പാല് ബില്ലു മുതല്‍ കറന്റു ബില്‍ വരെ അടക്കുന്ന, വീട്ടില്‍ സംഘടിപ്പിക്കുന്ന കൊച്ചു ബര്‍ത്ത്ഡേ പാര്‍ട്ടികള്‍ മുതല്‍ വലിയ വിവാഹം വരെയുള്ളവയുടെ കണക്കു സൂക്ഷിക്കുന്നതില്‍ വീട്ടമ്മമാര്‍ കാണിക്കുന്ന മിടുക്ക് അനന്യമാണ്. ഇക്കാര്യങ്ങളൊക്കെ നോക്കാന്‍ ഒരു കണക്കപ്പിള്ളയെ വീട്ടില്‍ നിയമിച്ചാല്‍ ചുരുങ്ങിയ ശമ്പളം എങ്കിലും നല്‍കേണ്ടി വരും.

പൂന്തോട്ടം നമ്മുടെയെല്ലാം വീടിന്റെ അവിഭാജ്യ ഘടകമാണ്. ജിവസവും ചെടികള്‍ക്ക് വെള്ളമൊഴിക്കാനും, ഇടയ്ക്കിടയ്ക്ക് വളം ചെയ്യാനും, അവയെ പരിപാലിക്കാനും നല്ല ശ്രദ്ധ വേണം. ഇതിനു വേണ്ടി പ്രത്യേകം പൂന്തോട്ടക്കാരനെ നിയമിക്കാറുണ്ട് ചിലരെങ്കിലും. എന്നാല്‍ ഭൂരിപക്ഷം വീടുകളിലും ഇതും വീട്ടമ്മമാരുടെ 'ചുമതല'യാണ്. ഒരായിരം രൂപയെങ്കിലും തോട്ടക്കാരന് നമ്മള് കൊടുക്കില്ലേ?

ഭര്‍ത്താവിനോ മക്കള്‍ക്കോ അസുഖം വന്നാല്‍ ഉറക്കമിളച്ചിരുന്നു ശുശ്രൂഷിയ്ക്കുന്ന വീട്ടമ്മയ്ക്കൊരു അസുഖം വന്നാല്‍ പലപ്പോഴും ആതാരും അറിയുക പോലും ഇല്ല. നമ്മുടെ വീട്ടില്‍ വയസ്സായ അച്ഛനമ്മമാരെ നോക്കാന്‍ ഒരു ഹോം നഴ്സിനെ നിയമിക്കുമ്പോള്‍ മാസാവസാനം എത്ര രൂപയാണ് പോക്കറ്റില്‍ നിന്നും ചോര്‍ന്നു പോവുക! ആലോചിച്ചിട്ടുണ്ടോ?

ട്യൂഷന് ഫീ ലാഭിക്കാന്‍ മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതും നേരെ ചെന്ന് വീഴുക അമ്മമാരുടെ തലയിലാവും. മക്കളെ വണ്ടിയില്‍ ഡ്രൈവ് ചെയ്ത് സ്കൂളിലാക്കുക, തിരിച്ചു കൊണ്ടു വരികയും ചെയ്യുന്ന ഡ്രൈവറുടെ റോളും വീട്ടമ്മമാര്‍ ഈ ജോലിത്തിരക്കുകള്‍ക്കിടയില്‍ ചെയ്യുന്നുണ്ട്.

ഇവയ്ക്കെല്ലാം പുറമെ വീട്ടമ്മമാരുടെ പരമ്പരാകത ജോലികളായ കുട്ടികളെ നോക്കല്‍, പാചകം, അലക്കല്‍, വീടും പരിസരവും ദിവസവും അടിച്ചു തുടച്ചു വൃത്തിയാക്കല്‍ തുടങ്ങിയ ചുമതലകള്‍ കൂടിയാകുമ്പോള്‍...

യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ഇത്രയും വലിയൊരു കാര്യമാണ് ചെയ്യുന്നത് എന്ന് പലപ്പോഴും വീട്ടമ്മമാര്‍ പോലും തിരിച്ചറിയാറില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ അതു ശ്രദ്ധിക്കാറു പോലും ഉണ്ടാവില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

അമ്മയോട്, അല്ലെങ്കില്‍ ഭാര്യയോട് ഒരു നല്ല വാക്ക് പറഞ്ഞു നോക്കൂ, അല്ലെങ്കില്‍ വല്ലപ്പോഴുമെങ്കിലും ഒന്നു പുഞ്ചിരിക്കാനെങ്കിലും ശ്രമിക്കൂ.
അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02

*അദ്ധ്യായം** 35 : **സൂറത്തു സബഅ് **سورة سبأ*
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -2 - സൂക്തം 15 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം )
*بس...
2 months ago
No comments:
Post a Comment