Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, November 20, 2020

മദ്യവും അമേരിക്കയും !!

മദ്യം ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക് വെറുപ്പാണ്” എന്ന് പറയാൻ മാത്രം പരിവർത്തനം ഉണ്ടാക്കിയ പ്രവാചകൻ.. 

80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’. നിയമം നടപ്പിലാക്കാൻ
സർക്കാർ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയും തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ മില്ല്യൺ കണക്കിന് ഡോളറുകളും ചെലവഴിച്ചു. പതിനായിരക്കണക്കിന്
മദ്യപന്മാരെ കൊണ്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു.
പതിനായിരകണക്കിന് ആളുകൾ നിയമപാലനത്തിൻറെ പേരിൽ
കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില് നാല് വർഷങ്ങൾക്കു ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കൻ ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി. ബിൽ പിൻവലിച്ചു. അമേരിക്കയിൽ വീണ്ടും മദ്യം അനുവദനീയം !!! ഇനി നിങ്ങൾ 1400 വർഷങ്ങൾകു മുന്പ്
മദീനയിലെക്കൊന്നു എത്തി നോക്കുക. അവിടെയതാ പ്രവാചകൻ മുഹമ്മദ് മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിടുന്നു. ഉത്തരവ് കേൾക്കേണ്ട താമസം ജനം തങ്ങളുടെ കയ്യിലുള്ള മദ്യസംഭരണികൾ മുഴുവനും ഒഴുക്കിക്കളയുന്നു. മദീനയുടെ മണൽതരികളിലൂടെ മദ്യം പുഴപോലെ
ഒഴുകി. നിയമം നടപ്പിലാക്കാൻ പോലീസ് സംവിധാനങ്ങളില്ല.
തോക്കും പീരങ്കിയും ഉപയോഗിച്ചില്ല. ഒരു ദിനാർ പോലും
ചെലവഴിച്ചുമില്ല. പക്ഷെ പ്രവാചകൻറെ ഒരൊറ്റ വാക്കിൽ
മദ്യം നിരോധിക്കപ്പെട്ടു. മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ് എന്ന
സഹാബി ഉത്തരവ് കേട്ടതും മദ്യച്ചഷകം ദൂരേക്ക് വലിച്ചെറിഞ്ഞു, മദ്യം കുടിച്ചുകൊണ്ടിരുന്നവർ ഉത്തരവ്
കേട്ടതും തുപ്പിക്കളഞ്ഞു… അതെ, സന്പൂർണ്ണ മദ്യനിരോധനം !! “ഞാൻ മരിച്ചാൽ എൻറെ ശവം മുന്തിരി വള്ളിയുടെ ചുവട്ടിൽ കുഴിച്ചിടണം, അങ്ങനെ അതിൻറെ ലഹരി എനിക്കാസ്വദിക്കാമല്ലോ” എന്ന് പറഞ്ഞിരുന്ന ആ ജാഹിലിയ്യാ(അരാജ ക) സമൂഹത്തെ “ഞാൻ മദ്യം
ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക് വെറുപ്പാണ്” എന്ന് പറയാൻ മാത്രം പരിവർത്തനം ഉണ്ടാക്കിയ പ്രവാചകൻ.. ലോകത്ത് അദ്ദേഹത്തോളം പരിവർത്തനം ഉണ്ടാക്കിയ ഒരു മനുഷ്യനും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മുന്നൂറോളം ബിംബങ്ങളെ
ആരാധിച്ചിരുന്ന ഒരു സമൂഹത്തെ പ്രവാചകൻ കറകളഞ്ഞ
ഏകദൈവവിശ്വാസികളാക്കി മാറ്റി. വ്യഭിചാരം നിറഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നാണ് ആദ്യരാത്രിയിൽ മണിയറയിൽ നിന്നും പോർക്കളത്തിലേക്ക് ഇറങ്ങിയോടിയ ഹൻളലയെ പോലുള്ളവരെ പ്രവാചകൻ
സൃഷ്ടിച്ചത്. നഗ്നത കളിയാടിയിരുന്ന ഒരു സമൂഹം, ആണും പെണ്ണും നഗ്നരായി കഅ്ബ പ്രദക്ഷിണം ചെയ്തിരുന്ന ഒരു
സമൂഹം, അവരെയാണ് പ്രവാചകൻ ശരീരംമുഴുവൻ മറയ്ക്കുന്നവരാക്കി മാറ്റിയത്. അതെ, വ്യഭിചാരവും
കൈക്കൂലിയും പലിശയും മാരണവും കള്ളക്കച്ചവടവും എന്നുവേണ്ട എല്ലാ തിന്മകളും അദ്ദേഹം നിരോധിച്ചു.
പെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമൂഹത്തെക്കൊണ്ട് “പ്രവാചകരേ, എൻറെ ഭാര്യ
ഗർഭിണിയാണ്, പെൺകുഞ്ഞാവാൻ പ്രാർഥിക്കണേ” എന്ന്
പറയുന്നവരാക്കി മാറ്റിയ പ്രവാചകൻ. പെൺഭ്രൂണഹത്യകൾ ദിവസേന ശരാശരി ആയിരക്കണക്കിനു നടക്കുന്ന നാടുകളിൽ
കഴിയുമോ അദ്ദേഹം കൊണ്ടുവന്നത് പോലുള്ള ഒരു പരിവർത്തനം സാധ്യമാക്കാൻ? സ്ത്രീയെ രണ്ടാംതരമായി മാത്രം കണ്ടിരുന്ന ഒരു സമൂഹത്തോട് “ഇഹലോകത്തെ
വിഭവങ്ങളിൽ ഏറ്റവും ശ്രേഷ്ടം സൽവൃത്തയായ സ്ത്രീയാണെന്ന്” പറഞ്ഞ പ്രവാചകൻ സ്ത്രീകളിൽനിന്ന്
ആയിഷയും സഫിയ്യയെയും പോലുള്ള നേതൃത്വങ്ങളെ ഉയർത്തിയെടുത്തു. അടിമകളെ നാൽക്കാലികളെപോല
െ കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു പ്രവാചകൻറെ മുന്പ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട മൃഗതുല്യരായി കരുതിയിരുന്ന ആ അടിമകളിൽ നിന്നാണ് ബിലാലിനെയും അമ്മാറിനെയും
പോലുള്ള നേതാക്കന്മാരെ പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. ഉന്നതകുലജാതരും ധനികരുമായിരുന്ന അബുബക്കറിനെയും
ഉസ്മാനെയും പോലുള്ള തൻറെ ശിഷ്യന്മാർക്കൊപ്പം അടിമകളെയും പ്രവാചകൻ ഒപ്പം ഇരുത്തി. അബുബക്കറും ഉമറുമടങ്ങുന്ന ഒരു സൈന്യത്തിന് ഉസാമ എന്ന കറുത്ത
അടിമയെ സേനാധിപനാക്കിക്കൊണ്ട് പ്രവാചകൻ ഞെട്ടിച്ചത് ചരിത്രത്തെ തന്നെയാണ്. മക്ക പ്രവാചകന് മുന്നിൽ കീഴടങ്ങിയപ്പോൾ ഖുറൈശികളുടെ അഭിമാന സ്തംഭം ആയ കഅ്ബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് കറുത്തവനായ, എത്യോപ്യക്കാരനായ,
അടിമയായിരുന്ന ബിലാലിനെയാണ്. കഅ്ബക്ക് മുകളിൽ കയറാന് ബിലാലിന് തൻറെ തോൾ കാണിച്ചുകൊടുത്തു
കൊണ്ട് “എൻറെ തോളിൽ ചവിട്ടിക്കയറു ബിലാൽ” എന്നുപറഞ്ഞ് സാമൂഹികസമത്വം വിളംബരം ചെയ്തു
പ്രവാചകൻ. ഇന്നത്തെ രാഷ്ട്രീയപാർട്ട ികളെപ്പോലെ നിസ്സാര
കാര്യങ്ങൾക്ക് യുദ്ധം ചെയ്തിരുന്ന ഗോത്രവൈരാഗ്യം നിറഞ്ഞുനിന്ന ഒരു സമൂഹമായിരുന്നു പ്രവാചകനിയോഗത്ത
ിന് മുന്പ്. എന്നാൽ ശേഷമോ, ഒരു യുദ്ധത്തിൽ മുറിവേറ്റു മരണാസന്നനായി ദാഹിച്ചവശനായി കിടക്കുന്ന യോദ്ധാവിനു വെള്ളം കൊടുത്തപ്പോൾ തൻറെ അടുത്ത് ദാഹിച്ചവശനായി
കിടക്കുന്ന മറ്റൊരു യോദ്ധാവിനെ നോക്കി “ആദ്യം എൻറെ സഹോദരന് വെള്ളം കൊടുക്കൂ, എന്നിട്ട് മതി എനിക്ക്” എന്ന് പറയുന്ന സാഹോദര്യത്തിൻറെ ഉത്തമമാതൃകകളായ മനുഷ്യർ..
പ്രവാചകനല്ലാതെ ആർക്കെങ്കിലും ഇതുപോലൊരു പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോ? ഉക്കാള് ചന്തയിലെ ഗുസ്തിപിടിത്തക് കാരനും മദ്യപനും സത്യനിഷേധിയുമായ ിരുന്ന ഉമർ ഇബ്നുൽ ഖത്താബിനെ
“യുഫ്രട്ടീസിൻറെ തീരത്ത് ഒരു പെണ്ണാട് കൂട്ടംതെറ്റിപ്പോയാൽ പോലും ഞാൻ അതിന് ഉത്തരം പറയേണ്ടി വരുമല്ലോ”
എന്ന് പറഞ്ഞു വിലപിച്ച സൂക്ഷ്മതയുള്ള നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമർ ആക്കി മാറ്റിയ പ്രവാചകൻ. ഈ ഉമറിൻറെ ഭരണം ആണ് പിന്നീട് നെപ്പോളിയനും
ഗാന്ധിജിയും പോലും ആഗ്രഹിച്ചത്. ഒരു പ്രവാചകശിഷ്യൻ പോലും ലോകത്തിന് ഉത്തമമാതൃകയാവുന്നു. പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ
അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ.
മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ്
ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക. അറേബ്യയുടെ കിരീടം
വെക്കാത്ത ഭരണാധികാരിയായിട്ടു കൂടി ഒരു അംഗരക്ഷകരെ പോലും വയ്ക്കാതെ കുടിലിൽ കഴിഞ്ഞുകൊണ്ട് ഭരണാധികാരികൾക് ഉത്തമമാതൃക കാട്ടിയ മാനവരാശിയുടെ നേതാവ്. വെറും ഇരുപത്തിമൂന്നു വർഷത്തെ തൻറെ പ്രവാചകജീവിതം കൊണ്ട് അദ്ദേഹം ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് മുകളിൽ
വിവരിച്ചത്. ഇന്നത്തെപ്പോലെ ഫോണും മറ്റു മീഡിയകളും
ഒന്നുമില്ലാത്ത കാലമാണെന്നും ഓർക്കുക. ഇനി പറയൂ.
അദ്ദേഹത്തിൻറേതിന് തുല്ല്യമായ മാറ്റങ്ങൾ കൊണ്ടുവന്ന, അല്ലെങ്കിൽ അതിൻറെ ഒരംശമെങ്കിലും പരിവർത്തനം സാധ്യമാക്കിയ ഒരാളുടെ പേരെങ്കിലും ഉദാഹരണ സഹിതം
പറയാൻ കഴിയുമോ? ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെ കുറിച്ചുള്ള തൻറെ പുസ്തകത്തിൽ
നബിയുടെ പേരാണ് മൈക്കൽ എച്ച് ഹാർട്ട് ഒന്നാമതായി തെരഞ്ഞെടുത്തത്. നബിയുടെ ആദർശം പിൻപറ്റാത്ത
കാർലൈൽ, ഗാന്ധിജി, ലാമാർട്ടിൻ എന്നിവർ പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത് കാണുക. “സ്വന്തം കൈകൊണ്ടു തുന്നിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന ഈ മനുഷ്യൻ
അനുസരിക്കപ്പെട്ടതു പോലെ ലോകത്ത് കിരീടം വെച്ച ഒരു ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല. പരുഷവും
കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.”.(തോമസ് കാർലൈൽ) വാക്കുകൾ കൊണ്ട് വിവരിക്കാൻ
കഴിയുന്നതിനും അപ്പുറത്താണ് അദ്ദേഹത്തിൻറെ മഹത്വം....
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, November 17, 2020

മാലിക് ദീനാർ ജുമാ മസ്ജിദ് - [1400 ലധികം വർഷം പഴക്കമുള്ള ]

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, August 31, 2020

മുഹറം മാസത്തിലെ ആദ്യ ദിനത്തിലെ ദിക്റുകൾ



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നത് ..?

കമല സുരയ്യയുടെ,  കമല ദാസ് എന്ന  തൂലിക നാമത്തിൽ
 Middle Age എന്നൊരു  ഇംഗ്ലീഷ് കവിതയുണ്ട്.
അതിൽ അവർ   ഒരമ്മ എപ്പോഴാണ്  മധ്യവയസ്‌ക  ആകുന്നതെന്ന് പറയുന്നുണ്ട്..

 ഒരമ്മ മധ്യവയസ്സിൽ  എത്തുന്നത്  ശരീരത്തിൽ  ചുളിവുകൾ
 വരുമ്പോഴല്ല,   പകരം അവരുടെ  കുട്ടികൾ അവരോട്
 കയർത്തു  സംസാരിക്കാൻ  തുടങ്ങുമ്പോഴാണ്,  എല്ലാത്തിനും
 അവരോട് കുട്ടികൾ  ദേഷ്യപ്പെട്ടു  തുടങ്ങുമ്പോഴാണ്. 

സ്വന്തം കുട്ടികൾ  എവിടെ പോകുമ്പോഴും  അമ്മയും വരണം,
അല്ലെങ്കിൽ അമ്മ  എവിടെ പോകുമ്പോഴും  കൂടെ വരാൻ കുട്ടികൾ  ശാഠ്യം പിടിക്കുമ്പോൾ  അവർ അമ്മയാണ്.

എന്നാൽ അമ്മ  കൂടെ വരണ്ട  എന്ന് പറഞ്ഞു തുടങ്ങുന്നതോടെ,
അല്ലെങ്കിൽ  അവിടെ അമ്മ   ഒറ്റക്ക് പൊയ്ക്കോളൂ  എന്ന് കുട്ടികൾ  പറഞ്ഞു  തുടങ്ങുന്നതോടെ   ആ അമ്മ  മധ്യവയസ്സിൽ
എത്തിയിരിക്കുന്നു  എന്ന് നിഷ്കളങ്ക  സ്നേഹത്തിന്റെ
കവിയത്രി  വിശദീകരിക്കുന്നു.   എന്നാൽ  കുട്ടിക്കാലത്ത്
അമ്മയുടെ കൂടെ  പോകാൻ കുഞ്ഞു  ആഗ്രഹിച്ചതിലധികം
മധ്യവയസ്സിൽ അമ്മ  തന്റെ മക്കളുടെ   കൂടെ പോകാൻ    ആഗ്രഹിക്കുന്നുണ്ടാകും  എന്ന സത്യം  കമലാദാസ് പറഞ്ഞു
വെക്കുന്നു.  മധ്യവയസ്സ് എത്തിയ  അമ്മയെ മക്കൾക്ക്
വേണ്ടത് ചായ  ഉണ്ടാക്കാനും,  അവരുടെ വസ്ത്രങ്ങൾ
അലക്കാനും  മാത്രമായിരിക്കും.  ഈ സമയത്ത്  മക്കളുടെ സാമീപ്യം  ഏറെ കൊതിക്കുന്ന, പണ്ട് അവരെ പുറത്ത്
കൊണ്ട് പോയ പോലെ  മക്കൾ തന്നെയും  പുറത്ത് കൊണ്ട്
പോകുന്നത്  കൊതിക്കുന്ന അമ്മ,  ഒരു വിങ്ങലോടെ 
തന്റെ മകന്റെ റൂമിൽ  ചെന്ന് മകന്റെ  പുസ്തകങ്ങളെയും
വസ്ത്രങ്ങളെയും  ഒറ്റക്കിരുന്നു  വിങ്ങലോടെ  തടവുന്നത് കവിയത്രി  വിശദീകരിക്കുന്നുണ്ട്.. 

ഇത്രയും ആകുമ്പോൾ  ഞാനില്ലാത്തപ്പോൾ  എന്റെ റൂമിൽ കയറി  എന്റെ സാധനങ്ങൾ  തൊട്ട് നോക്കുന്ന  അമ്മയെ
ഞാനറിയുന്നു.. ഞാൻ എന്റെ  മക്കളെയും കൊണ്ട് 
പുറത്തു പോകുമ്പോൾ  'മ്മമ്മയെയും  കൂട്ടുമോ..' എന്ന് 
എന്റെ മകളോട്‌  ചോദിക്കുമ്പോഴുള്ള  അമ്മയുടെ ചിരിയിലെ
കണ്ണീരു ഞാനറിയുന്നു..  അമ്മക്ക്  വേണ്ടപ്പെട്ടവരുടെ
അടുത്തേക്ക് ഒന്നാക്കി  തരുമോ എന്ന  ചോദ്യത്തിന് എനിക്ക്
തിരക്കാണ്, നിങ്ങൾ  ഒറ്റക്ക് പൊയ്ക്കോളൂ  എന്ന ഉത്തരം
കൊടുക്കുമ്പോൾ,   പണ്ട് അമ്മ എവിടെ  പോകുമ്പോഴും കൂടെ
പോകാൻ കരഞ്ഞ  എന്നെ അമ്മ  ഓർക്കുന്നത്ഞാനറിയുന്നു....

 ഞാനും ഇതിൽ നിന്നും           വ്യത്യസ്ഥൻ 
 അല്ലാതായിരിക്കുന്നു.  പക്ഷേ സമയം  തിരിച്ചറിവുകളേറ്റു
 വാങ്ങുമ്പേഴേക്കും  കാലം കൊഴിഞ്ഞു  വീണുപോയിരിക്കും...!


 Dedicated to all children of beloved mothers..


















വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

വാരിയം കുന്നത്ത് ധീരനാണ് ഒരു ഹിന്ദുവിനേയും കൊന്നിട്ടില്ല...!!




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, August 27, 2020

ബ്രിട്ടനിലെ യുവ യുട്യൂബർ ജയ് പാൽഫ്രേ...ഇസ്ലാമിലേക്ക് കടന്ന് വന്നത് ലണ്ടനിലെ അദ്ദേഹത്തിന്റെ ആരാധകരെ പോലും ഞെട്ടിച്ചിട്ടുണ്ട് ഒരു നിരീശ്വരവാദിയാണ് താൻ എന്ന് പരിചയപ്പെടുത്തിയിട്ടുള്ള ജയ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ട്,ഓഗസ്റ്റ് 16 ഞായറാഴ്ച്ച അദ്ദേഹം തന്റെ യൂട്യൂബ് അകൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തുർക്കിയിലെ ഒരു പള്ളിയിൽ ഇരുന്നു ശഹാദ ചൊല്ലി ഇസ്ലാമിലേക്ക് കടന്ന് വരുന്ന മനോഹരമായ കാഴ്ച്ച ഉള്ളത്. ഇസ്‌ലാം സത്യത്തിന്റെ മതമാണ്, ഈ മതത്തെ കുറിച്ച് ആര് കൂടതൽ അറിയുവാൻ ശ്രമിക്കുന്നുവോ അവർക്കു സത്യം എന്തെന്ന് ബോധ്യമാകും,ലോകത്തു ഇസ്‌ലാമിന്റെ വിമര്ശകരായിരുന്ന എത്രയോ പേർ വിമർശിക്കാൻ വേണ്ടിയും ഇസ്‌ലാമിനെ സമൂഹത്തിനു മുന്നിൽ കള്ളമാണ് എന്ന് സ്ഥാപിക്കാനും വേണ്ടി ഇസ്‌ലാമിനെ അറിയുവാൻ ശ്രമിച്ചു അങ്ങനെ പഠിച്ചവർ ഇന്ന് ഈ മതത്തിന്റെ തണലിലാണ്, ചിലർക്ക് അല്ലാഹു നൽകുന്ന മഹാ സൗഭാഗ്യമാണ് അവർക്കു ഹിദായത്തിന്റെ വഴി തുറന്നു കൊടുക്കുക എന്നത് അത് പല വിധത്തിൽ ആയിരിക്കും എന്ന് മാത്രം






വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, August 19, 2020

ഇസ്ലാം സ്വീകരിച്ച മകൻ ജന്മദിന സമ്മാനമായി അമ്മച്ചിക്ക് വിശുദ്ധ ഖുർആൻ നൽകിയപ്പോൾ ?



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, August 13, 2020

ബൽബീർ സിംഗ് ഇപ്പൊ മുഹമ്മദ് ആമിർ ....?


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, August 11, 2020

ഉറക്കിൽ നിന്ന് എഴുന്നേറ്റ ഉടനെ ഈ ദിക്ർ ചൊല്ലിയാൽ ..?


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, July 24, 2020

ദുൽ ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസം സൂക്ഷിച്ചില്ലെങ്കിൽ ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ദുല്‍ഹജ്ജ് മാസത്തിലെ സവിശേഷമായ ആദ്യ പത്ത് ദിനരാത്രങ്ങള്‍..?




പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍പെട്ടതാണ് ദുല്‍ഹജ്ജ്. 

അല്ലാഹു വിവരിക്കുന്നു:

🌎''ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം.
അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക"🌎
📚(തൗബ 36)📚
📒ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നിവയാണ് ഈ നാല് മാസങ്ങള്‍. 
📕സ്വന്തത്തോട് അതിക്രമം ചെയ്യല്‍ എല്ലാ മാസങ്ങളിലും നിഷിദ്ധമാണെങ്കിലും ഈ -മാസങ്ങളില്‍ അത് വളരെ ഗൗരവമുള്ളതാണ്.

ആരാധനാ കർമങ്ങളില്‍ ഏറ്റവും ദൈർഗ്യമേറിയ ആരാധനാ കർമ‍മാണ് ഹജ്ജ്.
അത് കൊണ്ട് തന്നെയാണ് പ്രാപ്തരായ മുസ്ലിമിന് അത് ഒരു തവണ മാത്രം നിർബന്ധമാക്കിയതും.
📒ആ മാസത്തിലാണ് ഹജ്ജ് കർമം അനുഷ്ടിക്കേണ്ടത്.
📜അബു ഹുറൈറ(റ)നിവേദനം:
പ്രവാചകന്‍(സ്വ)പറഞ്ഞു:
🍒”സ്വീകരിക്കപ്പെട്ട ഹജ്ജിന്‍റെ പ്രതിഫലം സ്വര്‍ഗത്തില്‍ കുറഞ്ഞ മറ്റൊന്നുമില്ല“🍒
📚(ബുഖാരി)📚

📙മറ്റുള്ള ആരാധനാ ദിവസങ്ങളേക്കാള്‍ പ്രത്യേകത അല്ലാഹു ദുല്‍ഹജ്ജ് മാസത്തെ ആദ്യ പത്ത് ദിനങ്ങൾക്ക് നൽകിയിട്ടുണ്ട് .
📒ആ പത്ത് ദിനങ്ങളെ സവിശേഷമായി എടുത്ത് പറഞ്ഞ് അല്ലാഹു സത്യം ചെയ്തതായും കാണാം. 
അല്ലാഹു പറയുന്നു:
🌺وَالْفَجْرِ وَلَيالِِ عَشْر🌺
🍇”പ്രഭാതവും പത്ത്‌ രാത്രികളും തന്നെയാണ്‌ സത്യം”🍇
📚(സൂറത്തുൽ ഫജ്ർ1,2)📚
📕ഇവിടെ ആയത്തിൽ പറയുന്ന പത്ത്‌ രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്‌ ദുൽഹജ്ജ്‌ മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ്‌ മഹാനായ ഇബ്നുകഥീർ(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.
🌺وَيَذْكُرُوا اسْمَ اللهِ فِي أيّامِ مَعْلومات🌺
🍇“നിശ്ചിതദിവസങ്ങളിൽ അവന്റെ നാമം സ്മരിക്കുന്നതിനു വേണ്ടിയും”🍇 
📚[ഹജ്ജ്‌ :28]📚
📕ഈ രണ്ട് ആയത്തുകളിലും ഉദ്ദേശിക്കപ്പെടുന്ന ദിവസങ്ങള്‍ ദുല്‍ഹിജ്ജ പത്താണ് എന്ന് ഇബ്നു അബ്ബാസ് (رضي الله عنه) വും മറ്റു മുഫസ്സിരീങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രവാചകന്‍() പറഞ്ഞു :
🍀ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر، قالواولا الجهاد في سبيل الله ؟ قالولا الجهاد في سبيل الله إلا رجل خرج بنفسه وماله فلم يرجع من ذلك بشيء🍀
🌻"ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(സ)പറഞ്ഞു:
ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല."🌻
[ബുഖാരി
🍀عن ابن عمر رضي الله عنهما قالقال رسول الله صلى الله عليه وسلم : ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد [رواه أحمد].🍀
💦അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: 
"നബി() ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ് മീദുകളും തഹ്ലീലുകളും വര്‍ദ്ധിപ്പിക്കുക"💦 
🔵[റവാഹു അഹ്മദ്]🔵
🔹തക്ബീര്‍ (അള്ളാഹു അക്ബര്‍),
🔹തഹ്മീദ് (അല്ഹംദു ലില്ലാഹ്),
🔹തഹ്ലീല്‍ (ലാ ഇലാഹ ഇല്ലല്ലാഹ്‌ ) എന്നിങ്ങനെയാണത്.

📒സഈദുബ്നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു.
🚫(ദാമിരി)🚫
📙മേല്‍ പറയപ്പെട്ട ദിനരാത്രങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു.
🔹(ഇബ്നു ഹജറുല്‍ അസ്ഖ്വലാനി ഫത്ഹുല്‍ ബാരി)🔹

📒ദില്‍ഹജ്ജ് എന്ന സംജ്ഞയില്‍ തന്നെ രണ്ട് ആശയങ്ങള്‍ ഒത്തുചേരുന്നു.ഒന്ന് വിശുദ്ധ ഹജ്ജ് കര്‍മത്തിന് സാക്ഷിയാകുന്ന മാസമാണെങ്കില്‍ മറ്റൊന്ന് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്.
📗ഹജ്ജിന്റെ മിക്കവാറും കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ടത് ഈ മാസത്തിലാണ്.
📒യൗമുത്തര്‍വിയ, അറഫ ദിനം, അല്‍ഹജ്ജുല്‍ അക്ബര്‍, പെരുന്നാള്‍ സുദിനം, യൗമുന്നഹര്‍ തുടങ്ങിയവയെല്ലാം ദുല്‍ഹജ്ജിലെ ആദ്യ പത്തിലാണ്.
📕ശ്രേഷ്ടമായ ഈ പത്ത് ദിനങ്ങളില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.
📒ദുല്‍ഹജ്ജ് ഒമ്പതിന് അറഫ നോമ്പനുഷ്ടിക്കല്‍ വളരെ പ്രാധാന്യമുള്ളതാണ്.
📜പ്രവാചകന്‍ (സ്വ)പറഞ്ഞു:
കഴിഞ്ഞതും വരുന്നതുമായ ഓരോ വര്ഷങ്ങളിലെ പാപങ്ങളെ അറഫാ നോമ്പ് പൊറുപ്പിക്കും.”
📚(അബുദാവൂദ്)📚
📒എന്നാല്‍ ഹാജിമാര്‍ക്ക് ഈ ദിനത്തില്‍ നോമ്പനുഷ്ടിക്കല്‍ ശ്രേഷ്ടതയില്ല. കാരണം പ്രവാചകന്‍ (സ) ഹജ്ജിലയായിരിക്കെ അറഫ ദിനത്തില്‍ നോമ്പനുഷ്ടിച്ചിരുന്നില്ല.

📙പവിത്രമാക്കപ്പെട്ട ഈ മാസങ്ങളില്‍ സല്‍കര്‍മങ്ങളില്‍ മുന്നേറുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. കാലങ്ങളില്‍ ചില സുവര്‍ണാവസരങ്ങള്‍ അല്ലാഹു നമുക്ക് പ്രദാനം ചെയ്യും. അത് പരമാവധി പ്രയോജനപ്പെടുത്തല്‍ വിശ്വാസികളുടെ ബാധ്യതയാണ്. റമദാന്‍ മാസം, ദുല്‍ഹജ്ജ്, പവിത്രമാക്കപ്പെട്ട മാസങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സുദിനങ്ങളാണ്. ഈ അവസരങ്ങള്‍ സല്‍കര്‍മങ്ങളില്‍ മുന്നേറിയും ദുഷ്‌കര്‍മങ്ങളില്‍ നിന്നു വിട്ടുനിന്നും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്. 
സദഖ(ദാനധര്‍മങ്ങള്‍) ചെയ്യുന്നതിനും വളരെയേറെ പുണ്യമുണ്ട്. 
📙ഈ സുദിനങ്ങളില്‍ പ്രത്യേകിച്ച് പെരുന്നാള്‍ ദിവസം വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാക്കുക, സന്ദര്‍ശനങ്ങള്‍ അധികരിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക എന്നിവയ്‌ക്കെല്ലാം വളരെ പ്രാധാന്യമുണ്ട്.

📒സഹോദരങ്ങളെ,
📙മേല്‍പറഞ്ഞ നല്ല നാളുകളിലെക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ത്ഥതയും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ മാത്രമേ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. അതുകൊണ്ട് ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കുക.കാരണം തെറ്റുകളില്‍ നിന്നും മുക്തി നേടി പാപരഹിത മനസ്സുമായിട്ടായിരിക്കണം നാം എപ്പോഴും കഴിയേണ്ടത്. അതാകുന്നു അല്ലാഹു ഇഷ്ട്ടപ്പെടുന്ന മാര്‍ഗം.
അല്ലാഹു പറയുന്നു:
📕“നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു."🌺
📚 (വി.ഖു.29:69)📚


🌺“നിങ്ങളുട രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌.


📚(വി.ഖു.3:133)📚

📕അതിനാല്‍ നമുക്കൊരുങ്ങാം..
🔹തഖ് വയുള്ളവരായിത്തീരാന്‍...
🔹സ്വര്‍ഗ്ഗം നേടിയെടുക്കാന്‍...
📕അല്ലാഹു അനുഗ്രഹിക്കട്ടെ
(ആമീൻ)




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, April 30, 2020

"തൗബ - പൂർണ്ണരൂപം"

"തൗബ - പൂർണ്ണരൂപം"
പാതിരാത്രി മനസ്സറിഞ്ഞ് കരഞ്ഞ് കൊണ്ട്
അല്ലാഹുവിലേക്ക് മടങ്ങുക. അൽഹംദുലില്ലാ.. അൽ ഹംദലില്ലാഹി റബ്ബിൽ ആലമീൻ.. അള്ളാഹുമ്മ സല്ലി അലാ സയ്യദിനാ മുഹമ്മദ്... വ ആലാ ആലി സയ്യിദിനാ മുഹമ്മദ്

استعفر الله العلي العضيم
استعفر الله العلي العضيم
استعفر الله العلي العضيم

ഞങ്ങളുടെ തമ്പുരാനേ ഞങ്ങള് നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും എല്ലാ വന്ദോഷങ്ങളെ തൊട്ടും എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ...!
ഞങ്ങളുടെ തമ്പുരാനേ, ഞങ്ങളെല്ലാരും ഞങ്ങളുടെ ശരീരത്തോട് അനേകം കുറ്റവും ദുര്മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു...
ഇപ്പോള് നിന്റെ റഹ്മത്തെന്ന തൗബയെന്ന വാതില്ക്കല് ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ... ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും ഖല്ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ...!

നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൗബയെ ഖബൂല് ചെയ്യണം തമ്പുരാനേ...
നിന്റെ കൃപ കൊണ്ടും.. നിന്റെ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ...
നീ ഞങ്ങള്ക്കെല്ലാവര്ക്കും ഈ തൗബയും നേര്വഴിയും ദീനുല് ഇസ്ലാമും തന്നതില് പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്ബിനെ തട്ടിത്തെറിപ്പിച്ച നിന്റെ ശത്രുവായ ശൈത്താന് ഇബ്ലീസിന്റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ...!

നീ നിന്റെ പക്കല് നിന്നുളള റഹ്മത്തിനെയും ബർക്കത്തിനെയും ഞങ്ങളല്ലാവരേയും എത്തിച്ചു തരണം തമ്പുരാനേ...
നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു ഖബറില് അകം കടത്തി ഖബറില് നിന്ന് രണ്ടാമത് ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല് ഞങ്ങളുടെ എല്ലാവരുടെയും നന്മയും തിന്മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞാങ്ങളല്ലാവരുടെയും വലം കയ്യില് തരുവിപ്പിച്ചു നിന്റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ [സ]തങ്ങളുടെ ശഫാഹത്തില് ഒരുമിച്ചു കൂട്ടി സ്വര്ഗത്തില് അകം കടത്തി നിന്റെ ലിഖാഹിനെയും ആദരവായ നബി (സ) തങ്ങളുടെ തൃകല്യാണത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില് കൂടുവാനും ഏറ്റ മേറ്റം ഉദവി ചെയ്യണം തമ്പുരാനേ...!

നമ്മെ എല്ലവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീക്ക് നൽകണേ റഹ്മാനെ...
നമ്മുടെ മാതാ പിതാകന്മാർ,
പഠിപ്പിച്ച ഉസ്താതുമാർ,ഭാര്യ മക്കൾ ,
സഹോദരീ സഹോദരന്മാർ,
ബന്ധു മിത്രാതികൾ...
അയൽവാസികൾ...
സ്നേഹിതന്മാർ....
മറ്റ് എല്ലാവരെയും അള്ളാഹു സുബുഹാന വതആല നമ്മോടൊപ്പം സ്വർഗത്തിൽ ഒത്തു ഒരുമിച്ച് കൂട്ടട്ടെ....! സ്വാലിഹായ സന്താനങ്ങളെ ഞങ്ങൾക്ക് പ്രധാനം ചെയ്ത് തരണേ...റഹ്മാനെ.. ചെറുപ്പത്തിൽ നമ്മെ പോറ്റി വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാകന്മാരോട്‌ കരുണ കാണിക്കേണമേ റബ്ബേ..നമ്മുടെയും നമ്മുടെ സ്നേഹിതന്മാരുടെയും എല്ലാ പ്രേത്നങ്ങളെയും കബൂലാകി തരേണമേ ..നമ്മുടെയും നമ്മുടെ ബന്ധു മിത്രാതികളുടെയും എല്ലാ രോഗങ്ങളെയും ശിഫയാകി തരേണമേ.. ആമീൻ.

ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ റബ്ബേ... ഞങ്ങളെ അഹങ്കാരി ആകരുത് റബ്ബേ..ഞങ്ങളെ പലിശ കൊടുക്കന്നവരും, വാങ്ങുന്നവരും, അതിന്ന് സാഹചര്യം കൊടുക്കുന്നവരും ആയവരുടെ കൂട്ടത്തിൽ പെടുതല്ലേ നാഥാ...
പലിശ എന്നതിന്റെ ചെറിയ രൂപത്തിലുള്ള കുറ്റം തന്നെ അത് സ്വന്തം മാതാവിനെ വ്യപിച്ജരി ക്കുന്നത് പോലെയാണ് എന്ന് നമ്മളോട് മുത്ത് മുഹമ്മദ്‌ റസൂൽ പറഞ്ഞിട്ടുണ്ട് റബ്ബേ....അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ അല്ലാഹ്...

ഞങ്ങള്ക്ക് ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യേണമേ.ഹറാമായ ധനത്തിൽ നിന്നും ഒഴിവാകി തരേണമേ റബ്ബേ...റഹ്മാനും റഹീമും നീ ആണ് റബ്ബേ..
മാരകമായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കേണമേ...ഞങ്ങള്ക്ക് എല്ലാവര്ക്കും ആരോഗ്യത്തോടും ഈമാനൊടും സന്തോഷവും സമാധാനവും റഹ്മതും ബർകതും ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യേണമേ....മാരകമായ അസുഖങ്ങളെ തന്ന് പരീക്ഷിക്കരുത് റബ്ബേ..മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങള്ക്ക് തരേണമേ റബ്ബേ....ഞങ്ങളുടെ കബര് വിശാലമാകി തരേണമേ റബ്ബേ..ഞങ്ങളുടെ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കേണമേ...
ജീവിതത്തിലും മരണ സമയത്തും റസൂൽ തങ്ങളെ സ്വപ്നം കാണുവാനുള്ള ഭാഗ്യം തരേണമേ..ഈമാനോട് കൂടി മരിക്കുവാൻ തൗഫീഖ് നല്കേണമേ റബ്ബേ...എല്ലാ അപകടങ്ങളെ തൊട്ട് കാക്കേണമേ അല്ലാഹ്...ഞങ്ങളുടെ മക്കളെ ദുനിയാവിലും ആഖിറതിലെകും ഖൈര് ആയ ജീവിധം പ്രധാനം ചെയ്യേണമേ...ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആകേണമേ...ദുനിയാവിലെയും ആഖിറതിലെക്കും ഉപകരിക്കുന്ന ജ്ഞാനം ഞങ്ങള്കും ഞങ്ങളുടെ മക്കള്കും പ്രധാനം ചെയ്യേണമേ...എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച് നല്കേണമേ റബ്ബേ...നരകത്തേ തൊട്ട് കാകേണമേ...ജന്നാത്തുൽ ഫിർദൌസ് തരേണമേ റബ്ബേ..
ഞങ്ങൾ അറിഞ്ഞും അറിയാതെയുമുള്ള മാരകമായ അസുഖങ്ങളെ തൊട്ട് നീ കാകേണമേ..ഞങ്ങളുടെ മാതാ പിതാകൾ രോഗം കൊണ്ട് വിഷമിക്കുകയാണ് റബ്ബേ..അവർക്ക് നീ എല്ലാം ശിഫയാകി കൊടുക്കേണമേ റബ്ബേ...നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ...അവരുടെ കബറിടം വിശാലമാകി കൊടുക്കേണമേ...
സന്താനം ഇല്ലാത്തവർക്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യേണമേ..നമ്മുടെ എല്ലാവരുടെയും ജോലിയിലും ബിസിനെസ്സിലും ഖൈറും ബർകതും പ്രധാനം ചെയ്യേണമേ..
നമ്മുടെ കുടുംബത്തിൽ മാരകമായ അസുഖങ്ങൾ കൊണ്ട് ബുധിമുട്ടുന്നവരുണ്ട്..റബ്ബേ..അവർക്ക്‌ എല്ലാം ശിഫയാകി കൊടുക്കേണമേ റബ്ബേ...കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും നല്കുകയും നില നിർത്തുകയും ചെയ്യേണമേ റബ്ബേ...മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തതോടെ മരിപിക്കേണമേ റബ്ബേ..

ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയേണമെ റബ്ബേ...ഞങ്ങളുടെ സന്താനകൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിർതേണമേ റബ്ബേ...ഞങ്ങളുടെ കുടുംബത്തെയും, സന്താനങളെയും, തലമുറകളെയും നീ ഇഷ്ടപെടുന്നവരുടെ കൂട്ടത്തിൽ പെടുതേണമേ റബ്ബേ...ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നീ പൊറുത്ത് തരേണമേ റബ്ബേ...പെട്ടന്ന് ഉള്ള മരണത്തെ തൊട്ട് കാകേണമേ റബ്ബേ...റസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ ശഫാഹത് നല്കേണമേ റബ്ബേ...
റസൂലിന്റെ പേരിൽ എല്ലാ ദിവസവും
""സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു
അല്ലൈഹിവ സല്ലം ".. കുറഞ്ഞത് 100 സ്വലാത്ത് ചൊല്ലുവാനുള്ള മനസ്സ് പ്രധാനം ചെയ്യേണമേ റബ്ബേ....

ഈ മാസത്തിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ പ്രാർതനകളും അള്ളാഹു കബൂലാകി തരട്ടെ.
അമീൻ യാ റബ്ബൽ ആലമീൻ.....റബ്ബനാ ആത്തിന ഫിദ്ദുന്യാ ഹസനത്തന് വഫില് ആഖിറത്തി ഹസനത്തന് വഖിനാ അദാബന്നാര്...ആമീന് ....ആമീന് യാറബ്ബല് ആലമീന്...........എല്ലാവരുടെയും ദുആയിൽ ഈ സഹോദരനേയും എന്റെ കുടുംബത്തെയും ഉള്പ്പെടുത്തണമേ എന്ന് വിനീതമായി അഭ്യര്ത്ഥിക്കുന്നു അപേക്ഷിക്കുന്നു..........!



(courtesy: come to good way )
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, April 23, 2020

മാസപ്പിറവി കണ്ടു; കേരളത്തിൽ [24-04-2020] നാളെ മുതൽ റമദാൻ വ്രതം

കേരളത്തിൽ റമദാൻ വ്രതം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ റമദാൻ ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇന്ന് മാസപ്പിറവി കണ്ടതായി ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു. 




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

റമളാൻ ടൈം ടേബിൾ !!

ലോക് ഡൗൺ ആയതു കൊണ്ട് ഈ വിശുദ്ധ റമളാനിൽ നമ്മുടെ ആരാധനകൾക്കോ ജീവിത ക്രമങ്ങൾക്കോ കുറവുകൾ സംഭവിക്കാതിരിക്കാൻ ടൈം ടേബിൾ ക്രമികീകരണം നടത്തുക.

04.00 : ഉണരൽ 
04.15 : അത്താഴം
04.40 : തഹജ്ജുദ് നിസ്കാരം & ദുആ 
05.00 : സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം
05.05 : വിർദുല്ലത്വീഫ്‌ 
05.15 : സുബഹി ജമാഅത്ത് (വീട്ടിൽ)
05.35 : ഖുർആൻ പാരായണം (1 ജുസ്അ്)
09.00 : ളുഹാ നിസ്കാരം
09.15 : ഖുർആൻ പാരായണം (1 ജുസ്അ്)
10.30 : വായന
11.30 : ഖൈലൂലത്ത് ഉറക്കം 

01.00 : ളുഹറിന്റെ മുമ്പുള്ള 4 റകഅത്ത് സുന്നത്ത് നിസ്കാരം 
01.10 : ളുഹ്ർ ജമാഅത്ത് 
01.30 : ളുഹറിന്റെ ശേഷമുള്ള 4 റകഅത്ത് സുന്നത്ത് നിസ്കാരം 
01.35 : ഖുർആൻ പാരായണം (1 ജുസ്അ്)
02.00 : വിശ്രമം

03.55 :  അസ്വറിന്റെ മുമ്പുള്ള 4 റകഅത്ത് സുന്നത്ത്
04.00: അസ്വർ ജമാഅത്ത്
04.15 : ഖുർആൻ പാരായണം.
04.45 : ഭക്ഷണം തയ്യാറാക്കൽ
(പുരുഷന്മാരും സഹായിക്കുക) 

06.35 : തസ്ബീഹ്
06.45 : ഇഫ്താർ 
06.55 : മഗ്‌രിബ് ജമാഅത്ത് 
07.10 : മഗ്‌രിബിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം 
07.15 : പതിവായി ചൊല്ലുന്ന ഖുർആൻ പാരായണം & വിർദുകൾ
07.45 : ഭക്ഷണം 
08.30 : ഹദ്ദാദ് 
08.45 : ഇശാഅ് ജമാഅത്ത് 
09.00 :  തറാവീഹ് ജമാഅത്ത്
10.00 : ഉറക്കം. 

എല്ലാ നിസ്കാരവും വീട്ടിൽ വെച്ച് ജമാഅത്തായി നിർവഹിക്കുക.  വീട്ടിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പ് വരുത്തുക. വീട്ടുജോലികളിൽ സ്ത്രീകളെ പുരുഷന്മാർ സഹായിക്കുക.





വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs