ഓരോ വളവും വളഞ്ഞു ചുരം ഇറങ്ങുമ്പോള് തണുത്ത കാറ്റ് പതുക്കെ ബസ് വിന്ഡോ കടന്ന് ശരീരത്തെ ഉറക്കത്തില് നിന്ന് തട്ടിയുണര്ത്തുന്നുണ്ടായിരുന്നു. വിദൂരമായ അഗാധതയില് മഞ്ഞ് വെള്ള പുതപ്പ് പ്രകൃതിക്കു നല്കുന്നത് ഞാന് ഉറക്കത്തെ ബാക്കിയാക്കി നോക്കി ഇരുന്നു. രാത്രി തുടങ്ങിയ യാത്രയില് ഉറക്കം ഇടക്കിടെ ബ്രേക്ക് ഇട്ടത്തു കൊണ്ട് തീരെ കളച്ചു പിടിച്ചില്ല. വ്യാഴ്ച്ച രാവിലെ മാതൃഭൂമി ദിനപത്രത്തില് വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ആറളം ചിത്രശലഭം ക്യാംപിനെ കുറിച്ചു വാര്ത്ത വായിച്ചു. പിന്നെ അതിലേക്കുള്ള യാത്രയിലേക്ക് മനസ്സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ക്യാമ്പ് ഡയര്കടരെ വിളിച്ചു പങ്കെടുക്കുവാനുള്ള അവസരം എന്റെ സുഹൃത്തിന്റെ കൂടെ തരപ്പെടുത്തി. അന്നേ ദിവസം രാവിലെ മുതല് വൈകുന്നേരം വരെ മനസ്സ് സ്വപ്നങ്ങള് കടന്ന് വനയാത്രയും ചിത്രശലഭങ്ങളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു. വൈകുന്നേരം ഷബിന് മുഹമ്മദ് ഇറാനിയുടെ കോള്, "എടാ നീ നാളെ എന്തയാലും ബാംഗ്ലൂര് പോകണം ". എന്തിനു? "എസ്.കെ.എസ്.എസ്.എഫിന്റെ സെമിനാറില് പങ്കെടുക്കുവാന്" ഞാന് ഒറ്റക്കോ? " കൂടെ ഖയ്യൂം സാറുമുണ്ടാകും എന്നു പറഞ്ഞു അവനു കോള് വെച്ചു. കൂടുതല് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൌ
അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02
-
*അദ്ധ്യായം** 35 : **സൂറത്തു സബഅ് **سورة سبأ*
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -2 - സൂക്തം 15 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം )
*بس...
4 months ago
No comments:
Post a Comment