Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, March 2, 2011

Sites of Quran ! ( Most Famous !!)

എം.പി 3 ഫോര്‍മാറ്റിലെ വലിയൊരു ഖുര്‍ആന്‍ ഓഡിയോ ലൈബ്രറിയാണിത്്. പ്രശസ്തരായ നൂറില്‍പരം ഹാഫിദുകളുടെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പാരായണം ഇതുള്‍ക്കൊള്ളുന്നു. സൈറ്റില്‍ പുതിയ പാരായണങ്ങള്‍ അപ്പപ്പോള്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നണ്ട്. ഇംഗ്ളീഷ്, അറബി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നിങ്ങനെ അഞ്ച് ഭാഷയില്‍ സൈറ്റ് ലഭ്യമാണ്. 2006 ഓഗസ്റ്റില്‍ ഏഴ് സെര്‍വര്‍ ഉപയോഗപ്പെടുത്തി തുടങ്ങിയ ഈ സൈറ്റ് ഇതര ഖുര്‍ആന്‍ സൈറ്റുകളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.

അറബി ഭാഷയില്‍ മാത്രം ലഭ്യമാകുന്ന ഈ സൈറ്റ് പ്രധാനമായും ഖുര്‍ആന്റെ മനപ്പാഠം ലക്ഷ്യമാക്കി നിര്‍മ്മിച്ചതാണ്. സൈറ്റ് തുറക്കുമ്പോള്‍ ഓരോ സമയത്തും പ്രത്യേകം ആയത്തുകള്‍ നമുക്ക് ലഭിക്കുന്നു. അത് ഹൃദിസ്തമാക്കാനും പഠിച്ചത് എഴുതി പരിശീലിക്കാനും സൈറ്റ് സൌകര്യമൊരുക്കുന്നു. മനപ്പാഠമാക്കിയത്, മനപ്പാഠമാക്കിക്കൊണ്ടിരിക്കുന്നത്, മനപ്പാഠമാക്കാനുള്ളത് എന്നിവയുടെ പട്ടികയും സൈറ്റ് ക്രമപ്പെടുത്തും. 'തഹ്ഫീദുല്‍ ഖുര്‍ആന്‍' പാഠശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ സൈറ്റ് നന്നായി പ്രയോജനപ്പെടുത്താനാവും. ആയത്തുകളുടെ അര്‍ഥവും വ്യാഖ്യാനങ്ങളും മനസ്സിലാക്കാനും സൈറ്റില്‍ സൌകര്യമുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച് എല്ലാമെല്ലാം ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ പാരായണ നിയമം, ഖുര്‍ആനോട് പുലര്‍ത്തേണ്ട മര്യാദ, ഖുര്‍ആന്‍ പഠനത്തിന്റെ മാഹത്വം എന്നിങ്ങനെ ഖുര്‍ആനുമായി ബദ്ധപ്പെട്ടെ വിഷയങ്ങള്‍ മുഴുക്കെ ആകര്‍ഷകമായ രീതിയില്‍ ഇതില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. അതിബൃഹത്തായ ഒരു ഖുര്‍ആന്‍ ലൈബ്രറി എന്ന വിശേഷണം തന്നെ ഇതര്‍ഹിക്കുന്നു. സൈറ്റിലെ പേജുകള്‍ അത്യാകര്‍ഷകമാണ്. നൂറ്റി അറുപതില്‍ പരം ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനാവും. പ്രഗതഭരായ പന്ധിതന്‍മാരുടെ ഖുര്‍ആന്‍ ക്ളാസ്സുകള്‍, ഖുര്‍ആനെപ്പറ്റിയുള്ള പുസ്തകങ്ങളുടെ ശേഖരം എന്നിവയും സൈറ്റില്‍ ലഭ്യമാണ്.


ഖുര്‍ആന്‍ വിജ്ഞാനങ്ങള്‍ക്കുള്ള ശ്രദ്ധേയമായ മറ്റൊരു വെബ്സൈറ്റാണിത്. നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഇതിലെ പേജുകളുടെ കളര്‍ മാറ്റാവുന്നതാണ്. എം.പി. 3 ഫോര്‍മാറ്റിലെ പാരായണത്തിന് പുറമെ ഖുര്‍ആന്‍ പാരായണത്തിന്റെ വീഡിയോ ഫയലുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. റഫറന്‍സിനായി ഒട്ടേറെ തഫ്സീര്‍, ഹദീസ് ഗ്രന്ഥങ്ങളും ഇതുള്‍ക്കൊള്ളുന്നു.

വിഖ്യാത പണ്ഡിതനും നവോന്ഥാന നായകനുമായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. അധ്യായം തിരഞ്ഞെടുത്ത് പരിഭാഷയും വ്യാഖ്യാനക്കുറിപ്പുകളും ലഭ്യമാക്കാന്‍ സംവിധാനമുള്ള സൈറ്റില്‍ പി.ഡി.എഫ് ഫയല്‍ രൂപത്തില്‍ അവ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കിയിരിക്കുന്നു. ഖുര്‍ആന് പുറമെ പ്രമുഖ ഹദീസ് ഗ്രന്ഥമായ സഹീഹ് ബുഖാരിയുടെ ഇംഗ്ളീഷ് പരിഭാഷയും സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാം.

വിശുദ്ധ ഖുര്‍ആന്റെ മലയാളം പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റുകള്‍ വിരളമാണ്. അത്തരം സൈറ്റുകളിലൊന്നാണിത്. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവര്‍ ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ പരിഭാഷയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. സൈറ്റില്‍ കയറി ഓരോ അധ്യായവും പ്രത്യേകം തിരഞ്ഞെടുത്ത് പരിഭാഷ വായിക്കാന്‍ സൌകര്യമുണ്ട്. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മുവ്വായിരം ഹദീസുകളുടെ മലയാളം പരിഭാഷ ഉള്‍പ്പെടെ ഒട്ടേറെ ഇസ്ലാമിക വിഷയങ്ങളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു.

വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥവും ആശയവും അനുബന്ധ വിജ്ഞാന ശാഖകളും മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായൊരു വെബ്സൈറ്റാണിത്. 2005-ല്‍ ആരംഭിച്ച സൈറ്റില്‍ ഖുര്‍ആന്‍ വാക്കര്‍ത്ഥങ്ങള്‍ പഠിക്കാനുള്ള സൌകര്യമുള്ളതോടൊപ്പം ആറ് മാസം കൊണ്ട് അറബി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും സഹായകമായ രീതിയില്‍ അറബി ഭാഷ പാഠ്യ പദ്ധതിയും ഒരുക്കിയിരിക്കുന്നു. മലയാളം പരിഭാഷക്ക് പുറമെ യൂസുഫ് അലി, പിക്താള്‍ എന്നിവരുടെ ഇംഗ്ളീഷ് വിവര്‍ത്തനവും സൈറ്റിലുണ്ട്.

200 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പഠിക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ 'ഖുര്‍ആന്‍ പഠിക്കാനൊരു എളുപ്പവഴി' എന്ന ഇ-മെയില്‍ പഠന കോഴ്സാണ് ഈ സൈറ്റിന്റെ മുഖ്യ സവിശേഷത. മലയാളഭാഷക്ക് സൈറ്റില്‍ പ്രത്യേകം വിഭാഗം പ്രവര്‍ത്തിക്കുന്നു. പാഠ്യഭാഗങ്ങള്‍ വേര്‍ഡ് ഫയല്‍, പി.ഡി.എഫ്, പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് രുപത്തില്‍ ലഭിക്കും. അത്യാധുനിക രീതികളവലംബിച്ച് ഏറെ ശാസ്ത്രീയമായി വിശുദ്ധ ഖുര്‍ആനും അറബി ഭാഷയും അഭ്യസിക്കാന്‍ ഈ മള്‍ട്ടിമീഡിയ ഇ-മെയില്‍ കോഴ്സ് പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. സൈറ്റിലൂടെ ലഭിക്കുന്ന കോഴ്സ് മെറ്റീരിയല്‍ ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധചെലുത്തുന്ന വിദ്യാലയങ്ങളിലെ പഠനത്തിനും ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഖുര്‍ആന്‍ പഠനത്തിന് തിരഞ്ഞെടുക്കാവുന്ന പ്രമുഖ സൈറ്റുകള്‍ ഇനിയും നെറ്റിലുണ്ട്. അവയുടെ എണ്ണം നൂറുക്കണക്കിനാണെന്ന് തന്നെ പറയാം. ശ്രദ്ധേയമായ ഏതാനും സൈറ്റുകളുടെ അഡ്രസ്സ് താഴെ:

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs