അലങ്കാരത്തിനും സൗന്ദര്യത്തിനും വേണ്ടി ഇന്നു സര്‍വ്വസാധാരണമായി ഉപയോഗിച്ചുവരുന്ന പല കൃത്രിമ അലങ്കാര വസ്തുക്കളുടെയും കര്‍മശാസ്ത്രം നാം മനസ്സിലാക്കിയേ തീരൂ. അല്ലായെങ്കില്‍ അത് നമ്മുടെ ജീവിത വിജയത്തെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും. നമ്മുടെ പല ആരാധനകളെയും അസാധുവാക്കിക്കളയും.
# മുടി കറുപ്പിക്കൽ
യുദ്ധാവശ്യത്തിനുവേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കല്‍ നിഷിദ്ധമാണ്. ഇബ്‌നു അബ്ബാസ് (റ) വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: (തലമുടിക്കും താടി രോമത്തിനും) കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാന കാലം ഉണ്ടാകും. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല (അബൂ ദാവൂദ്, ഹാകിം).
വെള്ളം ചേരുന്നതിനെ തടയുന്ന- ചായം എന്നോ അല്ലാത്തതെന്നോ ഇവിടെ വിത്യാസമില്ല- ഏതു വിധത്തിലുള്ള വസ്തുകൊണ്ട് കറുപ്പിക്കലും ഹറാമാണ്. വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ള ചായംകൊണ്ട് തലമുടിയോ മീശയോ താടിരോമമോ കറുപ്പിച്ചാല്‍ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറെ അപകടങ്ങള്‍ അതുമൂലം സംഭവിക്കുന്നു. അങ്ങനെ അനവധി നിഷിദ്ധകാര്യങ്ങള്‍ വന്നുചേരുന്നു:
അവന്റെ വുളൂ, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിര്‍ബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോള്‍ വലിയ അശുദ്ധി നിലനില്‍ക്കുന്നു. അതിനാല്‍, പള്ളിയില്‍ പ്രവേശിക്കല്‍ നിഷിദ്ധമാകുന്നു. പള്ളിയില്‍ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമുഅയോ ജമാഅത്തോ നിസ്‌കാരംപോലുമോ ലഭിക്കുന്നില്ല.
വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി കറുപ്പിക്കാവുന്നതാണ്. അവള്‍ അഴകും സൗന്ദര്യവും ഭര്‍ത്താവിന്റെ മുമ്പില്‍ പ്രകടമാക്കല്‍ അവന്റെ ആവശ്യമാണല്ലോ. ഇമാം ശിഹാബുദ്ധീന്‍ റംലി (റ) വും ഈ കാര്യം പ്രസ്താവിച്ചിട്ടുണ്ട് (ശര്‍വാനി: 9/375, ഇആനത്ത്: 2/331). വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവള്‍ മുടി കറുപ്പിച്ചതെങ്കില്‍ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്.
നരച്ച താടിരോമത്തിനും തലമുടിക്കും ചുകപ്പു വര്‍ണത്തിലുള്ള ചായംകൊടുക്കല്‍ സുന്നത്താണ്. നരച്ച താടി രോമത്തിന് പലരും മൈലാഞ്ചിയണിയുന്നത് ഈ അടിസ്ഥാനത്തിലാണ്.
# മൈലാഞ്ചിയിടൽ
പുരുഷന്മാര്‍ അലങ്കാരത്തിനുവേണ്ടി കൈകാലുകളില്‍ മൈലാഞ്ചിയിടല്‍ നിഷിദ്ധമാണ്. എന്നാല്‍, രോഗം പോലുള്ള അനിവാര്യ കാരണങ്ങള്‍ക്കുവേണ്ടി അനുവദനീയമാകും. സ്ത്രീ ഭര്‍തൃമതിയെങ്കില്‍ കൈകാലുകളില്‍ മൈലാഞ്ചിയണിയല്‍ സുന്നത്തും ഭര്‍തൃമതിയല്ലെങ്കില്‍ കറാഹത്തുമാണ്. ഭര്‍തൃമതിയായ സ്ത്രീക്കുതന്നെ മൈലാഞ്ചികൊണ്ടുള്ള ചിത്രപ്പണിയും വിരല്‍ത്തലപ്പുകളില്‍മാത്രം കറുപ്പ് വര്‍ണം ചേര്‍ത്ത അലങ്കാരപ്പണിയും ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കിലും സുന്നത്തില്ല. മാത്രമല്ല, കറാഹത്തുമാണ്. ഭര്‍ത്താവിന്റെ സമ്മതമോ ഇഷ്ടമോ ഇല്ലാതെ ഭര്‍തൃമതി ഇപ്രകാരം അലങ്കരിക്കല്‍ നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ മരണംമൂലം ഇദ്ദ ഇരിക്കുന്നവര്‍ മൈലാഞ്ചിയണിയല്‍ ഹറാമാകുന്നു. പ്രായം തികയാത്ത ആണ്‍കുട്ടികള്‍ മൈലാഞ്ചിയിടുന്നത് തടയല്‍ രക്ഷാകര്‍ത്താവിനു നിര്‍ബന്ധമില്ല (തുഹ്ഫ, ശര്‍വാനി: 2/218, 4/59, 9/375).
പുരുഷന് താടിരോമം വടിക്കല്‍ ഹറാമാണ് എന്ന് ഫതഹുല്‍ മുഈനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കറാഹത്താണെന്നാണ് പണ്ഡിതരില്‍ ചിലരുടെ പക്ഷം. തലമുടി, താടി രോമം എന്നിവയില്‍നിന്നു നരച്ച മുടി പറിക്കലും കറാഹത്താണ്. സ്ത്രീക്ക് താടി രോമം മുളച്ചാല്‍ അതു നീക്കം ചെയ്യാം. ചുണ്ടിന്റെ തെല്ല് വെളിവാക്കുംവിധം മീശവെട്ടല്‍ സുന്നത്താണ്. മീശ വടിക്കാതിരിക്കലാണ് സുന്നത്ത്.
സൗന്ദര്യവര്‍ദ്ധവിനുവേണ്ടി വെട്ടിയോ വടിച്ചോ പൂര്‍ണമായോ ഭാഗികമായോ പുരികം നീക്കുന്നത് നിഷിദ്ധമാണ്. പുരികം നീക്കുന്നവരെയും നീക്കിക്കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (മുസ്‌ലിം: 2/205). എന്നാല്‍, വിവാഹിതയായ സ്ത്രീക്കു ഭര്‍ത്താവിന്റെ അനുമതിയോടെ സൗന്ദര്യവര്‍ദ്ധനവിനു വേണ്ടി പുരികങ്ങള്‍ വെട്ടി അലങ്കാരം നടത്താവുന്നതാണ് (ശര്‍വാനി: 2/128). മുഖവിശാലതക്കും സൗന്ദര്യത്തിനുവേണ്ടി കഴനെറ്റിയുടെ അടുത്തുള്ള മൃതുലമായ രോമങ്ങള്‍ നീക്കുന്ന പതിവ് ചില സ്ത്രീകള്‍ക്കുണ്ട്. അറബ് നാടുകളിലാണത്രെ ഇത് കൂടുതലായി കാണപ്പെടുന്നത്. ഭര്‍തൃമതിക്കു മാത്രമേ ഇതും അനുവദനീയമാവൂ. അതുതന്നെ അയാളുടെ സമ്മതത്തോടെമാത്രം (ശര്‍വാനി: 2/128 കാണുക).
# വെപ്പുമുടി അണിയൽ
നജസായ മുടിയോ മനുഷ്യരുടെ മുടിയോ തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കല്‍ സ്ത്രീ പുരുഷ ഭേദന്യെ ഹറാമാണ്. സ്വന്തം തലയില്‍നിന്നു വേര്‍പ്പെട്ട മുടിതന്നെയായാലും അത് മുടിയോട് ചേര്‍ത്തുവെക്കാവുന്നതല്ല. കാരണം മനുഷ്യ മുടിക്ക് പ്രത്യേകം ആദരവുണ്ട്. അത് കുഴിച്ചുമൂടാനാണ് കല്‍പന. മനുഷ്യ മുടി വില്‍പന നടത്തല്‍ അനുവദനീയമല്ല. മനുഷ്യരുടെതല്ലാത്ത ശുദ്ധമായ മുടി അല്ലെങ്കില്‍ മുടിയോട് തുല്യമായ കൃത്രിമമായ മുടി ഭര്‍ത്താവിന്റെ അനുമതിയോടെ ഭാര്യക്ക് തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കാവുന്നതാണ് (ശര്‍വാനി: 2/128, ഇആനത്ത്: 2/33).
കഷണ്ടിത്തലയുള്ളവന്‍ വെപ്പു മുടി വെച്ച് അലങ്കാരം നടത്തുന്ന സമ്പ്രദായം ഇന്നു വ്യാപകമായിട്ടുണ്ട്. മനുഷ്യരുടെ മുടിയോ നജസായ മുടിയോ ആണ് വെപ്പുമുടി എങ്കില്‍ അതു നിഷിദ്ധമാണ്. മനുഷ്യരുടേതല്ലാത്ത ശുദ്ധമായ മുടിയോ മറ്റു ശുദ്ധമായ കൃത്രിമ മുടിയോ വെക്കുന്നവര്‍ തലയുടെ തൊലിയിലേക്ക് വെള്ളം ചേരുമോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കണം.
രണ്ടു രൂപത്തില്‍ വെപ്പു മുടി പിടിപ്പിക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇഷ്ടാനുസരണം തലയില്‍നിന്നെടുത്തുമാറ്റാന്‍ പറ്റുന്ന വിധവും പറ്റാത്ത വിധവും. എടുത്തുമാറ്റാന്‍ സാധിക്കുന്നതാണെങ്കില്‍ കുളിക്കുമ്പോള്‍ എടുത്തുമാറ്റുന്ന പക്ഷം വെള്ളം ചേരാത്ത പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍, എടുത്തുമാറ്റാന്‍ കഴിയാത്ത വിധം പിടിപ്പിക്കുന്നത് തലയുടെ രോമക്കുത്തില്‍ ഉറപ്പിച്ചുകൊണ്ടാണത്രെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുടിവെപ്പില്‍ ഓരോ രോമക്കുത്തിലേക്കും വെള്ളം ചേര്‍ന്നിട്ടില്ലെങ്കില്‍ കുളി സാധുവല്ല. അതുമൂലം മുകളില്‍ വവരിച്ച അപകടങ്ങളെല്ലാം ഇവിടെയും സംഭവിക്കുന്നു. വെപ്പുമുടി ശരീരത്തിന്റെ ഭാഗമായി ഒരിക്കലും പരിഗണിക്കപ്പെടില്ല.
# പല്ല് നഖം എന്നിവയിലെ അലങ്കാരങ്ങൾ
ചന്ദമുണ്ടാകാന്‍ വേണ്ടി പല്ലു രാകി മൂര്‍ച്ഛ കൂട്ടുന്നതും പല്ലുകള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നതും ഭര്‍തൃമതിയല്ലാത്ത സ്ത്രീകള്‍ക്കു ഹറാമാണ്. ഭര്‍തൃമതിക്കു ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ ഹറാമില്ല (ശര്‍ഹു ബാഫള്ല്‍: 1/39). പല്ലിന്റെ ന്യൂനത തീര്‍ക്കാന്‍ വേണ്ടി കമ്പിയിട്ടു കെട്ടല്‍, ഇളകിയ പല്ല് സ്വര്‍ണ നൂല്‍ കൊണ്ടോ മറ്റു വല്ലതുംകൊണ്ടോ കെട്ടല്‍, സ്വര്‍ണ പല്ലുകള്‍ ഉപയോഗിക്കല്‍ എന്നിവ എല്ലാവര്‍ക്കും അനുവദനീയമാണ് (തുഹ്ഫ: 3/275).
നഖങ്ങളില്‍ ചില സ്ത്രീകള്‍ ‘ക്യുട്ടക്‌സ്’ ഉപയോഗിക്കാറുണ്ട്. ആ കട്ടിയുള്ള പോളീഷ് നഖത്തെ മറച്ചുകളുകയാണ് ചെയ്യുന്നത്. അതുകാരണം, വുളൂഉം കുളിയും സാധുവാകുകയില്ല.
# ടൈറ്റ് ഫിറ്റും ആഭരണങ്ങളും
ഇടുങ്ങിയ വസ്ത്രം (ടൈറ്റ്ഫിറ്റ്) ധരിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്താണ് (ഇആനത്ത്: 1/108).
സ്വര്‍ണം, വെള്ളി പോലോത്ത ആഭരണങ്ങള്‍ ഉപയോഗിക്കല്‍ പുരുഷനു നിഷിദ്ധമാണ്. എന്നാല്‍, വെള്ളിയുടെ ഒരു മോതിരം അണിയല്‍ പുരുഷന് അനുവദനീയം മാത്രമല്ല സുന്നത്തുകൂടിയുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്രായം തികയുന്നതുവരെ ഏതു തരം ആഭരണങ്ങളും ധരിക്കാവുന്നതാണ് (തുഹ്ഫ: 3/379).
സാധാരണ ഗതിയില്‍ അമിതമാവാത്ത എല്ലാവിധ ആഭരണങ്ങളും മൈലാഞ്ചിയും അഴകിന് വേണ്ടി സ്ത്രീകള്‍ക്കു സകാത്തില്ലാതെ ധരിക്കാം (തുഹ്ഫ: 3/272).
അല്ലാഹുവേ ഞങ്ങളെയും ഞങ്ങളോട് ബന്ധപ്പെട്ടവരെയും ഈമാനോട് കൂടി മരിപ്പിക്കണേ റബ്ബേ
മുത്ത് നബിയുടെ അടുത്തേക്ക് ഒരു സ്വലാത്ത്
💜 صلي الله علي محمد 💚 💚 صلي الله عليه وسلم ❤
💜 صلي الله علي محمد 💚 💚 صلي الله عليه وسلم ❤
💜 صلي الله علي محمد 💚 💚 صلي الله عليه وسلم ❤
( 💛 💚 യാക്കൂബ് കുമ്പോൽ 💗 💚 )
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!