സ്ഥിരമായത് (Permanent method) .
പുരുഷന്മാരില്‍ വന്ധ്യകരണശസ്‌ത്രക്രിയ ( Vasectomy) നടത്തിയും സ്ത്രീകളില്‍ Tubecotomy ( ഫലോപിയന്‍ ട്യുബ് (Fallopian) മുറിച്ച് കളഞ്ഞുള്ള ശസ്ത്രക്രിയ) ഇത് രണ്ടും തീര്‍ത്തും നിഷിദ്ധമാണ് കാരണം ഇസ്ലാം ഒരിക്കലും സ്ഥിരമായ ഗര്‍ഭ നിരോധന മാര്‍ഗം അനുവദിക്കുന്നില്ല കൂടാതെ ഇത് അള്ളാഹു നമുക്ക് അനുഗ്രഹിച്ച് നല്‍കുന്ന ഒരു അനുഗ്രഹത്തെ നമ്മുടെ ആവശ്യത്തിന് ശേഷം തുടച്ച് കളയുന്ന രീതിയാണ് അതുപോലെ ദൈവസ്രിഷ്ട്ടിപ്പിനെ മനപ്പൂര്‍വം മാറ്റം വരുത്തുകയും ചെയ്യുന്നു.
താത്കാലികം (Temporary method)
1) M.T.P. (Medical Termination of Pregnancy) or Abortion അബോര്‍ഷന്‍.
ഇത് തീര്‍ത്തും ഹറാം ആണ്.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 31
"ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു."
എന്നാല്‍ കുഞ്ഞു ഗര്‍ഭ പാത്രത്തില്‍ ഇരിക്കുകയും അത് മാതാവിന്റെ ജീവന് അപകടത്തിലാകുന്ന സാഹചര്യത്തില്‍ മാത്രമേ ഇത്തരം കാര്യം ചെയ്യാന്‍ അനുവാധമോള്ളൂ കാരണം പുറത്ത് വരാത്തതിനെക്കാള്‍ പ്രാധാന്യം അതിന്‍റെ അമ്മക്ക് തന്നെയാണ് (പണ്ടിതാബിപ്രായം)
ഭൂരിഭാഗം പണ്ഡിതന്മാര്ക്കും ലൈംഗിക ബന്ധത്തിനിടയില്‍ രണ്ട് കുഞ്ഞുങ്ങള്‍ തമ്മിലുള്ള അകലം പാലിക്കാന്‍ ഗര്ഭ' നിരോധന മാര്ഗം സ്വീകരിക്കാം എന്ന അഭിപ്രായമാണ് ഉള്ളത് ,എന്നാല്‍ തീരെ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തരത്തിലാണ് ഇത് ചെയ്യുന്നതെങ്കില്‍ അത് ഹറാമാണ് .എന്നാല്‍ ഇ അകലം നാല് വര്‍ഷത്തില്‍( അധികം വ്യത്യാസം പാടില്ല ) കൂടുന്നത് ശരിയല്ല എന്ന അഭിപ്രായവും നിലവില്‍ ഉണ്ട്.
2) Birth control pills (പില്ല്സ്)
ഇതെല്ലാം ആധുനിക മാര്‍ഗങ്ങള്‍ ആയത് കൊണ്ട് തന്നെ പലപ്പോഴും അതിന്‍റെ ആരോഗ്യവഷങ്ങള്‍ ശാസ്ത്രം വളരുന്തോറും മാറാറുണ്ട് ,എന്നാല്‍ മുന്പ് ഇത് പണ്ഡിതന്മാര്‍ അനുവധിക്കപ്പെട്ടിരുന്നെങ്കിലും അതിന്‍റെ ആരോഗ്യവശത്തില്‍ ശാസ്ത്രം ഒന്ന് കൂടി വികസിച്ചത് കൊണ്ട് തന്നെ ഇത് ശരീരശാസ്ത്രത്തെ ദോഷമായി ബാധിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട് ,ഇത് ഹറാം ആണ്. (Fataawa al-Marah)
3) Copper-T:(കോപ്പെര്‍ ടീ)
ഇത് (Contraception) അല്ല മറിച്ച് സാങ്കേതികമായി (Contra-implantation) നട്ടതിനെ നശിപ്പിക്കലാണ് .ഇവിടെ പുരുഷബീജവും (Semen) അണ്ഡവും (Ovum) സന്ധിച്ചുണ്ടാകുന്ന സിക്താണ്‌ഡത്തെ (Zygote) Copper-T:(കോപ്പെര്‍ ടീ) നശിപ്പിക്കുകയും ഗര്‍ഭപാത്രത്തില്‍ അതിന്‍റെ നടീലിനെ തടയുകയും ചെയ്യുന്നു.ഇഹു ഒരുതരത്തില്‍ നേരത്തെയുള്ള അബോര്‍ഷനാണ് .
4) Condom (നിരോദ്)
താല്‍കാലിക ഗര്‍ഭധാരണം തടയാന്‍ ഇത് അനുവധിനീയമാണ് ,ഇത് പുരുഷബീജം അകത്തു കടക്കുന്നതിനെ മാത്രമേ തടയുന്നോള്ളൂ എന്നതാണ് കാരണം .
5)Coitus Interruptus (‘Azl):
സ്കലനത്തിനു മുന്‍പായി ലിംഗം യോനിയില്‍ നിന്ന് പിന്‍വാങ്ങുന്ന രീതി.
പണ്ട് കാലങ്ങളില്‍ മുകളില്‍ പറഞ്ഞ രീതികള്‍ ഒന്നും ഇല്ലാതിരുന്ന സമയത്ത് തുടര്‍ന്നിരുന്ന രീതി .ഇന്നും തുടരുന്ന രീതി .പങ്കാളികളുടെ പരസ്പര സമ്മതം ആവശ്യമാണ്.
Sahih Al-Bukhari Hadith 7.136
Narrated by Jabir
We used to practice ‘coitus interruptus’ during the lifetime of Allah's Messenger (saws) while the Qur'an was being Revealed.
ജാബിര്‍ (റ) രേഖപെടുത്തുന്നു,പ്രവാചക കാലത്ത്,ഖുര്‍ആന്‍ അവതരിക്കപ്പെട്ട സമയത്ത് ഞങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് സ്ഖലനത്തിന് തൊട്ട് മുന്‍പായി ലിംഗം പുറത്തെടുക്കുമായിരുന്നു .
Abu Dawud 11:2166
Narrated AbuSa'id al-Khudri: A man said: Apostle of Allah, I have a slave-girl and I withdraw the penis from her (while having intercourse), and I dislike that she becomes pregnant. I intend (by intercourse) what the men intend by it. The Jews say that withdrawing the penis (azl) is burying the living girls on a small scale. He (the Prophet) said: The Jews told a lie. If Allah intends to create it, you cannot turn it away.
നാല് മദ്ഹബ് ഇമാമുമാരും ഈ രീതി അനുവധിനീയമാണ് എന്ന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ താല്‍കാലിക മാര്‍ഗങ്ങള്‍ തന്നെ എന്നെന്നേക്കും കുട്ടികള്‍ വേണ്ട എന്നതിനു വേണ്ടി ഉപയോഗിക്കുന്നത് ഹറാമാണ്.
കുഞ്ഞുങ്ങള്‍ക്കിടയില്‍ ഒരു ഇടവേള വേണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും,തല്‍കാലം വേണ്ട എന്നാഗ്രഹിക്കുന്നവര്‍ക്കും മാത്രമേ ഇത് അനുവധിനീയമോള്ളൂ.അതുപോലെ ദാരിദ്രത്തെ ഭയന്ന് കൊണ്ടും ആരോഗ്യകാരണങ്ങള്‍ കൂടാതെ ഗര്‍ഭപാത്രം നീക്കുന്നതും നിഷിദ്ധമാണ് കൂടാതെ വലിയ പാപവും .
കടപ്പാട്:-ഇസ്ലാം സംശയങ്ങളും മറുപടികളും Islam-Q&A
Please Subscribe to Our Youtube Channel