ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു.
മയ്യിത്ത് കുളിപ്പിച്ചൊരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാനൊരുങ്ങി.
മയ്യിത്ത് കട്ടിൽ എടുക്കാൻ ഒരുങ്ങിയപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.
"മയ്യിത്ത് കൊണ്ടുപോകാൻ വരട്ടെ, ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട്. ആദ്യം അത് ആര് എപ്പോൾ നൽകും എന്നതിനെ കുറിച്ച് ഒരു തീരുമാനം ഉണ്ടാക്കൂ എന്നിട്ട് മതി മയ്യിത്ത് മറവുചെയ്യാൻ കൊണ്ടുപോകുന്നത്...."
കൂടിനിന്നവരൊക്കെ മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
മയ്യിത്തിന്റെ ആൺമക്കൾ പറഞ്ഞു :
"മരിച്ച ഞങ്ങളുടെ പിതാവ് അങ്ങിനെ ഒരു കടം ഉള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അത് നൽകാനും തയ്യാറല്ല."
മയ്യിത്തിന്റെ സഹോദരങ്ങൾ പറഞ്ഞു:
"സ്വന്തം മക്കൾ നൽകാൻ തയ്യാറല്ല എങ്കിൽ പിന്നെ ഞങ്ങൾ എന്തിന് നൽകണം...?"
ആരും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
പണം ലഭിക്കേണ്ടിയിരുന്ന വ്യക്തി മയ്യിത്ത് കൊണ്ടുപോകാൻ അനുവദിക്കാതെ മയ്യിത്ത് കട്ടിലിന്റെ ഒരു കാലിൽ ബലമായി പിടിച്ചിരുന്നു.
കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിലുമെത്തി.
മയ്യിത്തിന്റെ ഒരേയൊരു മകൾ വിവരം കേട്ടു.
ഉടനെ തന്റെ എല്ലാ ആഭരണങ്ങളും ഊരിയെടുത്തു. അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും എടുത്ത് ആ വ്യക്തിക്ക് നൽകിയിട്ട് പറഞ്ഞു:" അല്ലാഹുവിനെ വിചാരിച്ച് ഈ ആഭരണങ്ങൾ വിറ്റുകിട്ടുന്ന തുകയും പിന്നെ ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ വരവ് വെച്ചോളൂ..ബാക്കി തുക എത്രയാണെന്ന് അറിയിച്ചാൽ വരും ദിവസങ്ങളിൽ എത്രയും പെട്ടെന്ന് അതും ഞാൻ തന്നുതീർക്കാം... ദയവുചെയ്ത് എന്റെ പ്രീയപ്പെട്ട പിതാവിന്റെ മയ്യിത്ത് കൊണ്ട് പോകുന്നതിന് താങ്കൾ തടസ്സം നിൽക്കരുത്."
അത് കേട്ട ആ വ്യക്തി മയ്യിത്ത് കട്ടിലിന്റെ കാലിൽ നിന്നും പിടിവിട്ട് എഴുന്നേറ്റ് നിന്ന് പറഞ്ഞു" എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ കൂട്ടുകാരനായിരുന്ന ഈ മയ്യിത്തിന്റെ അനന്തരാവകാശി ഈ മകളാണെന്ന്.
സത്യത്തിൽ 15 ലക്ഷം ഈ കൂട്ടുകാരൻ എനിക്ക് നൽകാനല്ല മറിച്ച്, അത്രയും തുക ഞാൻ അങ്ങോട്ട് നൽകാനാണുള്ളത്. അന്നൊരിക്കൽ എന്റെ ഈ കൂട്ടുകാരൻ പറഞ്ഞിരുന്നു "ഞാൻ മരണപ്പെട്ടാൽ എന്റെ അനന്തരാവകാശി ആരാണെന്ന് നീ മനസ്സിലാക്കി ഈ തുക അവർക്ക് നൽകണമെന്ന്.
NB: ഇത് ഒരു കഥയാണെങ്കിലും (നടന്നതാവാം / നടന്നിട്ടില്ലായിരിക്കാം) ഇവിടെ കട ബാധ്യത, സത്യസന്ധത, മാതാപിതാക്കളോടുള്ള സ്നേഹം, കടപ്പാട്, വാഗ്ദത്തം പാലിക്കൽ, തുടങ്ങിയവ ചർച്ചചെയ്യുന്നുണ്ട്...
കടം വലിയൊരു പ്രശ്‌നമാണ്. കടങ്ങളോ കടബാധ്യതകളോ ഇല്ലാതെ മരിക്കാൻ അള്ളാഹു
നമ്മെയും നമ്മുടെ മാതാ പിതാക്കളെയും തുണക്കട്ടേ.... നമ്മെയും നമ്മോടു ബന്ധപ്പെട്ട എല്ലാവരെയും നേരായ, നന്മയുടെ വഴിയിൽ ഉൾപ്പെടുത്തി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ... സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള സൽബുദ്ധി നമുക്കെല്ലാവർക്കും നൽകട്ടെ...
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..
കടപ്പാട്:vilayil shamnad
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment