മലപ്പുറം: മലബാറിന്‍െറ സാമൂഹിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്‍െറ മുന്നണിപ്പോരാളിയാവുകയും ചെയ്ത മമ്പുറം തങ്ങളുടെ ആധികാരിക സമഗ്ര ജീവചരിത്രം ഇംഗ്ളീഷില്‍ പുറത്തിറങ്ങുന്നു. ദല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയയിലെ അസോസിയേറ്റ് പ്രഫസറും മലയാളിയുമായ ഡോ. എം.എച്ച് ഇല്യാസ് രചിച്ച ഗ്രന്ഥം ഹോളണ്ടിലെ ലെയ്ഡന്‍ ആസ്ഥാനമായ പ്രമുഖ പ്രസാധകരായ ‘ബ്രില്‍’ ആണ് പ്രസിദ്ധീകരിക്കുന്നത്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സെന്‍റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലെ മലയാളി ഗവേഷകന്‍ പി.കെ.എം. അബ്ദുല്‍ ജലീലുമായി ചേര്‍ന്നാണ് ഡോ. ഇല്യാസ്് ഗ്രന്ഥരചന പൂര്‍ത്തിയാക്കിയത്. കേട്ടുകേള്‍വികളിലും അമാനുഷിക കഥകളിലും കെട്ടുപിണഞ്ഞുകിടക്കുന്ന മമ്പുറം തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ഫദ്ല്‍ ബിന്‍ അലവിയുടെ ജീവിതത്തെ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ സമീപിക്കുന്നതാണ് ഗ്രന്ഥം.
കൊളോണിയല്‍ രചനകളിലൂടെ തെറ്റിദ്ധരിക്കപ്പെട്ട, തങ്ങളുടെ ജീവിതവും ദര്‍ശനവും പുനഃപരിശോധിക്കുന്ന സമഗ്ര ഗ്രന്ഥമാണ് വിപണിയിലിറങ്ങുന്നത്. ഇന്ത്യക്ക് പുറത്ത് ഒമാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ ജീവിച്ച തങ്ങളെക്കുറിച്ച് ഇവിടങ്ങളിലെത്തി രേഖകള്‍ പരിശോധിച്ചാണ് ഗ്രന്ഥരചന നടത്തിയത്. യമനിലെ ഹദര്‍മൗത്തുമായി തങ്ങള്‍ കുടുംബത്തിനുള്ള വംശാവലിയുടെ ചരിത്രവും ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ സമുദ്ര പഠനത്തിലെ പുതിയ സാധ്യതകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശ്രമമെന്ന് ഗ്രന്ഥകാരന്‍ ഡോ. ഇല്യാസ്് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രത്യയശാസ്ത്രപരമായി തങ്ങള്‍ക്ക് വന്ന രൂപാന്തരീകരണം പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. മലബാറിലെയും ഒമാനിലെയും തുര്‍ക്കിയിലെയും ചരിത്രരേഖകളാണ് പ്രധാനമായും രചനക്കായി ഉപയോഗിച്ചത്. മലബാറിന് പുറമെ ഒമാനിലും തുര്‍ക്കിയിലും ജീവിച്ച മമ്പുറം തങ്ങളുടെ മൂന്നിടത്തെയും ജീവിതത്തെ ഒന്നിച്ച് സമീപിക്കുന്ന ചരിത്രഗ്രന്ഥം നിലവിലില്ല. ഹദര്‍മൗത്ത് സയ്യിദ് വംശാവലിയുടെ പേരില്‍ ആതിഥേയ സമൂഹത്തില്‍ മമ്പുറം തങ്ങള്‍ക്ക് ലഭ്യമായ പദവികളെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. സമകാലിക രാഷ്ട്രീയ, മതനേതാക്കളായിരുന്ന അബ്ദുല്‍ ഹമീദ് പാഷ രണ്ടാമന്‍, ജമാലുദ്ദീന്‍ അഫ്ഗാനി തുടങ്ങിയവരുമായി അദ്ദേഹം പുലര്‍ത്തിയ ബന്ധം പുസ്തകത്തില്‍ പരിശോധനാ വിധേയമാക്കുന്നു. ‘ട്രാവല്‍ ആന്‍റ് ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് ഹദര്‍മി സയ്യിദ് സ്കോളര്‍: ദ ലൈഫ് ഹിസ്റ്ററി ഓഫ് സയ്യിദ് ഫദ്ല്‍ ബിന്‍ അലവി ഫ്രം മലബാര്‍’ എന്നപേരിലുള്ള പുസ്തകം അടുത്ത ജൂണില്‍ വിപണിയിലെത്തും.

(courtesy:madhyamam.com)