Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Font Problem ; Can't Read !

Cannot read this blog then please download the attachments font folder and add it your PC . മലയാളം വായിക്കാന്‍ പറ്റുന്നില്ലേ ? എങ്കില്‍ ഈ ഫോണ്ട് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്യൂ ; Manorama font കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയൂ, സ്റ്റാര്‍ട്ട്‌ > കണ്ട്രോള്‍ പാനല്‍> ഫോണ്ട്സ് > പേസ്റ്റ് ഈ രൂപത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക.

Thursday, March 10, 2016

ജിബ്‌രീൽ(അ) & നബി(സ്വ) :”ജിബ്‌രീലേ, എനിക്ക് നരകത്തെക്കുറിച്ചു വിവരിച്ചുതരൂ…”

ഒരിക്കൽ ജിബ്‌രീൽ(അ) നബി(സ്വ)യുടെ അടുത്തു വന്നു. സാധാരണ വരാറുള്ള സമയത്തല്ല വന്നത്. വല്ലാത്ത നിറവ്യത്യാസം. നബി(സ്വ) ചോദിച്ചു: ”ജിബ്‌രീലേ, എന്താണൊരു നിറപ്പകർച്ച?” ജിബ്‌രീൽ(അ) പറഞ്ഞു: ”ഓ നബിയേ , നരകത്തിൽ ഊതാൻ കൽപിക്കപ്പെട്ട സമയത്താണു ഞാൻ നിങ്ങളുടെയടുത്ത് വന്നത്. നരകവും ഖബ്ർ ശിക്ഷയും യാഥാർത്ഥ്യമാണെന്നു ബോധ്യപ്പെട്ടവർക്ക്, അതിൽനിന്ന് സംരക്ഷണം ലഭിക്കുന്നതുവരെ കൺകുളിർമയാകൽ അനുയോജ്യമല്ല…” നബി(സ്വ) പറഞ്ഞു: ”ജിബ്‌രീലേ, എനിക്ക് നരകത്തെക്കുറിച്ചു വിവരിച്ചുതരൂ…” ജിബ്‌രീൽ(അ) പറഞ്ഞു: ”അല്ലാഹു നരകത്തെ സൃഷ്ടിച്ചപ്പോൾ ആയിരം വർഷം കത്തിച്ചു. അപ്പോളത് ചുവന്ന വർണത്തിലായി. പിന്നെ ആയിരം വർഷം കത്തിച്ചപ്പോളത് വെളുത്ത നിറത്തിലായി. വീണ്ടും ആയിരം വർഷം കത്തിച്ചപ്പോൾ കറുത്ത നിറത്തിലായി. ഇപ്പോഴത് കറുത്തിരുണ്ടതാണ്. അതിന്റെ കനലും ജ്വാലയും കെട്ടടങ്ങുന്നില്ല.
താങ്കളെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണു സത്യം, ഒരു സൂചിദ്വാരത്തിന്റെയത്രയെങ്ങാനും നരകത്തിൽനിന്നു തുറന്നാൽ ചൂട് കാരണം ദുൻയാവിലെ മുഴുവനാളുകളും കരിഞ്ഞുപോകുന്നതാണ്. നരകക്കാരുടെ ഒരു വസ്ത്രമെങ്ങാനും ആകാശഭൂമികൾക്കിടയിൽ തൂക്കിയിട്ടാൽ ദുർഗന്ധവും ചൂടും കാരണം ഭൂനിവാസികൾ മുഴുവൻ മരിക്കുന്നതാണ്. അല്ലാഹു ഖുർആനിൽ പരാമർശിച്ച നരകച്ചങ്ങലയിൽ നിന്ന് ഒരു മുഴമെങ്ങാനും പർവതമുകളിൽ വെച്ചാൽ ഏഴാം ഭൂമിവരെ ഉരുകുന്നതാണ്. പടിഞ്ഞാറു നിന്നൊരാളെ ശിക്ഷിച്ചാൽ ശിക്ഷാ കാഠിന്യത്താൽ കിഴക്കുള്ളവർ കരയുന്നതാണ്. അതിന്റെ ചൂട് കഠിനമാണ്. ആഴം അപാരമാണ്. അതിലെ ആഭരണം ഇരുമ്പാണ്. പാനീയം കഠിന ചൂടുള്ള വെള്ളവും ചീഞ്ചലവുമാണ്. വസ്ത്രം തീക്കഷ്ണങ്ങളാണ്. അതിനു ഏഴു വാതിലുകളുണ്ട്, ഓരോന്നിനും നിശ്ചിത സ്ത്രീപുരുഷന്മാരുണ്ട്.” നബി(സ്വ) ചോദിച്ചു: ”അവ നമ്മുടെ ഈ വാതിലുകൾ പോലെയാണോ?” ജിബ്‌രീൽ(അ): ”അല്ല, അവ തുറക്കപ്പെട്ടതാണ്, ഒന്നിനു താഴെ മറ്റൊന്ന്. ഓരോന്നിനുമിടയിൽ എഴുപത് വർഷത്തെ വഴിദൂരം..! ഒരു വാതിലിനെക്കാൾ എഴുപതിരട്ടി ചൂടാണ് തൊട്ടു താഴെയുള്ള വാതിലിന്..! അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് തെളിച്ചു കൊണ്ടുപോയി അതിന്റെ വാതിൽക്കലെത്തിയാൽ സബാനിയാക്കളായ മലക്കുകൾ കാൽചങ്ങലകളും കൈവിലങ്ങുകളുമായി അവരെ വരവേൽക്കും. ചങ്ങലകൾ വായയിലൂടെ തിരുകി പിൻദ്വാരത്തിലൂടെ പുറത്തേക്കിട്ടുകൊണ്ടാണ് ബന്ധിപ്പിക്കുന്നത്. ഇടതു കൈ പിരടിയിലേക്ക് ചേർത്ത് കെട്ടും. വലതു കൈ ചുമലുകൾക്കിടയിലൂടെ തൂക്കിയിട്ട് വിലങ്ങുവെക്കും. ഓരോ മനുഷ്യനും ശൈത്വാന്റെ കൂടെ ചങ്ങലയിൽ കൂട്ടിക്കെട്ടി മുഖത്തിന്മേൽ വലിച്ചിഴക്കും. ഇരുമ്പു ദണ്ഡുകൊണ്ട് മലക്കുകൾ അവനെ അടിച്ചുകൊണ്ടിരിക്കും…” ”അതിൽനിന്ന് ദുഃഖത്താൽ അവർ പുറപ്പെടാൻ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്കുതന്നെ മടക്കപ്പെടും” (ഹജ്ജ്: 22). നബി(സ്വ) ചോദിച്ചു: ”ഈ വാതിലുകളിൽ താമസിക്കുന്നവർ ആരാണ്?” ജിബ്‌രീൽ(അ) പറഞ്ഞു: ”ഏറ്റവും താഴെ വാതിലിൽ കപടവിശ്വാസികളും അസ്വ്ഹാബുൽ മാഇദയിൽ നിന്നുള്ള അവിശ്വാസികളും ഫിർഔനും കുടുംബവും. ഈ വാതിലിന്റെ പേര് ‘ഹാവിയ’ എന്നാണ്. രണ്ടാം വാതിൽ ‘ജഹീം’. അവിടെ ബഹുദൈവവിശ്വാസികൾ. മൂന്നാം വാതിൽ ‘സഖറ്’, അവിടെ സ്വാബിഈങ്ങൾ. നാലാം വാതിൽ ‘ലളാ’, ഇബ്‌ലീസും അനുയായികളും അഗ്നിയാരാധകരുമാണവിടെ. അഞ്ചാം വാതിൽ ‘ഹുഥമ’, അവിടെ യഹൂദികൾ. ആറാം വാതിൽ സഈർ, അവിടെ നസ്വാറാക്കൾ. ഇത്രയും പറഞ്ഞ്, നബി(സ്വ)യോടുള്ള നാണത്താൽ ജിബ്‌രീൽ(അ) വിവരണം നിർത്തി. അപ്പോൾ നബി(സ്വ) ചോദിച്ചു: ”ഏഴാം വാതിലിലെ നിവാസികളെക്കുറിച്ചെന്താ നിങ്ങളെന്നോട് പറയാത്തത്?” ജിബ്‌രീൽ(അ) പറഞ്ഞു: ”നിങ്ങളുടെ സമുദായത്തിൽ നിന്ന് തൗബ ചെയ്യാതെ മരിച്ച അഹങ്കാരികളാണവിടെ…” ഇതു കേട്ടപ്പോൾ നബി(സ്വ) ബോധംകെട്ടു വീണു. അവിടുത്തെ പാവനമാം ശിരസ്സെടുത്ത് ജിബ്‌രീൽ(അ) തന്റെ മടിയിൽ വെച്ചു; ബോധം തെളിയുന്നതുവരെ… ബോധം തെളിഞ്ഞപ്പോൾ നബി(സ്വ) ചോദിച്ചു: ”ജിബ്‌രീലേ, എന്റെ മുസ്വീബത്ത് ഗുരുതരമായി. എന്റെ ദുഃഖം കഠിനമായി. എന്റെ സമുദായത്തിൽ നിന്ന് ആരെങ്കിലും നരകത്തിൽ പ്രവേശിക്കുമോ?” ജിബ്‌രീൽ(അ) പറഞ്ഞു: ”അതെ, അഹങ്കാരികൾ…” ഇതുകേട്ട് നബി(സ്വ) കരഞ്ഞു. ജിബ്‌രീൽ(അ)ഉം കരഞ്ഞു. നബി(സ്വ) വീട്ടിൽ കയറി, ജനങ്ങളിൽനിന്ന് മറഞ്ഞുനിന്നു. നിസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല. ആരോടും സംസാരിക്കുന്നില്ല. നിസ്‌കരിക്കുന്നു, കരയുന്നു, അല്ലാഹുവിനോട് താണുകേണപേക്ഷിക്കുന്നു. മൂന്നാമത്തെ ദിവസം, അബൂബക്ർ(റ) നബി(സ്വ)യുടെ വീട്ടുവാതിൽക്കൽ നിന്നുകൊണ്ടു പറഞ്ഞു: ”റഹ്മത്തിന്റെ വീട്ടുകാരേ, അസ്സലാമു അലൈകും, അല്ലാഹുവിന്റെ റസൂലിലേക്ക് വല്ല മാർഗവുമുണ്ടോ..?” ആരും മറുപടി പറഞ്ഞില്ല. അദ്ദേഹം കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞു. പിന്നെ സൽമാനുൽ ഫാരിസി(റ), നബി(സ്വ)യുടെ വീട്ടുവാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു: ”കാരുണ്യത്തിന്റെ വീട്ടുകാരേ, അസ്സലാമു അലൈകും. എന്റെ യജമാനനായ റസൂലുല്ലാഹി(സ്വ)യിലേക്ക് വല്ല മാർഗവുമുണ്ടോ?” ആരും ഉത്തരം പറഞ്ഞില്ല. നിന്നും ഇരുന്നുമൊക്കെ അദ്ദേഹം കരഞ്ഞു. പിന്നെ ഫാത്വിമ(റ)യുടെ വീട്ടിലേക്കു പോയി വാതിൽക്കൽ നിന്നു പറഞ്ഞു: ”റസൂലുല്ലാഹിയുടെ മകളേ, അസ്സലാമു അലൈകും, നബി(സ്വ) ജനങ്ങളിൽ നിന്ന് മറഞ്ഞുനിൽക്കുകയാണ്, നിസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല, ആരോടും സംസാരിക്കുന്നില്ല, അവിടേക്ക് പ്രവേശിക്കാൻ ആർക്കും സമ്മതം നൽകുന്നില്ല.” അലി(റ) അവിടെ ഉണ്ടായിരുന്നില്ല. ഒരു പുതപ്പും ചുറ്റി ഫാത്വിമ(റ), നബി(സ്വ)യുടെ വീട്ടുവാതിൽക്കൽ നിന്ന് സലാം ചൊല്ലിക്കൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, ഞാൻ ഫാത്വിമ.” സുജൂദിൽ കരയുകയായിരുന്ന നബി(സ്വ) തല ഉയർത്തിക്കൊണ്ട് പറഞ്ഞു: ”എന്റെ കൺകുളിർമയായ ഫാത്വിമാ… എന്തേ നീ എന്നിൽനിന്ന് മറഞ്ഞുനിൽക്കുന്നു? അവൾക്ക് വാതിൽ തുറന്നുകൊടുക്കൂ…” വാതിൽ തുറന്ന് അകത്തു കയറി നബി(സ്വ)യെ നോക്കിക്കൊണ്ട് ഫാത്വിമ(റ) ശക്തമായി കരഞ്ഞു. ദുഃഖവും കരച്ചിലും കാരണം നിറവ്യത്യാസം വന്ന് അവിടുത്തെ തിരുമുഖം വിളറിയിരിക്കുന്നു. ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങേയ്‌ക്കെന്താണു സംഭവിച്ചത്?” നബി(സ്വ) പറഞ്ഞു: ”ഫാത്വിമാ, എന്റെയടുത്ത് ജിബ്‌രീൽ(അ) വന്നു, നരകവാതിലുകളെക്കുറിച്ചു വിവരിച്ചു. ഏറ്റവും മേലെയുള്ള വാതിലിൽ എന്റെ ഉമ്മത്തിൽ നിന്നുള്ള അഹങ്കാരികളാണെന്നു പറഞ്ഞു. അതാണെന്നെ കരയിച്ചതും ദുഃഖത്തിലാഴ്ത്തിയതും…” ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, അവരെങ്ങനെയാണതിൽ പ്രവേശിക്കുന്നത്?” നബി(സ്വ) പറഞ്ഞു: ”മലക്കുകൾ അവരെ നരകത്തിലേക്ക് നയിക്കും. അവരുടെ മുഖങ്ങൾ കറുക്കുകയില്ല. കണ്ണുകൾ നീലിമയാവുകയില്ല. വായകളിൽ സീൽ വെക്കപ്പെടുകയില്ല. ശൈത്വാന്മാരുടെ കൂടെ കൂട്ടിക്കെട്ടുകയില്ല. ചങ്ങലകളും വിലങ്ങുകളും അണിയിക്കപ്പെടുകയില്ല.” ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, മലക്കുകൾ അവരെ എങ്ങനെയാണ് നരകത്തിലേക്ക് കൊണ്ടുപോകുന്നത്?” നബി(സ്വ) പറഞ്ഞു: ”പുരുഷന്മാരെ താടിയിൽ പിടിച്ചുകൊണ്ടും സ്ത്രീകളെ മൂർദ്ദാവിലും മുൻമുടിയിലും പിടിച്ചുകൊണ്ടും. എന്റെ ഉമ്മത്തിൽ നിന്നുള്ള എത്രയെത്ര വൃദ്ധന്മാരാണ് താടിയിൽ പിടിക്കപ്പെട്ട് നരകത്തിലേക്ക് നയിക്കപ്പെടുന്നത്..! അപ്പോൾ അവർ വിളിച്ചു പറയും: ”എന്റെ വാർദ്ധക്യമേ… എന്റെ ദൗർബല്യമേ…” എത്രയെത്ര യുവാക്കളെയാണ് താടി പിടിച്ച് നരകത്തിലേക്ക് കൊണ്ടുപോകുന്നത്. അവർ വിളിച്ചു പറയും: ”എന്റെ യുവത്വമേ… എന്റെ സുന്ദര രൂപമേ…” എത്രയെത്ര സ്ത്രീകളെയാണ് മൂർദ്ദാവിൽ പിടിച്ച് നരകത്തിലേക്ക് നീക്കുന്നത്. അവർ വിളിച്ചു പറയും: ”എന്റെ വഷളത്തരമേ… എന്റെ അപമാനമേ…” ഒടുവിലവർ മാലിക്(റ)വിന്റെ അടുക്കലെത്തുന്നു. അവരിലേക്ക് നോക്കിയിട്ട് അദ്ദേഹം മലക്കുകളോട് ചോദിക്കും: ”ആരാണിവർ? എന്റെയടുത്ത് വന്ന പരാജിതരിൽ ഇവരെക്കാൾ അത്ഭുത വിശേഷമുള്ളവർ വേറെയില്ല! ഇവരുടെ മുഖങ്ങൾ കറുത്തില്ല! ഇവരുടെ കണ്ണുകളിൽ നീലിമയില്ല! വായകൾക്ക് സീൽ ചെയ്തിട്ടില്ല! പിശാചുക്കളുടെ കൂടെ ചേർത്തിക്കെട്ടിയിട്ടില്ല! പിരടികളിൽ ചങ്ങലകളും വിലങ്ങുകളുമില്ല!” മലക്കുകൾ പറയും: ”ഈയവസ്ഥയിൽ കൊണ്ടുവരാനാണ് ഞങ്ങൾ കൽപിക്കപ്പെട്ടത്!” അപ്പോൾ, മാലിക്(അ), നരകത്തിലേക്ക് കൊണ്ടുവരപ്പെട്ട ആ ജനവിഭാഗത്തോടു ചോദിക്കും: ”പരാജിത സമൂഹമേ, നിങ്ങളാരാണ്?” മലക്കുകൾ കൊണ്ടുവരുമ്പോൾ ”വാ മുഹമ്മദാഹ്” എന്ന് വിളിച്ചു പറഞ്ഞിരുന്ന ആ വിഭാഗം, ഗാംഭീര്യം നിറഞ്ഞ മാലിക്(അ)നെ കാണുമ്പോഴേക്ക് നബി(സ്വ)യുടെ പേര് മറന്നുപോകും! അതിനാൽ അവരുടെ മറുപടി ഇങ്ങനയാകും: ”ഖുർആൻ അവതരിക്കപ്പെട്ടവരിൽ പെട്ടവരാണു നാം… റമളാൻ നോമ്പ് അനുഷ്ഠിക്കുന്നവരിൽ പെട്ടവരാണു നാം…” മാലിക്(അ) ചോദിക്കും: ”ഖുർആൻ ഇറങ്ങിയത് മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിലാണല്ലോ?” നബി(സ്വ)യുടെ പേര് കേൾക്കേണ്ട താമസം അവർ അത്യുച്ചത്തിൽ വിളിച്ചുപറയും: ”ഞങ്ങൾ മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിൽ പെട്ടവരാണ്…” മാലിക്(അ) പറയും: ”അല്ലാഹുവിനെ ധിക്കരിക്കുന്നതിനെക്കുറിച്ച് ഖുർആനിൽ നിങ്ങൾക്ക് താക്കീതുണ്ടായിരുന്നില്ലേ?” നരകത്തിന്റെ കരയിൽ നിന്നുകൊണ്ട്, ആ ജനവിഭാഗം നരകത്തിലേക്ക് നോക്കി മാലിക്(അ)നോട് പറയും: ”ഞങ്ങളുടെ കാര്യമോർത്ത് കരയാൻ നമുക്ക് സമ്മതം നൽകിയാലും!” അങ്ങനെയവർ കരയും. കണ്ണുനീര് തീർന്ന് രക്തം വരും. അപ്പോൾ മാലിക്(അ) പറയും: ”എത്ര നല്ല കരച്ചിൽ! അല്ലാഹുവിനെ ഭയപ്പെട്ട് ദുൻയാവിൽ വെച്ച് ഈ കരച്ചിൽ സംഭവിച്ചിരുന്നെങ്കിൽ ഇന്നിവരെ നരകാഗ്നി സ്പർശിക്കുമായിരുന്നില്ല..!!” മാലിക്(അ) സബാനിയാക്കളായ മലക്കുകളോട് പറയും: ”നിങ്ങളിവരെ നരകത്തിലിടൂ…” നരകത്തിലേക്ക് തള്ളപ്പെടുമ്പോൾ അവരൊന്നടങ്കം, ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നു വിളിച്ചുപറയും! അപ്പോൾ നരകാഗ്നി അവരിൽനിന്ന് പിന്തിരിയും! അപ്പോൾ മാലിക്(അ) പറയും: ”നരകമേ അവരെ പിടിക്കൂ…” നരകം പറയും: ”അവർ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുമ്പോൾ ഞാനവരെ എങ്ങനെ പിടിക്കും?” മാലിക്(അ) പറയും: ”അർശിന്റെ റബ്ബ് കൽപിച്ചതാണിത്.” അങ്ങനെ നരകം അവരെ പിടിക്കും. പാദം വരെയും മുട്ട് വരെയും ഊര വരെയും കഴുത്ത് വരെയുമൊക്കെ പിടിക്കപ്പെടുന്നവർ അക്കൂട്ടത്തിലുണ്ടാകും…” നരകാഗ്നി അവരുടെ മുഖത്തേക്ക് നീങ്ങുമ്പോൾ മാലിക്(അ) പറയും: ”ദുൻയാവിൽ അല്ലാഹുവിന് ഒരുപാട് സുജൂദ് ചെയ്തവരാണവർ, അതുകൊണ്ട് അവരുടെ മുഖങ്ങളെ നീ കരിക്കരുത്! റമളാൻ മാസത്തിൽ ദീർഘമായി ദാഹിച്ചവരാണവർ, അതിനാൽ അവരുടെ ഹൃദയങ്ങളെ നീ കരിക്കരുത്!” അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നത്ര കാലം അവർ നരകത്തിൽ കഴിയും. പിന്നെയവർ വിളിക്കും: ”അർഹമുറാഹിമീനേ… ഹന്നാനേ… മന്നാനേ…” അല്ലാഹു തന്റെ വിധി നടപ്പിലാക്കിയ ശേഷം ജിബ്‌രീൽ(അ)നെ വിളിച്ച് ചോദിക്കും: ”മുഹമ്മദ് (സ്വ)യുടെ ഉമ്മത്തിൽ പെട്ട ദോഷികളെ എന്തു ചെയ്തു?” ജിബ്‌രീൽ(അ) പറയും: ”അല്ലാഹുവേ, നീ അവരെക്കുറിച്ച് നന്നായി അറിയുന്നവനാണല്ലോ.” അല്ലാഹു പറയും: ”പോയി അവരുടെ സ്ഥിതി എന്താണെന്നു നോക്കൂ.” ജിബ്‌രീൽ(അ) മാലിക്(അ)ന്റെ അടുത്തേക്കു പോകും. നരകത്തിന്റെ നടുവിൽ അഗ്നികൊണ്ടുള്ള മിമ്പറിലിരിക്കുന്ന മാലിക്(അ), ജിബ്‌രീൽ(അ)നെ കണ്ടയുടനെ ആദരപൂർവം എഴുന്നേറ്റുനിന്നുകൊണ്ട് ചോദിക്കും: ”ജിബ്‌രീലേ, ഈ സ്ഥലത്ത് താങ്കൾ വന്നതെന്തേ?” ജിബ്‌രീൽ(അ) പറയും: ”മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിൽ നിന്നുള്ള ദോഷികളെ എന്തു ചെയ്തു?” മാലിക്(അ) പറയും: ”എത്ര പരിതാപകരമാണവരുടെ അവസ്ഥ! എന്തൊരു ഇടുക്കമാണവരുടെ സ്ഥലം!! അവരുടെ ശരീരങ്ങൾ കരിഞ്ഞു. മാംസങ്ങൾ വെന്തു. മുഖങ്ങളും ഹൃദയങ്ങളും അവശേഷിച്ചു. പക്ഷേ, അവയിൽ ഈമാൻ തിളങ്ങുന്നുണ്ട്!!!” ജിബ്‌രീൽ(അ) പറയും: ”അവരിൽനിന്ന് മറയെ മാറ്റൂ… ഞാനവരെയൊന്ന് നോക്കട്ടെ…” മാലിക്(അ)ന്റെ കൽപനപ്രകാരം മലക്കുകൾ നരകത്തട്ട് ഉയർത്തും. അവിടെയുള്ള പാപികൾ ജിബ്‌രീൽ(അ)നെ നോക്കും. ജിബ്‌രീൽ(അ)ന്റെ നല്ല രൂപം കാണുമ്പോൾ അവർക്കു മനസ്സിലാകും, ഇത് ശിക്ഷയുടെ മലക്കല്ല എന്ന്. അവർ ചോദിക്കും: ”ഈ അടിമ ആരാണ്? ഇത്ര നല്ല രൂപത്തിൽ ഒരാളെയും ഞങ്ങൾ തീരെ കണ്ടിട്ടില്ല!” മാലിക്(അ) വിവരിക്കും: ”മുഹമ്മദ് നബി(സ്വ)ക്ക് വഹ്‌യ് കൊണ്ടുവരുന്ന, റബ്ബ് ആദരവ് നൽകിയ ജിബ്‌രീൽ(അ) ആണിത്.” മുഹമ്മദ് നബി(സ്വ)യെക്കുറിച്ചുള്ള പരാമർശം കേട്ടയുടനെ അവർ അത്യുച്ചത്തിൽ പറയും: ”ഓ ജിബ്‌രീൽ, മുഹമ്മദ് നബി(സ്വ)യോട് ഞങ്ങളുടെ സലാം പറയണം, ഞങ്ങളുടെ തെറ്റുകൾ ഞങ്ങളെയും താങ്കളെയും വിട്ടുപിരിച്ചുവെന്നും ഞങ്ങൾ വളരെ ദയനീയ സ്ഥിതിയിലാണെന്നും അറിയിക്കണം.” ജിബ്‌രീൽ(അ) അല്ലാഹുവിന്റെ സവിധത്തിലെത്തുന്നു. അപ്പോൾ അല്ലാഹു ചോദിക്കും: ”മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തെ എങ്ങനെയാണു കണ്ടത്?” ജിബ്‌രീൽ(അ) പറയും: ”റബ്ബേ, എത്ര മോശമാണവരുടെ അവസ്ഥ! എത്ര ഇടുക്കമാണവരുടെ സ്ഥലം!” അല്ലാഹു ചോദിക്കും: ”അവർ വല്ലതും ആവശ്യപ്പെട്ടോ?” ജിബ്‌രീൽ(അ): ”അതെ, റബ്ബേ. നബി(സ്വ)യോട് സലാം പറയാനും അവരുടെ ദയനീയ സ്ഥിതി നബി(സ്വ)യെ അറിയിക്കാനും ആവശ്യപ്പെട്ടു.” അപ്പോൾ അല്ലാഹു പറയും: ”പോയി, മുഹമ്മദ് നബി(സ്വ)യോടു പ്രസ്തുത കാര്യം അറിയിക്കൂ.” അങ്ങനെ ജിബ്‌രീൽ(അ) നബി(സ്വ)യുടെ അടുത്തേക്കു പോകും. വെളുത്ത മുത്തുകൊണ്ടുള്ള ടെന്റിനകത്താണ് നബി(സ്വ) ഉണ്ടാവുക. അതിന് നാലായിരം വാതിലുകളുണ്ട്. ഓരോ വാതിലിലും സ്വർണം കൊണ്ടുള്ള രണ്ടു കതകുകളുണ്ട്. ജിബ്‌രീൽ(അ) പറയും: ”നബിയേ , അങ്ങയുടെ സമുദായത്തിൽ നിന്നു, നരകത്തിൽ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാപികളായ സംഘത്തിന്റെയടുത്തുനിന്നാണ് ഞാൻ വരുന്നത്, അവർ നിങ്ങളോട് സലാം പറഞ്ഞിട്ടുണ്ട്. വളരെ പരിതാപകരമാണ് അവരുടെ അവസ്ഥയെന്നും അറിയിച്ചിട്ടുണ്ട്.” നബി(സ്വ) അർശിനു താഴെ ചെന്ന് സുജൂദിൽ വീഴും, ഒരാളും പുകഴ്ത്തിയിട്ടില്ലാത്തവിധം, നബി(സ്വ) അല്ലാഹുവിനെ പുകഴ്ത്തും. അല്ലാഹു പറയും: ”തല ഉയർത്തൂ, ചോദിക്കൂ നൽകപ്പെടും, ശുപാർശ ചെയ്യൂ, സ്വീകരിക്കപ്പെടും.” നബി(സ്വ) ചോദിക്കും: ”റബ്ബേ, എന്റെ സമുദായത്തിൽ നിന്നുള്ള നിർഭാഗ്യവാന്മാരുടെ കാര്യത്തിലുള്ള നിന്റെ വിധി നീ നടപ്പിലാക്കിയല്ലോ, നീ അവരെ ശിക്ഷിച്ചുവല്ലോ, ഇനിയെന്നെ അവരുടെ കാര്യത്തിൽ ശുപാർശകനാക്കിയാലും..!” അല്ലാഹു പറയും: ”ഞാൻ അവരുടെ കാര്യത്തിൽ നിങ്ങളെ ശുപാർശകനാക്കിയിരിക്കുന്നു, ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞവരെ, അതിൽനിന്ന് രക്ഷപ്പെടുത്തുക…” നബി(സ്വ) നരക ഭാഗത്തേക്കു പോകുന്നു; തിരുദൂതരെ കണ്ടയുടൻ മാലിക്(അ) ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കുന്നു! അപ്പോൾ നബി(സ്വ) ചോദിക്കും: ”മാലികേ, എന്റെ നിർഭാഗ്യ വിഭാഗത്തിന്റെ സ്ഥിതി എന്താണ്?” മാലിക്(അ) പറയും: ”വളരെ മോശമാണവരുടെ അവസ്ഥ!” നബി(സ്വ) പറയും: ”വാതിൽ തുറക്കൂ, മൂടി ഉയർത്തൂ.” നബി(സ്വ)യെ നരകവാസികൾ കണ്ടയുടൻ അട്ടഹസിക്കുന്നു: ”മുഹമ്മദ് നബിയേ, നമ്മുടെ തൊലികളെയും കരളുകളെയും നരകത്തിൽ കരിച്ചു കളഞ്ഞു…” അങ്ങനെ നബി(സ്വ) അവരെ രക്ഷപ്പെടുത്തുന്നു. സ്വർഗവാതിൽക്കലുള്ള ‘നഹ്‌റുൽ ഹയവാൻ’ എന്നു പേരുള്ള പുഴയിലവർ കുളിക്കുന്നു. കരിക്കട്ടകളായിരുന്ന അവർ പതിനാലാം നിലാവു പോലെ പ്രശോഭിതരായിക്കൊണ്ട് സ്വർഗത്തിൽ കടക്കുന്നു!!! 
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
Post a Comment

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs