Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Tuesday, December 29, 2015

സ്‌ത്രീയും, പുരുഷനും !!

പെണ്ണിന്റെ/ഭാര്യയുടെ വൈകാരിക ആവശ്യങ്ങളെക്കുറിച്ച്‌ ധാരണയില്ലാത്തതു കാരണം പുരുഷന്മാര്‍ക്ക്‌/ ഭര്‍ത്താക്കന്മാര്‍ക്ക്‌ ജീവിതത്തില്‍ പല പിഴവുകളും സംഭവിക്കാറുണ്ട്‌.
സ്‌ത്രീയും പുരുഷനും പരസ്‌പരം മനസ്സിലാക്കി ആ പിഴവുകള്‍ തിരുത്തിയാല്‍ മാത്രമേ കുടുംബജീവിതം സന്തോഷമാകൂ...

"പെണ്ണ്‌ ടീ ബാഗ്‌ പോലെയാണ്‌. ചൂടുവെള്ളത്തിലിട്ടാല്‍ മാത്രമേ എത്ര കടുപ്പക്കാരിയാണ്‌ അവളെന്ന്‌ അറിയാനൊക്കൂ!" - നാന്‍സി റീഗന്‍

"ആദ്യം ദൈവം ആകാശഭൂമികളെ സൃഷ്‌ടിച്ചു, പിന്നെ വിശ്രമിച്ചു.

പിന്നീട്‌ ദൈവം പുരുഷനെ സൃഷ്‌ടിച്ചു, പിന്നെയും വിശ്രമിച്ചു. പിന്നെ ദൈവം സ്‌ത്രീയെ സൃഷ്‌ടിച്ചു, അതില്‍പ്പിന്നെ ദൈവത്തിനോ പുരുഷനോ വിശ്രമിക്കാനൊത്തിട്ടില്ല!!"-വേദവചനം

Thursday, December 24, 2015

തോന്നിവസങ്ങല്ക്കൊക്കെ ലൈക്കടിക്കുമ്പോൾ ഈ ആയത് ഓർക്കുക. !




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, December 22, 2015

നിങ്ങള്ക്കായി ഇതാ നബി ദിന ആപ് പുറത്തിറങ്ങി !!

MUSLIM JEEVITHAM APPLICATION FEATURES : -

✔ - ഇസ്ലാം കാര്യങ്ങൾ. ( ISLAM KARYANGAL )
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളായ കർമ്മ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ചുരുങ്ങിയ രൂപത്തിലുള്ള വിശദീകരണവും.

✔ - ഈമാൻ കാര്യങ്ങൾ.( EEMAN KARYANGAL)
വിശ്വാസ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യവും വ്യക്തമാക്കുന്നു. ജീവിതത്തിലെ എല്ലാ കർമങ്ങളും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിക്കപ്പെടുന്നത്.
✔ - ഖുർആൻ.( QURAN )
ഒരു പോക്കറ്റ്‌ ഖുർആൻ ആയി ഉപയോഗിക്കാം . ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ 5 സൂറത്തുകൾ ഓതാവുന്നതാണ്.കൂടാതെ മലയാളം പരിഭാഷയോട് കൂടി 114 സൂറത്തുകളും ഡൗൺലോട് ചെയ്ത് വായിക്കാം ..
✔ - ഹദീസ്.( HADEES )
ഒട്ടനവധി വിഷയങ്ങളിൽ റസൂൽ (സ) യുടെ ചര്യ എങ്ങനെ എന്ന് വ്യക്തമാക്കുന്നു . ഓരോ വിഷയങ്ങളെയും അടിസ്ഥാനമാക്കി അനവധി ഹദീസുകൾ വായിക്കാം.

✔ - ദിക്റുകൾ / ദുആകൾ. ( DIKR / DUA )
നിത്യ ജീവിതത്തിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം .( 5 നേരത്തെ നമസ്കാരങ്ങൾക്ക്‌ ശേഷമുള്ള പ്രാർത്ഥനകൾ , റമദാനിലെ പ്രത്യേക പ്രാർത്ഥനകൾ തുടങ്ങിയവ )
✔ - ഇഷ്കെ റസൂൽ. ( ISHKE RASOOL )
മൌലിദ് , ഹദാദ്സ,സലാം ബൈത്ത് ,നാരിയ സ്വലാത്ത് തുടങ്ങിയവ
✔ - ഇസ്ലാമിക്‌ റേഡിയോ. ( ISLAMIC RADIOS )
മലയാളം , ഇംഗ്ലീഷ് ഓണ്ലൈമൻ റേഡിയോ

അൽ മിസ്ബാഹ് റേഡിയോ , മുത്ത് നബി റേഡിയോ , സൽസരണി റേഡിയോ , ഇശൽ 786 റേഡിയോ , ഖുർആൻ റേഡിയോ , ഇസ്ലാം റേഡിയോ , സംസം റേഡിയോ , അള്ളാഹു അക്ബർ റേഡിയോ , ഖുർആൻ റേഡിയോ ENGLISH , കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം , കേരള മലബാര് ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം , റേഡിയോ ഇസ്ലാം
✔ - YOU TUBE .
മുസ്ലിം ജീവിതം YOU TUBE ചാനൽ വഴി അനവധി ഇസ്ലാമിക് പ്രോഗ്രാമുകൾ കാണാവുന്നതാണ്.

✔ - ഇസ്ലാമിക പ്രഭാഷണങ്ങൾ ( ISLAMIC SPEECHES )
(ഒട്ടനവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക പ്രഭാഷണങ്ങൾ ഡൌണ്ലോഡ് ചെയ്യാം . (അഹ്മദ് കബീർ ബാഖവി , സമദാനി സാഹിബ്‌ Etc . . .)
✔ - ഇസ്ലാമിക ഗാനങ്ങൾ. (ISLAMIC SONGS )
എത്ര കേട്ടാലും മതി വരാത്ത ഇസ്ലാമിക് സോങ്ങ്സ് കലെക്ഷൻ . വളരെ വേഗത്തിൽ ഡൌണ്ലോ്ഡ് ചെയ്യാവുന്നതാണ് .
✔ - സാകിർ നായക് ചോദ്യോത്തരം. ( ZAKIR NAIK QUESTION & ANSWER )
ഇസ്ലാമികമായ ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളും
✔ - ഇസ്ലാമിക് ബുക്സ്. ( ISLAMIC BOOKS )
ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഒരു ലൈബ്രറി
✔ - നോട്ടിഫികേഷൻ. ( NOTIFICATION )
വാർത്തകളും ഇസ്ലാമിക ഹദീസുകളും വായിക്കാനും മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും വളരെ എളുപ്പത്തിൽ സാദിക്കും
Need to download click here 
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, December 21, 2015

നാളത്തെ സന്തോഷങ്ങൾ ...!!!

നാളത്തെ സന്തോഷങ്ങൾ ...!!!
നാളത്തെ സന്തോഷങ്ങൾ ...!!!Muhammed Farooq Naeemi Latest Islamic SpeechMore,Visit►www.facebook.com/farooqnaeemiMore,Videos► https://www.youtube.com/channel/UC-AyrRe0PrNxIP1JNJF_Itg?sub_confirmation=1
Posted by Dr. Farooq Naeemi on Thursday, October 22, 2015
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, December 15, 2015

വിശ്വസികൾക്കായി ഒരു ആപ് !!


DOWNLOAD APP FROM HERE 


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, December 13, 2015

5000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൗദിയിലെ 'മദാന്‍ സ്വാലിഹ്' വിശേഷങ്ങള്‍ കാണുക ....!!


5000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സമൂദ് ഗോത്രത്തിന്‍റെ തിരു ശേഷിപ്പുകള്‍ വിളിച്ചോതുന്ന സൗദിയിലെ 'മദാന്‍ സ്വാലിഹ്' വിശേഷങ്ങള്‍ കാണുക ....!!!!!
Posted by Haneef Lagaan on Saturday, December 12, 2015
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

വിവാഹം കഴിച്ചാല്‍ !!


ഒരാള്‍ വിവാഹം കഴിച്ചാല്‍ തന്റെ ഭാര്യയെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാകുന്നു. വിവാഹത്തോടനുബന്ധിച്ചു ഒരാടിനെ അറുത്ത് സദ്യയുണ്ടാക്കുന്നത് വരന്ന് സുന്നത്താണ്. വിവാഹ സദ്യയില്‍ പങ്കെടുക്കുക്കുന്നവര്‍ വധൂവരന്മാര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം:

(അല്ലാഹു നിങ്ങള്‍ രണ്ടുപേരേയും അനുഗ്രഹിക്കുകയും ഗുണത്തില്‍ നിങ്ങളെ രണ്ടുപേരേയും പരസ്പരം ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ) വിവാഹം പരസ്യമാക്കുന്നതും അതിന്ന് വേണ്ടി സ്ത്രീകള്‍ (നിയമാനുസൃതമായി മാത്രം) ദഫ് മുട്ടുന്നതും സുന്നത്താണ്.

ഭാര്യമാരോട് നല്ലനിലയില്‍ ഇടപഴകുകയും മമതയോടെ പെരുമാറുകയും വേണം. അവരുടെ പക്കല്‍ നിന്ന് വല്ല ദുസ്വഭാവങ്ങളും അനുഭവപ്പെടുമ്പോള്‍ അവര്‍ ബുദ്ധികുറഞ്ഞവരാണെന്ന് ചിന്തിച്ച് അതെല്ലാം ക്ഷമിക്കേണ്ടതുമാണ്, നബി രോഗശയ്യയില്‍ കിടന്ന് സംസാരം അസാധ്യമാകുന്നവത് വരേയും മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയുണ്ടായി: ‘നസ്‌കാരം ഉപേക്ഷിക്കാതിരിക്കുക, അടിമകളെക്കൊണ്ട് ഭാരമുള്ള ജോലിയെടുപ്പിച്ചു കഷ്ടപ്പെടുത്താതിരിക്കുക, ഭാര്യമാരുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവര്‍ നിങ്ങളുടെ കൈയില്‍ ബന്ധനസ്ഥരാണ്. അല്ലാഹുവിന്റെ വചനം കൊണ്ട് അവരുടെ ഗുഹ്യത്തെ നിങ്ങള്‍ അനുവദനീയമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ‘അമാനത്ത്’ കൊണ്ട് നിങ്ങള്‍ അവരെ അധീനപ്പെടുത്തിയിരിക്കുന്നു.’ നാക്ക് തളരുന്നത് വരെ ഇക്കാര്യം അവിടന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

ഭാര്യയുടെ ദുസ്വഭാവത്തില്‍ ക്ഷമിച്ച ഭര്‍ത്താവിന്ന് അനേകം പരീക്ഷണങ്ങള്‍ക്ക് വിധേയനായിട്ടും അതെല്ലാം ക്ഷമിച്ച അയ്യൂബ് നബി(അ)യുടെ പ്രതിഫലം നല്‍കപ്പെടുമെന്നും ഭര്‍ത്താവിന്റെ ദുസ്വഭാവങ്ങളുടെ മേല്‍ ക്ഷമിച്ച ഭാര്യക്ക് ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന ഫിര്‍ഔനിന്റെ മര്‍ദനങ്ങളുടെ മേല്‍ ക്ഷമിച്ച ആസിയ(റ)യുടെ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

മഹത്തായ സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉടമയായ നബി കരീം യോടും അവിടത്തെ പ്രധാന സഹാബിമാരില്‍പെട്ട ഉമര്‍(റ)വിനോടും മറ്റും അവരുടെ ഭാര്യമാര്‍ ചിലവിന്റെ പ്രശ്‌നത്തെച്ചൊല്ലി പിണങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.

അതെല്ലാം ഇത്തരം മഹാന്മാര്‍പോലും ക്ഷമയോടെ നേരിടുകയാണ് ചെയ്തത്.
ഒരിക്കല്‍ നബി യുടെ സന്നിധിയില്‍ സിദ്ദീഖുല്‍ അക്ബര്‍(റ) ആഗതനായി. അപ്പോള്‍ നബിയും അവിടത്തെ പ്രിയ പത്‌നി ആഇശ(റ)യും അല്‍പം വഴക്കിലായിരുന്നു. സിദ്ദീഖ്(റ) വന്നപ്പോള്‍ ആദ്ദേഹത്തെ നബി അവരുടെ ഇടയില്‍ മദ്ധ്യസ്ഥനാക്കി. ആഇശ(റ) സംസാരം ആരംഭിച്ചു. ഇടയില്‍ നബി യെ സംബന്ധിച്ച് അവര്‍ പറഞ്ഞ ഒരു വാക്ക് സിദ്ദീഖ്(റ)ന് അസഹ്യമായിത്തോന്നി. ഉടന്‍ മകളുടെ ചെകിടത്ത് ആ പിതാവ് ഒരടി വെച്ചുകൊടുത്തു. അതിന്റെ ശക്തിയാല്‍ ആഇശ(റ)യുടെ വായില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. ഇത് കണ്ട നബികരീം ദേഷ്യത്താല്‍ വിറച്ചു കൊണ്ടിരിക്കുന്ന സിദ്ദീഖി(റ)നെ സമാധാനിപ്പിക്കുകയും ക്ഷമിപ്പിക്കുകയും ചെയ്തു. നബി സ്ത്രീകളോടും കുട്ടികളോടും വളരെ ദയയുള്ളവരായിരുന്നു.



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ചെലവ് കൊടുക്കല്‍, പിണക്കം !!


തന്റെ കഴിവിനനുസരിച്ച് ഭാര്യക്ക് ചിലവ് കൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. അതിന്റെ തോത് വളരെകുറച്ച്, അവളെ കഷ്ടത്തിലേക്ക് നീക്കാതെയും അമിതമായകാതെയും മധ്യനില പാലിക്കേണ്ടതും ആവശ്യമാണ്. ഒരു സ്ത്രീക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നതും ഒരടിമയെ സ്വതന്ത്രനാക്കുന്നതില്‍ ചിലവഴിക്കുന്നതും സ്വഭാര്യക്ക് ചിലവ് കൊടുക്കുന്നതും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഭാര്യക്ക് ചിലവ് കൊടുക്കുന്നതിന്നാണ് കൂടുതല്‍ ശ്രേഷ്ഠത എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ നിക്കാഹിന്റെ അദ്ധ്യായത്തില്‍ പറഞ്ഞ പ്രകാരം അവരുടെ ഭക്ഷണം വസ്ത്രം രാത്രിതാമസിക്കല്‍ എന്നിവയില്‍ തുല്യത പാലിക്കണം. ഇതു പാലിക്കാത്തവര്‍ (അതിന്റെ ശിക്ഷയെന്നോണം) അന്ത്യനാളില്‍ ഒരു ഭാഗം ചെരിഞ്ഞവരായി വരുന്നതാണ് എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

കുഞ്ഞ് ജനിച്ചാല്‍ !!


സ്ത്രീയുടേയും പുരുഷന്റേയും ഇന്ദ്രിയും കൂടിച്ചേര്‍ന്നാണ് സന്താനോല്‍പാദനുണ്ടാകുന്നത്. ആണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷവും പെണ്‍കുഞ്ഞ് പിറന്നാല്‍ വെറുപ്പും ഉണ്ടാകുന്നത് ശരിയല്ല. പെണ്‍കുട്ടിയില്‍ അല്ലാഹുവിന്റെ അപാരമായ പ്രതിഫലവും ധാരാളം രക്ഷയും അവന്ന് നല്‍കപ്പെടുന്നതാണ്.

ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും അതിന്ന് സല്‍സസ്വഭാവങ്ങളും മറ്റ് അത്യാവശ്യകാര്യങ്ങളുമെല്ലാംപഠിപ്പിക്കുകയും ഭക്ഷണ പാനീയങ്ങളെല്ലാം കൊടുത്തു പോറ്റി വളര്‍ത്തുകയും ചെയ്തു അവന്റെ കഴിവിനനുസരിച്ച് വിവാഹം ചെയ്തു കൊടുക്കുകയം ചെയ്താല്‍ ആ കുട്ടി അവന്റെ ഇരു പാര്‍ശ്വങ്ങളിലും നിന്ന് കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് അവനെ ആനയിക്കുമെന്ന് പല ഹദീസുകളിലുമുണ്ട്. ഇപ്രകാരം തന്നെ സഹോദരിമാരെ സന്തോഷപൂര്‍വം പോറ്റിവളര്‍ത്തുന്നതിന്റെ ശ്രേഷ്ഠതയിലും ധാരാളം ഹദീസുകള്‍ വന്നിരിക്കുന്നു.

ഭാര്യയെ പഠിപ്പിക്കല്‍ !!


ഭാര്യമാര്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. ആര്‍ത്തവത്തിന്റെ വിധികള്‍, അതുണ്ടാകുമ്പോള്‍ നിഷിദ്ധമായ കാര്യങ്ങള്‍, നമസ്‌കാരത്തിന്റെ വിധികള്‍, ആര്‍ത്തവമുണ്ടായാല്‍ ഖളാഅ് വീട്ടേണ്ടതും അല്ലാത്തതുമായ നമസ്‌കാരങ്ങള്‍ എന്നിവയെല്ലാം അവള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. രക്തസ്രാവമുണ്ടായാലുള്ള വിധികളും പഠിപ്പിക്കേണ്ടതാണ്. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും പിഴച്ച വല്ല വിശ്വാസവും വെച്ചുപുലര്‍ത്തുന്നവളാണെങ്കില്‍ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാകുന്നു. മഗ്‌രിബിന്ന് മുമ്പ് -ഒരു റക്അത്തിന്റെ സമയത്തിന് മുമ്പ്- രക്തം നിന്നാല്‍ അന്നത്തെ ളുഹ്‌റും അസറും ‘ഖളാ’ വീട്ടണമെന്നും സുബ്ഹിന്ന് മുമ്പ് (ഒരു റക്അത്തിന്റെ സമയമുള്ളപ്പോള്‍) നിന്നാല്‍ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാവീട്ടണമെന്നും പഠിപ്പിക്കേണ്ടതാണ്. യോനിയില്‍ പഞ്ഞി മുതലായവ വെച്ചാല്‍ അതിന്ന് നിറവ്യത്യാസമില്ലാതിരിക്കുന്നത ്‌കൊണ്ട് ആര്‍ത്തവം നിന്നതായി മനസ്സിലാക്കാം. അപ്പോള്‍ അവള്‍ക്ക് ആര്‍ത്തവക്കുളി കുളിക്കാവുന്നതാണ്.

പെരുമാറ്റം (ഭര്‍ത്താവ് - ഭാര്യ) !!




ഭര്‍ത്താവ് ഭാര്യയുടെ ദുസ്വഭാവങ്ങളില്‍ ക്ഷമിക്കുന്നതിനോടുകൂടി അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന തമാശകളിലും മറ്റ് സംസാരങ്ങളിലും ഇടപെടേണ്ടതാണ്. തന്റെ ഭാര്യയോട് മഹിമയോടെ വര്‍ത്തിക്കുന്നവനും നല്ല സ്വഭാവവൈശിഷ്ട്യത്തോടെ പെരുമാറുന്നവനുമാണ് പരിപൂര്‍ണ്ണ മുഅ്മിന്‍ എന്നു ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. ഭാര്യയുമായി സന്തോഷിച്ചാനന്ദിക്കുകയും അവളുടെ ശരീരാഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതാണ്. അവളുടെ സ്വഭാവത്തെ ദുഷിപ്പിക്കുന്നതോ അവന്റെ പേരില്‍ അവള്‍ക്ക് ആക്ഷേപം ഉളവാക്കുന്നതോ ആയ ഒരു കാര്യത്തിലും അവന്‍ ഏര്‍പ്പെടരുത്. ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ എപ്പോഴും ലജ്ജാശീലയായിരിക്കണം. അതേ ക്രമത്തില്‍ അവളെ നിര്‍ത്തിപ്പോരാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കേണ്ടതാണ്. ‘ശര്‍ഇ’ന്ന് വിപരീതമായ യാതൊരു കാര്യം പ്രവര്‍ത്തിക്കുവാനും അവളെ അനുകൂലിക്കരുത്.

സ്ത്രീകളുടെ ശരീരേച്ഛകള്‍ക്കെല്ലാം ഒരാള്‍ വഴിപ്പെട്ടാല്‍ നരകാഗ്നിയില്‍ മുഖം കുത്തലായിരിക്കും അതിന്റെ പരിണിതഫലം. സ്ത്രീയുടെ അഭിപ്രായത്തോട് വിയോജിക്കുക, അതിലാണ് ക്ഷേമം എന്നും ആരോടും അഭിപ്രായമാരായാനില്ലെങ്കില്‍ സ്ത്രീയോട് ആലോചിച്ചു അവരുടെ അഭിപ്രായത്തിന്നെതിര് പ്രവര്‍ത്തിക്കുക എന്നിപ്രകാരമെല്ലാം ഹദീസില്‍ വന്നിരിക്കുന്നു. ഭാര്യയുടെ ദാസനായി നില്‍ക്കുന്ന ഭര്‍ത്താവ് നാശത്തിലാണ് എന്നും നബി പ്രസ്താവിച്ചിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വഴിപ്പെട്ട് ജീവിക്കേണ്ടവളാണ്. എന്നല്ലാതെ പുരുഷന്‍ സ്ത്രീകള്‍ക്ക് വഴിപ്പെട്ട് ജീവിക്കരുത്. മൂന്ന് വിഭാഗത്തെ വന്ദിച്ചാല്‍ (ആ വന്ദിച്ചവരെ അവര്‍) നിന്ദിക്കും; നിന്ദിച്ചാല്‍ വന്ദിക്കും; അവര്‍ സ്ത്രീകളും സേവകന്മാരും, ‘ഖിബ്ത്തി’ ഗോത്രക്കാരുമാണ് എന്നിപ്രകാരം ഇമാം ശാഫിഇ(റ) പറഞ്ഞിരിക്കുന്നു.

സ്ത്രീകള്‍ അധികവും ദുസ്വഭാവിനികളും ബുദ്ധികുറഞ്ഞവരുമാണ്; ആയതുകൊണ്ട് ശിക്ഷയോട് കൂടി ചേര്‍ന്ന വിധത്തിലുള്ള മഹിമകൊണ്ടല്ലാതെ അവരെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുക സാധ്യമല്ല. സ്ത്രീകളില്‍ സല്‍സ്വഭാവിനികള്‍ വയര്‍ വെളുത്ത കാക്കയെപ്പോലെയാണ് (ദുര്‍ലഭമാണ് എന്നര്‍ത്ഥം) എന്ന് ഹദീസില്‍ വന്നിരിക്കുന്നു. ദുസ്വഭാവിനികളായ സ്ത്രീകള്‍ പുരുഷന്മാരെ സ്വാഭാവിക നരപ്രായത്തിന് മുമ്പ് തന്നെ നരപ്പിക്കുന്നതാണ് എന്നിപ്രാകാരം മഹാനായ ലുഖ്മാനുല്‍ ഹകീം(റ) പറഞ്ഞിരിക്കുന്നു.

അന്യപുരുഷന്മാര്‍ക്കിടയില്‍ അവള്‍ സഞ്ചരിക്കുക, അന്യര്‍ അവളുടെ സമീപത്ത് സഞ്ചരിക്കുക മുതലായവയില്‍ വെറുപ്പ് പ്രകടമാക്കണം. ഇതില്ലാതെ സ്ത്രീകളെ കയറൂരിവിട്ട് അനിയന്ത്രിതമായി നടത്തുന്നവന്‍ ഹൃദയം മുറിക്കപ്പെട്ടവനാകുന്നു. ഇത്തരം കാര്യങ്ങളെ വെറുക്കല്‍ അല്ലാഹുവിന്റെ പക്കല്‍ പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതാണ്. അകാരണമായി ഒരു സ്ത്രീയെ സംശയിക്കുകയും അതുമൂലം അവളെ വെറുക്കുകയും ചെയ്യുന്നത് കുറ്റകരവും അല്ലാഹുവിന്റെ കോപത്തിന്ന് ഇടയാകുന്നതും അത് സൂക്ഷിക്കേണ്ടത് നിര്‍ബന്ധവുമത്രെ. ബഹുമാന്യരായ സ്വഹാബികളുടെ കാലത്ത് സ്ത്രീകള്‍ അന്യപുരുഷന്മാരെ കാണാതിരിക്കാന്‍ വേണ്ടി വീട്ടിന്റെ ജനലുകള്‍ അടച്ചു പൂട്ടാറ് പതിവായിരുന്നു.



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, December 11, 2015

നിങ്ങളുടെ മക്കളെ ഹാഫിളാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ‼

നിങ്ങളുടെ മക്കളെ ഹാഫിളാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ‼

‼ എന്നാല്‍ അവരുടെ നല്ല ഭാവിക്ക് ഈ അപ്ലിക്കേഷന്‍ [Byheart Quran Easily-Malayalam]  നിങ്ങളുടെ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യണം
ഹാഫിള്‍ ഇല്‍യാസ് സകാഫി പാടലടുക്ക എഴുതിയ "ഖുര്‍ആന്‍ മന:പാഠം ...എങ്ങനെ എളുപ്പമാക്കാം " എന്ന പുസ്തകം📚 ☝ ---‼
നിങ്ങള്‍ക്ക് ഇനി മൊബൈലില്‍📲 നോക്കിയിട്ട് വായിച്ചു മനസിലാക്കാം ‼
അതിനു വെറും ഒരു അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയേ വേണ്ടൂ ‼
Search "Byheart Quran Easily-Malayalam " App From Play Store
https://play.google.com/store/apps/details?id=com.andromo.dev403604.app428543
ഇതില്‍ അടങ്ങിയ പ്രധാനപെട്ട ചില ഉള്ളടക്കങ്ങള്‍📚
✏ മനപ്പാഠത്തിന്‍റെ സുവര്‍ണ്ണ കാലയിളവ്
✏ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാന്‍ ചില നിര്‍ദ്ദേശങ്ങള്‍
✏ ഖുര്‍ആനില്‍ വന്ന ദുആകള്‍
✏ ഹദീസില്‍ വന്ന ദുആകള്‍

✏ മനക്കരുത്തും ദൃഢനിശ്ചയം

✏ ഹിഫ്ള് മറന്നാല്‍
✏ ഹിഫ്ള് മറക്കാതിരിക്കാന്‍
✏ ഖുര്‍ആന്‍ പാരായണത്തിന്‍റെ മര്യാദകള്‍
✏ ഞാന്‍ മറന്നുവെന്നു പറയരുത്
✏ അങ്ങനെ ഒരുപാട് ഉണ്ട് ഇതില്‍
✏ഹിഫ്ള് മറക്കുമെന്ന് കരുതി പഠിക്കാതിരിക്കണോ ??
പ്രിയ സുന്നി പ്രവര്‍ത്തകരെ ‼ നിങ്ങള്‍ക്ക് ഈ സന്തോഷ വാര്‍ത്ത‍ കിട്ടിയത് ഒരാളുടെ share കൊണ്ടാണ് ..നിങ്ങള്‍ ഖുര്‍ആനിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഈ അപ്ലിക്കേഷനെ കുറിച്ച് എല്ലാര്‍ക്കും അറിയിക്കുക ✉ Share ചെയ്യുക .മക്കള്‍ക്ക്‌ പ്രോത്സാഹനം നല്‍കുക ✳

നിങ്ങളുടെ Share കൊണ്ടു ആരൊക്കെ ഖുര്‍ആന്‍ മനപാഠം ആക്കുന്നുവോ .ഇനി ആരൊക്കെ share ചെയ്യുന്നുവോ ..അതിന്‍റെ കൂലിയെല്ലാം നിങ്ങളുടെ നന്മയില്‍ രേഖപ്പെടുത്തും 

✳ നമ്മള്‍ കാരണം ഒരുപാട് ഹാഫിളുമാര്‍ ഉണ്ടാവട്ടെ ‼  മദീനയിലെ ഹബീബ് സന്തോഷികട്ടെ .




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, December 8, 2015

നിത്യ ജീവിതത്തില്‍ പ്രവര്തികമാക്കെണ്ടുന്ന ഒരു അമല്‍ പറഞ്ഞു തരട്ടെ !!

നിത്യ ജീവിതത്തില്‍ പ്രവര്തികമാക്കെണ്ടുന്ന ഒരു അമല്‍ പറഞ്ഞു തരട്ടെ

നിത്യ ജീവിതത്തില്‍ പ്രവര്തികമാക്കെണ്ടുന്ന ഒരു അമല്‍ പറഞ്ഞു തരട്ടെയോ, ഇത് ജീവിതത്തില്‍ പകര്‍ത്തുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുക

Posted by Dheenul Islam (ദീനുല്ഇസ്ലാം) on Monday, February 17, 2014











വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍ ??

പരമാവധി കൂട്ടുകാരില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.

1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
4. പരദൂഷണം പറയരുത്. (49:12)
5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)
6. അസൂയ അരുത്. (4:54)
7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
8. കള്ളസാക്ഷി പറയരുത്. (2:283)
9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)
11. പരുഷമായി സംസാരിക്കരുത്. (3:159)
12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)
13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
14. നടത്തത്തില്‍ അഹന്ത അരുത്. (31:18)
15. അഹങ്കാരം അരുത്. (7:13)
16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
19. അതിഥികളെ സല്‍ക്കരിക്കണം.(51:26)
20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
21. അനാഥകളെ സംരക്ഷിക്കണം. (2:220)
22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
24. ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)
25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)
26. കരാര്‍ ലംഘിക്കരുത്.(2:177)
27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
29. തിന്മയില്‍ സഹകരിക്കരുത്.(5:2)
30. നീതി പ്രവര്‍ത്തിക്കണം. (5:8)
31. വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
32. ആരോടും അനീതി ചെയ്യരുത്. (5:8)
33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
37. പിശുക്ക് അരുത്. (4:37)
38. അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)
39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
40. ധനം ധൂര്‍ത്തടിക്കരുത്. (17:29)
41. ലഹരി ഉപയോഗിക്കരുത്. (5:90)
42. മദ്യം കഴിക്കരുത്. (5:90)
43. കൈക്കൂലി അരുത്. (2:188)
44. പലിശ അരുത്. (2:275)
45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
46. കൊലപാതകം അരുത്. (4:92)
47. ചൂത് കളിക്കരുത്. (5:90)
48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38)
49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
50. തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)
51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)
53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)
54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)
56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
57. ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)
58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
60. യുദ്ധ മര്യാദകള്‍ പലിക്കണം (2:191)
61. യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)
62. അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)
63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)
64. പൌരോഹിത്യം പടില്ല
65. സന്ന്യാസം അരുത്. (57:27)
66. നഗ്നത മറക്കണം (7:31)
67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)
68. കോപം അടക്കി നിര്‍ത്തണം (3:134)
69. സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)
70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)
71. മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)
72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23)
73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)
74. മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)
76. കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (2:280)
77.
ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
78. സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)
80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195)
81. സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)
82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)
83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)
84. പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191)
85. വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)
87. ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)
88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)
89. എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125)
91. ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)
92. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)
93. ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)
94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)
95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)
96. വര്‍ഗ്ഗീയത അരുത്. (49 :13)
97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)
98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)
99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)
100. ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29)

എന്തെങ്കിലും പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍വ്വ ശക്തനായ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ..ആമീന്‍... (Got as a shared post)

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, December 6, 2015

ഇസ്ലാമിക മായ ഒരുപാട് അറിവുകള്‍ ഉൾപ്പെടുത്തിയ ആപ്ളിക്കേഷൻ [App] !!


App want to download it [ the above said video app ] please click here

★★★ IsLamika JaLakam  App contents ★★★

✔ IsLam:-

Eeman islam karyangal, 10 malakkukalum jolikalum, Quranil peru paranja nabimar, Asmaul husna.

✔ Niskaram:

Bankinum Iqamathinum Shesham, Vuloo'inu Shesham, Niskaram, Niskarathinu Seshamulla Dikr/Dua, Mayyith Niskaram, Thasbeeh Niskaram,Sahvinte Sujood, Rawathib Niskaram, Subhikk shesham, Zuhrinnu shesham, Asarinnu shesham, Magribinnu shesham, Ishainnu shesham.

✔ Dikr / Dua:-

Urakkam, Kulikkumpol, Visarjana sthalathekk praveshikkumpol, Yathra, Vasthram dharikkumpol, Majlisunnoor, Swargam urappaya dua,Aayathul kursiyy, Ella ravileyum cholluka, ella vaikunneravum cholluka, Haddad, Nariya swalath, Qabar ziyarath, Rasooline swapnathil darshikkaan, Nabiyod neritt chollunna swalathum salamum, Sahvinte sujoodil, Dampathikal cholluka, Ya sayyidee baith, Du:kkam vedana undaavumpol, Kadam, Rifa'ee maulid, Thauba.

✔ Radio:-

Al Qura'nul kareem, Qura'an malayalam, Kerala islamic class room, Kerala malabar islamic class room, Al hidaya, Sunni global voice, Sa'diaya radio, Salsarani radio, Karnataka sunni radio, Muhimmath radio, Sunni cultural center radio, K.M.C.C, Muthnabi radio, Markaz Live, Islamic media mission, KSCR (Samsthana), Al misbah.

✔ Television:-

Makkah TV, Madeena TV

✔ Video'kal:

Live Makkah Tv & Madeena Tv
Thirenjedutha Matha Prabhashanangal...

✔ Online:-

Islamic media mission, Islam on live, Zakeen, Islam on web, Islam pad sala, Muhammed nabi info, Al uloom, New muslim.

✔ Notification:-

Ellaa divasavum varunna notification message'kal.

FREE AZAN SOFTWARE APP IF U NEED CLICK HERE 

ISLAMIC MALAYALM APPS NEED TO DOWNLOAD GO HERE

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs