Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, June 29, 2016

സൂറത്തു തൗബയിലെ അവസാന രണ്ട് ആയത്തുകൾ മഹത്വങ്ങൾ............?


لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴿١٢٩﴾
എല്ലാ ഫർള് നിസ്കാര ശേഷവും മൂന്ന് പ്രാവശ്യം ഓതുക.
.............മഹത്വങ്ങൾ...............
1. നബി (സ്വാ തങ്ങളെ സ്വപ്നത്തിൻ കാണാൻ കഴിയും. 
2. പെട്ടെന്നുള്ള മരണം സംഭവിക്കില്ല.
3. ജീവിത പ്രയാസങ്ങൾ നീങ്ങും. 
4. ദുനിയാവും ആഖിറവും രക്ഷപ്പെടും. 
5. ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. 
6. ഹൃദയത്തിൽ സ്നേഹവും കാരുണ്യവും ഉണ്ടാകും. 
7. അടക്കപ്പെട്ട കവാടങ്ങൾ തുറക്കപ്പെടും.

( സൂറത്തു തൗബയിൽ ബിസ്മി ഓതൽ സുന്നത്തില്ല . അഊദ് ഓതൽ സുന്നത്താണ് )
( അള്ളാഹുവിന് എറ്റവും ഇഷ്ടമുള്ള അമല് ( പ്രവർത്തനം ) നിത്യമായി പതിവായി ചെയ്യുന്ന അമലാണ് ( ഹദീസ് )
[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക] 《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........ അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..Aameen

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സകാത് കൊടുക്കാൻ മടി കാണിക്കുന്നവർക്കായി ഒരു ചെറു കഥ ?


ഒരിക്കൽ, ഒരിടത്ത്, ഒരു ധനികൻ നടക്കാൻ ഇറങ്ങി. വഴിയോരത്ത് ഇരുന്ന ഒരു ഭിക്ഷ ക്കാരനെ കണ്ടയാൾ നിന്നു. അയാൾ ആ ഭിക്ഷക്കാരന്റെ കണ്ണിലേക്കു സദയം ഒരല്പനേരം നോക്കിയതിനു ശേഷം ചോതിച്ചു എങ്ങിനെയാണ്‌ ഈ അവസ്ഥയിൽ എത്തിയതെന്ന്. ഭിക്ഷക്കാരൻ പറഞ്ഞു "സാർ, ഏകദേശം ഒരു വർഷമായ് എനിക്കൊരു ജോലിയുമില്ല, നിങ്ങളെക്കണ്ടാൽ ഒരു ധനികനെ പോലുണ്ട്. നിങ്ങൾ എനിക്കൊരു ജോലി തരികയാണെങ്കിൽ എന്റെ ഈ ദുരവസ്ഥ മാറും." ധനികൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു " ശരി, ഞാൻ നിന്നെ സഹായിക്കാം പക്ഷെ ജോലി തന്നല്ല മറിച്ച് ഒരല്പം കുടി നല്ല വിധത്തിൽ... നിനക്ക് സമ്മതം ആണ് എങ്കിൽ ഞാൻ നിന്നെ എന്റെ കച്ചവടത്തിൽ പങ്കാളിയാക്കാൻ ഉദ്ദേശിക്കുന്നു. നമുക്ക് രണ്ടുപേർക്കും ചേർന്ന് ഒരു കച്ചവടം തുടങ്ങാം. ഭിക്ഷക്കാരനു ഒന്നും മനസ്സിലായില്ല. "സാർ, എന്താണ് ഉദ്ദേശിച്ചത്? "എനിക്കൊരു വലിയ നെൽപാടം ഉണ്ട്. അതിലെ അരി നീ വിപണിയിൽ കൊണ്ട് പോയി വിൽക്കണം. വില്പനയ്ക്ക് വരുന്ന എല്ലാ ചിലവുകളും ഞാൻ വഹിക്കും, നീ ചെയേണ്ടത് ഇത്രമാത്രം അരി വിൽക്കുക അതിനു ശേഷം ഓരോ മാസവും ലാഭത്തിലെ എന്റെ വിഹിതം എനിക്ക് തരിക. ഭിക്ഷക്കാരന്റെ കണ്ണ് നിറഞ്ഞു. അയാൾ പറഞ്ഞു " നന്ദി സാർ, നന്ദി, തീർച്ചയായും എന്റെ പ്രാർത്ഥനകൾക്ക് കിട്ടിയ ഉത്തരമാണ് നിങ്ങൾ..” ഒരു ചെറിയ വിരാമത്തിനു ശേഷം അയാൾ ചോദിച്ചു "സാർ, ലാഭം എങ്ങിനെ ആയിരിക്കും വീതിക്കുക? എനിക്ക് 10 ശതമാനവു നിങ്ങള്ക്ക് 90 ശതമാനവു അല്ലെങ്കിൽ ഞാൻ 5 ശതമാനം വെച്ച് നിങ്ങള്ക്ക് 95 ശതമാനം തരികയോ?" ധനികൻ വിസമ്മത ഭാവത്തിൽ തലയാട്ടീട്ടു പറഞ്ഞു "നീ എനിക്ക് 2.5% തരണം ബാക്കി 97.5% വും നിനക്ക് വെക്കാം. അയാൾക്ക് അയാളുടെ കാതുകളെ വിശ്വസിക്കാനായില്ല. അൽപ സമയത്തേക്ക് അയാൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. സ്വപ്ന തുല്ല്യമായൊരു വാഗ്ദാനം ആയിരുന്നു അത്. ധനികൻ ചിരിച്ചു കൊണ്ട് പറഞ്ഞു, സഹോതരാ, എനിക്കത്രയും മതി കാരണം എന്റെ കൈവശം നിനക്ക് ഊഹിക്കാൻ കഴിയുന്നതിൽ കൂടുതൽ സമ്പത്ത് ഉണ്ട്. നീ എനിക്ക് 2.5 % മാത്രം തരണം അങ്ങനെ നീ അഭിവൃദ്ധിപ്പെടുക. ഭിക്ഷക്കാരൻ അയാളുടെ മുന്നിൽ മുട്ടുമടക്കി നിന്നു പോയി. “ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ചെയ്യാം. നിങ്ങൾ ചെയ്യുന്ന ഈ ഉപകാരത്തിനു ഞാൻ എന്നെന്നും കടപ്പെട്ടവനായിരിക്കും.”
പഴയ ഭിക്ഷക്കാരൻ അങ്ങാടിയിൽ അരിക്കട തുടങ്ങി. അയാൾ നല്ല വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. അയാൾ നന്നായ് അധ്വാനിച്ചു. നേരം പുലരും മുമ്പേ എഴുന്നേൽക്കും, രാത്രി വളെരെ വൈകി ഉറങ്ങും. അരിക്കട നല്ല നിലയിൽ മുന്നോട്ടു പോയി, പക്ഷെ പ്രധാന കാരണം അരിയുടെ ഗുണ മേന്മ തന്നെ ആയിരുന്നു.
അമ്പരപ്പിക്കുന്ന ലാഭമായിരുന്നു 30 ദിവസത്തിന് ശേഷം ലഭിച്ചത്. അയാൾ പൈസ എണ്ണി തിട്ടപ്പെടുത്താൻ തുടങ്ങി. പണം കയ്യിൽ വരുമ്പോഴുള്ള അനുഭൂതി അയാൾ ശരിക്കും അസ്വതിക്കാൻ തുടങ്ങി. അതോടൊപ്പം അയാളുടെ മനസ്സില് ഒരു ചിന്തയും ഉടലെടുത്തു. ഹാ! ഞാൻ എന്തിനു 2.5% എന്റെ പങ്കാളിക്ക് കൊടുക്കണം? ഈ ഒരു മാസമത്രയും ഞാൻ അയാളെ കണ്ടില്ല! രാവും പകലും കഷ്ട്ടപ്പെട്ട്‌ ഞാനാണ്‌ ഈ കച്ചവടം ഇത്രയും നല്ല നിലയിൽ എത്തിച്ചത്. ലാഭം മുഴുവനും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ധനികൻ അയാളുടെ 2.5% ലാഭവിഹിതം വങ്ങിക്കാനായ് വന്നു. പഴയ ഭിക്ഷക്കാരൻ പറഞ്ഞു "നിനക്ക് 2.5% ലാഭ വീതത്തിന് ഒരു അർഹതയുമില്ല. ഇത് എന്റെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. അതുകൊണ്ട് ലാഭം മുഴുവനും എനിക്ക് മാത്രം അവകാശപെട്ടതാണ്”.
ആ ധനികനായ കച്ചവട പങ്കാളി നിങ്ങളായിരുന്നു എങ്കിൽ, എന്ത് വികാരമാണ് നിങ്ങളിൽ ഉണ്ടായിട്ടുണ്ടാവുക?
നമ്മളിൽ ചിലരെങ്കിലും ആ പഴയ ഭിക്ഷ ക്കാരനെ പ്പോലെ ആണ്. നമ്മുടെ ജീവിതവും നാം ശ്വസിക്കുന്ന ഓരോ ശ്വാസവും അള്ളാഹു തന്നതാണ്. പണം സമ്പാതിക്കാനുള്ള നമ്മുടെ കഴിവുകളും, സംസാര പാടവവും, നിർമാണ നൈപുണ്യവും അള്ളാഹു തന്നതാകുന്നു.
നമ്മുടെ ശരീരവും, കണ്ണുകളും, ചെവികളും, വായും, കൈകളും, കാലും, ഹൃദയവും എല്ലാം അല്ലാഹുവിന്റെ സൃഷ്‌ടി ആകുന്നു.
നമ്മുടെ ബുദ്ധിശക്തിയും, സര്‍ഗ്ഗശക്തിയും(creativity), മനോവികാരവും, യുക്തിയും നമ്മൾ സംസാരിക്കുന്ന ഭാഷയുമെല്ലാം അള്ളാഹു തന്നതാണ്.
2.5% (സകാത്ത്) കൊടുക്കുന്നത് അല്ലാഹുവിനോടുള്ള നന്ദി പ്രകടനവും ബാധ്യതാ നിർവഹണവും ആണ്.
നാം തിരിച്ചു കൊടുക്കാനുള്ളതിനെ ക്കുറിച്ച് ഒരിക്കലം മറക്കാതിരിക്കുക.


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, June 28, 2016

1000 മാസങ്ങളുടെ അതായത് 83 വർഷക്കാലത്തെ ഇബാദത്തിന്റെ പ്രതിഫലമുള്ള രാത്രി....?

റമളാനിലെ അവസാനത്തെ പത്തിലാണ് നാം ഉള്ളത്..👉🏻ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കേണ്ട ഒറ്റയായ രാവിൽ നമുക്കറിയാം 1000 മാസങ്ങളുടെ അതായത് 83 വർഷക്കാലത്തെ ഇബാദത്തിന്റെ പ്രതിഫലമുള്ള രാത്രി...👉🏻ഇനിയുള്ള 23,25,27,29 രാവുകളിൽ താഴെ പറയുന്നവ എല്ലാവരും തീർച്ചയായും ചെയ്യുക.

1⃣ ഈ രാവിൽ 5 വഖ്ത്ത് നമസ്കാരം ഖളാ വീട്ടുക ( എന്നാൽ നമസ്കാരം ഖളാ ഇല്ലാതെ മരിക്കാംالله إنشاء )

2⃣ ഈ രാവിൽ 3 إخلاص സൂറത്ത് ഓതി ദുആ ചെയ്യുക(ഖുർആൻ ഖത്മ് തീർത്തതിന്റെ പ്രതിഫലം ലഭിക്കും إنشاء الله )

3⃣ ഒരു രൂപയെങ്കിലും എല്ലാ രാവിലും ദാനം ചെയ്യുക.


4⃣സുന്നത്താക്കപെട്ട എല്ലാ കാര്യങ്ങളും ചെയ്യുമ്പോൾ മനസ്സിൽ നബി തങ്ങളുടെ ചര്യ പിന്തുടരുന്നു എന്നോ സുന്നത്തിനെ കരുതുന്നു എന്നോ മനസ്സിൽ കരുതുക(ഉദാ: അത്താഴം കഴിക്കൽ, സുഗന്ധം പൂശൽ, പല്ല് തേക്കൽ, ഉറങ്ങൽ എന്നിങ്ങനെ എല്ലാം)

5⃣തറാവീഹ്,വിത്ർ,തസ്ബീഹ്(കഴിയുന്നവർ) നമസ്‌കാരങ്ങൾ തീർച്ചയായും നിർവഹിക്കുക. 

6⃣ഖുർആൻ പാരായണം,സ്വലാത്ത്‌, ഇസ്തിഗ്ഫാർ, തഹ്‌ലീൽ മുതലായവ അധികരിപ്പിക്കുക

7⃣സംസാരം കുറച്ചു ഇബാദത് അധികരിപ്പിക്കുക
8⃣ ഈ മെസ്സേജ് പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കുക(ജാരിയായ സ്വദഖയാണ്)

ഓർക്കുക..ഇനിയൊരു റമളാൻ നമ്മൾ എത്തിക്കുമോ എന്നു الله മാത്രമേ അറിയൂ..ദിവസത്തിൽ നിന്നും നമ്മൾ അരമണിക്കൂർ ചിലവഴിച്ചാൽ ഒരു പക്ഷേ 83 വർഷവും 4 മാസവും ഇബാദത്ത് എടുത്ത പ്രതിഫലം ലഭിച്ചേക്കാം..ദുആയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപെടുത്തുക.അല്ലാഹു നമ്മൾക്ക് ലൈലത്തുൽ ഖദറിൽ ഒരുപാട് ഇബാദത്തുകൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ..ആമീൻ. for more Islamic news click here 


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് വൃക്ക തകരാറിലാക്കിയേക്കാം......?

സൂക്ഷിക്കുക, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് വൃക്ക തകരാറിലാക്കിയേക്കാം.
നമ്മളില്‍ പലരും നിന്നുകൊണ്ടാണ് വെള്ളം കുടിക്കുന്നത്. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതു ശരീരത്തിന് പ്രയാസങ്ങള്‍ സൃഷ്ട്ടിക്കുമെന്നു പഠനം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതു പലതരത്തിലുള്ള അസുഖങ്ങള്‍ വരാന്‍ ഇടയാക്കും. വയറിനേയും ആമാശയത്തേയും ഇത് ദോഷകരമായി ബാധിക്കും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ് കനാലില്‍ എത്തുകയും അത് അടിവയറ്റിലേയ്ക്കു വീഴുകയും ചെയ്യുന്നു. ഇത് ആമാശയത്തേയും ചുറ്റുമുള്ള അവയവങ്ങളേയും ദോഷകരമായി ബാധിക്കും.
നിന്നുകൊണ്ടു വെള്ളം കുടിക്കുന്നതു സന്ധിവാതത്തിന് കാരണമാകും. തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് ദഹനപ്രക്രിയയെ തകരാറിലാക്കുമെന്നും പഠനം പറയുന്നു. വൃക്കകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വൃക്കയിലെ ഫില്‍റ്ററേഷന്‍ കൃത്യമായി നടക്കില്ല. ഇത് b മൂത്രസഞ്ചിയിലോ രക്തത്തിലോ കലരാന്‍ കാരണമാകും. 
ഇത് 1400. വർഷങ്ങൾക്ക്. മുന്ബ് മുത്ത് റസൂൽ. പറഞ്ഞത 
സയൻസിന് ഇപോയ മനസിലായത്

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, June 24, 2016

നിന്ന് കൊണ്ട് വെള്ളം കുടിക്കാൻ പാടില്ല എന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശം...................!!

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, June 23, 2016

നോമ്പ് തുറയ്ക്ക് അതിനു ശേഷവും ഏതു ഭക്ഷണം കഴിക്കണം അതു എങ്ങനെ ഒക്കെ ആണ് കഴിക്കേണ്ടത് ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, June 15, 2016

ഇങ്ങനേയുമുണ്ടോ നോമ്പ്‌ ? !

ഒരു വൃദ്ധൻ ഒരു മൂലയിലിരുന്നു എന്തോ തിന്നുകൊണ്ടിരുക്കുകയായിരുന്നു.
അപ്പോൾ, ഒരു പറ്റം യുവാക്കൾ അയാളെ സമീപിച്ചു ചോദിച്ചു:
"ഇക്കാ, നിങ്ങൾക്കു നോമ്പില്ലേ?"
വൃദ്ധൻ പറഞ്ഞു:
"ആരു പറഞ്ഞു ഇല്ലെന്ന്‌? എനിക്ക് നോമ്പുണ്ട്. പക്ഷെ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് മാത്രം മാത്രം."

യുവാക്കൾ ആർത്തു ചിരിച്ചു:
"ഹ...ഹ... ഇങ്ങനേയുമുണ്ടോ നോമ്പ്‌?!" ഇതെന്ത് നോമ്പാണ്??

വൃദ്ധൻ പറഞ്ഞു:
"ങാ, ഞാൻ കളവു പറയാറില്ല. ആരെയും മോശമായി കാണാറില്ല. അസഭ്യം പറയാറില്ല. ആരേയും കളിയാക്കാറില്ല, ആരുടേയും മനസ്സ് വേദനിപ്പിക്കാറില്ല. പരദൂഷണം പറയാറില്ല, അസൂയ പുലർത്താറില്ല. ഖുർആൻ ഓതാനും പഠിക്കാനും സമയം കണ്ടെത്തുന്നുമുണ്ട്...
പിന്നെ ഹറാമായതൊന്നും ഭക്ഷിക്കാറില്ല. അർഹിക്കാത്ത പണം വാങ്ങാറില്ല.. ഉത്തരവാദിത്തങ്ങളും ബാധ്യതകളും വിശ്വസ്തതയോടെ നിറവേറ്റുന്നുമുണ്ട്.
പക്ഷെ, ഇപ്പോൾ പ്രായമായതിനാലും തീരെ വയ്യാത്തതിനാലും എന്റെ വയറിനു നോമ്പില്ല."
പിന്നീട് വൃദ്ധൻ യുവാക്കളോട് ചോദിച്ചു:
"അല്ല, നിങ്ങൾക്ക് നോമ്പുണ്ടോ?"
അതിലൊരുത്തൻ തല കുനിച്ചു മടിച്ചു കൊണ്ട് പറഞ്ഞു:
"ഇല്ല! ഞങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെന്നേയുള്ളൂ."
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഇഖ്‌ലാസ് സൂറത്ത് പാരായണം ചെയ്താല്‍ ഉള്ള ഗുണങ്ങള്‍..........?


സൂറത്തുല്‍ ഇഖ്‌ലാസ് സൂറത്ത് പാരായണം ചെയ്താല്‍ ഉള്ള ഗുണങ്ങള്‍
മരണ സമയത്ത് റബ്ബിന്റെ റഹ്മത്തിനു കാരണമാകുന്നു.

ഒരാള്‍ രാവിലെ 3 തവണ ഓതിയാല്‍ കണ്ണേറ്, സിഹ്‌റ്, ശത്രുശല്യം തുടങ്ങിയ ഏതു വിഷമങ്ങളെ തൊട്ടും പകലില്‍ കാവല്‍ ആക്കപ്പെടുന്നു. വൈകുന്നേരം ഓതിയാല്‍ രാത്രിയും കാവല്‍ ലഭിക്കുന്നു.

സാമ്പത്തിക അഭിവൃദ്ധി ലഭിക്കുന്നു.
മഹ്ശറയില്‍ വന്‍ സഹായമാകുന്നു.

ജീവിത കാലത്ത് ഒരാള്‍ ഒരു ലക്ഷം ഇഖ്‌ലാസ് ഓതിയാല്‍ പരലോകത്ത് വിചാരണ നാളില്‍ മനുഷ്യരുമായുള്ള ബാധ്യതകള്‍ പോലും അല്ലാഹു ഏറ്റെടുത്ത് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നു...

: قُلْ هُوَ اللهُ أَحَدٌ {1}
اللهُ الصَّمَدُ {2}
لَمْ يَلِدْ وَلَمْ يُولَدْ {3}
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ {4}









വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, June 14, 2016

ഫുജൈരയിലെ ഷേക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ പള്ളി നമസ്‌കാരത്തിനായി സ്ഥിരമായി തുറന്നു. !!


യു.എ.ഇയിലെ പ്രധാന പള്ളികളിലൊന്നായ ഫുജൈരയിലെ ഷേക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ പള്ളി നമസ്‌കാരത്തിനായി സ്ഥിരമായി തുറന്നു. 23.7 കോടി ദിര്‍ഹം ചിലവഴിച്ചാണ് പള്ളി നിര്‍മ്മിച്ചത്. 2010 ല്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനം അവസാനിച്ചത് ഈ വര്‍ഷമാണ്. ആറു മിനാരങ്ങളും 65 താഴികക്കുടങ്ങളും അടങ്ങിയ പള്ളിക്ക് നൂറുമീറ്ററാണ് ഉയരം. 20000 പേര്‍ക്ക് ഒരേസമയം പള്ളിക്കകത്ത് നമസ്‌കരിക്കാന്‍ സാധിക്കും.


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, June 12, 2016

ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രണ്ടു ശിശുക്കള്‍ തമ്മിലുള്ള സംഭാഷണം............?


ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രണ്ടു ശിശുക്കള്‍ തമ്മിലുള്ള 

സംഭാഷണം.

ഒന്നാമന്‍ രണ്ടാമനോട് ചോദിച്ചു : 
"പ്രസവത്തിനു ശേഷം ഒരു ജീവിതമുണ്ടെന്നു നീ വിശ്വസിക്കുന്നുണ്ടോ ?"
രണ്ടാമന്‍ പറഞ്ഞു : "നമ്മുടെ ഇപ്പോഴത്തെ അവസ്ഥക്കൊരു തുടര്‍ച്ചയുണ്ടായിരിക്കണമല്ലോ ? അതുകൊണ്ട് പ്രസവാനന്തരം ഒരു ജീവിതമുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷെ വരാനിരിക്കുന്ന ആ ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാവാം ഇവിടെ നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍"

"വിഡ്ഢിത്തം" ഒന്നാമന്‍ പറഞ്ഞു. 
"പ്രസവത്തിനു ശേഷം ഒരു ജീവിതവുമില്ല. അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ അതെത്തരത്തിലുള്ളതായിരിക്കും ?"
രണ്ടാമന്‍ പറഞ്ഞു : "അതെനിക്കറിയില്ല. 
പക്ഷെ ഇവിടത്തെക്കാള്‍ പ്രകാശപൂരിതമായിരിക്കും ആ ലോകം. 
നമുക്ക് നമ്മുടെ കാലുകള്‍ ഉപയോഗിച്ച് നടക്കാന്‍ സാധിച്ചേക്കും, വായിലൂടെ നാം ഭക്ഷണം കഴിച്ചേക്കാം. ചിലപ്പോള്‍ ഇപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്ദ്രിയങ്ങള്‍ അവിടെ അനുഭവഭേദ്യമായെന്നും വരാം"

"തികഞ്ഞ അസംബന്ധം !" ഒന്നാമന്‍ പറഞ്ഞു. കാലുകള്‍ ഉപയോഗിച്ച് നടക്കുമെന്നോ ? 
വായിലൂടെ ഭക്ഷണം കഴിക്കുമെന്നോ ? 
ഇതിനെ ശുദ്ധഅസംബന്ധമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക ? ഈ പൊക്കിള്‍ക്കൊടിയിലൂടെ നമുക്ക് ജീവിക്കാന്‍ ആവശ്യമുള്ള പോഷകങ്ങളും ജീവകങ്ങളും എല്ലാം ലഭിക്കുന്നുണ്ടല്ലോ ? അത് പക്ഷെ തീരെ നീളം കുറഞ്ഞതാണ്, അതുകൊണ്ട് തന്നെ പ്രസവാനന്തരമുള്ള ജീവിതം യുക്തിസഹമായി ചിന്തിച്ചാല്‍ അസാധ്യമാണ് !"
രണ്ടാമന്‍ പറഞ്ഞു : "പക്ഷെ നമ്മളീ ജീവിക്കുന്ന ലോകത്തെ അപേക്ഷിച്ച് അവിടെയെന്തോക്കെയോ തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷെ ഈ പൊക്കിള്‍ക്കൊടിയുടെ ആവശ്യകത തന്നെ ഇല്ലെന്ന അവസ്ഥ വന്നാലോ ?"

ഒന്നാമന്‍ പറഞ്ഞു : "ഒരിക്കലുമില്ല. ഞാനൊന്നു ചോദിക്കട്ടെ - അങ്ങനെ ഒരു ജീവിതം ഉണ്ടെന്നു തന്നെ വെക്കുക , 
എന്ത് കൊണ്ടാണ് അവിടെ നിന്നാരും തിരികെ വരാത്തത് ? 
പ്രസവമാണ് ജീവിതത്തിന്‍റെ അന്ത്യം. പ്രസവാനന്തരം ഇരുളും, നിശബ്ദതയും, എന്ത് സംഭവിക്കുന്നു എന്നു മനസ്സിലാക്കാനാവാത്ത വെറും മരവിപ്പും മാത്രമായിരിക്കും അവശേഷിക്കുക"
"എനിക്കറിയില്ല." രണ്ടാമന്‍ പറഞ്ഞു. 
"പക്ഷെ നമ്മള്‍ തീര്‍ച്ചയായും ഉമ്മ യെ കാണും. 
ഉമ്മ നമ്മളെ സംരക്ഷിക്കുകയും ചെയ്യും - അതെനിക്കുറപ്പാണ്"

"ഉമ്മ യോ ? 
ശരിക്കും നീ ഉമ്മ യില്‍ വിശ്വസിക്കുന്നുണ്ടോ ? സത്യത്തില്‍ നിന്‍റെ മണ്ടത്തരങ്ങള്‍ കേട്ടിട്ടെനിക്ക് ചിരിയാണ് വരുന്നത്. സത്യത്തില്‍ ഉമ്മ എന്നൊന്നുണ്ടെങ്കില്‍ ഇപ്പോഴവര്‍ എവിടെ ?"
രണ്ടാമന്‍ പറഞ്ഞു : "നമ്മള്‍ ഉമ്മ യാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 
നമ്മള്‍ ഉമ്മയുടെ ഭാഗം തന്നെയാണ്. ഉമ്മ ക്കുള്ളില്‍ തന്നെയാണ് നാം ജീവിക്കുന്നത്. ഉമ്മ യില്ലെങ്കില്‍ നമ്മുടെ ഈ ലോകവും നിലനില്‍ക്കുകയില്ല".

"പക്ഷെ എനിക്ക ഉമ്മയെ കാണാന്‍ സാധിക്കുന്നില്ലല്ലോ , കാണാത്തത് വിശ്വസിക്കാന്‍ എന്‍റെ യുക്തിബോധം എന്നെ അനുവദിക്കുന്നില്ല"
"ചിലനേരങ്ങളില്‍ നാം ഇരുവരും പൂര്‍ണ്ണനിശബ്ദരായിരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നിനക്ക ഉമ്മയെയെ അറിയാം. ഉമ്മയെുടെ സാന്നിധ്യം അനുഭവിക്കാം. മുകളില്‍ നിന്ന് നിന്നെ വിളിക്കുന്ന ഉമ്മയുടെ സ്നേഹമസൃണമായ ശബ്ദം വരെ നിനക്ക് കേള്‍ക്കാം." രണ്ടാമന്‍ പറഞ്ഞവസാനിപ്പിച്ചു.

ഇതു പൊലെ തന്നെയാണൂ അല്ലാഹുവിൽ വിശ്വസിക്കുന്നവന്റെ അവസ്ഥ.
വിശ്വസിക്കാത്തവർ പറയും 
" എന്ത് ഇനിയും മരിച്ചു 
കഴിഞ്ഞിട്ടും വെറെ ഒരു ജന്മമൊ? വെറുതെ കളവു പറയുകയാണു."
പക്ഷെ അല്ലാഹു പറയുന്നു:
"നിങ്ങളെ മരിച്ചു 
കഴിഞ്ഞിട്ടും ഞാൻ ഉയിർതെഴുന്നെല്പിക്കും."






വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, June 10, 2016

കഅ്ബയെ ഏഴു പ്രാവശ്യം ത്വവാഫ് ചെയ്യുന്നത് എന്തിനാണ് ? അതിന്റെ യുക്തി എന്താണ് ?




ഈ ചോദ്യത്തിനുള്ള ലളിതമായ മറുപടി അല്ലാഹു സത്യവിശ്വാസികളോടു അപ്രകാരം കല്‍പ്പിച്ചിരിക്കുന്നു എന്നതാണ്. കാരണം അല്ലാഹു വിശ്വാസികളോട് ഒരു കാര്യം കല്‍പ്പിച്ചാല്‍ യാതൊരു ഉപാധിയും കൂടാതെ അപ്രകാരം ചെയ്യുക എന്നതാണ് വിശ്വാസികളുടെ സ്വഭാവം. അങ്ങനെ ചെയ്യാനാണ് അവര്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നതും. അതിന്റെ പിന്നിലുള്ള യുക്തി എന്താണെന്നും മനസ്സിലാക്കിയിരിക്കുക എന്നതു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിവാര്യമല്ല.

എങ്കില്‍പോലും, അല്ലാഹുവിന്റെ കല്‍പ്പനയുടെ ഉദ്ദേശ്യം എന്താണെന്ന് പഠിച്ചിട്ടാവാം കല്‍പനയനുസരിക്കല്‍ എന്ന് കരുതുന്നവരുമുണ്ട്.

എന്തുതന്നെയായാലും ഇസ്‌ലാമിലെ ഏതാണ്ടെല്ലാ കല്‍പ്പനകളും സംശയങ്ങള്‍ക്കിടയില്ലാത്തവിധം യുക്തിഭദ്രമാണെന്നു പറയാം. അതിനര്‍ഥം ഇസ്‌ലാമില്‍ യുക്തിഭദ്രമല്ലാത്ത നിയമങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടെന്നല്ല. അത് വര്‍ത്തമാനലോകത്തെ മനുഷ്യബുദ്ധിക്ക് മനസ്സിലായിട്ടില്ലാ എന്നേ അപ്പറഞ്ഞതിനര്‍ത്ഥമുള്ളൂ. ഇസ്‌ലാമില്‍ വ്യക്തിപരവും കൂട്ടായതുമായ എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും ബാധ്യതാനിര്‍വഹണങ്ങള്‍ക്കും പൊതുവെ ചില ലക്ഷ്യങ്ങളുണ്ട് . അവയില്‍ പെട്ടതാണ് വിശ്വാസം, ജീവന്‍, കുടുംബം, ബുദ്ധി, സമ്പത്ത് എന്നിവയുടെ സംരക്ഷണം.
ഇതിലെ അധികസംഗതികളും മറ്റു സെമിറ്റിക് മതങ്ങളുമായി ഇസ്‌ലാം പങ്കുവക്കുന്നുണ്ട്. പത്തു കല്‍പ്പനകളും, മദ്യനിരോധവും, വ്യഭിചാരത്തില്‍നിന്ന് അകന്നുനില്‍ക്കലും, പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളുമെല്ലാം എല്ലാ മതാനുയായികളും ഒരു പോലെ അംഗീകരിക്കുന്ന കാര്യങ്ങളാണ്. ഇവക്കു പിന്നിലെ യുക്തി എല്ലാവര്‍ക്കും സ്വീകാര്യമാണ് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടതുമാണ്.

Monday, May 9, 2016

ഭർത്താവിന് ഭാര്യയോടുളള കടമകൾ...............................!!!

``ഭാര്യമാരോട്‌ നിങ്ങള്‍ നന്മയോടെ സഹവസിക്കുവീന്‍. അവരെ നിങ്ങള്‍ വെറുക്കുകയാണെങ്കില്‍, ഒരു വസ്‌തുവിനെ നിങ്ങള്‍ വെറുക്കുകയും അതില്‍ അല്ലാഹു ധാരാളം ഗുണങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം'' (അന്നിസാഅ്‌ 19).

``ഒരു സത്യവിശ്വാസിയും ഒരു സത്യവിശ്വാസിനിയേയും വെറുക്കാതിരിക്കട്ടെ. അവളുടെ ഒരു സ്വഭാവം അവന്‍ വെറുത്താല്‍ മറ്റൊരു സ്വഭാവം അവന്‍ തൃപ്‌തിപ്പെടുന്നതായിരിക്കും'' (ഹദീസ്‌ ശരീഫ്‌)


ഭാര്യമാരോട്‌ സ്‌നേഹത്തിലും നന്മയിലും വര്‍ത്തിക്കുവാനാണ്‌ ഇസ്‌ലാം കല്‍പിക്കുന്നത്‌. ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ സ്‌നേഹവും ഇണക്കവും നിലനിന്നാല്‍ മാത്രമേ കുടുംബ ജീവിതം സന്തോഷകരവും വിജയപ്രദവുമാവുകയുള്ളൂ. അതിന്‌ വേണ്ടിയാണ്‌ അവര്‍ക്കിടയില്‍ ചില കടമകള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയത്‌. ദമ്പതികള്‍ പരസ്‌പരമുള്ള കടമകള്‍ പാലിച്ചാല്‍ അവര്‍ക്കിടയില്‍ സ്‌നേഹവും യോജിപ്പും ഉണ്ടാവുകയും അവരുടെ ഫാമിലി ലൈഫ്‌ വിജയകരവും ആശാവഹവുമായിത്തീരുന്നതാണ്‌. ഭാര്യയുടെ അവകാശങ്ങള്‍ (മഹ്‌റ്‌ മുതലായവ) വകവെച്ച്‌ കൊടുക്കാത്തവന്‍ അവളെ വഞ്ചിച്ചവനും അത്തരത്തില്‍ മരണപ്പെടുന്നവന്‍ വിഭിചാരിയായിട്ടായിരിക്കും അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നും തിരുവചനങ്ങള്‍ പഠിപ്പിക്കുന്നു. 
നബി (സ്വ) പറഞ്ഞു: ``സത്യവിശ്വാസികളില്‍ ഈമാന്‍ ഏറ്റവും പരിപൂര്‍ണ്ണമായവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ ഭാര്യമാരോട്‌ ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവരുമാണ്‌'' (തുര്‍മുദി, ഇബ്‌നുഹിബ്ബാന്‍).
ആദം നബി (അ) ഉറങ്ങിക്കിടന്നപ്പോള്‍ ഇടത്‌ ഭാഗത്ത്‌ നിന്നുള്ള ഒരു വാരിയെല്ല്‌ ഊരിയെടുത്ത്‌ അതില്‍ നിന്നാണ്‌ ഹവ്വ ബീവി (റ) യെ സൃഷ്‌ടിച്ചത്‌. വാരിയെല്ലിന്റെ വളവ്‌ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത്‌ പൊട്ടിപ്പോകും. എന്നാല്‍ തീരെ നിവര്‍ത്താന്‍ ശ്രമിക്കാതിരുന്നാല്‍ അതങ്ങനെ തന്നെ വളഞ്ഞിരിക്കുകയും ചെയ്യും. ഇതുപോലെ സ്‌ത്രീകളുടെ അസ്വ്‌ല്‌ (സൃഷ്‌ടിപ്പിന്റെ അടിസ്ഥാനം) വളഞ്ഞ വസ്‌തുവായതിനാല്‍ അവരുടെ സ്വഭാവത്തിലും ഒരു വളവുണ്ടായിരിക്കും. ഇതവര്‍ക്ക്‌ ജന്മസിദ്ധമായുള്ളതാണ്‌. അതിനാല്‍ ഒറ്റയടിക്ക്‌ അവരുടെ സ്വഭാവം നേരെയാക്കാന്‍ ശ്രമിച്ചാല്‍ അത്‌ പ്രശ്‌നത്തില്‍ കലാശിക്കും. സാവകാശം നന്നാക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. അത്‌ തന്നെ സ്‌നേഹത്തോടും ഇണക്കത്തോടും കൂടി മാത്രം. എന്നാല്‍ അവളുടെ സ്വഭാവ വക്രത തീരെ ശ്രദ്ധിക്കാതെയും അത്‌ നേരെയാക്കാന്‍ ശ്രമിക്കാതെയും അവളെ അവളുടെ പാട്ടിന്‌ വിട്ടാല്‍ അവളുടെ വളഞ്ഞ സ്വഭാവം മാറ്റമില്ലാതെ തുടരുന്നതാണ്‌. തിരുനബി (സ്വ) പറഞ്ഞു: ``സ്‌ത്രീകള്‍ക്ക്‌ നിങ്ങള്‍ സദുപദേശം നല്‍കൂ'' (ബുഖാരി, മുസ്‌ലിം).

Monday, May 2, 2016

നബി ജൻമദിനത്തിന് കൃത്യമായ തെളിവ് അടക്കം വിശദീകരിക്കുന്നു ഈ പണ്ഡിതൻ


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, April 30, 2016

ആയത്തുൽ കുർസി ഓതിയാൽ,........?

അസ്സലാമു അലൈകും വറഹ്മതുള്ളാഹി വബറകാതുഹു 
smile emoticon
ഇത് നിങ്ങളുടെ നിത്യ ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവരിലേക് എത്തിക്കുകയും ചെയ്യുക...അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ...
അല്ലാഹുവിന്റെ റസൂൽ (S) പറഞ്ഞു :-
"ആരെങ്കിലും എല്ലാ നിർദിഷ്ട നമസ്കാരങ്ങൾക് ശേഷവും ഉടനെ ആയത്തുൽ കുർസി ഓതിയാൽ, അവനും അവന്റെ സ്വർഗപ്രവേഷണതിനുമിടയിൽ മരണം അല്ലാതെ വേറോന്നും ഉണ്ടായിരിക്കുന്നതല്ല"
(അൻ-നസായി, അൽ-ഹസൻ ഇബ്‌നു ബിഷറിൽ നിന്നും. ഇബ്‌നു ഹിബ്ബാനും മുഹമ്മദ് ഇബ്‌നു ഹുമയ്‌റിൽ നിന്നും ഉദ്ധരിച്ചത്. സഹീഹ് എന്ന് രേഖപ്പെടുത്തിയത്)
റസൂൽ (S) പറഞ്ഞു : "എന്നിൽ നിന്നും ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക, അത് ഒരു വാക്യം മാത്രം ആയാലും ശരി"
റസൂൽ (S) പറഞ്ഞു : "ആര് ഒരു നല്ല കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പ്രതിഫലവും ഉണ്ട് പിൻപറ്റിയവരുടെ പ്രതിഫലത്തിന് തുല്യമായതും ഉണ്ട്, അവരുടെ പ്രതിഫലത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ. ആര് ഒരു ചീത്ത കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പാപവും ഉണ്ട് പിൻപറ്റിയവരുടെ പാപത്തിന് തുല്യമായതും ഉണ്ട്, അവരുടെ പാപത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ."
(അൽ-തിർമിധി ഹദീസ് 2675)


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, April 28, 2016

താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം.

ജാതിമത ഭേദമെന്യേ എത്തിയ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു മുന്നില്‍ താഴത്തങ്ങാടി മുസ്ളീംപള്ളി ചരിത്രവിസ്മയം തുറന്നു. കേരളത്തിലെ അതിപുരാതന മുസ്ളിം പള്ളികളില്‍, രൂപഭംഗിയില്‍ മികച്ചതെന്ന ഖ്യാതിയുള്ള താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സ്ത്രീകള്‍ ഞായറാഴ്ച രാവിലെ മുതല്‍ പള്ളിയില്‍ പ്രവേശിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കൊത്തുപണികളാല്‍ സമ്പന്നവുമായ പള്ളി സ്ത്രീസന്ദര്‍ശകര്‍ക്കു ഏറെ കൌതുകമായി. ജീവിതത്തിലെ അവിസ്മരണീയ അനുഭവമെന്നായിരുന്നു സന്ദര്‍ശകരായ സ്ത്രീകളുടെ പ്രതികരണം. അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയായ ആരാധനാലയം എക്കാലവും സംരക്ഷിക്കപ്പെടണമെന്നും അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.
പള്ളി സന്ദര്‍ശിക്കാന്‍ നിരവധി വിദേശികളും നാട്ടുകാരും ഗവേഷകരുമൊക്കെ എത്താറുണ്ട്. പൊതുജനങ്ങളുടെയും മറ്റും നിരന്തര അഭ്യര്‍ഥന മാനിച്ചാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ താഴത്തങ്ങാടി ജുമുഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചത്. ആരാധന കര്‍മങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത തരത്തില്‍ പ്രവേശനം ക്രമീകരിച്ചു. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമായിരുന്നു. താഴത്തങ്ങാടിയുടെ പ്രകൃതിദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനവും സംഘടിപ്പിച്ചു. മെയ് എട്ടിനും പള്ളി സന്ദര്‍ശിക്കാം. രാവിലെ എട്ടുമുതല്‍ 12 വരെയും പകല്‍ ഒന്നുമുതല്‍ 3.30വരെയും 4.30മുതല്‍ ആറുവരെയുമാണ് സന്ദര്‍ശനസമയം.
എട്ടാം നൂറ്റാണ്ടില്‍ ഇസ്ളാം മതപ്രചരണത്തിനായി അറേബ്യയില്‍ നിന്നു എത്തിയ മാലിക് ബിന്‍ ദിനാര്‍ കേരളത്തില്‍ പത്തു പള്ളികളും തമിഴ്നാട്ടില്‍ ഒരു പള്ളിയും സ്ഥാപിച്ചു. ആദ്യത്തേത് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയാണ്. ആ ശ്രേണിയില്‍പ്പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്.
എല്‍ഡിഎഫ് ഭരണകാലത്ത് താഴത്തങ്ങാടിയെ പൈതൃകമേഖലയാക്കി പ്രഖ്യാപിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത്ഇവിടുത്തെ ടൂറിസം സാധ്യതകള്‍ക്ക് വിരാമമിട്ടു.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, April 19, 2016

വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍...........?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഹദീസിലെ പ്രാർത്ഥനകൾ ?



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, April 17, 2016

പ്രവചക തിരുമേനി ഉപയോഗിച്ച വസ്തുക്കൾ !!



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

മുസ്ലിമിന്റെ ഒരു ദിവസം ?

FOR MORE LIKE THIS NEWS / INFORMATION CLICK HERE

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ലോകചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോവുന്നു ..?

ലോകചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോവുന്നു.
2027 ഫിബ്രവരി 7 അതായത്, 
2027 ലെ റമളാൻ 1 നു ചന്ദ്രഗ്രഹണവും, 2027 ഫിബ്രവരി 20 നു അതായത് 

2027 ലെ റമളാൻ പകുതിയോട് അടുപ്പിച്ച് സൂര്യ ഗ്രഹണവും നടക്കാൻ പോവുന്നു.

ലോക മുസ്ലിമീങ്ങൾ വളരെ ആകാംശയോടെ കാത്തിരിക്കുന്നു 2027 ലെ റമളാൻ ഇനി 12 വർഷം മാത്രം ബാക്കി....🌞🌎
മുത്തു നബി (സ) തങ്ങള് പറഞു.
"ഇമാം മഹ്ദി വരുന്നതിനു മുൻപ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അള്ളാഹു ഈ ലോകം സൃഷ്ടിച്ചതു മുതൽ ഇതു
വരെ അതുണ്ടായിട്ടില്ല.

ഇമാം മഹ്ദി വരുന്നതിന് തൊട്ടു മുൻപുള്ള റമളാൻ മാസത്തിൽ ആദൃ ദിവസം ചന്ദ്ര ഗ്രഹണം ഉണ്ടാകും റമളാൻ പകുതിയിൽ സൂരൃ ഗ്രഹണവും ഉണ്ടാവും."

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs