സ്വര്‍ണ മഷികൊണ്ട് ഖുറാന്‍ എഴുതി അസര്‍ബൈജാനി ചിത്രകാരിയായ ടുന്‍സാല്‍. മൂന്ന് വര്‍ഷത്തെ ശ്രമം കൊണ്ടാണ് ഖുറാന്‍റെ സ്വര്‍ണ്ണ രൂപം ടുന്‍സാല്‍ പൂര്‍ത്തീകരിച്ചത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ചായകുകയും ചെയ്യുന്ന ഇസ്ലാം മതത്തിന്‍റെ അടിസ്ഥാന ഗ്രന്ഥം ഖുറാന് പുതിയൊരു രൂപം കൂടി. അസര്‍ബൈജാനി ചിത്രകാരി ടുന്‍സാല്‍ സ്വര്‍ണ്ണ മഷികൊണ്ട് മനോഹരമായ ഒരു ഖുറാന്‍ രൂപമാണ് ഒരുക്കിയത്
164 അടി നീളമുള്ള കറുത്ത പട്ടു തുണിയില്‍ സ്വന്തം കൈപ്പടയിലാണ് ഖുറാന്‍ എഴുതിയത്. സ്വര്‍ണ്ണത്തിനൊപ്പം വെള്ളിയുടെയും പ്രത്യേക മഷിയുണ്ടാക്കിയായിരുന്നു രചന.
മൂന്ന് വര്‍ഷം നീണ്ടുന്ന ജോലികള്‍ക്ക് ശേഷമാണ് ഖുറാന്‍ പൂര്‍ത്തീകരിച്ചത്. ഡിയാനറ്റ് പുറത്തിറക്കിയ ഔദ്യോഗിക ഖുറാന്‍ പതിപ്പാണ് ടുന്‍സാല്‍ ഖുറാന്‍ രചനക്കായി ആശ്രയിച്ചത്. മതവിശ്വാസത്തെ യാതൊരുതരത്തിലും തന്റെ സൃഷ്ടി ലംഘിച്ചിട്ടില്ലെന്ന് ടുന്‍സാല്‍ പറയുന്നു. അസര്‍ബൈജാനി ചിത്രകാരിയുടെ ഖുറാന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment