ദുബയ്: 2013ഓടെ ദുബയില്‍ എക്കോ ഫ്രെന്റ്‌ലി പള്ളി വരുന്നു. ഊര്‍ജ്ജം, വെള്ളം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കാനുള്ള സംവിധാനത്തോടെ നിര്‍മ്മിക്കുന്നതിനാലാണ് ഈ പള്ളിക്ക് എക്കോ ഫ്രെന്റ്‌ലി പള്ളി എന്ന വിശേഷണം. 15 മുതല്‍ 19 ശതമാനം വരെ ഊര്‍ജ്ജവും ജലവും ലാഭിക്കും ഈ പള്ളിയില്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
250 ലക്ഷം ദിര്‍ഹം ചിലവഴിച്ചാണ് ഈ എക്കോ ഫ്രന്റ്‌ലി പള്ളി നിര്‍മ്മിക്കുന്നത്. ദേരയിലെ അല്‍ റൊവാദ് ഗ്രാമത്തിലാണ് ഈ പള്ളി നിര്‍മ്മിക്കുന്നത്. 105,000 സ്‌ക്വയര്‍ ഫൂട്ട് സ്ഥലത്ത് 45,000 സ്‌ക്വയര്‍ ഫൂട്ട് വലിപ്പത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്.
എക്കോ ഫ്രന്റ്‌ലി എന്നതിനു പുറമെ ദുബയിലെ ഏറ്റവും വലിയ പള്ളി എന്ന വിശേഷണത്തിനും ഈ പള്ളി അര്‍ഹമാകും. 3,500 വിശ്വാസികള്‍ക്ക് ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഈ പള്ളിയിലുണ്ടാവും.
പള്ളിക്ക് മൊത്തത്തില്‍ ഒരു പച്ചപ്പ് ഉണ്ടായിരിക്കും. ടെറസില്‍ ചെടികള്‍ വളര്‍ത്തുക വഴി പള്ളിക്കുള്ളില്‍ ചൂടു കുറയ്‌ക്കും. പ്രാര്‍ത്ഥനയ്‌ക്ക് മുമ്പ് ദേഹശുദ്ധി വരുത്താനുള്‌ല വെള്ളം ചൂടാക്കാനുള്ള വൈദ്യുതി സോളാര്‍ പാനലുകള്‍ വഴി നിര്‍മ്മിക്കും.
അതുപോലെ പള്ളിയില്‍ ഉപയോഗിക്കപ്പെടുന്ന വെള്ളം പള്ളിയുടെ പരിസരത്തില്‍ നിര്‍മ്മിക്കുന്ന തോട്ടം നനയ്‌ക്കാനായി ഉപയോഗിക്കും. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും പ്രകൃതിക്ക് ദോഷം വരാത്ത വിധത്തില്‍ ശ്രദ്ധിച്ച് ആയിരിക്കും പള്ളിയിലെ സംവിധാനങ്ങള്‍.
comment this post ! and send y'r friend and family.
No comments:
Post a Comment