Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Font Problem ; Can't Read !

Cannot read this blog then please download the attachments font folder and add it your PC . മലയാളം വായിക്കാന്‍ പറ്റുന്നില്ലേ ? എങ്കില്‍ ഈ ഫോണ്ട് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്യൂ ; Manorama font കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയൂ, സ്റ്റാര്‍ട്ട്‌ > കണ്ട്രോള്‍ പാനല്‍> ഫോണ്ട്സ് > പേസ്റ്റ് ഈ രൂപത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക.

Sunday, December 13, 2015

ഭാര്യയെ പഠിപ്പിക്കല്‍ !!


ഭാര്യമാര്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. ആര്‍ത്തവത്തിന്റെ വിധികള്‍, അതുണ്ടാകുമ്പോള്‍ നിഷിദ്ധമായ കാര്യങ്ങള്‍, നമസ്‌കാരത്തിന്റെ വിധികള്‍, ആര്‍ത്തവമുണ്ടായാല്‍ ഖളാഅ് വീട്ടേണ്ടതും അല്ലാത്തതുമായ നമസ്‌കാരങ്ങള്‍ എന്നിവയെല്ലാം അവള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. രക്തസ്രാവമുണ്ടായാലുള്ള വിധികളും പഠിപ്പിക്കേണ്ടതാണ്. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും പിഴച്ച വല്ല വിശ്വാസവും വെച്ചുപുലര്‍ത്തുന്നവളാണെങ്കില്‍ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാകുന്നു. മഗ്‌രിബിന്ന് മുമ്പ് -ഒരു റക്അത്തിന്റെ സമയത്തിന് മുമ്പ്- രക്തം നിന്നാല്‍ അന്നത്തെ ളുഹ്‌റും അസറും ‘ഖളാ’ വീട്ടണമെന്നും സുബ്ഹിന്ന് മുമ്പ് (ഒരു റക്അത്തിന്റെ സമയമുള്ളപ്പോള്‍) നിന്നാല്‍ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാവീട്ടണമെന്നും പഠിപ്പിക്കേണ്ടതാണ്. യോനിയില്‍ പഞ്ഞി മുതലായവ വെച്ചാല്‍ അതിന്ന് നിറവ്യത്യാസമില്ലാതിരിക്കുന്നത ്‌കൊണ്ട് ആര്‍ത്തവം നിന്നതായി മനസ്സിലാക്കാം. അപ്പോള്‍ അവള്‍ക്ക് ആര്‍ത്തവക്കുളി കുളിക്കാവുന്നതാണ്.
ഇത്തരം അറിവുകള്‍ സ്വന്തമായി അറിയാത്തവര്‍ അറിവുള്ളവരോട് ചോദിച്ചു പഠിപ്പിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇപ്രകാരം പഠിപ്പിച്ചുകൊടുക്കുന്ന ഭര്‍ത്താവുണ്ടായിരിക്കെ പണ്ഡിതരോട് ചോദിക്കുവാനായി അവള്‍ക്ക് പുറത്ത് പോകല്‍ അനുവദനീയമല്ല. അത് ഹറാമാണ്. നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചതിനു ശേഷം കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയും പ്രസംഗ സദസ്സിലും മറ്റും പങ്കെടുക്കാന്‍ ഭര്‍ത്താക്കളുടെ സമ്മതം കൂടാതെ പോകല്‍ അനുവദനീയമല്ല. അനുവാദമുള്ളപ്പോള്‍ തന്നെ അന്യരുമായി കൂടിക്കലരുക, കാണുക എന്നീ നിഷിദ്ധകാര്യങ്ങളുണ്ടെങ്കില്‍ അത് ഹറാമാകുന്നു.

ഭര്‍ത്താവിന് അറിവുണ്ടായിരിക്കെ ഭാര്യക്ക് ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാതിരുന്നാല്‍ അതിന്ന് അവന്‍ കുറ്റക്കാരനാകുന്നതും പഠിക്കാത്തതിനാലുള്ള ഭാര്യയുടെ കുറ്റത്തില്‍ അവന്‍ പങ്കാളിയാകുന്നതുമാണ്. ഈ സന്ദര്‍ഭത്തില്‍ നിര്‍ബന്ധ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി അവള്‍ക്ക് അന്യപുരുഷന്മാര്‍ മാത്രമുള്ളപ്പോള്‍ അവരെ സമീപിച്ചു പഠിക്കല്‍ നിര്‍ബന്ധവുമാണ്.

ഭാര്യ വീടിന് പുറത്ത് പോകല്‍

നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ സ്ത്രീകള്‍ വീടുവിട്ട് സഞ്ചരിക്കാന്‍ പാടുള്ളൂ. അതുതന്നെ ഭര്‍ത്താവിന്റെ സമ്മതത്തോടും അലങ്കാരം പ്രത്യക്ഷപ്പെടുത്താത്ത വിധം സാധാരണ വസ്ത്രങ്ങള്‍ ധരിച്ചും സുഗന്ധം പൂശാതെയും കണ്ണല്ലാത്ത മറ്റു ശരീരഭാഗങ്ങളെല്ലാം മറച്ചും അന്യപുരുഷന്മാരെ നോക്കാതെയും ആകേണ്ടതാണ്. ഭര്‍ത്താവിന്റെ സമ്മതം കൂടാതെ അവളുടെ മാതാപിതാക്കളുടെ രോഗം സന്ദര്‍ശിക്കുവാനോ അവര്‍ മരണപ്പെട്ടാല്‍ പോലും പോകുവാനോ പാടുള്ളതല്ല. പോകുന്നതിനെ അവന്‍ തടഞ്ഞാല്‍ അത് ഹറാമുമാണ്. ഉമര്‍(റ) സ്ത്രീകള്‍ക്ക് മോടിയുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുന്നത് നിരോധിച്ചിരിക്കുന്നു; അവര്‍ പുറത്തു പോവുകയില്ല എന്നാണ് അതിന്ന് അദ്ദേഹം പറഞ്ഞ കാരണം. (തൊലിയുടെ വര്‍ണ്ണം തെളിഞ്ഞുകാണുന്ന) നേരിയ വസ്ത്രങ്ങളും അലങ്കാര വസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകള്‍ അന്ത്യനാളില്‍ വസ്ത്രങ്ങളില്ലാതെ നഗ്നരായിരിക്കുമെന്ന് സ്വഹീഹായ ഹദീസിലുണ്ട്. (ഖസ്ത്വല്ലാനീ). സ്ത്രീയുടെ ഇംഗിതത്തിനൊത്ത് പുരുഷന്മാര്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇന്നുകാണുന്ന സര്‍വ്വ നാശങ്ങളും.


സംയോഗം

സംയോഗം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, എനിക്കും എനിക്ക് നല്‍കുന്ന സന്താനത്തിന്നും പിശാചിനെ നീ ദൂരീകരിക്കേണമേ) എന്ന് ചൊല്ലിയാല്‍ അതില്‍ സന്താനമുണ്ടാകുന്ന പക്ഷം പിശാച് അതിനെ ഉപദ്രവിക്കുകയില്ല.

ഖിബ്‌ലാക്ക് തിരിഞ്ഞു സംയോഗം ചെയ്യാതിരിക്കുന്നതും രണ്ടുപേരും സംയോഗാവസരം ഒരു തുണികൊണ്ട് ശരീരം മുഴുവനും മൂടുന്നതും സുന്നത്താണ്. സംയോഗത്തിന് മുമ്പ് ചുംബനംകൊണ്ടും മഹിമയുള്ള സംസാരം കൊണ്ടും അവളുമായി ഉല്ലസിക്കുന്നത് സുന്നത്തുണ്ട്. സംയോഗം ചെയ്യുമ്പോള്‍ തന്റെ ആഗ്രഹം ആദ്യം പൂര്‍ത്തീകരിച്ചാല്‍ അവളുടേത് പൂര്‍ത്തീകരിക്കുന്നത് വരെ താമസിപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്ച രാവിലും (വ്യാഴാഴ്ച അസ്തമിച്ച രാത്രി) വെള്ളിയാഴ്ച പകലും സംയോഗം ചെയ്യുന്നത് സുന്നത്താണ്. അവളുടെ ആവശ്യവും ആവേശവും കണക്കിലെടുത്തു സംയോഗത്തിന്റെ എണ്ണത്തില്‍ ഏറ്റക്കുറവ് വരുത്തുന്നതും സ്ത്രീയെ സംതൃപ്തയാക്കേണ്ടതും അവന്റെ കടമയില്‍ പെട്ടതാകുന്നു.

ആര്‍ത്തവരക്തമുള്ളപ്പോഴും അത് നിന്ന ശേഷം കുളിച്ചു ശുദ്ധിയാകുന്നതിന്ന് മുമ്പും സംയോഗം ചെയ്യരുത്. മലദ്വാരത്തില്‍ ഭോഗിക്കല്‍ നിഷിദ്ധമാണ്. അത് ആര്‍ത്തവമുള്ളവളെ സംയോഗം ചെയ്യുന്നതിനേക്കാള്‍ കടുത്ത കുറ്റമാകുന്നു. ആര്‍ത്തവമുള്ളവളോടൊന്നിച്ചുശയിക്കുന്നതിന്നോ ഭക്ഷിക്കുന്നതിന്നോ മറ്റോ യാതൊരു വിരോധവുമില്ല.

ജനാബത്ത് (വലിയ അശുദ്ധി) ഉള്ളപ്പോള്‍ ശരീരത്തിലെ മുടി, നഖം, രക്തം എന്നിവ നീക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ നീക്കിയ മുടി മുതലായവ ജനാബത്തോട്കൂടി പരലോകത്ത് ഹാജറാകും. സന്താനോല്‍പാദനം തടയാന്‍ വേണ്ടി സ്ഖലനാവസരം ഇന്ദ്രിയം പുറത്തേക്ക് വിടുന്നതു നല്ലതല്ല. അല്ലാഹുവിന്റെ അലംഘനീയ നിശ്ചയം ആ സംയോഗത്തില്‍ സന്താനം ജനിക്കണമെന്നതാണെങ്കില്‍ ഇത് കൊണ്ട് പ്രയോജനമൊന്നുമുണ്ടാകുന്നതല്ല. എങ്കിലും അത് അനുവദനീയമാണ്.വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
Post a Comment

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs