Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, March 23, 2011

ഖുറാന്‍ ദൈവത്തിന്റെ വെളിപാടല്ലെന്നു ഖുറാന്‍ വിമര്‍ശനം ബ്ലോഗ്‌ ?

ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.ഫോര്‍ മോര്‍ ഇന്‍ഫര്‍മേഷന്‍ ക്ലിക്ക്ഹിയര്‍

നിങ്ങളും ഒരു ബ്ലോഗ്‌ തുടങ്ങൂ !

ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു. ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ, അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള, അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്. ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി, മിനി വെബ് സൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന ബ്ലോഗിനെ കുറിച്ചു കൂടുതലറിയാനും, എങ്ങിനെ ബ്ലോഗ് തുടങ്ങാമെന്നുമുള്ള ഒരു വിശദീകരണം നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു. തികച്ചും ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും, ഇതുമായി ബന്ധപ്പെട്ട, എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍....വേണ്ടി ഫിറോസ്‌ ബാബു ബിന്‍ മുഹമ്മദ്‌ ഫോര്‍ മോര്‍ക്ലിക്ക്ഹിയര്‍

നീസ ചികിത്സ സഹായം തേടുന്നു !!

പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.
http://www.kottotty.com/2011/03/blog-post.html

ഈ കുട്ടിയുടെ ചികത്സക്കായി ഒരു തുക നൽകാൻ കഴിഞ്ഞിരുന്നു എങ്കിൽ ആ ജീവനും ജീവിതത്തിനും വലിയൊരു താങ്ങാവും. ആ കുട്ടിയെ സഹായിക്കാൻ ചികത്സക്കാവശ്യമായ തുകയില്‍ അല്പമെങ്കിലും സ്വരൂപിച്ചു നൽകാൻ നമുക്ക് കഴിയില്ലേ ?
ദയവായി അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.ഫോര്‍ മോര്‍ ചരിടി ഇന്‍ഫര്‍മേഷന്‍ ക്ലിക്ക് ഹിയര്‍

Saturday, March 5, 2011

നിങ്ങള്‍ കാഫെയിലാണോ എങ്കില്‍ പോരുമ്പോള്‍ കണ്ട്രോള്‍ + ഷിഫ്റ്റ്‌ +ഡിലീറ്റ് മറക്കണ്ട !

നിങ്ങള്‍ കഫെയിലോ പൊതു സിസ്റ്റത്തിലോ ആണെങ്കില്‍ എണീറ്റ് പോരുമ്പോള്‍ ctrl+shift+delete അമര്‍ത്തിയാല്‍ നിങ്ങള്‍ ഉപോയോഗിച്ച ബ്രൗസിങ്ഡാറ്റകളും, പാസ് വേര്‍ഡുകളും മറ്റെല്ലാ ഡാറ്റകളും ക്ലീനാക്കി കിട്ടും.വിവരങ്ങള്‍ ചോരാതിരിക്കാന്‍ ചില കുറുക്കുവഴികള്‍.
1.നിങ്ങള്‍ ഇന്റര്‍നെറ്റ് സ്വകാര്യമായി ഉപയോഗിച്ച് വിന്‍ഡോകളെല്ലാം ക്ലോസ് ചെയ്ത് പോന്നാലും നിങ്ങള്‍ കയറിയ പേജുകളെല്ലാം നിങ്ങളുടെ സിസ്റ്റം തുറക്കുന്ന മറ്റൊരാള്‍ക്ക് കാണാവുന്നതാണ്. അതിനാണ് നാം ലോഗിന്‍ ചെയ്ത് പ്രവേശിച്ച മെയില്‍, ഫേസ്ബൂക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയവ എല്ലാം തന്നെ ലോഗൗട്ട് ചെയ്യുക.
2.നിങ്ങളുടെ ഗൂഗിള്‍ ഐ.ഡി ചോര്‍ന്നാല്‍ അതിലൂടെ മെയില്‍ മാത്രമല്ല നിങ്ങളുടെ ഗൂഗിളിലെ മുഴുവന്‍ അക്കൗണ്ടുകളും ദുരുപയോഗം ചെയ്‌തേക്കാം.ഗൂഗിള്‍ തുറന്ന് വെബ് ഹിസ്റ്ററി പരിശോദിച്ചാല്‍ നിങ്ങള്‍ ഇത്രയും കാലം ഗൂഗിളിലൂടെ കയറിയിറങ്ങിയ മുഴുവന്‍ പേജുകളും അവിടെ സൂക്ഷിച്ചിട്ടുണ്ടാവും.
3.പല അക്കൗണ്ടുകളും വ്യാപകമായ ഹാക്കിങ് കാരണം പാസ് വേഡിന് പകരം പാസ് ഫ്രൈസ് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് പാസ് വേഡുകള്‍ ഈയിടെ ഒരു സൈറ്റ് ഹാക്ക് ചെയ്ത് പുറത്തുവിട്ടു.
4.പെട്ടെന്ന് ഊഹിക്കാവുന്ന 1-9 നമ്പറുകള്‍,password, qwerty, സ്വന്തം പേര് തുടങ്ങിയവ നല്‍കാതിരിക്കുക
5.ഗൂഗിള്‍ ഐ.ഡിയും പാസ് വേഡും ഗൂഗിളല്ലാത്ത മറ്റു സൈറ്റുകളില്‍ കയറുമ്പോള്‍ നല്‍കാതിരിക്കുക.അങ്ങിനെ പല സ്ഥലത്തും ഈമെയില്‍ പാസ് വേഡ് കൊടുത്തിട്ടുണ്ടെങ്കില്‍ ഇടക്ക് ഈ മെയില്‍ പാസ് വേഡ് മാറ്റുക.
6.യൂസര്‍നെയിമും പാസ് വേഡും വിശ്വസ്ഥരായവര്‍ക്കുപോലും മെയിലായോ എസ്.എം.എസായോ അയക്കാതിരിക്കുക.
7.കുടുതല്‍ പേരുപയോഗിക്കുന്ന സിസ്റ്റത്തില്‍ നിന്ന് എണീറ്റ് പോരുമ്പോള്‍ മെനു-സെറ്റിങ്‌സ്-ബ്രൗസിങ് ഡാറ്റ ക്ലിയര്‍ ചെയ്യുക.

Wednesday, March 2, 2011

ഹെല്പ് ഫോര്‍ ചാരിറ്റി !!!!

ഈശ്വരാധീനമൊന്നു കൊണ്ടു മാത്രം നിങ്ങളുടെ ഓക്കേ പോലെ ഒരു സാധാരണ മനുഷ്യനാണ് നാന്‍ഉം . വാനോളം പുകഴ്ത്തുന്ന വാക്കുകള്‍ നല്‍കുന്ന സന്തോഷത്തെക്കാള്‍ ജീവിതത്തില്‍ എത്ര നിസ്സഹായരാണ് നമ്മള്‍ എന്ന തിരിച്ചറിവിന്റെ വേദനയില്‍ നിന്നുണ്ടായ ഒരു അപേക്ഷയുമായി, ഒരു സഹായഭ്യര്ഥണനയുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്ക്കു ന്നത്. ഓരോ ദിവസവും ദൈവത്തിനു നന്ദി പറയാന്‍ ഒരായിരം കാരണങ്ങളുള്ള നമ്മള്‍, വേദനയുടെ തീച്ചുളയില്‍ ഉരുകുന്ന അനേകം ആളുകളുടെ കണ്ണീരില്‍ കുതിര്ന്നാ പ്രാര്ഥ്നകള്ക്കു ള്ള മറുപടി തേടുമ്പോഴാണ് നമ്മുടെ നന്ദിപ്രകടനങ്ങള്‍ അര്ഥീവത്താകുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.

സമൂഹത്തോട് നമുക്കുള്ള പ്രതിബദ്ധത സമൂഹം നമുക്കു നല്കിവയിട്ടുള്ള എല്ലാ നന്മകള്ക്കു മുള്ള കടപ്പാട് കൂടിയാവണം. അത്തരമൊരു ആലോചനയില്‍ നിന്നുണ്ടായ സംരംഭമാണ് കെയര്‍ ആന്ഡ്ു ഷെയര്‍ ഇന്റര്നാഷണല്‍ ഫൗണ്ടേഷന്‍. വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും സാമൂഹികക്ഷേമത്തിലൂടെയും സമൂഹത്തിലെ അസന്തുലിതാവസ്ഥകളെ അതിജീവിക്കുക എന്ന സ്വപ്‌നം തന്നെയാണ് കെയര്‍ ആന്ഡ് ഷെയറിനു രൂപം നല്കാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത്. സമൂഹനന്മയ്ക്കായി പ്രവര്തി് കക്കാനാഗ്രഹിക്കുന്ന നിങ്ങളെപ്പോലുള്ള സുമനസ്സുകളുടെ കൂട്ടായ്മയാണ് കെയര്‍ ആന്ഡ് ഷെയര്‍.

ഒറ്റ ദിവസം കൊണ്ട് സമൂഹത്തിലെ ദുരിതങ്ങള്‍ തുടച്ചു നീക്കാമെന്ന വ്യാമോഹം കെയര്‍ ആന്ഡ് ഷെയറിനില്ല. എന്നാല്‍, കുട്ടികളുടെ കാര്യത്തില്‍ നമുക്കത് ആവണം. നാളത്തെ ഇന്ത്യയെ നയിക്കാനും നിര്ണനയിക്കാനും കരുത്തുള്ള നമ്മുടെ കുട്ടികളിലൊരാളും നമുക്കു നഷ്ടപ്പെട്ടരുത് എന്ന ആഗ്രഹവും പ്രാര്ഥലനയുമാണ് എനിക്കുള്ളത്. ഊര്ജൊസ്വലമായ ഒരു ഭാവിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ വിധി അവര്ക്കു തീര്ത്തി രിക്കുന്ന തടസ്സങ്ങള്‍ നീക്കാന്‍ അതേ വിധിയുടെ ചങ്ങലയില്‍ ബന്ധിതരായ നമുക്ക് കടമയുണ്ട്.

ഏതാനും നാളുകളായി കെയര്‍ ആന്ഡ് ഷെയര്‍ ശ്രദ്ധ നല്കി യിരിക്കുന്നത് കുട്ടികളിലെ ഹൃദയശസ്ത്രക്രിയ ഏറ്റെടുത്തു നടത്തുന്നതിനാണ്. 2008ല്‍ നടന്ന ഒരു പഠനം അനുസരിച്ച് ഏകദേശം 30,000 കുട്ടികള്‍ ഹൃദയശസ്ത്രക്രിയ കാത്ത് കേരളത്തിലെ ആശുപത്രികളില്‍ കഴിയുന്നുണ്ട്. വര്ണദപ്പകിട്ടുള്ള സ്വപ്‌നങ്ങള്‍ കൊണ്ടു കൊട്ടാരം പണിയുന്ന കുരുന്നുഹൃദയങ്ങള്‍ പരാധീനതയുടെ ദൌര്ബാഘ്യ്മോന്നു മാത്രം നമുക്കു നഷ്ടമാവരുത്. ഒരു ലക്ഷം രൂപയോളം ചെലവു വരുമെന്നതിനാല്‍ ശസ്ത്രക്രിയ മാറ്റിവച്ച് കുഞ്ഞിനെ വിധിയ്ക്കു വിട്ടുകൊടുക്കേണ്ടി വരുന്ന കുടുംബങ്ങള്‍ അനേകമാണ്. വിധി അവരെ നമുക്കു വിട്ടുതന്നിരിക്കുന്നു, ഒരു സഹായഹസ്തം നല്കിക്കൂടെ ?

ഹൃദയസ്പര്ശം പദ്ധതിയിലൂടെ കെയര്‍ ആന്ഡ് ഷെയര്‍ കുട്ടികള്ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തിവരികയാണ്. ചുരുങ്ങിയ കാലം കൊണ്ട് അനേകം കുടുംബങ്ങളില്‍ വെളിച്ചം പകരാന്‍ കഴിഞ്ഞു എന്ന നിര്വൃനതി തന്നെയാണ് കെയര്‍ ആന്ഡ് ഷെയറിന്റെ മൂലധനം. ഏതാണ്ട് 3000 അപേക്ഷകളാണ് കെയര്‍ ആന്ഡ്ൃ ഷെയര്‍ ഓഫിസില്‍ മാത്രം കാരുണ്യം കാത്തു കിടക്കുന്നത്. എല്ലാവര്ക്കും എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് കെയര്‍ ആന്ഡ് ഷെയറിന്റെ ആഗ്രഹം. എന്നാല്‍ അതിനു വേണ്ടി വരുന്നത് അനേകം കോടി രൂപയും.

ഹൃദയസ്പര്ശംര പദ്ധതിയില്‍ പങ്കാളിയാകുന്നതിലൂടെ ഒരു കുട്ടിയുടെ ജീവിതവും ഒരു കുടുംബത്തിന്റെ അനുഗ്രഹങ്ങളുമാണ് നിങ്ങള്‍ ഏറ്റെടുക്കുന്നത്. മഹത്തായ ഈ ഉദ്യമത്തില്‍ പങ്കുചേര്ന്നു കൊണ്ട് ഈ കുട്ടികള്ക്ക് പ്രകാശമാനമായ ഒരു ജീവിതത്തിലേക്കു വഴിതെളിക്കാന്‍ നിങ്ങളുടെ കാരുണ്യം ഞാനപേക്ഷിക്കുന്നു. ഒരു കുട്ടിയുടെ ഹൃയശസ്ത്രക്രിയ സ്‌പോണ്സ ര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ അവനു നല്കുകന്നത് കുറച്ചു പണമോ അല്പംയ കാരുണ്യമോ അല്ല, അവന്റെ ജീവിതമാണ്.

ഹൃദയസ്പര്‍ശത്തിലൂടെ ഈ മഹത്തായ ജീവകാരുണ്യസംരംഭത്തില്‍ പങ്കുചേരാന്‍ സന്മനസ്സുണ്ടെങ്കില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ മാനേജിങ് ഡയറക്ടറ്‍ ഫാ.തോമസ് കുര്യനുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9496461821,0484 3103533, ഇമെയില്‍-info@careandshare.in.

കൃതജ്ഞതയോടെ,
നിങ്ങളുടെ ഫിറോസ്‌ ബാബു ബിന്‍ മുഹമ്മദ്‌ , ചെരുടുരുത്ത്ഹി keralam

Arabic E-Library !!

അമൂല്യമായ അനേകം ഗ്രന്ഥങ്ങള്‍ അറബി ഭാഷ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അറബി ഭാഷയിലെ മികച്ച ചരിത്ര ഗ്രന്ഥങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനം, ഹദീസ്, സാഹിത്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ നമുക്കു മുമ്പാകെ അവതരിപ്പിക്കുകയാണ് www.shamela.ws എന്ന വെബ്സൈറ്റ്. .pdf, .rar തുടങ്ങിയ ഫോര്‍മാറ്റുകളില്‍ ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. വിവിധ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഗ്രന്ഥകര്‍ത്താക്കളെയും പറ്റിയുള്ള വിശദമായ പഠനം സൈറ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. പേര് അന്വര്‍ത്ഥമാക്കും വിധം സമ്പൂര്‍ണ്ണ ഇ ലൈബ്രറി തന്നെയാണ് ഈ വെബ്സൈറ്റ്.


മറ്റൊരു ഓണ്‍ലൈന്‍ അറബിക് ലൈബ്രറിയാണ് www.almaktaba.com എന്ന വെബ് സൈറ്റ്.വിവിധ വിഷയങ്ങളിളെ അനേകം ഗ്രന്ഥങ്ങള്‍ സൈറ്റില്‍ നിന്ന് അനായാസം ലഭ്യമാകുന്നു.അറബിക് ഗ്രന്ഥങ്ങളുടെ മറ്റൊരു കലവറയാണ് www.almeshkat.net. സൈറ്റിന്റെ ഹോംപേജില്‍ കാണുന്ന അല്‍മക്തബ എന്ന ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ലൈബ്രറി വിഭാഗത്തില്‍ എത്തിപ്പെടാം. നമുക്കാവശ്യമുള്ള കൃതികള്‍ .doc, .pdf ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ് ചെയ്യാമെന്നതാണ് സെറ്റിന്റെ പ്രത്യേകത. ഇ^ബുക്സിന് പുറമെ അറബിക് ഓഡിയോ ലൈബ്രറി കൂടി സൌജന്യമായി ലഭ്യമാക്കാവുന്ന വെബ്സൈറ്റാണ് www.saaid.net. ഖുര്‍ആന്‍, ഹദീസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയവ ഓഡിയോ ഫയല്‍ രൂപത്തില്‍ ലൈബ്രറിയില്‍ ഇടം പിടിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളിലെ ആകര്‍ഷങ്ങളായ ഫ്ളാഷ് കാര്‍ഡുകളാണ് സൈറ്റിന്റെ മറ്റൊരു സവിശേഷത. ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അറബ് ലോകത്തെ പ്രശസ്തമായ സൈറ്റുകളിലേക്ക് ലിങ്കുകള്‍ നല്‍കിയിരിക്കുന്നത് ഏറെ പ്രയോജനകരമാണ്. ഏറ്റവും പുതിയ പുസ്തങ്ങള്‍, സ്ത്രീകള്‍ക്കു മാത്രം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, പ്രവാചക കഥകള്‍, ലേഖനങ്ങള്‍ തുടങ്ങിയ ശീര്‍ഷകങ്ങളാല്‍ സമ്പമായ ഈ വെബ്സൈറ്റ് വിജ്ഞാന കുതുകികള്‍ക്ക് മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല.

Theme courtesy: malayalamweb.info.

Sites of Quran ! ( Most Famous !!)

എം.പി 3 ഫോര്‍മാറ്റിലെ വലിയൊരു ഖുര്‍ആന്‍ ഓഡിയോ ലൈബ്രറിയാണിത്്. പ്രശസ്തരായ നൂറില്‍പരം ഹാഫിദുകളുടെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പാരായണം ഇതുള്‍ക്കൊള്ളുന്നു. സൈറ്റില്‍ പുതിയ പാരായണങ്ങള്‍ അപ്പപ്പോള്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നണ്ട്. ഇംഗ്ളീഷ്, അറബി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നിങ്ങനെ അഞ്ച് ഭാഷയില്‍ സൈറ്റ് ലഭ്യമാണ്. 2006 ഓഗസ്റ്റില്‍ ഏഴ് സെര്‍വര്‍ ഉപയോഗപ്പെടുത്തി തുടങ്ങിയ ഈ സൈറ്റ് ഇതര ഖുര്‍ആന്‍ സൈറ്റുകളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.

അറബി ഭാഷയില്‍ മാത്രം ലഭ്യമാകുന്ന ഈ സൈറ്റ് പ്രധാനമായും ഖുര്‍ആന്റെ മനപ്പാഠം ലക്ഷ്യമാക്കി നിര്‍മ്മിച്ചതാണ്. സൈറ്റ് തുറക്കുമ്പോള്‍ ഓരോ സമയത്തും പ്രത്യേകം ആയത്തുകള്‍ നമുക്ക് ലഭിക്കുന്നു. അത് ഹൃദിസ്തമാക്കാനും പഠിച്ചത് എഴുതി പരിശീലിക്കാനും സൈറ്റ് സൌകര്യമൊരുക്കുന്നു. മനപ്പാഠമാക്കിയത്, മനപ്പാഠമാക്കിക്കൊണ്ടിരിക്കുന്നത്, മനപ്പാഠമാക്കാനുള്ളത് എന്നിവയുടെ പട്ടികയും സൈറ്റ് ക്രമപ്പെടുത്തും. 'തഹ്ഫീദുല്‍ ഖുര്‍ആന്‍' പാഠശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ സൈറ്റ് നന്നായി പ്രയോജനപ്പെടുത്താനാവും. ആയത്തുകളുടെ അര്‍ഥവും വ്യാഖ്യാനങ്ങളും മനസ്സിലാക്കാനും സൈറ്റില്‍ സൌകര്യമുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച് എല്ലാമെല്ലാം ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ പാരായണ നിയമം, ഖുര്‍ആനോട് പുലര്‍ത്തേണ്ട മര്യാദ, ഖുര്‍ആന്‍ പഠനത്തിന്റെ മാഹത്വം എന്നിങ്ങനെ ഖുര്‍ആനുമായി ബദ്ധപ്പെട്ടെ വിഷയങ്ങള്‍ മുഴുക്കെ ആകര്‍ഷകമായ രീതിയില്‍ ഇതില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. അതിബൃഹത്തായ ഒരു ഖുര്‍ആന്‍ ലൈബ്രറി എന്ന വിശേഷണം തന്നെ ഇതര്‍ഹിക്കുന്നു. സൈറ്റിലെ പേജുകള്‍ അത്യാകര്‍ഷകമാണ്. നൂറ്റി അറുപതില്‍ പരം ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനാവും. പ്രഗതഭരായ പന്ധിതന്‍മാരുടെ ഖുര്‍ആന്‍ ക്ളാസ്സുകള്‍, ഖുര്‍ആനെപ്പറ്റിയുള്ള പുസ്തകങ്ങളുടെ ശേഖരം എന്നിവയും സൈറ്റില്‍ ലഭ്യമാണ്.


ഖുര്‍ആന്‍ വിജ്ഞാനങ്ങള്‍ക്കുള്ള ശ്രദ്ധേയമായ മറ്റൊരു വെബ്സൈറ്റാണിത്. നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഇതിലെ പേജുകളുടെ കളര്‍ മാറ്റാവുന്നതാണ്. എം.പി. 3 ഫോര്‍മാറ്റിലെ പാരായണത്തിന് പുറമെ ഖുര്‍ആന്‍ പാരായണത്തിന്റെ വീഡിയോ ഫയലുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. റഫറന്‍സിനായി ഒട്ടേറെ തഫ്സീര്‍, ഹദീസ് ഗ്രന്ഥങ്ങളും ഇതുള്‍ക്കൊള്ളുന്നു.

വിഖ്യാത പണ്ഡിതനും നവോന്ഥാന നായകനുമായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. അധ്യായം തിരഞ്ഞെടുത്ത് പരിഭാഷയും വ്യാഖ്യാനക്കുറിപ്പുകളും ലഭ്യമാക്കാന്‍ സംവിധാനമുള്ള സൈറ്റില്‍ പി.ഡി.എഫ് ഫയല്‍ രൂപത്തില്‍ അവ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കിയിരിക്കുന്നു. ഖുര്‍ആന് പുറമെ പ്രമുഖ ഹദീസ് ഗ്രന്ഥമായ സഹീഹ് ബുഖാരിയുടെ ഇംഗ്ളീഷ് പരിഭാഷയും സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാം.

വിശുദ്ധ ഖുര്‍ആന്റെ മലയാളം പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റുകള്‍ വിരളമാണ്. അത്തരം സൈറ്റുകളിലൊന്നാണിത്. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവര്‍ ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ പരിഭാഷയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. സൈറ്റില്‍ കയറി ഓരോ അധ്യായവും പ്രത്യേകം തിരഞ്ഞെടുത്ത് പരിഭാഷ വായിക്കാന്‍ സൌകര്യമുണ്ട്. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മുവ്വായിരം ഹദീസുകളുടെ മലയാളം പരിഭാഷ ഉള്‍പ്പെടെ ഒട്ടേറെ ഇസ്ലാമിക വിഷയങ്ങളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു.

വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥവും ആശയവും അനുബന്ധ വിജ്ഞാന ശാഖകളും മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായൊരു വെബ്സൈറ്റാണിത്. 2005-ല്‍ ആരംഭിച്ച സൈറ്റില്‍ ഖുര്‍ആന്‍ വാക്കര്‍ത്ഥങ്ങള്‍ പഠിക്കാനുള്ള സൌകര്യമുള്ളതോടൊപ്പം ആറ് മാസം കൊണ്ട് അറബി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും സഹായകമായ രീതിയില്‍ അറബി ഭാഷ പാഠ്യ പദ്ധതിയും ഒരുക്കിയിരിക്കുന്നു. മലയാളം പരിഭാഷക്ക് പുറമെ യൂസുഫ് അലി, പിക്താള്‍ എന്നിവരുടെ ഇംഗ്ളീഷ് വിവര്‍ത്തനവും സൈറ്റിലുണ്ട്.

200 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പഠിക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ 'ഖുര്‍ആന്‍ പഠിക്കാനൊരു എളുപ്പവഴി' എന്ന ഇ-മെയില്‍ പഠന കോഴ്സാണ് ഈ സൈറ്റിന്റെ മുഖ്യ സവിശേഷത. മലയാളഭാഷക്ക് സൈറ്റില്‍ പ്രത്യേകം വിഭാഗം പ്രവര്‍ത്തിക്കുന്നു. പാഠ്യഭാഗങ്ങള്‍ വേര്‍ഡ് ഫയല്‍, പി.ഡി.എഫ്, പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് രുപത്തില്‍ ലഭിക്കും. അത്യാധുനിക രീതികളവലംബിച്ച് ഏറെ ശാസ്ത്രീയമായി വിശുദ്ധ ഖുര്‍ആനും അറബി ഭാഷയും അഭ്യസിക്കാന്‍ ഈ മള്‍ട്ടിമീഡിയ ഇ-മെയില്‍ കോഴ്സ് പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. സൈറ്റിലൂടെ ലഭിക്കുന്ന കോഴ്സ് മെറ്റീരിയല്‍ ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധചെലുത്തുന്ന വിദ്യാലയങ്ങളിലെ പഠനത്തിനും ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഖുര്‍ആന്‍ പഠനത്തിന് തിരഞ്ഞെടുക്കാവുന്ന പ്രമുഖ സൈറ്റുകള്‍ ഇനിയും നെറ്റിലുണ്ട്. അവയുടെ എണ്ണം നൂറുക്കണക്കിനാണെന്ന് തന്നെ പറയാം. ശ്രദ്ധേയമായ ഏതാനും സൈറ്റുകളുടെ അഡ്രസ്സ് താഴെ:

Qibla locator !!

ഗൂഗിള്‍ മാപ്സ് ഉപയോഗപ്പെടുത്തി 'മാഷ് അപ്പ്' രീതിയില്‍ നിര്‍മ്മിച്ച പുതിയ തലമുറ വെബ്സൈറ്റുകളില്‍ ഏറെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈ റ്റാണ് ഖിബ് ലയുടെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഖിബ് ല ലൊക്കേറ്റര്‍ (http://qiblalocator.com). വെബ്സൈറ്റില്‍ കാണുന്ന ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ പട്ടണത്തിന്റെ പേര് രേഖപ്പെടുത്തിയാല്‍ കൃത്യമായി ഖിബ് ല നിര്‍ണ്ണയിക്കുന്ന നേര്‍രേഖ കാണാം. നിങ്ങളുടെ പ്രദേശത്തിന്റെയോ പള്ളിയുടെയോ വീടിന്റെയോ അക്ഷാംശ, രേഖാംശാ രേഖകള്‍ സൂക്ഷമമായി അറിയുമെങ്കില്‍ കൃത്യമായ സ്ഥാന നിര്‍ണ്ണയം നടത്താം. മാപ്പ് രീതിയിലും സാറ്റലൈറ്റ് ചിത്രമായും മറ്റും സ്ഥലങ്ങള്‍ കാണാന്‍ ഗൂഗിള്‍ മാപ്സില്‍ സംവിധാനമുണ്ട്. നിങ്ങളുടെ കൈവശം ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ഫോണുണ്ടെങ്കില്‍ ഏത് സ്ഥലത്തിന്റെയും അക്ഷംശ, രേഖാശാ രേഖകള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇതുപയോഗപ്പെടുത്തുകയാണെങ്കില്‍ ഖിബ് ല ലൊക്കേറ്റര്‍ വെബ് സൈറ്റുപയോഗിച്ച് ഏത് സ്ഥലത്തുനിന്നും ഖിബ് ലയുടെ കൃത്യമായ ദിശ നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു.

Theme courtesy: malayalamweb.info

Quran Online Malayalm !!

വിഖ്യാത ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പ് ഇനി ഇന്റര്‍നെറ്റിലും ലഭ്യമാവുകയാണ്. http://thafheem.net എന്നാണ് സൈറ്റ് അഡ്രസ്സ്. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന 'ധര്‍മ്മധാര'യുടെ ആഭിമുഖ്യത്തില്‍ വികസിപ്പിക്കുകയും നേരത്തെ സി.ഡി, ഡി.വി.ഡി രൂപത്തില്‍ ലഭ്യമാക്കുകയും ചെയ്ത സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ഏതാനും പുതിയ സേവനങ്ങള്‍ കുടി കുട്ടിച്ചേര്‍ത്തുകൊണ്ടാണ് വെബ് പതിപ്പ് കടന്നുവരുന്നത്. വിശുദ്ധ ഖുര്‍ആന്റെ നുറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വിവിധ ലോക ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളും വിവിധ രീതിയിലെ പാരായണങ്ങളും ഖുര്‍ആന്‍ വിജ്ഞാനങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഈ വിടവ് നികത്താന്‍ തഫ്ഹീമുര്‍ ഖുര്‍ആന്റെ മലയാളം വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം. ആകര്‍ഷകമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്.

matter courtesy: malayalamweb.info.

Mobile phone ramadan software !

റമദാന്‍ വ്രതമനുഷ്ഠിക്കന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്കിതാ പ്രയോജനപ്രദമായൊരുസോഫ്റ്റ്വെയര്‍. നമസ്കാര സമയം അറിയിക്കുന്ന 'അദാന്‍ അലര്‍ട്ട്', ബാങ്ക്വിളി, വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ നമസ്കാര സമയത്തിന് പുറമെ നാലായിരത്തിലേറെ നഗരങ്ങളിലെ നമസ്കാര സമയം അറിയാനുള്ള സംവിധാനം, ഹിജറ കലണ്ടര്‍, ഖിബ്ലയുടെ ദിശ നിര്‍ണ്ണയിക്കാന്‍ സൌകര്യം, സുന്നത്ത് നമസ്കാരങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രഭാതത്തിലെയും പ്രദോഷത്തിലെയുമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ സോഫ്റ്റ്വെയറിന്റെ ഉള്ളടക്കത്തില്‍ പെടുന്നു. ബാങ്ക്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'തസ്മിയ' കമ്പനിയാണ് സോഫ്റ്റ്വെയറിന്റെ നിര്‍മ്മാതാക്കള്‍. വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ മൊബൈല്‍ പതിപ്പും കമ്പനി പുറത്തിറക്കിയിരിക്കുന്നു. ഖുര്‍ആന്‍ അധ്യായങ്ങളും സൂക്തക്കങ്ങളും സെര്‍ച്ച് ചെയ്യാന്‍ സൌകര്യമുള്ള സോഫ്റ്റ്വെയറില്‍ ഉയര്‍ന്ന വ്യക്തതയില്‍ ഖുര്‍ആന്‍ പാരായണം കോള്‍ക്കാനും സൌകര്യമുണ്ട്. നമസ്കാര സമയം, ബാങ്ക് വിളി, വിശുദ്ധ ഖുര്‍ആന്‍ എന്നിയൊക്കെ ഉള്‍പ്പെടുത്തിയുള്ള സോഫ്റ്റ്വെയര്‍ ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഇസ്ലാമിക മൊബൈല്‍ അപ്ളിക്കേഷനാണെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ മെമ്മറി ഉപയോഗം, പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ എളുപ്പം തുടങ്ങിയസവിശേഷതകളുള്ള സോഫ്റ്റ്വെയര്‍ ജാവാ എനാബിള്‍ഡായ എല്ലാ മൊബൈല്‍ സെറ്റുകളിലുംപ്രവര്‍ത്തിക്കുന്നു. സോഫ്റ്റ്വെയര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.alazaan.com വെബ്സൈറ്റില്‍ ലഭ്യമാണ്.

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs