മതസമുദായങ്ങളെ ഹനിക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള സൈറ്റുകള്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഈ വരുന്ന ഫെബ്രുവരി 6നകം പ്രസ്തുത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഒരു ഡല്‍ഹി കോടതി ശനിയാഴ്ച വിധിച്ചത്. ആരോപണവിധേയമായ എല്ലാ സൈറ്റുകളും ഫെബ്രുവരി 6ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ സൈറ്റുകള്‍ക്ക് നേരെ കോടതിയലക്ഷ്യത്തിന് കേസ് ചാര്‍ജ്ജ് ചെയ്യുമെന്നും കോടതി അറിയിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ് സിവില്‍ ജഡ്ജ് മുകേഷ് കുമാറാണ് വിധി പ്രഖ്യാപിച്ചത്. മുഫ്തി അയ്ജാസ് അര്‍ഷാദ് ഖസ്മിയെന്ന വ്യക്തി നല്‍കി പരാതിയെ തുടര്‍ന്നാണ് നടപടി. ഗൂഗിള്‍, ഫേസ്ബുക്ക് എന്നീ സൈറ്റുകളില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ഇരുസൈറ്റുകളുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിലാണ് പരാതിക്കടിസ്ഥാനമായ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഇതില്‍ ചില ചിത്രങ്ങള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
സമാനമായ മറ്റൊരു സംഭവത്തില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുദേഷ് കുമാര്‍ 21 വെബ്‌സൈറ്റുകള്‍ക്കെതിരെ സമന്‍സ് പുറത്തിറക്കി. ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ, യൂട്യൂബ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. അശ്ലീല ഉള്ളടക്കങ്ങളും മറ്റും ഉള്‍പ്പെടുത്തിയതിനാണ് നടപടി. ഹിന്ദു, ഇസ്ലാം, ക്രിസ്തീയ ദൈവങ്ങളുടെ അനാവശ്യ ചിത്രങ്ങളും മറ്റ് ചില അസഭ്യചിത്രങ്ങളും സൈറ്റുകള്‍ പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചത്. ഈ സൈറ്റുകള്‍ക്കെതിരെ ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു.

(courtesy:gulfmalayaly.com)