കുവൈത്തി എഴുത്തുകാരൻ അ ബ്ദുല്ല അൽ ജാറുല്ലയുടേതാണ് ലേഖനം.
عند موتي لن اقلق
എന്റെ മരണ സമയത്ത് ഞാൻ ഒട്ടും അസ്വസ്ഥനാവില്ല.
ولن اهتم بجسدي البالي
ദ്രവിച്ചു പോവുന്ന എന്റെ ശരീരത്തെ ഞാൻ പരിഗണിക്കുകയേ ഇല്ല.
فإخواني من المسلمين سيقومون باللازم وهو:
മരണശേഷം വേണ്ടുന്ന ചുവടെയുള്ള കാര്യങ്ങൾ എന്റെ സഹോദരങ്ങൾ ചെയ്യും.
1- يجردونني من ملابسي...
1. എന്റെ ധരിച്ച വസ്ത്രങ്ങൾ അവർ അഴിച്ചു മാറ്റും.
2- يغسلونني...
2. അവരെന്നെ കുളിപ്പിക്കും.
3- يكفنونني ...
3. അവരെന്നെ കഫൻ ചെയ്യും.
4- يخرجونني من بيتي ...
4. എന്റെ വീട്ടിൽ നിന്ന് അവരെന്നെ പുറത്തേക്കെടുക്കും.
5- يذهبون بي لمسكني الجديد ( القبر ) ...
എന്റെ പുതിയ താമസ സ്ഥലത്തേക്ക് (ഖബറിലേക്ക്) അവരെന്നെ കൊണ്ട് പോകും.
6- وسيأتي الكثيرون لتشييع جنازتي...
എന്റെ ജനാസയെ അനുഗമിക്കാൻ ധാരാളം ആളുകൾ വരും.
بل سيلغي الكثير منهم أعماله ومواعيده لأجل دفني ...
തീർന്നില്ല, അവരിൽ പലരും അവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും എന്റെ അന്ത്യകർമ്മങ്ങൾക്കുവേണ്ടി മാറ്റിവെക്കും.
وقد يكون الكثير منهم لم يفكر في نصيحتي يوما من الأيام ...
അവരിൽ പലരും ഒരിക്കൽ പോലും എന്റെ നന്മയെകുറിച്ച് ആലോചിച്ചവരായിരിക്കില്ല.
7- أشيائي سيتم التخلص منها ...
എന്റെ എല്ലാ വസ്തു വകകളിൽ നിന്നും ഞാൻ സ്വതന്ത്രനാവും.
مفاتيحي ...
എന്റെ ചാവിക്കൂട്ടങ്ങൾ...
كتبي ...
എന്റെ ഗ്രന്ഥങ്ങൾ...
حقيبتي ...
എന്റെ ബാഗ്
أحذيتي ...
എന്റെ ചെരിപ്പുകൾ ...
ملابسي وهكذا...
എന്റെ വസ്ത്രങ്ങൾ അങ്ങനെയങ്ങനെ...
وإن كان أهلي موفقين فسوف يتصدقون بها لتنفعني ...
എന്റെ കുടുംബം നല്ലവരെങ്കിൽ, മുകളിലെ എന്റെ വസ്തുക്കൾ അവർ എന്റെ പരലോക ഗുണത്തിനായി ദാനം ചെയ്തേക്കാം...
تأكدوا بأن الدنيا لن تحزن علي...
ഈ ലോകം എന്നെക്കുറിച്ചോർത്ത് ദുഖിക്കില്ലെന്ന് നിങ്ങൾ ഉറപ്പിച്ചോളൂ...
ولن تتوقف حركة العالم ...
ലോകത്തിലെ ഒരു ചലനവും നിലക്കുകയില്ല.
واﻻقتصاد سيستمر ...
സാമ്പത്തിക സ്ഥിതി നിലവിലുള്ളത് പോലെ തന്നെ തുടരും...
ووظيفتي سيأتي غيري ليقوم بها ...
എന്റെ ജോലി ഏറ്റെടുക്കാൻ മറ്റാരെങ്കിലും വരും.
وأموالي ستذهب حلالاً للورثة ...
എന്റെ സ്വത്തുക്കൾ നിയമാനുസൃതം എന്റെ അനന്തരാവകാശികളുടേതാകും.
بينما أنا الذي سأحاسب عليها !!!
അതേ സമയം ആ സ്വത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുന്നത് ഞാനും!!!
القليل والكثير ...النقير والقطمير ...
വലുതിനും ചെറുതിനും പരമാണുവിനുമെല്ലാം.
و إن أول ما يسقط مني عند موتي هو اسمي !!!
മരണശേഷം എനിക്കാദ്യം എന്റെ പേര് നഷ്ടമാവും.
لذلك عندما اموت سيقولون عني أين " الجثة "..؟
അങ്ങനെ,മരണപ്പെട്ടാലുടൻ അവർ "മൃതദേഹം" എവിടെ എന്നാണ് എന്നെക്കുറിച്ച് ചോദിക്കുക.
ولن ينادوني باسمي ..!
എന്റെ പേരവർ വിളിക്കുകയേ ഇല്ല.
وعندما يريدون الصلاة علي سيقولون احضروا "الجنازة" !!!
എന്റെ മേൽ സ്കാരത്തിന് സമയാവുമ്പോൾ "ജനാസ" എടുക്കൂ എന്നാണവർ പറയുക.
ولن ينادوني باسمي ..!
പേര് വിളിക്കുകയേയില്ല.
وعندما يشرعون بدفني سيقولون قربوا الميت ولن يذكروا اسمي ..!
മറമാടിത്തുടങ്ങുമ്പോഴും "മയ്യിത്ത് ഇറക്കിവെക്കൂ" എന്നേ പറയൂ. പേര് പറയുകയേ ഇല്ല...!
لذلك لن يغرني نسبي ولا قبيلتي
ഇതെല്ലാം എനിക്ക് നന്നായി അറിയുന്നതിനാൽ, എന്റെ തറവാടിനാലോ ഗോത്ര മഹിമയാലോ ഞാൻ ഒരിക്കലും വഞ്ചിതനാവില്ല.
ولن يغرني منصبي ولا شهرتي ...
എന്റെ സ്ഥാനമോ പ്രശസ്തിയോ എന്നെ വഞ്ചിക്കുകയില്ല.
فما أتفه هذه الدنيا وما أعظم ما نحن مقبلون عليه ...
ഈ ദുനിയാവ് എത്ര നിസ്സാരമാണ്! നാം കടന്നു ചെല്ലാനിരിക്കുന്ന ലോകം എത്ര ഭയാനകമാണ്.
فيا ايها الحي الآن ...
ഇന്ന് ജീവനോടെയുള്ളവരേ
اعلم ان الحزن عليك سيكون على ثلاثة أنواع:
നമ്മുടെ പേരിൽ ഇവിടെ മൂന്നു തരം സങ്കടക്കാരുണ്ടാവും എന്ന് നീ മനസ്സിലാക്കണം.
1- الناس الذين يعرفونك سطحياً سيقولون مسكين
1. താങ്കളെ ഉപരിപ്ലവമായി മാത്രം അറിയുന്നവർ. "പാവം" എന്നവർ സഹതപിക്കും.
2- أصدقاؤك سيحزنون ساعات أو أياماً ثم يعودون إلى حديثهم بل وضحكهم
2. നിന്റെ കൂട്ടുകാർ ഒരുപക്ഷേ, മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ ദുഖിക്കും. പിന്നീട് അവരുടെ സംസാരങ്ങളും ചിരി തമാശകളും അവർ തുടരും.
3- الحزن العميق في البيت
വീട്ടിലെ അഗാധമായ ദുഃഖം.
سيحزن أهلك أسبوعا... أسبوعين ،شهرا...شهرين أو حتى سنة
കുടുംബക്കാർ ഒരാഴ്ച, രണ്ടാഴ്ച, ഒന്നോ രണ്ടോ മാസം അല്ലെങ്കിൽ ഒരു വർഷക്കാലം ദുഖിക്കുമായിരിക്കും.
وبعدها سيضعونك في أرشيف الذكريات!!!
ശേഷം അവരും താങ്കളെ ഓർമ്മകളുടെ അറകളിൽ കുടിയിരുത്തും.
انتهت قصتك بين الناس
ആളുകൾക്കിടയിൽ താങ്കളുടെ കഥ അവസാനിച്ചു.
وبدأت قصتك الحقيقيه وهي الآخرة
പരലോകമെന്ന യഥാർത്ഥ കഥ തുടങ്ങുകയായി.
لقد زال عنك:
ചുവടെ പറയുന്ന കാര്യങ്ങൾ താങ്കൾക്ക് എന്നേക്കുമായി ഇല്ലാതായി
1- الجمال ...
1. സൗന്ദര്യം....
2- والمال ...
2. സമ്പത്ത്
3- والصحة ...
3. ആരോഗ്യം
4- والولد ...
4. മക്കൾ
5- فارقت الدور...والقصور
5 . വീടും കൊട്ടാരങ്ങളും താങ്കൾ ഇട്ടേച്ചുപോന്നു...
6- والزوج ...
6. ഭാര്യ...
ولم يبق معك الا عملك
താങ്കളുടെ കർമ്മങ്ങൾ മാത്രമാണ് കൂടെയുള്ളത്.
وبدأت الحياة الحقيقية
താങ്കൾ യഥാർത്ഥ ജീവിതം ആരംഭിച്ചിരിക്കുകയാണ്.
والسؤال هنا :
ഇവിടെയാണ് ചോദ്യം കടന്നു വരുന്നത്:
ماذا أعددت لقبرك وآخرتك من الآن ؟؟؟
താങ്കളുടെ ഖബറിനുവേണ്ടിയും പരലോകത്തി നുവെണ്ടിയും താങ്കൾ എന്ത് തയ്യാറാക്കി വെച്ചിട്ടുണ്ട് ???
هذه حقيقة تحتاج الى تأمل ...
ഏറെ ചിന്തിക്കേണ്ടുന്ന യാഥാർത്ഥ്യമാണിത്...
لذلك احرص على :
അതിനാൽ ചുവടെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.
1- الفرائض ...
1. നിർബന്ധ ആരാധനകൾ
2- النوافل ...
2. സുന്നത്തായ കർമ്മങ്ങൾ
3- صدقة السر ...
3. രഹസ്യമായി ചെയ്യുന്ന ദാനധർമ്മങ്ങൾ.
4- عمل صالح ...
4. സത്കർമങ്ങൾ
5- صلاة الليل...
5. രാത്രി നിസ്കാരം.
لعلك تنجو
അങ്ങനെ താങ്കൾ രക്ഷപ്പെടാം.
ان ساعدت على تذكير الناس بهذه المقالة وانت حي الآن
ഈ വിഷയം ഓർമപ്പെടുത്താൻ ജീവിച്ചിരിക്കെ താങ്കൾ ആളുകളെ സഹായിച്ചാൽ
ستجد أثر تذكيرك في ميزانك يوم القيامة بإذن الله...
അല്ലാഹുവിന്റെ സഹായത്താൽ അതിന്റെ പ്രതിഫലം താങ്കളുടെ മീസാനിൽ നാളെ ലഭിച്ചിരിക്കും.
(وذكّر فإن الذكرى تنفعُ المؤمنين)
(താങ്കള്‍ ഉദ്‌ബോധനം നിര്‍വഹിക്കണം നിശ്ചയം സത്യവിശ്വാസികള്‍ക്കത് ഫലദായകമാകുന്നു)
لماذا يختار الميت
“الصدقة”لو رجع للدنيا
ഭൂമിയിലേക്ക് മടങ്ങാൻ അവസരം തന്നാൽ "സ്വദഖ" ചെയ്യാമെന്ന് മരണാസന്നനായ ആൾ പറയുന്നതെന്തുകൊണ്ടാണ്?
كما قال تعالى
( رب لولا أخرتني إلى أجل قريب فأصدق...)
അല്ലാഹു പറഞ്ഞതുപോലെ:
(നാഥാ സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്?
അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യാം...)
ولم يقل :
لأعتمر او لأصل أو لأصوم
ഞാൻ ഉംറ ചെയ്യാമെന്നോ നിസ്കരിക്കാമെന്നോ നോമ്പെടുക്കാമെന്നോ പറഞ്ഞില്ല.
قال العلماء :
പണ്ഡിതന്മാർ പറയുന്നു:-
ما ذكر الميت الصدقة إلا لعظيم ما رأى من اثرها بعد موته
മരണ ശേഷം സ്വദഖയ്ക്ക് അവൻ കണ്ട അതിമഹത്തരമായ പ്രതിഫലമാണ് അദ്ദേഹം സ്വദഖയെ മാത്രം പറയാൻ കാരണം.
فأكثروا من الصدقة
അതിനാൽ ധാരാളമായി സ്വദഖ ചെയ്യുക.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment