വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
വലിയുപ്പ: മോനേ...സ്വർഗ്ഗത്തിൽ കടക്കാൻ പെെസക്ക് തീരെ ചെലവില്ല എന്നാൽ നരകത്തില് കടക്കാൻ പെെസക്ക് വലിയ ചെലവാണ്
പേരക്കുട്ടി: അതെന്താ വെല്ലിപ്പാ അങ്ങനെ?
വലിയുപ്പ: കളിക്കാൻ പണം വേണ്ടേ?
പേരക്കുട്ടി: വേണം
വലിയുപ്പ: ലഹരി ഉപയോഗിക്കാൻ പണം വേണ്ടേ?
പേരക്കുട്ടി: അതെ ധാരാളം വേണം
വലിയുപ്പ:പുകവലിക്കാൻ പണം വേണ്ടേ?
പേരക്കുട്ടി:വേണമല്ലോ
വലിയുപ്പ: പാട്ടും സിനിമയും കോമഡിയും മറ്റും കാണാനും കേൾക്കാനും പണത്തിന്ന് ആവശ്യമല്ലേ?
പേരക്കുട്ടി: അതെ
വലിയുപ്പ: തെറ്റായ കാര്യം ചെയ്യാനും അവിടേക്ക് പോകാനും പണം വേണ്ടേ?
പേരക്കുട്ടി: ധാരാളം പണം വേണമല്ലോ
വലിയുപ്പ: എന്നാൽ സ്വര്ഗത്തിൽ കടക്കാൻ പണം ചെലവഴിക്കേണ്ട ആവശ്യമേ ഇല്ല
പേരക്കുട്ടി:അതെന്താ അങ്ങിനെ?
വല്ലിപ്പ: മോനേ...നിസ്കരിക്കാൻ പെെസ വേണോ നോമ്പ് നോക്കാൻ പെെസ വേണോ നല്ല കാര്യം ചെയ്യാൻ പെെസ വേണോ തെറ്റിൽ നിന്ന് കണ്ണിനേയും കാതുകളേയും സൂക്ഷിക്കാൻ പെെസ വേണോ അല്ലാഹുവിന് ദിക്റ് ചൊല്ലാൻ പെെസ വേണോ നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലാൻ പെെസ വേണോ അല്ലാഹുവിനോട് പാപമോചനം തേടാൻ പെെസ വേണോ
പേരക്കുട്ടി: വേണ്ട
വല്ലിപ്പ: ആ അതാണ് ഞാൻ പറഞ്ഞത് നരകത്തിൽ കടക്കാൻ ധാരാളം പെെസക്ക് ചെലവുണ്ട് എന്നാൽ സ്വർഗ്ഗത്തിൽ കടക്കാൻ അതിന്റെ ആവശ്യമില്ല.