റമദാന് വ്രതമനുഷ്ഠിക്കന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്കിതാ പ്രയോജനപ്രദമായൊരുസോഫ്റ്റ്വെയര്. നമസ്കാര സമയം അറിയിക്കുന്ന 'അദാന്‍ അലര്‍ട്ട്', ബാങ്ക്വിളി, വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ നമസ്കാര സമയത്തിന് പുറമെ നാലായിരത്തിലേറെ നഗരങ്ങളിലെ നമസ്കാര സമയം അറിയാനുള്ള സംവിധാനം, ഹിജറ കലണ്ടര്‍, ഖിബ്ലയുടെ ദിശ നിര്‍ണ്ണയിക്കാന്‍ സൌകര്യം, സുന്നത്ത് നമസ്കാരങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രഭാതത്തിലെയും പ്രദോഷത്തിലെയുമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ ഈ സോഫ്റ്റ്വെയറിന്റെ ഉള്ളടക്കത്തില്‍ പെടുന്നു. ബാങ്ക്ളൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'തസ്മിയ' കമ്പനിയാണ് സോഫ്റ്റ്വെയറിന്റെ നിര്‍മ്മാതാക്കള്‍. വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ മൊബൈല്‍ പതിപ്പും കമ്പനി പുറത്തിറക്കിയിരിക്കുന്നു. ഖുര്‍ആന്‍ അധ്യായങ്ങളും സൂക്തക്കങ്ങളും സെര്‍ച്ച് ചെയ്യാന്‍ സൌകര്യമുള്ള സോഫ്റ്റ്വെയറില് ഉയര്‍ന്ന വ്യക്തതയില്‍ ഖുര്‍ആന്‍ പാരായണം കോള്‍ക്കാനും സൌകര്യമുണ്ട്. നമസ്കാര സമയം, ബാങ്ക് വിളി, വിശുദ്ധ ഖുര്‍ആന്‍ എന്നിയൊക്കെ ഉള്‍പ്പെടുത്തിയുള്ള ഈ സോഫ്റ്റ്വെയര് ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഇസ്ലാമിക മൊബൈല്‍ അപ്ളിക്കേഷനാണെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ മെമ്മറി ഉപയോഗം, പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ എളുപ്പം തുടങ്ങിയസവിശേഷതകളുള്ള സോഫ്റ്റ്വെയര് ജാവാ എനാബിള്‍ഡായ എല്ലാ മൊബൈല്‍ സെറ്റുകളിലുംപ്രവര്ത്തിക്കുന്നു. സോഫ്റ്റ്വെയര് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.alazaan.com വെബ്സൈറ്റില്‍ ലഭ്യമാണ്.
അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02
-
*അദ്ധ്യായം** 35 : **സൂറത്തു സബഅ് **سورة سبأ*
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -2 - സൂക്തം 15 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം )
*بس...
4 months ago
No comments:
Post a Comment