പെണ്ണ് ഒരു അത്ഭുതമാണ് ,പലപ്പോഴും അവളേ നാം കാണാതെ പോകുന്നു.
കല്ല്യാണം കഴിഞ്ഞാല്‍ താനിനി താമസിക്കാന്‍ പോവ്വുന്നത് മറ്റൊരു വീട്ടിലാണെന്ന് അറിഞ്ഞിട്ടും കല്ല്യാണത്തിന് രണ്ട് ദിവസം മുന്‍പ് പോലും വീടിന്‍റെ മുറ്റത്തുള്ള റോസിനും മുല്ലക്കും ആന്തൂറിയത്തിനും വെള്ളമൊഴിച്ച് തൊട്ടു തലോടിയത് കണ്ടപ്പോള്‍ ഞാനവളിലെ നിഷ്കളങ്കമായ നന്മയോര്‍ത്ത് ആദ്യം അത്ഭുതപ്പെട്ടു .... !!
കല്ല്യാണത്തിന് തലയില്‍ ചൂടാന്‍ കൊണ്ട് വന്ന മുലപ്പൂവ് ഇത്തിരി കുറഞ്ഞുപോയതിന് കൊണ്ട് വന്നവരോട് പരാതി പറയുന്ന അവളിലെ കുറുമ്പും പരിഭവവും വീണ്ടും
അത്ഭുതപെടുത്തുന്നു
വിവാഹനാള്‍ താലികെട്ട് കഴിഞ്ഞ് നവധുവായി അവളീ പടിയിറങ്ങി പോവ്വാന്‍ നേരം ഉപ്പാന്റെ ചുമലിലേക്ക് വീണ് മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞ്, കൂടപ്പിറപ്പിന്‍റെ കൈ മുറുകെ പിടിച്ച് വിതുമ്പുന്ന അവളിലെ നിര്‍മ്മലമായ സനേഹത്തെ ഞാന്‍ കണ്ടു.. അവളീ ദുഖഭാരത്താല്‍ എങ്ങനെ പുതിയൊരു വീട്ടില്‍ ജീവിച്ച് തീര്‍ക്കും .
കല്ല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ഭര്‍ത്താവിന്‍റെ കയ്യും പിടിച്ച് സന്തോഷത്തോടെ അവളിവിടേക്ക് വിരുന്നു വന്നു...തിരിച്ച് പോവുമ്പോള്‍ അവളുടെ അമ്മ ചോദിച്ചു മക്കളിനി എന്നാ വരികാന്ന്. അത് കേട്ട് മറുപടി പറയാന്‍ തയ്യാറായ ഭര്‍ത്താവിന് മുന്നെ അവള്‍ ഭര്‍ത്താവിന്‍റെ മുഖത്തെക്ക് നോക്കി പറഞ്ഞു , ഞങ്ങള്‍ക്കിനി ഒരുപാട് സ്ഥലങ്ങളില്‍ പോവ്വാനുണ്ട്, അത് കഴിഞ്ഞിട്ട് വരാംല്ലേ ഇക്കാ...... മൂന്ന് ദിവസം മുന്‍പ് പടിയിറങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞ അവളിലെ ഈ മാറ്റം നമ്മേ ഒരുപാട് ഒരുപാട് അത്ഭുതപ്പെടുത്തുന്നു
അതെ.... പറിച്ചു നട്ടിടത്ത് അവള്‍ക്ക് സ്നേഹവും സംരക്ഷണവും കിട്ടിയപ്പോള്‍ അവള്‍ മെല്ലെ അവിടെ വേരുറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത് ഞാന്‍ മനസ്സിലാക്കി....
കുറെ നാള്‍ കഴിഞ്ഞ്, കുട്ടികളായി , കുടുംബമായി കഴിയുന്ന ഒരു നാള്‍ അവള്‍ ഒറ്റക്കീ പടി കയറി വരും... അന്നവള്‍ക്കായി ഒരുക്കിയ അവള്‍ക്കിഷ്ടമുള്ള പലഹാരങ്ങളില്‍ നിന്ന് ഒന്ന് പോലും എടുക്കാന്‍ അവള്‍ താല്പര്യം കാണിക്കില്ല.... കാരണം ചോദിച്ചാല്‍ ഉത്തരമായി അവള് ദീര്‍ഘനിശാസം വിട്ട് കുറെ മറു ചോദ്യം ആരോടെന്നില്ലാതെ ചോദിക്കും എന്‍റെ മക്കളിപ്പോ എന്തു ചെയ്യുകയാണോ എന്തോ..? സ്കൂള്‍ വിട്ട് വന്നിട്ടുണ്ടാവുമോ....? ഇക്ക വീട്ടിലെത്തി കാണുമോ.....?
അന്ന് ഞങ്ങളെല്ലാവരും കൂടി കുറച്ച് ദിവസം ഇവിടെ താമസിച്ചിട്ട് പോവ്വാന്‍ അവളെ നിര്‍ബന്ധിക്കും.... അന്നേരം അവള് പറയും അയ്യോ അത് പറ്റില്ലട്ടോ , ഞാനില്ലെങ്കില്‍ ഇക്കയുടെയും കുട്ടികളുടേയും ഒരു കാര്യവും നേരാംവണ്ണം നടക്കില്ലട്ടോ എന്ന്....
അന്നവളീ പടി ധൃതിയില്‍ ഇറങ്ങി പോവുന്നത് എനിക്ക് അത്ഭുതത്തിന്‍റെ പൂര്‍ണ്ണതയില്‍ നോക്കി നില്‍ക്കണം...
അല്ലയോ പെണ്ണേ നിന്നെപോലുള്ള ഒരു ഉത്തമപത്നി ഓരോ ആണിന്‍റേയും സ്വകാര്യ അഹങ്കാരമാണ്... നീ ഇനിയും ഉത്തമപുരുഷന്‍റെ ഉത്തമപത്നിയായി താങ്ങായി തണലായി അത്ഭുതപ്പെടുത്തി കൊണ്ടേ ഇരിക്കുക..... !!!
കടപ്പാട്: Writer
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment