രക്ഷിതാവിനുള്ള വേളയില്‍ പരിസരമൊക്കെ പാടേ
മറന്നു അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയില്‍ മാത്രം മുഴുകുന്ന ഒരു തികഞ്ഞ
ഭക്തനായിരുന്നു ഖലഫ് ഇബ്നു അയ്യൂബ്(റ).ഒരിക്കല്‍ മഹാനവര്കള്‍
നിസ്ക്കാരത്തില്‍ ആയിരിക്കെ ഒരു കടന്നാല്‍ വന്നു അദ്ധേഹത്തെ ഒരു പാട്
പ്രാവശ്യം കുത്തി.മുറിവേറ്റ ഭാഗത്ത് നിന്നും രക്തം പൊടിഞ്ഞു.ധരിച്ചിരുന്ന
വസ്ത്രത്തില്‍ ചോര പുരണ്ടു.രക്തം ഉറ്റി വീഴാന്‍ തുടങ്ങിയിട്ടും മഹാനവര്കള്‍
ഒന്നും അറിഞ്ഞില്ല.
ആ സമയത്താണ് ഇബ്നു
സയീദ് (റ) അവിടെ എത്തിച്ചേര്‍ന്നത്.ആ കാഴ്ച കണ്ടു അദ്ദേഹം അമ്പരന്നു
നിന്ന് പോയി.ഖലഫ് (റ) വിന്റെ വസ്ത്രത്തില്‍ രക്തം പുരണ്ടിരിക്കുന്ന കാഴ്ച
മഹാന്‍ ഖലഫിനെ(റ) ഉണര്‍ത്തി.മഹാന്‍ നിസ്ക്കാരം മതിയാക്കി വസ്ത്രം
ശുദ്ധിയാക്കി.ആഗതന്‍ മഹാനോട് ചോദിച്ചു : " ഇത്രയേറെ ശക്തമായി കടന്നാല്‍
കുത്തിയിട്ടും അങ്ങ് ഇതൊന്നും അറിഞ്ഞില്ലേ?".ഖലഫ് ഇബ്നു അയ്യൂബ്(റ)
മറുപടിയായി പറഞ്ഞു: " ഞാന്‍ എങ്ങനെ അറിയാന്‍ ? എന്റെ നില്‍പ്പ് രാജാധി
രാജനായ അല്ലാഹുവിന്റെ മുമ്പിലല്ലേ.! മീതെ മരണത്തിന്റെ മാലാഖ,ഇടത് വശതാകട്ടെ
നരകം,കാല്‍പ്പാദങ്ങള്‍ക്ക് കീഴില്‍ സ്വിറാത്ത് പാലം..ഇങ്ങനെ ഒരവസ്ഥയില്‍
എനിക്കെങ്ങനെ നിസ്സാരമായ ഒരു പ്രശ്നത്തെ പറ്റി ബോധവാന്‍ ആകാന്‍
കഴിയും?"......!!!!!!
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment