Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Tuesday, April 2, 2019

പ്രവാചകവൈദ്യവും പച്ചക്കറികളും................?

കക്കരി

പ്രവാചകന്‍ ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു (ബുഖാരി).

ആയിശ (റ) പറയുന്നു: എന്റെ മാതാവ് പല ചികിത്സകള്‍ ചെയ്തു നോക്കിയെങ്കിലും ഞാന്‍ തടി വെച്ചില്ല. അവസാനം കക്കിരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത്.

🔷 ചുരങ്ങ

അനസ് (റ) പറഞ്ഞു: പ്രവാചകന്‍ ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു (മുസ്‌ലിം).

പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ ചുരങ്ങ തിന്നുക. അത് ബുദ്ധിയും മസ്തിഷ്‌കവും ശക്തിപ്പെടുത്തും.

ആയിശാ (റ) പറയുന്നു: ചുരങ്ങ പയര്‍ സഹിതം കഴിച്ചാല്‍ ഹൃദയം മൃതുവാകുകയും ഭോഗശക്തിവര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ചുരങ്ങ ചുമക്ക് ഫലപ്രദമാണ്. പനിയുള്ളവര്‍ക്ക് ശക്തി പകരുന്ന വസ്തുകൂടിയാണ് (ഥിബ്ബുന്നബവി).

🔷 കൂണ്‍

കൂണിന്റെ നീരില്‍ കണ്ണിന് രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ട് (ബുഖാരി)

കൂണ്‍ നീരു കൊണ്ട് സുറുമയിടുന്നത് കണ്ണിന് പ്രകാശം നല്‍കുന്നു.

🔷 കട്ടക്കുന്തിരിക്കം

പ്രവാചകന്‍ പറഞ്ഞു: ഗര്‍ഭിണികള്‍ക്ക് കട്ടക്കുന്തിരിക്കം കൊടുക്കുക. അവളുടെ കുഞ്ഞ് ആണാണെങ്കില്‍ ബുദ്ധിമാനാവുകയും പെണ്ണാണെങ്കില്‍ സ്വഭാവം നന്നാവുകയും അരക്കെട്ട് തടിച്ചിരിക്കുകയും ചെയ്യും (അബൂനഈം).

അലി (റ) യോട് മറവി സംബന്ധിച്ച് ആവലാതി പറഞ്ഞപ്പോള്‍ കട്ടക്കുന്തിരിക്കം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അത് ഹൃദയത്തിന് ധൈര്യം പകരുന്നതും മറവി ഇല്ലാതാക്കുന്നതുമാണ്

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു മിസ്ഖാല്‍ (3.5 ഗ്രാം) പഞ്ചസാരയും സമമായി കട്ടക്കുന്തിരിക്കവും കൂടി വെറുംവയറ്റില്‍ ഒരാഴ്ച ഉപയോഗിച്ചാല്‍ മൂത്രദോഷവും മറവിയും ശമിക്കും (അബൂനഈം)

ഇത് ആമാശയ വേദന ശമിപ്പിക്കുകയും വായു ക്ഷോഭം തടയുകയും ചെയ്യും. മാംസം വര്‍ദ്ധിപ്പിക്കുകയും വ്രണം, കഫം എന്നിവ ഇല്ലാതാക്കുകയും ചെയ്യും.

🔷 ചായപ്പുല്ല്

പ്രവാചകന്‍ വാരിവേദനക്ക് ചായപ്പുല്ലും സൈത്തെണ്ണയും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു (തുര്‍മുദി).

ഉമ്മു സലമ (റ) പറഞ്ഞു: കരിമംഗലത്തിന് ഞങ്ങള്‍ മുഖത്ത് ചായപ്പുല്ല് അരച്ച് പുരട്ടാറുണ്ടായിരുന്നു. അതരച്ചു തേച്ചാല്‍മുഖത്തെ കറുപ്പടയാളം, ചൊറി, കുരു എന്നിവ സുഖമാകും.

🔷 വെളുത്തുള്ളിയുടെ ഔഷധഗുണം

പ്രവാചകന്‍ അലി (റ) വിനെ വിളിച്ചു പറഞ്ഞു: അലിയെ, നീ വെളുത്തുള്ളി തിന്നുക. എന്റെ അടുത്ത് മലക്ക് വരുമായിരുന്നില്ലെങ്കില്‍ ഞാന്‍ വെളുത്തുള്ളി ഭക്ഷിക്കുമായിരുന്നു (ഥിബ്ബന്നബവി). വെളുത്തുള്ളി ഭക്ഷിച്ചാലുണ്ടാകുന്ന വാസന മലക്കുകളെ ബുദ്ധിമുട്ടിക്കുമെന്നു പേടിച്ചതിനാലാണ് പ്രവാചകന്‍ ഭക്ഷിക്കാതിരുന്നത്. അത് കഴിക്കാന്‍ അവിടന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. ഈജിപ്തിലെ പിരമിഡ് നിര്‍മാതാക്കള്‍ ശക്തി ലഭിക്കാന്‍ വെഴുത്തുള്ളി കഴിക്കാറുണ്ടായിരുന്നു. ബുദ്ധിയും ശക്തിയും ലഭിക്കാന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് പാലിനോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി കഴിച്ചാല്‍ മതിയെന്ന് ചില വൈദ്യശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട് (മുഅ്ജിസാത്തു ശ്ശിഫാ: 41). റോമന്‍ ബോക്‌സിംഗ് ചാംപ്യന്മാര്‍ മത്സരത്തിനു മുമ്പ് വെളുത്തുള്ളി കഴിക്കാറുണ്ടായിരുന്നുവത്രെ. അനവധി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. 49% പ്രോട്ടീന്‍, 25% സള്‍ഫേറ്റ്, ഹോര്‍മോണുകള്‍, ലവണം, രോഗാണു നശീകരണ ഔഷധങ്ങള്‍, ഡ്യൂററ്റിക് രോഗാണുവിനെ നശിപ്പിക്കുന്ന കാര്‍ബോണിക് എന്‍സൈമുകള്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ്.

വെളുത്തുള്ളി അനവധി രോഗങ്ങള്‍ക്കുള്ള ഔഷധമാണെന്ന് ആധുനിക ശാസ്ത്രവും പറയുന്നുണ്ട്.  അതില്‍നിന്നും ചിലത് കാണുക:

🔷 വിഷം

വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ചതിനു ശേഷം കരിഞ്ചീരക കഷായത്തില്‍ കലക്കിയ ഒരു കപ്പ് തേനില്‍ ചാലിക്കുക. രാവിലെയും വൈകുന്നേരവും കഴിക്കുക.

🔷 ഡൈഫോയ്ഡ്

വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്ത ചുടുപാലില്‍ കലര്‍ത്തുക. ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. അതോടൊപ്പം, രോഗിയുടെ നട്ടെല്ലിലു അവയവങ്ങളിലും സൈത്തൂനെണ്ണ കലര്‍ത്തിയ വെളുത്തുള്ളിയെണ്ണ പുരട്ടുക. രാവിലെ അഞ്ചു മിനുട്ട് നേരം വെളുത്തുള്ളിയുടെ ആവി മൂക്കിലൂടെ വിലിക്കുക.

🔷 മുറിവുകള്‍

വെളുത്തുള്ളി പൊടിച്ച് കുഴമ്പാക്കിയതിനു ശേഷം മുറിവുള്ള ഭാഗത്ത് പുരട്ടുക. മുറിവ് സുഖപ്പെടും. പൊടിച്ച വെളുത്തുള്ളി ചൂടുവെള്ളത്തില്‍ ചേര്‍ത്തി ആ വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുന്ന പക്ഷം എല്ലാ രോഗാണുക്കളും നശിക്കുന്നതാണ്.

🔷 ഡിഫ്തീരിയ (തൊണ്ടരോഗം)

എന്നും ഭക്ഷണ ശേഷം വെളുത്തുള്ളിയുടെ ഇതള്‍ മൂന്നു മിനുട്ടു നേരം ചവക്കുകയും പിന്നീട് വിഴുങ്ങുകയും ചെയ്യുക. ശേഷം, വെള്ളത്തില്‍ തിളപ്പിച്ച വെളുത്തുള്ളിയുടെ ആവി മൂന്നോ അഞ്ചോ മിനുട്ട് നേരം മൂക്കില്‍ വലിക്കുക. തണുപ്പ് കൊള്ളുന്നത് ശ്രദ്ധിക്കണം.

🔷ഞരമ്പിന് ശക്തി

വെളുത്തുള്ളിയുടെ ഒരു ഇതള്‍ പൊടിച്ച് അല്‍പം അമ്പര്‍ സുഗന്ധം ചേര്‍ത്ത് ചുടുപാലില്‍ വെറും വയറ്റില്‍ കഴിക്കുക. ഞരമ്പുകള്‍ക്ക് ശക്തി ലഭിക്കും.

🔷 ബധിരത

വെളുത്തുള്ളിയുടെ ഏഴ് ഇതളുകള്‍ സൈത്തൂനെണ്ണയില്‍ ഇട്ടതിന് ശേഷം നേരിയ ചുടുള്ള തീക്ക് മുകളില്‍ വെക്കുക. ഇളം ചൂടായതിനു ശേഷം അതെടുത്ത് ഉറങ്ങുന്നതിനു മുമ്പ് ചെവിയില്‍ ഇറ്റിക്കുക. അതോടൊപ്പം ഒരു പഞ്ഞികൊണ്ട് ചെവി മൂടുകയും ചെയ്യുക. ഒന്നിടവിട്ട ദിസങ്ങളിലാണ് ഇത് ചെയ്യേണ്ടത്.

🔷 പകര്‍ച്ചപ്പനി

ഏഴ് വെളുത്തുള്ളി ഇതളലടിച്ച് ലൈം ഓറഞ്ച് ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുക. ഉറങ്ങുന്നതിനു മുമ്പ് വെളുത്തുള്ളിയുടെ ആവി വലിക്കുക. ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുമ്പോഴേക്ക് രോഗം ശമിക്കുന്നതാണ്.

🔷 കാന്‍സര്‍

കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ വെളുത്തുള്ളിയിലടങ്ങിയിട്ടുണ്ട്. കാന്‍സര്‍ രോഗികളെ വെളുത്തുള്ളി ഭക്ഷിപ്പിക്കുന്നത് നല്ലതാണ്.

🔷കൊക്കക്കുര

ഒരു പിടി വെളുത്തുള്ളി പൊടിച്ച് അല്‍പം ഉപ്പോടുകൂടി വെള്ളിത്തിലിടുക. ശേഷം അതിന്റെ ആവി മൂക്കില്‍ വലിക്കുക. ഒരാഴ്ച എല്ലാ വൈകുന്നേരവും ഇതാവര്‍ത്തിക്കുക.

🔷കോളറ

ഒരു സ്പൂണ്‍ വെളുത്തുള്ളിയുടെ കഴമ്പ് തേനില്‍ ചേര്‍ത്ത് എല്ലാ ഭക്ഷണ ശേഷവും കഴിക്കുക. കോളറ മാറ്റുന്നതാണ്.

🔷ബുദ്ധിശക്തി

വെളുത്തുള്ളിയുടെ മൂന്ന് ഇതളുകളും മൂന്ന് തക്കാളികളും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ജൂസാക്കി സേവിക്കുക.

🔷തലവേദന

വെളുത്തുള്ളിയുടെ എണ്ണ തലവേദനയുള്ള ഭാഗത്ത് പുരട്ടുക. ആമാശയത്തില്‍ തലവേദനയുടെ ഘടകങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്‍പം വെള്ളത്തോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി പൊടിച്ച് വിഴുങ്ങുക.

🔷പല്ലുവേദന

വെളുത്തുള്ളി ഇതളിന്റെ പകുതി വേദനയുള്ള സ്ഥാനത്ത് വെക്കുക. രോഗം ശമിക്കും.

🔷രക്തസമ്മര്‍ദ്ദം

വെളുത്തുള്ളി പൊടിച്ച് സൈത്തൂനെണ്ണയില്‍ ചേര്‍ത്ത് മൂടിയതിന് ശേഷം നാല്‍പത് ദിവസം വെയിലത്ത് വെക്കുക. പിന്നെ വെറും വയറ്റില്‍ ഓരോ ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുക.

🔷കണ്ണുരോഗങ്ങള്‍

വെളുത്തുള്ളിയില ചവച്ചതിനു ശേഷം രാവിലെയും വൈകുന്നേരവും കണ്ണില്‍ പുരട്ടുക. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങള്‍ക്ക് ശമനം ലഭിക്കും (മുഅ്ജിസാത്തുശ്ശിഫാ).

🔷പാലിന്റെ ഔഷധ ഗുണം

പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ പാല്‍ കുടിച്ചാല്‍ അത് വീണ്ടും കിട്ടാന്‍ പ്രാര്‍ത്ഥിക്കുക. വിശപ്പിനും ദാഹത്തിനും കൂടി പറ്റുന്ന ഒരു വസ്തു പാലല്ലാതെ എനിക്കറിഞ്ഞുകൂടാ (തുര്‍മുദി).

അകിടില്‍നിന്നു തന്നെ കുടിക്കുന്ന ആട്ടിന്‍ പാലാണ് ഏറെ ഉത്തമം. കറന്ന് അധികം താമസിച്ചതും സ്വാദ് വ്യത്യാസം വന്നതും നല്ലതല്ല. ചൊറി, ചിരങ്ങ്, മുതലായവ പാലിനാല്‍ നശിക്കും. ഓര്‍മ ശക്തി വര്‍ധിക്കും.

പ്രവാചകന്‍ പറഞ്ഞു: ഔഷധമില്ലാത്തൊരു രോഗവും അല്ലാഹു വിധിച്ചിട്ടില്ല. അതിനാല്‍, പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ ചെടിയും തിന്നുന്നു.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs