ജിദ്ദ: മസ്ജിദുല്‍ ഹറാമിന്‍െറ മുറ്റങ്ങളില്‍ പുതിയ മാര്‍ബിള്‍ പതിക്കുന്ന ജോലികള്‍ ആരംഭിച്ചു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്നതിന് വേനലില്‍ ചുട്ടുപഴുക്കാത്ത , സുര്യപ്രകാശത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന മത്തേരം മാര്‍ബിളുകളാണ് പതിക്കുന്നത്. കഅബയെ പ്രദക്ഷണം ചെയ്യുന്ന ഭാഗത്ത് (‘മാതാഫ് ) പതിച്ചതുപോലെയുള്ള മാര്‍ബിളുകള്‍ മുറ്റങ്ങളിലും പതിക്കണമെന്ന് നിര്‍ദേശം അടുത്തിടെയാണ് ഉണ്ടായത്.
പടിഞ്ഞാറ് ഭാഗത്തെ മുറ്റങ്ങളിലാണ് പുതിയ മാര്‍ബിള്‍ പതിക്കാന്‍ തുടങ്ങിയത്. മറ്റ് ഭാഗങ്ങളിലെയും പഴയ മാര്‍ബിളുകള്‍ നീക്കം ചെയ്തു പുതിയവ പാകം. എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം നിരവധിപേര്‍ ഇതിനായി രംഗത്തുണ്ട്. പഴയ മാര്‍ബിളിന് പകരം പുതിയത് പതിക്കുന്നതോടെ ചൂട് അനുഭവപ്പെടാതെ ഏത് സമയത്തും തീര്‍ഥാടകര്‍ക്ക് ഹറമിന്‍െറ മുറ്റങ്ങളില്‍ ഇരിക്കാന്‍ സാധിക്കും.
‘താസൂസ്’ എന്ന പേരിലുള്ള ഈ മാര്‍ബിള്‍ ഗ്രീസില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. 2.5 സെന്‍റീമീറ്ററാണ് കനം. ഇരുഹറമുകള്‍ക്ക് വേണ്ടി ഈ ഇനത്തില്‍പെട്ട ധാരാളം മാര്‍ബിളുകള്‍ ഇരുഹറം കാര്യാലയം വാങ്ങിയിട്ടുണ്ട്. രാത്രിയില്‍ ഈര്‍പ്പം വലിച്ചെടുക്കുകയും പകല്‍ അത് പുറത്തേക്ക് വിടുകയും ചെയ്യുന്നുവെന്നതാണ് ഈ മാര്‍ബിളിന്‍െറ സവിശേഷത. ഇതുകൊണ്ടാണ് പകല്‍ സമയത്ത·് ചൂട് അനുഭവപ്പെടാത്തതത്രെ. അതേ സമയം ഹറമിന്‍െറ തെക്ക് ഭാഗത്തെ ബാങ്ക് കൊടുക്കുന്നതിനുള്ള സൗണ്ട് സംവിധാനം പുതിയ സ്ഥലത്തേക്ക് മാറ്റുന്ന ജോലികളും ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കലും പൂര്‍ത്തിയായിവരികയാണ്. ‘മതാഫ്’ വികസനത്തിന്‍െറ ഭാഗമായാണ് ‘ബാബ് സഫ’ക്കടുത്തേക്ക് സംവിധാനം മാറ്റുന്നത്. മാറ്റം താല്‍കാലികമാണ്. അടുത്ത ഹജ്ജിനുശേഷമാണ് പുതിയ സ്ഥലത്തേക്ക് മാറുക. മതാഫ് വികസനം കഴിഞ്ഞ ശേഷം പഴയ സ്ഥലത്തേക്ക് തന്നെ സൗണ്ട് സംവിധാനം മാറ്റും.

No comments:
Post a Comment