മരിക്കുമെന്നറിയാം - പോകാൻ നാമൊരുങ്ങിയില്ല..
📝മരണത്തിനു വേദനയുണ്ടെന്നറിയാം - എളുപ്പമാക്കാൻ നാമൊന്നും ചെയ്തില്ല.
📝ഖബർ ഉണ്ടെന്നറിയാം - കൂടെ കൂട്ടാൻ സൽക്കർമ്മങ്ങൾ നമുക്കില്ല.
📝ചോദ്യം ചെയ്യപ്പെടുമെന്നറിയാം - ഉത്തരം പറയാനാകുമോ എന്ന പേടി നമ്മെ പിടികൂടുന്നില്ല.
📝മഹ്ഷർ (പരലോകത്തെ വിചാരണക്കായി ഒരുമിച്ചു കൂട്ടപ്പെടുന്ന സ്ഥലം) ഉണ്ടെന്നറിയാം - ആരും കാണാതെ നാം ചെയ്യുന്നതൊക്കെ അവിടെ വെളിപ്പെടുമെന്ന് നാം ചിന്തിക്കുന്നില്ല..
📝മീസാന്‍ (പരലോകത്ത് നന്മ തിന്മകള്‍ തൂക്കപ്പെടുന്ന അളവുകോല്‍) ഉണ്ടെന്നറിയാം - അതിൽ തൂങ്ങാനുള്ള സല്‍കര്‍മ്മങ്ങള്‍ നാം ഒരുക്കിയില്ല..
📝സ്വിറാത്ത് (നരകത്തിനു മീതെ നാട്ടപ്പെടുന്ന പാലം, അതിലൂടെ എല്ലാവരും നടത്തപ്പെടും) കടക്കണമെന്നറിയാം - വീഴാതിരിക്കാനുള്ള പിടിവള്ളികൾ നമുക്കില്ല..
📝രക്ഷയോ ശിക്ഷയോ - സ്വർഗ്ഗമോ നരകമോ - ലഭിക്കുമെന്നറിയാം: പക്ഷേ രക്ഷപ്പെടാൻ, ശിക്ഷിക്കപ്പെടാതിരിക്കാൻ എന്തുണ്ട് കയ്യിൽ എന്നറിയില്ല???!
📝എപ്പോഴാണ് കടിഞ്ഞാണില്ലാതെ, ലക്ഷ്യബോധമില്ലാതെ ഓടുന്ന സ്വന്തത്തെയൊന്ന് പിടിച്ചു കെട്ടാൻ കഴിയുക?
📝യാ അല്ലാഹ് - മരണമാണ് ഖൈറെങ്കിൽ ഈമാനോടെ മരിപ്പിക്കണേ.
ജീവിതം ഖൈറാകുന്ന കാലത്തോളം നിനക്ക് വഴിപ്പെട്ട് ജീവിക്കാൻ തുണക്കണേ നാഥാ.
ഷെയർ ചെയ്യുന്നതോടൊപ്പം നാം എത്രത്തോളം ഈ വരികളോട് നീതി പുലർത്തുന്നു എന്ന് ചിന്തിക്കുക..
(കടപ്പാട്).
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!