One persona give an answer for sreevalsam. That is added below; now the ball is your [ readers ] court you take a decision where is need to correction ?
ശ്രീവൽസൻ സർ, താങ്കൾ മുസ്ലീംകളോടായി ചോദിച്ച ചോദ്യങ്ങൾക്ക് ഞാനറിയുന്ന മറുപടി എഴുതുകയാണ്. ഇത് അവസാന വാക്കായി കാണേണ്ട. അന്വേഷണം തുടരുക തീർച്ചയായും ജഗന്നിയന്താവ് താങ്കൾക്ക് സൻമാർഗ്ഗ ദർശനം നൽകും. താങ്കളുടെ മത താരതമ്യ പഠനത്തിലേക്കായി ചിലതു മാത്രം.
a. ഭൂലോകമുണ്ടായ അന്നു മുതൽ തന്നെ ഇസ്ലാം ഭൂലോകത്ത് നിലവിലുണ്ട്. മുൻ കഴിഞ്ഞ പ്രവാചകൻമാരുടെ അനുയായികൾ എന്ന നിലയ്ക്ക് കൃസ്ത്യാനികളെയും യഹൂദൻമാരെയും അഹ് ലുൽ കിതാബ് (ഗ്രന്ഥത്തിന്റെ അനുയായികൾ ) എന്ന് പേരെടുത്ത് ഖുർആൻ പറഞ്ഞിട്ടുണ്ട്. മറ്റു വിഭാഗങ്ങളെ മുഷ്രിക്കുകൾ ( ബഹുദൈവ വിശ്വാസികൾ) എന്ന പേരിലാണ് ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്.
b. ആദം നബി(അ) ന്റെയും മുഹമ്മദ് നബി (സ) ഇടയ്ക്ക് ധാരാളം നബി മാർ കഴിഞ്ഞു പോയിട്ടുണ്ട്. ഈ പ്രവാചകൻമാരുടെ മരണശേഷം അവരുടെ പേരിൽ കെട്ടിയുണ്ടാക്കിയതായി രിക്കാം ഈ മതങ്ങളെല്ലാം. യേശുവിനു ശേഷം കൃസ്തു മതമുണ്ടായപോലെ മൂസായ്ക്കു ശേഷം യഹൂദമതമുണ്ടായതുപോലെ.
C. യേശു കൃസ്തു ഇസ്ലാമത പ്രവാചകനായിരുന്നു. അദ്ദേഹം കൃസ്തുമതം എന്ന മതം സ്ഥാപിച്ചിട്ടില്ല. അതു പിൽകാലത്ത് അദ്ദേഹത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ മതമാണ്. അദ്ദേഹത്തിന്റെ അനുയായികൾ മുസ്ലീംകൾ ആയിരുന്നു. അന്ന് ഖുർആൻ ഉണ്ടായിരുന്നില്ല. അന്ന് ദൈവീക ഗ്രന്ഥമായി ഉണ്ടായിരുന്നത് ഇൻ ജീൽ ആയിരുന്നു. അതിനെ പിന്തുടർന്നു ജീവിച്ചവർ മുസ്ലീം ഗൾ ആയി. വിശുദ്ധ ഖുർആൻ ഇറങ്ങിയത് പ്രവാചകൻ മുഹമ്മദ് നബിക്കാണ്. അത് ഈ കാലഘട്ടത്തിൽ ജീവിക്കടന്നവർക്കുള്ളതാണ്. ശ്രീവൽസൻ സാറിനടക്കം.
d. ഇബ്രാഹീം നബിയുടെ മകൻ യഅ ഖൂബ് നബിയുടെ പിൻതലമുറക്കാരാണ് ഇസ്രാഈല്യർ. യഅ്ഖൂബ് നബിയുടെ മറ്റൊരു പേരാണ് ഇസ്രാഈൽ. അവരുടെ സന്താന പരമ്പരയിൽ പെട്ട യഹൂദ എന്ന ആളിന്റെ പേരിലും ഈ വിഭാഗം പിന്നീട് അറിയപ്പെട്ടു. യഅ്ഖൂബ് നബിയും അദ്ദേഹത്തിന്റെ പുത്രൻ യൂസുഫും പിന്നീട് വന്ന മൂസാ നബിയും എല്ലാം ഇസ്ലാമത പ്രവാചകൻമാരായിരുന്നു. അന്ന് അവർക്ക് ഇറക്കപ്പെട്ട വേദഗ്രന്ഥങ്ങൾ അനുസരിച്ചാണ് അവർ ജീവിച്ചത്. മൂസാ നബിക്ക് ഇറക്കപ്പെട്ട തൗറാത്ത് അതിൽ പെട്ട ഒരു വേദഗ്രന്ഥമായിരുന്നു. മൂസാ നബിക്ക് ശേഷം എത്രയോ കാലഘട്ടം കഴിഞ്ഞാണ് യഹൂദമതം ഉടലെടുത്തത്. അതും യഹൂദ എന്ന മുൻ തലമുറക്കാരന്റെ പേരിൽ. കൃസ്തുവിന്റെ പേരിൽ കൃസ്തുമതം, ഇസ്രാഈല്യരിലെ ഒരു പുണ്യമനുഷ്യനായ യഹൂദ യുടെ പേരിൽ യഹൂദമതം.ശ്രീബുദ്ധന്റെ പേരിൽ ബുസമതം. സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് ഹിന്ദു മതം, ഇങ്ങനെ മനുഷ്യരുടെയും സ്ഥലങ്ങളുടെയും പേരിൽ മതങ്ങൾ. ദൈവീക മതമായി ഇസ്ലാം മാത്രം. അത് ഏതെങ്കിലും പുണ്യപുരുഷൻമാരുടേയോ സ്ഥലത്തിന്റെയോ പേരിൽ ഉടലെടുത്തതല്ല.
e. ഖുർആൻ, പ്രവാചക വചനങ്ങൾ ( ഹദീസ്) അനുസരിച്ചു ജീവിക്കേണ്ടത് മുഹമ്മദ് (സ) യുടെ കാലഘട്ടത്തിലും അതിനു ശേഷമുള്ള കാലഘട്ടങ്ങളിലും ജീവിക്കുന്നവർക്കാണ്. എന്നു പറഞ്ഞാൽ മുഹമ്മത് എന്ന പ്രവാചകൻ അവസാനത്തെ നബിയാണ്. അദ്ദേഹത്തിനു ശേഷം ഇനി ഒരു പ്രവാചകൻ വരാനില്ല. അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അദ്ദേഹത്തെ അനുഗമിച്ചു ജീവിക്കൽ നിർബന്ധമാണ്. ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധരും ജൈനരും തുടങ്ങി ഭൂമിയിലുള്ള സകല മനുഷ്യരും അദ്ദേഹത്തെ പിന്തുടർന്ന് ജീവിക്കണം. എങ്കിലെ പരലോകത്ത് മോക്ഷമുണ്ടാവൂ.
ഖുർആൻ ഇറക്കപ്പെട്ടത് മുഹമ്മത് നബിക്കാണ്. അതിനാൽ അദ്ദേഹത്തിന് മുൻ കഴിഞ്ഞു പോയ പ്രവാചകൻമാർക്ക് കുർആൻ അറിഞ്ഞു കൊള്ളണമെന്നില്ല. അവർക്കിറക്കപ്പെട്ട വേദഗ്രന്ഥങ്ങളനുസരിച്ച് അവർ ജീവിച്ചാൽ തന്നെ അവർ മുസ്ലീംകളായി.
എനിക്കറിയാവുന്നത് ഞാനെഴുതി. കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും ദൈവം തമ്പുരാൻ തുണക്കട്ടെ.
f. വേദഗ്രന്ഥങ്ങൾ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ തെറ്റുകൾ വരാൻ സാധ്യതയുണ്ട് എന്ന താങ്കളുടെ നിഗമനം തികച്ചും ശരിയാണ്. അറബിഗ്രന്ഥങ്ങൾ തർജ്ജമ ചെയ്യപെട്ടപ്പോൾ ഇത് സംഭവിച്ചിട്ടുണ്ട്. ഇങ്ങിനെ സംഭവിക്കാൻ കാരണം തർജ്ജമ ചെയ്യുന്നത് മനുഷ്യനായതിനാലാണ്. മുസ്ലീംകൾ അതു കൊണ്ടാണ് വിശുദ്ധ ഖുർആനെയും തിരുനബിയുടെ വചനങ്ങളെയും അതിന്റെ മൂലഗ്രന്ഥത്തിൽ നിന്നു തന്നെ ഉദ്ധരിക്കാൻ ശ്രമിക്കന്നത്. തർജ്ജമകൾ പഠന സഹായികൾ മാത്രമാണ്. എന്നാൽ ഹിന്ദുക്കളിലാകട്ടെ കൃസ്ത്യാനികളിലാകട്ടെ മറ്റു മതസ്ഥരിലാകട്ടെ അവരുടെ വേദഗ്രന്ഥങ്ങളുടെ മൂലഭാഷയാകട്ടെ മുസ്ലിംകളെപ്പോലെ വേദഗ്രന്ഥം തന്നെ അവർക്കറിയില്ല.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment