ദുബായ് ∙ എമിറേറ്റിലെ ഖുര്‍ആന്‍ പാര്‍ക്ക് ഈ വര്‍ഷം പകുതിയോടെ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നു നഗരസഭാധികൃതര്‍. വേദഗ്രന്ഥത്തില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പുതിയ പാര്‍ക്കിലെ ആകര്‍ഷണീയത. ദുബായ് നഗരസഭയുടെ വേറിട്ട പദ്ധതിയാണ് ഖവാനീജില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഖുര്‍ആന്‍ പാര്‍ക്കെന്നു മുനിസിപ്പാലിറ്റി തലവന്‍ എൻജിനിയർ ഹുസൈന്‍ ലൂത്ത പറഞ്ഞു. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കിലുണ്ടാകും. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു പാര്‍ക്ക് സന്ദര്‍ശനത്തിലൂടെ വ്യക്തമാകുമെന്നു ലൂത്ത അഭിപ്രായപ്പെട്ടു.
ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ടാകും. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള്‍ കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണെന്ന് ലൂത്ത സൂചിപ്പിച്ചു.
വിവിധ സംസ്കാരങ്ങളിലേക്ക് ആശയ,വൈദ്യ ഗവേഷണ പരമായ ഒരു പാലമായിരിക്കും 60 ഹെക്ടറിൽ നിർമിക്കുന്ന ഈ പാർക്ക്. വിശുദ്ധവേദഗ്രന്ഥം വ്യക്തമാക്കിയ അപൂർവ സസ്യങ്ങൾ ഒരു സ്ഫടികസദനത്തിൽ ആയിരിക്കും. 12 വ്യത്യസ്ത തോട്ടങ്ങൾ ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നത് ഖുർആൻ പാർക്കിനെ ഇതര പാർക്കിൽ നിന്നും വ്യത്യസ്തമാക്കും.
വാഴത്തോട്ടം, ഒലീവ് , ഉറുമാൻ പഴം, വത്തക്ക, അത്തി, മുന്തിരി, പലതരം ഉള്ളികള്‍, ഗോതമ്പ്, ഇഞ്ചി, കക്കരി , പുളി തുടങ്ങിയവയെല്ലാം പാര്‍ക്കില്‍ സുലഭമായി വിളയിച്ചിരിക്കും സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈൽ ചാർജ് ചെയ്യാൻ പ്രത്യേക സ്ഥലം, സൗരോർജ സംവിധാനം എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക രീതിയിൽ നിർമിച്ച ചില ഗുഹകളും ഈ ഉദ്യാനത്തെ ഒരു ഉല്ലാസ, പഠന കേന്ദ്രം കൂടിയാക്കും. പാര്‍ക്കിനോട് അനുബന്ധിച്ച് വിശാലമായ പാര്‍ക്കിങ്ങും നിര്‍മിച്ചിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment