റിയാദ്: ലോകമെങ്ങുമുള്ള ഒന്നര ബില്യന്‍ വരുന്ന അനുവാചകര്‍ക്കും പഠിതാക്കള്‍ക്കും വിശുദ്ധഖുര്‍ആന്‍ ആസ്വാദനത്തിന്‍െറ പുതിയ ഈണവും താളവും പകര്‍ന്നു നല്‍കിയ ശൈഖ് അബ്ദുറഹ്മാന്‍ സുദൈസിന്‍െറ ശ്രുതി മധുരമായ ശബ്ദത്തിന് ഇനി ഇരുഹറം കാര്യാലയ മേധാവിയുടെ ആധികാരികത കൂടി. ശൈഖ് സുദൈസിന് മക്ക-മദീന ഹറമുകളുടെ മേല്‍നോട്ടത്തിന്‍െറ മുഖ്യ ഉത്തരവാദിത്തം ഏല്‍പിച്ച് ചൊവ്വാഴ്ച പുറത്തിറങ്ങിയ രാജവിജ്ഞാപനത്തെ ലണ്ടന്‍ മുതല്‍ ക്വാലാലമ്പൂര്‍ വരെയുള്ള അനുയായികള്‍ ആവേശപൂര്‍വമാണ് എതിരേറ്റത്. മക്കയില്‍ മസ്ജിദുല്‍ഹറാമിലെ നമസ്കാരങ്ങള്‍ക്ക്, വിശേഷിച്ചും റമദാനിലെ തറാവീഹ് നമസ്കാരത്തിനും പ്രാര്‍ഥനക്കും ഭക്തിസാന്ദ്രവും വികാരതരളിതവുമായ ശബ്ദം നല്‍കുന്ന ഈ പണ്ഡിതശ്രേഷ്ഠന്‍ ലോകത്തിന്‍െറ നാനാഭാഗത്തുള്ള ഖുര്‍ആന്‍ പഠിതാക്കളുടെ കുലഗുരുവാണ്. ഖുര്‍ആന്‍െറ അര്‍ഥകല്‍പനക്കും ആശയഗാംഭീര്യത്തിനും അനുരൂപവും ആയാസരഹിതവുമായ ‘സുദൈസ് ശൈലി’ പരമ്പരാഗത ഖുര്‍ആന്‍ പാരായണശീലുകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു. അതാണ് ലോകത്തിന്‍െറ നാനാഭാഗത്ത് ലക്ഷക്കണക്കിനു ശിഷ്യന്മാരെ ശൈഖിന് നേടിക്കൊടുത്തത്. 1984 ജൂലൈയില്‍ 22ാമത്തെ വയസ്സില്‍ മസ്ജിദുല്‍ഹറാമില്‍ വെള്ളിയാഴ്ച പ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് ഇമാം പദവി ഏറ്റെടുത്തതു മുതല്‍ ആ ശബ്ദം വിശ്വാസികളുടെ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. മറ്റു ഇമാമുമാരും പ്രഭാഷകരും അദ്ദേഹത്തിന്‍െറ ഈണവും താളവും പകര്‍ത്തിത്തുടങ്ങി. അന്നു മുതല്‍ കസെറ്റുകളിലും സീഡികളിലും പിന്നെപ്പിന്നെ യു ട്യൂബും വെബ്സൈറ്റുകളും ബ്ളോഗുകളും വഴി ശൈഖ് സുദൈസിന്‍െറ ഖുര്‍ആന്‍ പാരായണത്തിനു ലഭിച്ച പ്രചാരം ലോകത്തെ അപൂര്‍വ വിജയകഥകളിലൊന്നാണ്. വര്‍ഷം തോറും അദ്ദേഹത്തിന്‍െറ റമദാനിലെ തറാവീഹ് നമസ്കാരവും പ്രാര്‍ഥനയും നേരിട്ടും റേഡിയോ, ചാനല്‍ സംപ്രേഷണം വഴിയും ശ്രവിക്കുന്നവരുടെ എണ്ണം ഒന്നര ബില്യണ്‍ വരുമെന്നാണ് കണക്ക്.
ചിരപ്രതിഷ്ഠ നേടിയ പണ്ഡിതന്‍ കൂടിയാണ് ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ്. 1962 ല്‍ റിയാദില്‍ ജനിച്ച അദ്ദേഹം 12 ാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. 1983ല്‍ ഇസ്ലാമിക ശരീഅത്തില്‍ ബിരുദം നേടി. ഇമാം മുഹമ്മദുബ്നു സുഊദ് സര്‍വകലാശാലയില്‍ നിന്നു മാസ്റ്റേഴ്സ് ബിരുദം നേടിയ ശൈഖ് മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിയില്‍ അസി.പ്രഫസറായി. 1997ല്‍ അതേ കലാശാലയില്‍ നിന്നു ഇസ്ലാമികശരീഅത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇസ്ലാമിക കര്‍മശാസ്ത്രം, നിദാനശാസ്ത്രം എന്നിവയില്‍ സൗദി അറേബ്യയിലെ ആധികാരികശബ്ദമായാണ് ഇമാം സുദൈസ് പരിഗണിക്കപ്പെടുന്നത്. 2005ല്‍ ദുബൈ ഇന്‍റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി അദ്ദേഹത്തെ ‘ഇസ്ലാമിക് പേഴ്സനാലിറ്റി ഓഫ് ദ ഇയര്‍’ പുരസ്കാരം നല്‍കി ആദരിച്ചു. ലണ്ടന്‍, ദല്‍ഹി, ലാഹോര്‍, ക്വാലാലമ്പൂര്‍ തുടങ്ങി ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ അദ്ദേഹം ജനസഹസ്രങ്ങള്‍ അണിനിരന്ന നമസ്കാരങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍െറ പ്രചാരണയത്നങ്ങളില്‍ സജീവമായ പങ്കുവഹിക്കുന്ന സുദൈസ് ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുല്ല ഖുര്‍ആന്‍ ചെയര്‍ അടക്കമുള്ള രാജ്യത്തെ ഖുര്‍ആന്‍ ചെയറുകളുടെ മുഖ്യ സംഘാടകരിലൊരാളാണ്. ഖുര്‍ആന്‍െറ വിപുലമായ പ്രചാരണത്തിനുള്ള അബ്ദുല്ല രാജാവിന്‍െറ ആവേശപൂര്‍വമുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്ന സുദൈസിന് ഒടുവില്‍ ഇരുഹറം കാര്യാലയത്തിന്‍െറ കടിഞ്ഞാണ്‍ കൈയേല്‍പിക്കപ്പെട്ടിരിക്കുന്നു. തിരുഗേഹങ്ങളുടെ കാര്യനിര്‍വഹണത്തിന് ആളും പദവിയും ചേരുംപടി ചേരുന്നതായി അമ്പതിന്‍െറ നിറവില്‍ സുദൈസിനു ലഭിച്ച ഈ തെരഞ്ഞെടുപ്പ്. ഖുര്‍ആന്‍, ഹറം, സുദൈസ്- ഇവ മൂന്നും പരസ്പരപൂരകങ്ങളാണെന്നും അതിന് മകുടം ചാര്‍ത്തുകയാണ് രാജവിജ്ഞാപനമെന്നും എന്നാണ് ശൈഖിന്‍െറ സ്ഥാനലബ്ധിയെ കുറിച്ച് പ്രമുഖ അറബ് കോളമിസ്റ്റ് മുസ്തഫ അന്‍സാരി പ്രതികരിച്ചത്.