ന്യൂഡല്‍ഹി: നാട്ടിലേക്ക് പണമയയ്ക്കുന്നതിന് പ്രവാസികളില്‍ നിന്ന് സേവന നികുതി ഈടാക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വ്യക്തമാക്കി. സേവന നികുതിയില്‍ നിലവിലുള്ള സ്ഥിതി തുടരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പ്രവാസികള്‍ പണമയയ്ക്കുമ്പോള്‍ സേവനനികുതി ഈടാക്കുമെന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കിയുള്ള ഉത്തരവു പുറപ്പെടുവിക്കാന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കും. പ്രവാസികളില്‍ നിന്ന് വര്‍ഷം തോറും സംസ്ഥാനത്തിന് 50,000 കോടി രൂപ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍
പണമയയ്ക്കുമ്പോഴുള്ള സര്‍വീസ് ചാര്‍ജിന് 12.36 ശതമാനം സേവനനികുതി ഈടാക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരമൊരു നിര്‍ദേശമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രിസംഘത്തെ പ്രധാനമന്ത്രി അറിയിച്ചു.
comment this post ! and send y'r friend and family.

No comments:
Post a Comment