Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Thursday, November 15, 2012

വിശുദ്ധ കഅബയുടെ ആന്തരിക ഘടന

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കഅ്ബക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ ആദ്യമായി അനുഭവപ്പെടുന്നത് അതീവസുഗന്ധമാണ്. കസ്തൂരിയും ഊദും മറ്റു ഇനങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സുഗന്ധമാണ് ഇടക്കിടെ കഅ്ബക്കുള്ളില്‍ ഉപയോഗിക്കപ്പെടുന്നത്. വെളുത്ത നിറത്തിലുള്ള മാര്‍ബിള്‍ കല്ലുകളാണ് കഅ്ബയുടെ അടിഭാഗത്ത് വിരിച്ചിരിക്കുന്നത്. കഅ്ബയുടെ ചുമരിനെ സ്പര്‍ശിക്കാത്ത വിധം കറുത്ത കല്ലുകള്‍ കൊണ്ട് നാല് മീറ്റര്‍ ഉയരത്തില്‍ അവക്ക് അതിരുകളും നല്‍കിയിരിക്കുന്നു. ശേഷമുള്ള കഅ്ബയുടെ മുകള്‍ വരെയുള്ള 5 മീറ്റര്‍ ഭാഗത്ത് പച്ച നിറത്തിലുള്ള തുണികളോ പനനീര്‍ നിറത്തിലുള്ള വിരികളോ ആണ് തൂക്കിയിരിക്കുന്നത്. അവയുടെ മേല്‍ വെള്ളി നിറത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഉള്ളില്‍ പ്രവാചകര്‍ (സ) സുജൂദ് ചെയ്ത സ്ഥലം പ്രത്യേകം ഒരു മാര്‍ബിള്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. മുല്‍തസമിന്റെ ഭാഗത്ത്, പ്രവാചകര്‍ (സ) തന്റെ വയറും വലത്തേ കവിളും ചുമരിനോട് ചേര്‍ത്ത് വെച്ച സ്ഥലത്തും അതുപോലെ അടയാളപ്പെടുത്തിയിരിക്കുന്നു.
നടുവിലായി ഏറെ കൊത്തുപണികളും സ്വര്‍ണ്ണവര്‍ണ്ണത്തില്‍ അലങ്കരിച്ചതുമായ മൂന്ന് മരത്തൂണുകളാണ്. മേല്‍ഭാഗത്ത് ചെമ്പ്, വെള്ളി, ഗ്ലാസ് എന്നിവയാല്‍ തീര്‍ത്ത് ഖുര്‍ആന്‍ ആയതുകള്‍ രേഖപ്പെടുത്തിയ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു. ഇത് ഉസ്മാനിയാ ഖിലാഫത്തിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ്. കഅ്ബയുടെ മേല്‍ഭാഗത്തേക്ക് കയറാനായി, അലൂമിനിയവും ക്രിസ്റ്റലും കൊണ്ട് പണിത കോണിയും ഉള്‍ഭാഗത്ത് തന്നെയാണ്. ഹറം ശരീഫിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ വിവരങ്ങളടങ്ങുന്ന ഫലകങ്ങളും കഅ്ബക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവ കൂടാതെ, കഅ്ബയുടെ ഉള്‍ഭാഗം വൃത്തിയാക്കാനായി ഓട്ടോമാറ്റിക് മാന്‍ലിഫ്റ്റും വെള്ളവും ക്ലീനിംഗ് പദാര്‍ത്ഥങ്ങളും നിറക്കാനായി ഹൈപ്രെഷര്‍ പൈപ്പുകളും സംവിധാനിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷത്തിലൊരിക്കല്‍ കഅ്ബയുടെ അകം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുന്നു. ശേഷം വിവിധ സുഗന്ധങ്ങള്‍ ഉപയോഗിച്ച് കഅ്ബയുടെ ചുമരും നിലവും അകവുമെല്ലാം പുരട്ടുകയും വിവിധ സുഗന്ധങ്ങള്‍ പുകയിക്കുകയും ചെയ്യുന്നു.മേല്‍ പറഞ്ഞവയാണ് കഅ്ബയുടെ ആന്തരിക ഘടനയും സംവിധനാവും എന്നാണ് കണ്ടവരും അനുഭവസ്ഥരും വിശദീകരിക്കുന്നത്.വിശുദ്ധ കഅ്ബയെ നെഞ്ചേറ്റാനും ജീവിതാവസാനം വരെ അതിലേക്ക് തിരിഞ്ഞ് നിസകരിക്കാനും നാഥന്‍ തുണക്കട്ടെ.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

1 comment:

sulaiman perumukku said...

കവിത
..............
കഅബാലയം...
............................
കഅബാലയം ചെന്നു കാണാന്‍
കൊതിയേറെ യുണ്ടെന്റെ ഖല്‍ബില്‍
റൌള ഷെരീഫൊന്നു കാണാന്‍
റബ്ബേ വിധിയേകു എന്നില്‍

പരിശുദ്ധ ഹറമില്‍ ചെന്ന്‌
പാപങ്ങള്‍ ഏറ്റുചൊല്ലാന്‍
കരുണാ മയനെ നിന്നില്‍
തേടുന്നു വേദനയോടെ

കരളുരുകി കൊണ്ടിത ഞാന്
കൈകള്‍ നീട്ടുന്നു നിന്നില്‍
മോഹങ്ങള്‍ അറിയുന്ന നാഥാ
മനസ്സിന്റെ ദാഹങ്ങള്‍ തീര്‍ക്ക്‌

പാപങ്ങള്‍ കഴുകി കളഞ്ഞി
പരിപൂര്‍ണ മുഅമിനായ് തീര്‍ന്ന്
സ്വര്‍ലോക ത്തെത്തിടുവാനായ്
സുബുഹാനെ കനിയൂ നീ എന്നില്‍

സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku@gmail.com
http://sulaimanperumukku.blogspot.com/

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs