ബ്രിട്ടിഷ് സാമ്രാജ്യത്വവിരോധിയും ഇസ്ലാമികപണ്ഡിതനും സാമൂഹിക പരിഷ്കർത്ത്താവുമായുമായിരുന്നു വെളിയങ്കോട് ഉമർ ഖാസി (ജനനം: 1765 മരണം:1854 ജൂലൈ 15 ) 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തു നിന്നു. സൂഫിയും ,പാരമ്പര്യചികിത്സകനും, നിമിഷകവിയായും ഉമർ ഖാസി അറിയപ്പെടുന്നു.
ദൈവത്തിന്റെ ഭൂമിക്ക് കരം പിരിക്കാൻ ബ്രിട്ടീഷുകാർക്ക് യാതൊരു അർഹതയുമില്ല എന്നായിരുന്നു ഖാസി വാദിച്ചത്. 1819 ഡിസംബർ 18 ന് ഉമർ ഖാസിയെ തുറുങ്കിലടക്കാൻ അന്നത്തെ കലക്ടർ മെക്ലിൻ ഉത്തരവിട്ടു. ജയിൽ വാസ സമയത്ത് മമ്പുറം തങ്ങൾക്ക് അറബി ഭാഷയിൽ സന്ദേശകാവ്യമയച്ചു. മമ്പുറം സയ്യിദലവി തങ്ങൾജനമധ്യത്തിൽ ഖാസിയുടെ വിഷയമവതരിപ്പിക്കുകയും പൗരപ്രമുഖർ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നു കലക്ടർ ഖാസിയെ നിരുപാധികം വിട്ടയക്കുകയും ചെയ്തു.
ജീവിത രേഖ
കൊടുങ്ങല്ലൂരിൽ വന്ന മാലികുൽ ഹബീബ് വഴി എറമത്താൽ ഇല്ലത്തിലെ ഹസ്സൻ എന്ന വ്യക്തിയുടെ പരമ്പരയിൽ പെട്ട താനൂർഖാളിയാരകത്ത് ആലി മുസ്ലിയാരുടെയും വെളിയങ്കോട് കാക്കത്തറ വീട്ടിൽ ആമിനയുടെയും രണ്ടാമത്തെ പുത്രനായിരുന്നു ഉമർ ഖാസി. 1765 ൽ മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജനനം. പതിമൂന്നാം വയസ്സിൽ പൊന്നാനി വലിയജുമുഅത്ത് പള്ളിയില് മമ്മിക്കുട്ടി ഖാസിയിസിയില് നിനും വിദ്യാഭ്യാസം നേടി. പൊന്നാനിയിലുംതാനൂരിലും വെളിയങ്കോടും പള്ളിദർസിൽ അദ്ധ്യാപകനായി നിരവധി വർഷം ജോലി ചെയ്തു ഉമർ ഖാസി. 1854 ലെ റമദാൻ 21 ന് രോഗബാധിതനായി കിടപ്പിലാവുകയും അതേവർഷം തന്നെ ദുൽ ഹജ്ജ് 23 നു മരണമടയുകയും ചെയ്തു. വെളിയങ്കോട് ജുമുഅത്ത് പള്ളി ഖബറിടത്തിൽ മറവു ചെയ്യപ്പെട്ടു.
നികുതി നിഷേധ സമരം
ടിപ്പുവിൻറെ പതനത്തിന് ശേഷം മലബാറിൽ ആധിപത്യമുറപ്പിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ജന്മിത്ത അനുകൂല നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. മലബാറിലെ തൊഴിലാളികളിൽ അധികവും മാപ്പിളമാർ എന്നറിയപ്പെടുന്ന മുസ്ലിംകളായിരുന്നു.1772 നും 1822 നുമിടക്ക് 83 ലഹളകൾ മലബാറിൽ നടന്നു. ഉമർ ഖാസിയെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ബ്രിട്ടീഷ് വിരോധികളിൽ ഒരാളായാണ് അന്നത്തെ സ്വദർ അദാലത്ത് കോടതിയിലെ ജഡ്ജ് മദ്രാസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. കനോലി സായിപ്പിൻറെ ഭരണകാലത്ത് ബ്രിട്ടിഷ് വിരുദ്ധരായ നേതാക്കളെ തടവിലാക്കാനും നാടുകടത്താനും പദ്ധതികൾ ആസൂത്രണം ചെയ്തതോടെ ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരോധം വർദ്ധിച്ചു. ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. 'ദൈവത്തിൻറെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷ്കാർക്ക് അവകാശമില്ല' എന്നായിരുന്നു അദ്ദേത്തിന്റെ വാദം. വെളിയങ്കോട് അംശം അധികാരി ഉമർ ഖാസിയുടെ സ്വത്തിന് നികുതി ചുമത്തിയപ്പോൾ അദ്ദേഹം അത് നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്ടി നീബു സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി. തുക്ടിയുടെ കല്പ്പന പ്രകാരം ഉമർ ഖാസിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്നും രക്ഷപ്പെട്ടു.
വിവരമറിഞ്ഞ സായിപ്പ് മലബാർ കലക്ടർക്ക് സന്ദേശമയക്കുകയും അറസ്റ്റുചെയ്തു കലക്ടറുടെ അടുക്കൽ കൊണ്ടുചെല്ലാൻ ഉത്തരവിടുകയും ചെയ്തു. ഉമർ ഖാസിയെ അനുനയിപ്പിക്കാനും മാപ്പ് ചോദിക്കാനും നികുതിയടക്കാമെന്ന് സമ്മതിപ്പിക്കാനും കലക്ടർ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 1819 ഡിസംബർ 18 ന് മെക്റിൻ സായ്പ് ഉമർ ഖാസിയെ ജയിലിലടച്ചു.
നികുതി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിൻറെ കാലത്തിനും പതിറ്റാണ്ടുകൾ മുമ്പ് ഒരു കേരളീയ ഗ്രാമത്തിൽ നികുതിനിഷേധ സമരം നടത്തി എന്നതാണ് ഉമർ ഖാസിയുടെ പ്രസക്തി.
രചനകൾ
അറബിയിലും അറബി മലയാളത്തിലും ഉമർ ഖാസി കവിതകൾ രചിച്ചിട്ടുണ്ട്.
* മഖാസ്വിദുന്നികാഹ് (വിവാഹം ,കുടുംബജീവിതം,വിവാഹമോചനം എന്നിവ പ്രതിപാദ്യ വിഷയം)
* നഫാഇസുദ്ദുറർ (പ്രവാചക ചരിത്രവും നബികീർത്തനവും ഉള്ളടങ്ങിയത്)
* സ്വല്ലൽ ഇലാഹു ബൈത്ത് -(നബി കീർത്തന കാവ്യം)-അറബിയിൽ ഖസ്വീദത്തുൽ ഉമരിയ്യഃ എന്ന പേരിൽ അറിയപ്പെടുന്നു.
ഇസ്ലാമിക പ്രബോധകനും വലിയ്യും സൂഫിവര്യനും സാമൂഹ്യ പരിഷക്കർത്താവുമായ വെളിയങ്കോട് ഉമർ ഖാസിയുടെ 164 ആം ആണ്ടു ദിനത്തിൽ ആ മഹാനുഭാവന്റെ ജ്വലിക്കുന്ന ഓർമ്മയ്ക് മുന്നിൽ പ്രണാമം...
അല്ലാഹു അവരോടൊപ്പം എല്ലാപാപങ്ങളും പൊറുത്ത് നമ്മെയും ജന്നത്തുൽ ഫിർദ്ദസ്സിന്റെ അഹ് ലുകാരാക്കട്ടെ! ആമീൻ!!
(courtesy)
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment