയെ...🔶
1400 വർഷങ്ങൾക്കു മുംബ്
☪എന്റെ ഹബീബില്ലാത്ത മദീനയിൽ ജീവിക്കാൻ എന്നെകൊണ്ടാവില്ലാ എന്ന് പറഞ്ഞ് നാട് വിട്ട് പോയ ബിലാൽ (റ) വിനെപ്പോലെ...,
☪എന്റെ ഹബീബില്ലാത്ത മദീന എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് സ്വന്തം കണ്ണ് നഷ്ടപ്പെടുത്തിയ അബ്ദുള്ളാഹിബ്നു സൈദ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബ് വഫാത്തായെന്നാരെങ്കിലും
പറഞ്ഞാൽ അവന്റെ തല ഈ ഉമറിന്റെ വാൾത്തുമ്പിൽ പിടയുമെന്ന് പറഞ്ഞ ഉമറുബ്നു ഖത്താബ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബിനെ ഒരു നിമിഷത്തേക്കുപോലും തള്ളിപ്പറയാൻ ഞാനൊരുക്കമല്ല എന്ന് പറഞ്ഞ് അങ്ങയ്ക് സലാം ചൊല്ലി ഒരു ധീര യോധ്ദാവിനെപ്പോലെ കഴുമരത്തിലേക്ക് നടന്നു നീങ്ങിയ ഹുബൈബുബ്നു ഹദിയ്യ് (റ) വിനെപ്പോലെ...
☪നക്ഷത്ര തുല്യരായ സ്വഹാബാക്കളെപ്പോലെ...
മദീനയുടെ മടിത്തട്ടിൽ മണവാളനെപ്പോലെ കിടന്നുറങ്ങുന്ന അങ്ങയുടെ കാവലാളാവാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയില്ല നബിയേ...☘🍀 അവസാന നാളിലെ ഹതഭാഗ്യനാണു നബിയേ ഞാൻ..
പാടിപ്പുകഴ്ത്താൻ അൻസാറുബ്നു സാബിത്ത് (റ) വിന്റെ പദവിയോ...ഇമാം ബൂസൂരി (റ) വിന്റെ പവറോ ഇല്ല നബിയേ...
❣അങ്ങയുടെ ഉമ്മത്തിയ്യ് എന്ന മഹാ ഭാഗ്യവും മനസ്സിൽ മായാതെ മറയാതെ മലീമസമാവാതെ കാത്ത് സൂക്ഷിച്ച അങ്ങയോടുള്ള മഹബ്ബതുമല്ലാതെ.....❣
യാ الله മരണമെന്ന വാഹനവുമായി മലക്കുൽ മൗത്ത് ഞങ്ങടെ മുന്നിൽ വന്നിറങ്ങുന്നതിന് മുമ്പ് 🔵ലോകത്തെ 220 കോടി
മുസല്‍മാന്റെ ചങ്കിലെ ചോരയായ ജീവന്റെ തുടിപ്പായ കരളിന്റെ കാതലായ മുത്തൊളി മുഹമ്മദ്‌ മുസ്തഫ റസൂല്‍ (സ)🔵 തങ്ങളുടെ
ശഫാഅത്ത്‌ കിട്ടുന്ന സജ്ജനങ്ങളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണേ الله ആമീന്‍☪
അള്ളാഹു എനിക്കും എല്ലാവർക്കും ഈ മോഹം നിറവേറ്റാൻ തൗഫീക്ക് നൽകട്ടെ ആമീൻ...



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, March 27, 2016

അഹങ്കാരികളായ ഒരു സമൂഹത്തിനു കിട്ടിയ ശിക്ഷ മദാഇനു സ്വാലിഹിൽ ശേഷിക്കുന്നു....!!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!


അഹങ്കാരികളായ ഒരു സമൂഹത്തിനു കിട്ടിയ ശിക്ഷയുടെ ബാകിപത്രം ഇന്നും സൌദിയിൽ മദാഇനു സ്വാലിഹിൽ ശേഷിക്കുന്നു....

Friday, March 25, 2016

സം സം എന്നാ അത്ഭുധ ജലം ?

1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെ’ത്. അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു. കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല. കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു. സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.
മൊത്തം മുപ്പത് മീറ്റര്‍ താഴ്ചയുള്ള സംസം കിണറിന്റെ താഴ് ഭാഗത്ത് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകളില്ലാത്ത മുകള്‍ഭാഗം 12.8 മീറ്ററോളം പടുത്തുയര്‍ത്തപ്പെട്ട നിലയിലാണ്. കിണറിന്റെ ചുറ്റളവ് എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല.

Wednesday, March 23, 2016

വീട്ടില്‍ ബര്‍കത്ത് ലഭിക്കാന്‍ 4 കാര്യങ്ങള്‍ ??




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, March 20, 2016

മയ്യിത്ത് നമസ്കാരം.!!


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

വുളു ; [വെള്ളം ഒലിപ്പിക്കുക]


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, March 19, 2016

ജുമുഅ നിസ്കാരത്തിന്റെ പ്രതിഫലം, ??


ജുമുഅ നിസ്കാരത്തിന്റെ പ്രതിഫലം,ഷെയർ ചെയ്യൂ എല്ലാവരിലേക്കും എത്തിക്കൂ അല്ലാഹു അനുഗ്രഹിക്കട്ടെ..
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ഉമ്മമാര്‍ കുട്ടികളെ മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ...??

ഉമ്മമാര്‍ കുട്ടികളെ മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ...ഷെയർ ചെയ്യൂ എല്ലാവരിലേക്കും എത്തിക്കൂ അല്ലാഹു അനുഗ്രഹിക്കട്ടെ

Posted by Islam & Peace on Friday, March 18, 2016
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, March 14, 2016

കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

കരിംജീരകത്തിന്‍റെ ഗുണങ്ങള്‍ ??


കരിംജീരകത്തിന്‍റെ ഗുണങ്ങള്‍ 
heart emoticon

നൈജെല്ല സറ്റൈവ അഥവാ കരിം ജീരകം ഒട്ടനവധി ഗുണങ്ങളുള്ള ഒരു ഔഷധമാണ് എന്ന് ചരിത്ര കാലം മുതൽ തന്നെ തെളിയിക്കപ്പെട്ടതാണ്. ഇത് ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ക്കാനും ഉപയോഗിക്കുന്നു. തൈമോക്വിനോണ്‍ എന്ന സജീവമായ ബയോആക്ടീവ് അടങ്ങിയ കരിംജീരകം അപസ്മാരം, അലര്‍ജികള്‍ എന്നിവയുടെ ചികിത്സക്കും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുംഉത്തമമാണ്. കരിംജീരകം ഈജിപ്തില്‍ നിന്നാണ് വന്നത്. ചെറിയ തൊണ്ടുകള്‍ക്കുള്ളിലുള്ള ഇവ ലഭിക്കുന്നതിന് അവയുടെ മേല്‍ വെള്ളം തളിക്കണം. ബ്ലാക്ക് കരാവെ, റോമ കോറിയാണ്ടര്‍ എന്നീ പേരുകളും കരിംജീരകത്തിനുണ്ട്. എംആര്‍എസ്എ, ക്യാന്‍സര്‍ എന്നിവയ്ക്ക് ഫലപ്രദമാണ് കരിംജീരകം. കരിംജീരകത്തിന്‍റെ ചില ആരോഗ്യപരമായ ഗുണങ്ങളെ പരിചയപ്പെടാം.

പ്രമേഹം
ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്.

ഹെലികോബാക്ടര്‍ പൈലോറി അണുബാധ
ട്രിപ്പിള്‍ ഇറാഡിക്കേഷന്‍ തെറാപ്പിക്ക് സമാനമായി ഹെലികോബാക്ടര്‍ പൈലോറി അണുബാധയെ ചെറുക്കാന്‍ കരിംജീരകത്തിന് കഴിവുണ്ട്.

അപസ്മാരം
അപസ്മാരത്തെ തടയാനുള്ള കരിംജീരകത്തിന്‍റെ കഴിവ് പണ്ട് കാലം മുതലേ അറിവുള്ളതാണ്. 2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍

രക്തസമ്മര്‍ദ്ധം
കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതില്‍ രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തൊണ്ടവേദന
ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.

ശസ്ത്രക്രിയയുടെ പാട് മാറ്റാം
ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതും ഒട്ടിച്ചേരലും തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സോറിയാസിസ്
സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.

പാര്‍ക്കിന്‍സണ്‍സ്
കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിക്കുമെന്ന് ന്യൂറോസയന്‍സ് ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പാമ്പുകടി, മൂലക്കുരു, പാടുകള്‍
പാമ്പ് കടി, മൂലക്കുരു, പാടുകള്‍ എന്നിവയുടെ ചികിത്സയില്‍ കരിംജീരകത്തിന്‍റെ എണ്ണ ഫലപ്രദമാണ്. കുടിക്കുന്ന വെള്ളത്തില്‍ 25 ഗ്രാം കരിജീരകം ചേര്‍ത്താല്‍ ശ്വാസതടസം കിതപ്പ് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- Please like n share this page..


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, March 10, 2016

ജിബ്‌രീൽ(അ) & നബി(സ്വ) :”ജിബ്‌രീലേ, എനിക്ക് നരകത്തെക്കുറിച്ചു വിവരിച്ചുതരൂ…”

ഒരിക്കൽ ജിബ്‌രീൽ(അ) നബി(സ്വ)യുടെ അടുത്തു വന്നു. സാധാരണ വരാറുള്ള സമയത്തല്ല വന്നത്. വല്ലാത്ത നിറവ്യത്യാസം. നബി(സ്വ) ചോദിച്ചു: ”ജിബ്‌രീലേ, എന്താണൊരു നിറപ്പകർച്ച?” ജിബ്‌രീൽ(അ) പറഞ്ഞു: ”ഓ നബിയേ , നരകത്തിൽ ഊതാൻ കൽപിക്കപ്പെട്ട സമയത്താണു ഞാൻ നിങ്ങളുടെയടുത്ത് വന്നത്. നരകവും ഖബ്ർ ശിക്ഷയും യാഥാർത്ഥ്യമാണെന്നു ബോധ്യപ്പെട്ടവർക്ക്, അതിൽനിന്ന് സംരക്ഷണം ലഭിക്കുന്നതുവരെ കൺകുളിർമയാകൽ അനുയോജ്യമല്ല…” നബി(സ്വ) പറഞ്ഞു: ”ജിബ്‌രീലേ, എനിക്ക് നരകത്തെക്കുറിച്ചു വിവരിച്ചുതരൂ…” ജിബ്‌രീൽ(അ) പറഞ്ഞു: ”അല്ലാഹു നരകത്തെ സൃഷ്ടിച്ചപ്പോൾ ആയിരം വർഷം കത്തിച്ചു. അപ്പോളത് ചുവന്ന വർണത്തിലായി. പിന്നെ ആയിരം വർഷം കത്തിച്ചപ്പോളത് വെളുത്ത നിറത്തിലായി. വീണ്ടും ആയിരം വർഷം കത്തിച്ചപ്പോൾ കറുത്ത നിറത്തിലായി. ഇപ്പോഴത് കറുത്തിരുണ്ടതാണ്. അതിന്റെ കനലും ജ്വാലയും കെട്ടടങ്ങുന്നില്ല.

Sunday, March 6, 2016

ശരീരത്തിലെ ചില രഹസ്യങ്ങള്‍ ??


ശരീരത്തിലെ ചില രഹസ്യങ്ങള്‍

എത്ര പഠിച്ചാലും മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തത്ര അനേക രഹസ്യങ്ങള്‍ ഇനിയും മനുഷ്യശരീരത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മുപ്പതു വര്‍ഷം മുമ്പ് കൊറിയയിലെ പാര്‍ക്ക് ജെ.വ്യൂ. എന്ന് പേരുള്ള ഒരു പ്രൊഫസര്‍ അതുവരെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു ശരീര രഹസ്യം മനസ്സിലാക്കി.

മനുഷ്യരുടെ കൈകളിലും കാലുകളിലും ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സാമ്യമുണ്ടെന്നായിരുന്നു അത്. പ്രൊഫസറുടെ ഇരുപത് വര്‍ഷത്തോളമുള്ള ഗവേഷണങ്ങള്‍ക്കൊടുവിലായിരുന്നു ഈ കണ്ടെത്തല്‍.

കൂടുതല്‍ പരീക്ഷിച്ച്, ആ സാമ്യമുള്ള കൈകാലുകളിലെ മൈക്രോ പോയന്‍റുകളില്‍ ചില പൊടിവിദ്യകള്‍ ചെയ്ത് ഏത് രോഗങ്ങളെയും മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ആ ഗവേഷകന്‍ കണ്ടെത്തി.
നിമിഷങ്ങള്‍ കൊണ്ട് രോഗശമനം തരുന്ന ആ പദ്ധതിക്ക് അദ്ദേഹം “സുജോക് തെറാപ്പി’ എന്ന് നാമകരണം ചെയ്തു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സ്വീകരിച്ചു കഴിഞ്ഞ ആ പദ്ധതി ഇന്ന് ലോകമെന്പാടും പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു.

Friday, March 4, 2016

ഈ പൊന്ന് മോളുടെ കഴിവ് ഒന്ന് കണ്ടു നോക്കൂ...ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..!!


ماشاء الله....ഇത് നിങ്ങൾ കാണാതെ പോകല്ലേ...ഈ പൊന്ന് മോളുടെ കഴിവ് ഒന്ന് കണ്ടു നോക്കൂ...ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ....
Posted by
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ഇസ്ലാമിന്റെ സ ന്ദേശങ്ങൾ അറിയുവാൻ താൽപര്യപൂർവ്വം ഒഴുകിയെത്തുന്ന ആയിരങ്ങൾ ഇന്ന് കേരള മണ്ണിൽ സുലഭം!

പ്രഭാഷണം ഒരു പ്ര ബോധന മാധ്യമം ആണു.
തിരക്കുകളിൽ നിന്നും ദുനിയവിയായ ചിന്തകളിൽ നിന്നും ഒഴിഞ്ഞ്‌ ഇസ്ലാമിന്റെ സ ന്ദേശങ്ങൾ അറിയുവാൻ താൽപര്യപൂർവ്വം ഒഴുകിയെത്തുന്ന ആയിരങ്ങൾക്ക്‌ വിജ്ഞാന മധു പകരുന്ന സദസ്സുകൾ ഇന്ന് കേരള മണ്ണിൽ സുലഭം!

ഒരു പക്‌ ഷേ, ഇന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത പ്രഭാഷണ സദസ്സുകൾ നടക്കുന്നത്‌ കേരളത്തിൽ!
ഒരു കാലത്‌ റമളാനും റബീ ഉൽ അവ്വലിനും അനുബന്ധിച്ചായിരുന്നു പ്രഭാഷണങ്ങൾ. 
രാത്രി വൈകി ആരംഭിച്ച്‌ സുബ്‌ ഹിയോട്‌ അടുത്ത്‌ അവസാനിക്കുന്ന പാതിരാപ്രസംഗങ്ങൾ കഴിഞ്ഞ്‌ 
പിരിയുന്ന മനസ്സുകളിൽ ഈമാന്റെ പ്രകാശമുണ്ടാകും;
പൊടുന്നനെയാണു പ്രഭാഷണ രംഗം മാറി മറിഞ്ഞത്‌:
തീപാറുന്ന ശൈലിയും സ്വരമാധുര്യവും വ്യ തസ്ഥ വിഷയങ്ങളുമായ്‌ കടന്ന് വന്ന യുവ പ്രഭാഷക രെ മുസ്‌ ലിം കൈരളി ഇരു കൈകളും നീട്ടി സ്വീകരിച്ചു.
പരിധികൾ ഇല്ലാതെ എല്ലാ സമയങ്ങളിലും സദസ്സുകൾ!
സീ ഡികളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും വള രെ വേഗം പ്രഭാഷണങ്ങൾ പ്രചരിച്ചു!! 
അനുദിനം പുതിയ പ്രഭാഷകന്മാർ രംഗ ത്തേക്ക്‌ വരാൻ തുടങ്ങി,
ചിലർ 'ക്ലച്ച്‌ പിടിച്ചു' മറ്റ്‌ ചിലർ അതിനായുള്ള പരിശ്രമങ്ങളിലുമായ്‌!
പ്രിയ ഉസ്താദുമാരെ കാണാനും പ്രഭാഷണം നേരിട്ട്‌ കേൾക്കുവാനും വള രെ ദൂരം താണ്ടി വരാനും സമുദായം തയ്യാറായ്‌!
ഉസ്താദിന്റെ ഒരു ഡേറ്റിനായ്‌ ദിവസങ്ങളോളം കാത്തിരിപ്പായ്‌ യാത്രകളായ്‌!
പ്രഭാഷണ സദസ്സുകൾ സംസ്ഥാനവും രാജ്യങ്ങളും കടന്ന് വിദേശ രാജ്യങ്ങളിലും എത്തി,
പള്ളികൾക്കും മദ്‌ റസ്സകൾക്കും സാധുക്കൾക്കുമായ്‌ ഉസ്താദുമാർ ചോദിച്ചപ്പോൾ നിറഞ്ഞ മനസ്സോടെ സമ്പത്തും സ്വർണ്ണവും നൽകാൻ സമുദായം തയ്യാറായ്‌!
തങ്ങളുടെ നാട്ടിൽ എത്തി ദീൻ പറയുന്ന ഉസ്താദുമാർക്കും ഉമ്മത്ത്‌ ഹദ്‌യകൾ നൽകി!
പ്രഭാഷണത്തിലെ മാസ്മരികത കേരളം നേരിട്ടറിഞ്ഞു!
മൊബൈലുകൾ പ്രഭാഷണത്താൽ നിറഞ്ഞു,
അടുക്കളകളിലും അങ്ങാടികളിലും ചർച്ച പ്രഭാഷണത്തെ പറ്റിയായ്‌!
പ്രഭാഷണ വേദികളിലെ സുൽത്താന്മാരും,
ജ്യോതിർഗ്ഗോളത്തിലെ അതുല്യ പ്രതിഭകളും,
പുത്തൻ താരോദയങ്ങളുമൊക്കെയായ്‌
സോഷ്യൽ മീഡിയകളിലെ താരങ്ങൾ!
പക്ഷെ,
സമുദായത്തിന്റെ സ്വത്തായ്‌ മാറേണ്ടുന്ന ഈ പ്രഭാഷകന്മാരുടെ വിഷയത്തിൽ നാം ത ന്നെ മത്സരിക്കാൻ തുടങ്ങി,
ഉസ്താദ്‌ ഞങ്ങളുടെ ആളോ നിങ്ങളുടെ ആളോ!?
ഞങ്ങളുടെ പ്രഭാഷകൻ,
നിങ്ങളുടെ പ്രഭാഷകൻ,
അവരുടെ പ്രഭാഷകൻ
എന്നൊക്കെ നാം തന്നെ തരം തിരിച്ചു!
കഷ്ടം!
മറ്റൊരു സംഘടനയുടെ വേദിയിൽ പോയാൽ ,
മറ്റൊരു സംഘടനാ നേതാവിനെ പറ്റി നല്ലത്‌ പറഞ്ഞാൽ,
പിന്നെ ഭ്രഷ്ട്‌ കൽപ്പിക്കലായ്‌..
പ്രഭാഷണങ്ങളുടെ മുറി ഭാഗങ്ങൾ ക്ലിപ്പ്‌ ഇടലായ്‌,
കുപ്രചരണങ്ങളും വ്യാജ ചിത്രങ്ങൾ 
വരെയുമായ്‌!
സോഷ്യൽ മീഡിയകളിലൂടെ അപമാനിക്കലായ്‌,,,,,
പുത്തൻ വാദി,
തീവ്ര വാദി,
പണക്കൊതിയൻ
എന്നൊക്കെ പറയലുമായ്‌.....
യുവ സമൂഹ മേ....
എന്തിനീ അക്രമങ്ങൾ!
പ്രഭാഷകന്മാർ ഏത്‌ വേദിയിൽ പോയ്‌ എന്നല്ല,
അവർ നമുക്കായ്‌ എന്ത്‌ പറഞ്ഞു തരുന്നു എന്നാക ട്ടെ നമ്മുടെ ചർച്ച!
.ഏതു സംഘടനയിലും പ്രവർത്തിക്കാൻ , ആരുടെ വേദിയിലും പോകാൻ അവർക്ക്‌ സ്വാതന്ത്ര്യം ഇല്ലേ.....
അല്ലാഹു നമുക്ക്‌ കനിഞ്ഞരുളിയ ഈ അനുഗ്രഹീത പ്രഭാഷക രെ ഉമ്മത്തിന്റെ നന്മക്കായ്‌ ഉപയോഗിക്കൂ....
സംഘടനാ സങ്കുചിതത്തിന്റെ ഇരകളായ്‌ അവരെ മാറ്റരുത്‌.. 

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs