الصلاة خير من النوم"
നമസ്കാരം ഉറക്കിനേക്കാൾ ഉത്തമമാണ്"
പ്രഭാത ബാങ്ക് വിളിയിൽ ലോകം മുഴുവനും ആവർത്തിക്കപെടുന്ന ഒരു വാക്യം. എന്ത് കൊണ്ടാണ് നമസ്കാരം ഉറക്കിനേക്കാൾ ഉത്തമമാവുന്നത്?!
ഉറക്കം മനസ്സിന്റെ വിളിക്കുള്ള ഉത്തരമാണ്.
നമസ്കാരം അല്ലാഹുവിന്റെ വിളിക്കുള്ള ഉത്തരമാണ്.
"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്." കാരണം,
ഉറക്കം മരണമാണ്
നമസ്കാരം ജീവിതമാണ്.
"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്" കാരണം
ഉറക്കം ശരീരത്തിന്നുള്ള വിശ്രമമാണ്.
നമസ്കാരം ആത്മാവിന്നുള്ള വിശ്രമമാണ്.
"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്." കാരണം
വിശ്വാസിയും അവിശ്വാസിയും ഒരു പോലെ പങ്കാളിയാകുന്നതാണ് ഉറക്കം,
എന്നാൽ വിശ്വാസികൾ മാത്രം പങ്കാളിയാകുന്നതാണ് നമസ്കാരം.
ഫജർ നമസ്കാരത്തിലെ പങ്കാളികൾ ഉതവി ലഭിച്ചവരാണ്.
അവരുടെ മുഖം പ്രസന്നമായിരിക്കും, നെറ്റിത്തടങ്ങൾ പ്രശോഭിതമായിരിക്കും.
അവരുടെ സമയങ്ങൾ അനുഗ്രഹീതമായിരിക്കും.
നീ അവരിൽ ഒരാളെങ്കിൽ അല്ലാഹുവിനെ സ്തുതിക്കുക.
അവരിൽ ഉൾപെട്ടിട്ടില്ലങ്കിൽ നിന്നെ അതിലൊരാളാക്കാൻ അല്ലാഹുവിനോട് പ്രാത്ഥിക്കുക.
എത്ര സുന്ദരമാണ് പ്രഭാത നമസ്കാരം.
അതിന്റെ (ഫർളായ രണ്ട് റക്അത്ത്) നിന്നെ അല്ലാഹുവിന്റെ സംരക്ഷണ വലയത്തിലാക്കുന്നു(ഹദീഥ്).
അതിന്റെ (സുന്നത്തായ രണ്ട് റക്അത്ത്) ഭൂമിയും അതിലുള്ളതിനേക്കാളും ഉത്തമാണ്. (ഹദീഥ്)
അതിലെ ക്വുആൻ പാരയണം നിനക്ക് സാക്ഷിയാണ്(തീർച്ചയായും പ്രഭാത നമസ്കാരത്തിലെ ക്വുർആൻ വചനം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു)(വി ശുദ്ധ ക്വുർആൻ)
പ്രിയ സഹോദരാ! പ്രിയ സഹോദരീ!
ഒരാൾ എന്തൊന്നിന്ന് വേണ്ടിയാണൊ ജീവിക്കുന്നത് അതിലായി കൊണ്ടായിരിക്കും മരിക്കുക. എന്തൊന്നിലായിക്കൊണ്ടാണോ മരിച്ചത് അതിലായിരിക്കും ഉയർത്തഴുന്നേല്പിക്കപെടുക.
ഈ സന്ദേശം നീ വായിച്ചാൽ അതിന്റെ പ്രതിഫലം നിനക്കുണ്ട്, മറ്റുള്ളവർക്ക് കൂടി ഇത് ഉപകാരപ്രദമാവുംവിധം കൈമാറിയാൽ നിന്റെ പ്രതിഫലം ഇരട്ടിച്ചേക്കാം. (ഇൻശാ അല്ലാഹ്)
അറബിയിൽ എനിക്ക് വന്ന ഒരു വാട്സ്ആപ്പ് സന്ദേശത്തിന്റെ ആശയ വിവർത്തനം
(അഷ്റഫ് എകരൂൽ)
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment