കുരുക്കഴിക്കാം, കൊലക്കയറുകളുടെ’ എന്ന ശീര്‍ഷകത്തില്‍ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട് വെളിപ്പെടുത്തിയ അത്യന്തം ഭയാനകമായ വസ്തുതകള്‍ പ്രവാസികളുടെയും അധികൃതരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. നാട്ടില്‍ കുടിലും കിടപ്പാടവും കെട്ടിയവളുടെ കെട്ടുതാലി പോലും പണയപ്പെടുത്തിയും വിറ്റുപെറുക്കിയും ഏജന്‍റുമാരുടെയും ചതിയന്‍ ചന്തുമാരായ ചില ബന്ധുക്കളുടെയും വലയില്‍ കുടുങ്ങി മോഹന സ്വപ്നങ്ങളുമായി കടല്‍ കടന്നെത്തുന്ന പതിനായിരങ്ങളില്‍ പലരുടെയും ദൗര്‍ഭാഗ്യകരമായ ജീവിതാന്ത്യ കഥകളാണ് ആ റിപ്പോര്‍ട്ടുകളിലുള്ളത്. ഗള്‍ഫ് നാടുകളിലെത്തി സ്പോണ്‍സറുടെ ബന്ധനത്തിലും കമ്പനി മാനേജര്‍മാരുടെ പീഢനത്തിലും പെട്ട് നരകയാതന അനുഭവിക്കുന്നവരും അവസാനം ഗത്യന്തരമില്ലാതെ ജീവച്ഛവമായി തിരിച്ച് നാടുപിടിക്കുന്നവരും ഒരുവിഭാഗം. പീഢന പര്‍വത്തിന്‍െറ മൂര്‍ധന്യത്തില്‍ ജീവന്‍ വെടിഞ്ഞ് ശവമായി പെട്ടിയിലടക്കപ്പെട്ട് നാടണയുന്നവര്‍ മറ്റൊരു വിഭാഗം. ഇതൊന്നുമില്ലെങ്കിലും കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാകുന്ന പണമെല്ലാം ബ്ളേഡ് കമ്പനിക്ക് കൊടുത്ത് അവസാനം ഒരുതുണ്ട് കയറിലോ വിഷപാനീയത്തിലോ ജീവനൊടുക്കുന്നവര്‍ വേറൊരു വിഭാഗം. അങ്ങിനെ പ്രശ്നങ്ങളും പ്രയാസങ്ങളും പ്രാരാബ്ധങ്ങളും പരിവട്ടങ്ങളുമായി ജീവിതം തള്ളിനീക്കുകയോ ജീവന്‍ വെടിയുകയോ ചെയ്യുന്ന പ്രവാസികളെക്കുറിച്ച കഥകളാണ് നാം വായിച്ചത്. നാട്ടിലും ഇത്തരം ദുരിത കഥകളുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിന്‍െറ മാര്‍ച്ച് 12ാം തീയതി പുറത്തിറങ്ങിയ 734ാം ലക്കത്തില്‍ ചിട്ടികളും വട്ടികളുമായി വന്ന് വലവീശി ഇരകളെപ്പിടിച്ച് കഴുത്തറുത്ത് രക്തം കുടിക്കുന്ന ഡ്രാക്കുളമാരെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലെ വന്‍കിട പത്രങ്ങളിലും ചാനലുകളിലും ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഇരകളെ വശീകരിച്ച് ചോരയൂറ്റിക്കുടിക്കുന്ന ആ രക്തരക്ഷസ്സുകള്‍ നമ്മുടെ നാട്ടിലും വീട്ടിലും ഇടവഴികളിലും മേഞ്ഞുനടക്കുകയാണത്രെ. വീട്ടുമുറ്റത്തെ ബാങ്കുകള്‍ എന്നറിയപ്പെടുന്ന അയല്‍ കൂട്ടങ്ങളെ സ്വകാര്യ പണമിടപാട് കമ്പനികള്‍ വരുതിയിലാക്കിയപ്പോള്‍ കടക്കെണിയിലകപ്പെട്ടത് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണെന്ന് വാര്‍ത്ത വന്ന ഒരു വന്‍കിട പത്രം തന്നെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍െറ നടത്തിപ്പുകാരോ അതിന്‍െറ പ്രായോജകരോ ആണെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. മദ്യവും മയക്കുമരുന്നും പലിശയും ലൈംഗികാരാജകത്വവും കേരളീയ സമൂഹത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ഭീകര യാഥാര്‍ഥ്യം നമ്മുടെ ഉറക്കം കെടുത്തുന്നു.
പ്രവാസികളില്‍ (മലയാളികളില്‍ വിശേഷിച്ചും) പടര്‍ന്നുപിടിച്ച ഭൗതിക സംസ്കാരവും അതിന്‍െറ അനിവാര്യതയായ ഉയര്‍ന്ന ജീവിത ചെലവും ധൂര്‍ത്തും കാരണം പലരും കടക്കെണിയിലകപ്പെടുന്നുവെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്. അനാവശ്യ ചെലവുകള്‍ ചുരുക്കിയും പൊങ്ങച്ച പ്രകടനങ്ങള്‍ ഒഴിവാക്കിയും മിതവ്യയം ശീലിച്ചും ജീവിക്കാന്‍ തയാറായാല്‍ പ്രവാസികള്‍ക്കും ഇത്തരം കടക്കെണികളില്‍ നിന്ന് രക്ഷപ്പെടാം. അതിന് കൂട്ടായ ശ്രമങ്ങള്‍ തന്നെ വേണം. സാമൂഹിക സേവന സംഘടനകളും മതസാംസ്കാരിക വേദികളും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വം ഇടപെടേണ്ട സന്ദര്‍ഭം സമാഗതമായിരിക്കുന്നു. ആസൂത്രിതമായ പദ്ധതികളിലൂടെയും നിരന്തരമായ കൗണ്‍സിലിങിലൂടെയും വഴിതെറ്റിയ ജീവിതങ്ങളെ തിരിച്ചുപിടിക്കാന്‍ നമുക്ക് സാധിക്കും. കറക്കുകമ്പനികളെയും ചൂഷക വഞ്ചക വിഭാഗത്തെയും ബ്ളേഡ് മാഫിയകളെയും കുറിച്ച ശക്തമായ ബോധവത്കരണം മാധ്യമങ്ങളിലൂടെ നടത്തപ്പെടേണ്ടതുണ്ട്. ആശയറ്റ് ജീവിതത്തിന് അന്ത്യം കുറിക്കാന്‍ തീരുമാനിച്ച ദുര്‍ഭഗന്മാരെ സ്നേഹോഷ്മളമായ പെരുമാറ്റത്തിലൂടെയും ഉപദേശ നിര്‍ദേശങ്ങളിലൂടെയും കാരുണ്യ സ്പര്‍ശത്തിലൂടെയും രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന് ഒരുപാട് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. നാട്ടില്‍ ഒരു കൊച്ചു വീട് പണിയാനുള്ള അഭിലാഷം ഗള്‍ഫിലെ സമ്പാദ്യം കൊണ്ട് നിറവേറ്റാനാവാതെ വന്നപ്പോള്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് കടുത്ത ബാധ്യതകളിലകപ്പെട്ട് അവസാനം ഗത്യന്തരമില്ലാതെ സ്വന്തം വൃക്ക വില്‍ക്കാന്‍ സന്നദ്ധനായി വന്ന ഇബ്റാഹീമിന്‍െറ ദൈന്യതയാര്‍ന്ന കഥ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വൃക്ക വില്‍ക്കാനുള്ള പരസ്യം നല്‍കാനാണ് അദ്ദേഹം പത്ര ഓഫിസിലേക്ക് വിളിച്ചത്. എന്നാല്‍, പരസ്യത്തിന്‍െറ കാശ് വാങ്ങി കീശ വീര്‍പ്പിക്കാനല്ല ‘ഗള്‍ഫ് മാധ്യമം’ ശ്രമിച്ചത്. മറിച്ച് ആ വ്യക്തിയെ കടുംക്രിയയില്‍ നിന്ന് പിന്തിരിപ്പിക്കാനും സുമനസ്സുകളുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിച്ചുവിടാനുമാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ ബാങ്ക് ബാധ്യതകള്‍ വീട്ടാന്‍ സന്നദ്ധരായി നല്ലവരായ മനുഷ്യര്‍ മുന്നോട്ടു വന്നു. മുന്നൂറോളം പേരാണ് ആ വാര്‍ത്ത കണ്ട് ‘ഗള്‍ഫ് മാധ്യമ’ത്തിലേക്ക് വിളിച്ച് സഹായം വാഗ്ദാനം ചെയ്തത്. പ്രവാസികളില്‍ ജീവകാരുണ്യ വികാരം മരിച്ചിട്ടില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. വരൂ; നമുക്ക് ഈ ലക്ഷ്യത്തിനായി ഒന്നിക്കാം. കക്ഷി പക്ഷ ഭേദമന്യേ നമുക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാം. നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും നിരാലംബരായ സ്ത്രീകളെയും നിരാശരായ പുരുഷന്മാരെയും കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം. എല്ലാവര്‍ക്കും നന്മ നേര്‍ന്നുകൊണ്ട്, പ്രാര്‍ഥനയോടെ...
ചീഫ് എഡിറ്റര്‍, ഗള്‍ഫ് മാധ്യമംപ്രവാസികളില് (മലയാളികളില്‍ വിശേഷിച്ചും) പടര്‍ന്നുപിടിച്ച ഭൗതിക സംസ്കാരവും അതിന്‍െറ അനിവാര്യതയായ ഉയര്‍ന്ന ജീവിത ചെലവും ധൂര്‍ത്തും കാരണം പലരും കടക്കെണിയിലകപ്പെടുന്നുവെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്. അനാവശ്യ ചെലവുകള്‍ ചുരുക്കിയും പൊങ്ങച്ച പ്രകടനങ്ങള്‍ ഒഴിവാക്കിയും മിതവ്യയം ശീലിച്ചും ജീവിക്കാന്‍ തയാറായാല്‍ പ്രവാസികള്‍ക്കും ഇത്തരം കടക്കെണികളില്‍ നിന്ന് രക്ഷപ്പെടാം. അതിന് കൂട്ടായ ശ്രമങ്ങള്‍ തന്നെ വേണം. സാമൂഹിക സേവന സംഘടനകളും മതസാംസ്കാരിക വേദികളും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വം ഇടപെടേണ്ട സന്ദര്‍ഭം സമാഗതമായിരിക്കുന്നു. ആസൂത്രിതമായ പദ്ധതികളിലൂടെയും നിരന്തരമായ കൗണ്‍സിലിങിലൂടെയും വഴിതെറ്റിയ ജീവിതങ്ങളെ തിരിച്ചുപിടിക്കാന്‍ നമുക്ക് സാധിക്കും. കറക്കുകമ്പനികളെയും ചൂഷക വഞ്ചക വിഭാഗത്തെയും ബ്ളേഡ് മാഫിയകളെയും കുറിച്ച ശക്തമായ ബോധവത്കരണം മാധ്യമങ്ങളിലൂടെ നടത്തപ്പെടേണ്ടതുണ്ട്. ആശയറ്റ് ജീവിതത്തിന് അന്ത്യം കുറിക്കാന്‍ തീരുമാനിച്ച ദുര്‍ഭഗന്മാരെ സ്നേഹോഷ്മളമായ പെരുമാറ്റത്തിലൂടെയും ഉപദേശ നിര്‍ദേശങ്ങളിലൂടെയും കാരുണ്യ സ്പര്‍ശത്തിലൂടെയും രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന് ഒരുപാട് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. നാട്ടില്‍ ഒരു കൊച്ചു വീട് പണിയാനുള്ള അഭിലാഷം ഗള്‍ഫിലെ സമ്പാദ്യം കൊണ്ട് നിറവേറ്റാനാവാതെ വന്നപ്പോള്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് കടുത്ത ബാധ്യതകളിലകപ്പെട്ട് അവസാനം ഗത്യന്തരമില്ലാതെ സ്വന്തം വൃക്ക വില്‍ക്കാന്‍ സന്നദ്ധനായി വന്ന ഇബ്റാഹീമിന്‍െറ ദൈന്യതയാര്‍ന്ന കഥ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വൃക്ക വില്‍ക്കാനുള്ള പരസ്യം നല്‍കാനാണ് അദ്ദേഹം പത്ര ഓഫിസിലേക്ക് വിളിച്ചത്. എന്നാല്‍, പരസ്യത്തിന്‍െറ കാശ് വാങ്ങി കീശ വീര്‍പ്പിക്കാനല്ല ‘ഗള്‍ഫ് മാധ്യമം’ ശ്രമിച്ചത്. മറിച്ച് ആ വ്യക്തിയെ കടുംക്രിയയില്‍ നിന്ന് പിന്തിരിപ്പിക്കാനും സുമനസ്സുകളുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിച്ചുവിടാനുമാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ ബാങ്ക് ബാധ്യതകള്‍ വീട്ടാന്‍ സന്നദ്ധരായി നല്ലവരായ മനുഷ്യര്‍ മുന്നോട്ടു വന്നു. മുന്നൂറോളം പേരാണ് ആ വാര്‍ത്ത കണ്ട് ‘ഗള്‍ഫ് മാധ്യമ’ത്തിലേക്ക് വിളിച്ച് സഹായം വാഗ്ദാനം ചെയ്തത്. പ്രവാസികളില്‍ ജീവകാരുണ്യ വികാരം മരിച്ചിട്ടില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. വരൂ; നമുക്ക് ഈ ലക്ഷ്യത്തിനായി ഒന്നിക്കാം. കക്ഷി പക്ഷ ഭേദമന്യേ നമുക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാം. നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും നിരാലംബരായ സ്ത്രീകളെയും നിരാശരായ പുരുഷന്മാരെയും കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം. എല്ലാവര്‍ക്കും നന്മ നേര്‍ന്നുകൊണ്ട്, പ്രാര്‍ഥനയോടെ...
No comments:
Post a Comment