പ്രായശ്ചിത്തം ആണ് ഞാന്‍ ചെയ്യേണ്ടത് ?”
നബി (സ) പറഞ്ഞു :
” റമളാനു ശേഷം താങ്കള്‍ രണ്ടു മാസം നോമ്പ് പിടിക്കുക”
” നബിയെ എനിക്കതിനുള്ള ആരോഗ്യമില്ല”
”എങ്കില്‍ ഒരു അടിമയെ വാങ്ങിച്ചു സ്വതന്ത്രനാക്കി വിടുക”
”അതിനുള്ള ധനം എനിക്കില്ല ”
”എങ്കില്‍ ഒരു ദരിദ്രന് അറുപതു ദിവസം ഭക്ഷണം നല്കുക ”
”അത്രയും നാള്‍ നല്കാന്‍ മാത്രം ഉള്ള സമ്പത്ത് എനിക്കില്ല നബിയെ”
ഇത് കേട്ടതും നബി അവിടെ ഉണ്ടായിരുന്നവരോട് ചോദിച്ചു:
”ആര്‍ക്കാണ് നിങ്ങളുടെ ഈ സഹോദരനെ സഹായിക്കാന്‍ കഴിയുക?”
എല്ലാവരും പൈസയും, കുറച്ചു ഭക്ഷണ സാധനങ്ങളും . ഒക്കെസംഭാവന നല്കി. അങ്ങനെ അറുപതു ദിവസത്തേയ്ക്ക് വേണ്ടഅത്ര വസ്തുക്കള്‍ ആയപ്പോള്‍ നബി അതെല്ലാം അടങ്ങിയ ഒരു
സഞ്ചി അയാള്‍ക്ക് നല്കിയിട്ടു പറഞ്ഞു :
”ഇത് കൊണ്ട് പോയി നീ നിന്റെ ഗ്രാമത്തില്‍ ഏറ്റവും പാവപ്പെട്ടവന് നല്കണം”
അയാള് പറഞ്ഞു:
”എന്റെ ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ടവന്‍ ഞാനാണ് നബിയെ..”
പൊതുവെ പൊട്ടിച്ചിരിക്കാത്ത നബി അവിടുത്തെ അണപ്പല്ല്കാണുന്ന വിധത്തില്‍ ചിരിച്ചു പോയി. പിന്നെ ആ മനുഷ്യനോടു പറഞ്ഞു:
”എങ്കില്‍ താങ്കള്‍ ഇത് എടുത്തോളൂ ”
ആ മനുഷ്യന്‍ സന്തോഷത്തോടെ പോകുന്നത് നബി പുഞ്ചിരിയോടെ നോക്കി നിന്നു.
ശിക്ഷ തേടി വന്ന മനുഷ്യന്‍ പോകുന്നത് അറുപതുദിവസത്തേയ്ക്കുള്ള ഭക്ഷണവുമായി..!
ഇതാണ് ഇസ്ലാം, ഇതാവണം ഇസ്ലാം.
അല്ലാത്തത് മതമല്ല , മദമാണ് .
അത് നബി പഠിപ്പിക്കാത്ത ഇസ്ലാം ആണ്.