നോമ്പുകാരനായിരിക്കേ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രണ്ടു മാസം നിർബന്ധമായി നോമ്പനുഷ്‌ഠിക്കണമെന്നാണല്ലോ വിധി. എന്നാല്‍ ലൈംഗികാവശ്യങ്ങൾക്കു വേണ്ടി നോമ്പ് ഉപേക്ഷിക്കാന്‍ അനുവാദമുണ്ടോ?എന്റെ ബന്ധുവിന്റെ വരൻ വിദേശത്താണ്. ഒരു വർഷത്തെ പ്രവാസത്തിനു ശേഷം അയാൾ റമദാനിൽ പത്തു ദിവസത്തെ ലീവിന് നാട്ടിലെത്തി. ഈ വേളയിൽ റമദാനിനു ശേഷം നോറ്റുവീട്ടാം എന്ന നിയ്യത്തോടെ അവർക്ക് നോമ്പ് ഒഴിവാക്കാമോ?പുരുഷന്മാര്‍ക്ക് രോഗം, യാത്ര എന്നീ കാരണങ്ങളാല്‍ മാത്രമേ നോമ്പ് ഉപേക്ഷിക്കാന്‍ അല്ലാഹുവും റസൂലും(സ) അനുവദിച്ചിട്ടുള്ളൂ. സ്‌ത്രീകള്‍ ആര്‍ത്തവകാലത്തും പ്രസവത്തെത്തുടര്‍ന്ന് രക്തസ്രാവമുള്ളപ്പോഴും നോമ്പെടുക്കാന്‍ പാടില്ല. ഗര്‍ഭകാലത്തും കുട്ടിക്ക് മുലയൂട്ടുമ്പോഴും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. റമദാനിന്റെ രാവുകളില്‍ ദാമ്പത്യസുഖമനുഭവിക്കാന്‍ അല്ലാഹു പൂര്‍ണ അനുവാദം നല്‍കിയിട്ടുള്ളതിനാല്‍ ആ കാര്യത്തിനു വേണ്ടി നോമ്പ് ഉപേക്ഷിക്കുക അനിവാര്യമല്ലല്ലോ. അനിവാര്യസാഹചര്യങ്ങളിലാണ് നിര്‍ബന്ധ ബാധ്യതകള്‍ക്ക് ഇസ്‌ലാം ഇളവനുവദിച്ചിട്ടുള്ളത്. നോമ്പുകാരനായിരിക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവന്‍ പ്രായശ്ചിത്തമായി ഒന്നുകില്‍ രണ്ടു മാസം വ്രതമനുഷ്‌ഠിക്കുകയോ അല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കുകയോ ചെയ്യാം. for more details Click here
അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 01
-
*അദ്ധ്യായം** 33 : *അൽ അഹ്സാബ് *الأحزاب** سورة*
മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 73
(Part -1 - സൂക്തം 1 മുതൽ 12 വരെ സൂക്തങ്ങളുടെ വിവരണം )
*بسم الل...
3 weeks ago
No comments:
Post a Comment